ഗോൾഡ് ഇ.റ്റി.എഫ്
ഗോൾഡ് ഇ.റ്റി.എഫാണ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്ന ഫണ്ട് (ഇ.ടി.എഫ്). ഇത് ആഭ്യന്തര സ്വർണ്ണ വിലയെ നിയന്ത്രിക്കുന്നതിന് ലക്ഷ്യമിടുന്നു.ഗോള്‍ഡ് ഇടിഎഫ് യൂണിറ്റുകള്‍ പ്രതിനിധാനം ചെയ്യുന്നത് കടലാസിലുള്ളതോ ഭൗതികമല്ലാത്തതോ ആയ യഥാര്‍ഥ സ്വര്‍ണത്തെയാണ്. ഒരു ഗോള്‍ഡ് ഇടിഎഫ് യൂണിറ്റ് എന്നു പറയുന്നത് ഒരു ഗ്രാം സ്വര്‍ണമാണ്. ഇത് വളരെ ശുദ്ധമായ ഭൗതിക സ്വര്‍ണമാണ്. ഒരു കമ്പനിയുടെ ഒരു ഓഹരിയെന്ന നിലയില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ്ചെയ്ത് വ്യാപാരം നടത്തുന്നതാണ്.
ഗോള്‍ഡ് ഇടിഎഫ് വാങ്ങുക എന്നാല്‍ നിങ്ങള്‍ സ്വര്‍ണം ഇലക്ട്രോണിക് രൂപത്തില്‍ വാങ്ങുക എന്നതാണ്. നിങ്ങള്‍ ഓഹരി വ്യാപാരം നടത്തുന്നതുപോലെ ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. നിങ്ങള്‍ ഗോള്‍ഡ് ഇടിഎഫുകള്‍ മടക്കിക്കൊടുക്കുമ്പോള്‍ ലഭിക്കുന്നത് സ്വര്‍ണമല്ല അതിനു തുല്യമായ തുകയാണ്. ഗോള്‍ഡ് ഇടിഎഫുകളുടെ വ്യാപാരം നടക്കുന്നത് ഡീമെറ്റീരിയലൈസ്ഡ് അക്കൗണ്ട് (ഡിമാറ്റ് അക്കൗണ്ട്) വഴിയും ബ്രോക്കര്‍ മുഖേനയുമാണ്. അതുകൊണ്ട് സ്വര്‍ണത്തില്‍ ഇലക്ട്രോണിക് ആയി നിക്ഷേപിക്കുന്നത് വളരെ സൗകര്യമുള്ള സംവിധാനമായി മാറുന്നു.
എങ്ങനെയാണിത് പ്രാവര്‍ത്തികമാകുന്നത്?
- പരിശുദ്ധിയും വിലയും::
സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കുന്നതിന് വലിയ ആകുലതകളൊന്നുമില്ല, കാരണം ഈ ഫണ്ട് പ്രതിനിധാനം ചെയ്യുന്നത് 99.5 ശതമാനം ശുദ്ധമായ സ്വര്‍ണത്തെയാണ്. ഗോള്‍ഡ് ഇടിഎഫ് വിലകള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വെബ്സൈറ്റില്‍ ലിസ്റ്റ്ചെയ്തിട്ടുണ്ട്. ഒരു ബ്രോക്കര്‍ മുഖേന അത് എപ്പോള്‍ വേണമെങ്കിലും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ആഭരണങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗോള്‍ഡ് ഇടിഎഫ് ഒരേ വിലയില്‍ ഇന്ത്യയിലാകമാനം വാങ്ങാനും വില്‍ക്കാനും കഴിയും.
- എവിടെ വാങ്ങാന്‍ കഴിയും:
ഗോള്‍ഡ് ഇടിഎഫുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബ്രോക്കര്‍ മുഖേന ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ഉപയോഗിച്ച് വാങ്ങാന്‍ കഴിയും. ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ ബ്രോക്കറേജ് ഫീസും ചെറിയ ഫണ്ട് മാനേജ്മെന്‍റ് ചാര്‍ജുകളും ഈടാക്കും.
- അപകട സാധ്യതകളുണ്ടോ:
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടത്തുന്നതുകൊണ്ട് ഗോള്‍ഡ് ഇടിഎഫുകള്‍ സുരക്ഷിതവും നിക്ഷേപത്തിന് അനുയോജ്യമായ മാര്‍ഗവുമാണ്. നിങ്ങളുടെ നിക്ഷേപ പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ഇതിനു കഴിയും. സ്വര്‍ണത്തിന്‍റെ വില കൂടുമ്പോള്‍ നിക്ഷേപകന്‍ അപകടത്തിലാകുന്ന സമയത്ത് ഗോള്‍ഡ് ഇടിഎഫിന് ഈ അപകടസാധ്യത കുറയ്ക്കാനാവും. ഈ പ്രവര്‍ത്തനത്തിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മേല്‍നോട്ടം വഹിക്കുകയും സ്വര്‍ണനിക്ഷേപവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഫണ്ട്ഹൗസുകള്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന് ഗവ.ഏജന്‍സികള്‍ കൃത്യമായ ഓഡിറ്റിംഗ് നടത്തുന്നുമുണ്ട്.
ഇത് എനിക്കുവേണ്ടിയാണോ?
സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്പര്യമില്ലെന്നു കരുതുക. മാത്രമല്ല നിങ്ങള്‍ നികുതിയിളവുകളിലേയ്ക്ക് നോക്കുകയും ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ ഇത് നിങ്ങള്‍ക്കുവേണ്ടിയാണ്. എല്ലാറ്റിലുമുപരി ഒരു ബട്ടണ്‍ ഞെക്കുന്നയത്ര എളുപ്പമാണ് ഇടിഎഫുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്.
ഗോള്‍ഡ് ഇടിഎഫുകള്‍ നല്ല നിക്ഷേപ ഉപാധിയാകുന്നതെങ്ങനെയെന്ന് നിങ്ങള്‍ ഇപ്പോഴും ആലോചിക്കുന്നുണ്ടോ?
- ഒരു ഗ്രാം ഒരു യൂണിറ്റ് എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ് ഇടിഎഫ് വാങ്ങാം.
- അധികവിലയോ മേക്കിങ് ചാര്‍ജോ ഇല്ല. നിങ്ങളുടെ നിക്ഷേപം വേണ്ടത്രയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പണം സമ്പാദിക്കാം.
- സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാണ്.ഓരോ യൂണിറ്റിനും ഉയര്‍ന്ന പരിശുദ്ധിയുള്ള ഭൗതിക സ്വര്‍ണത്തിന്‍റെ പിന്തുണയുണ്ട്.
- സുതാര്യവും വാസ്തവികവുമായ സ്വര്‍ണവില
- സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം നടത്താം.
- സ്വര്‍ണത്തെ നികുതിയിളവിനുള്ള ഉപാധിയാക്കാം. ഇടിഎഫില്‍നിന്ന് ലഭിക്കുന്ന വരുമാനം ലോങ് ടേം ക്യാപിറ്റല്‍ ഗെയിന്‍ ആയി കണക്കാക്കും. സ്വത്തുനികുതി, സെക്യുരിറ്റി ട്രാന്‍സാക്ഷന്‍ നികുതി, വാറ്റ്, വില്പന നികുതി എന്നിവയൊന്നും ഗോള്‍ഡ് ഇടിഫ് വരുമാനത്തിന് ബാധകമല്ല.
- ഡീമാറ്റ് ആയതുകൊണ്ട് മോഷണഭയം വേണ്ട. സുരക്ഷിതമായതിനാല്‍ നിങ്ങള്‍ ലോക്കര്‍ ചാര്‍ജിനുപുറകെ പോകേണ്ട കാര്യമില്ല.
- വായ്പകളുടെ ഈടായി ഇടിഎഫുകളെ അംഗീകരിച്ചിട്ടുണ്ട്
- ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് പ്രവേശന ചാര്‍ജോ എക്സിറ്റ്ചാര്‍ജോ ബാധകമല്ല.
എങ്ങനെ തിരിച്ചുവാങ്ങാന്‍ കഴിയും?
ഗോള്‍ഡ് ഇടിഎഫുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബ്രോക്കര്‍ മുഖേന ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ഉപയോഗിച്ച് വില്‍ക്കാം. ഇടിഎഫിലെ നിങ്ങളുടെ നിക്ഷേപത്തിന് യഥാര്‍ഥ സ്വര്‍ണത്തിന്‍റെ പിന്തുണയുണ്ട്. ഭൗതികമായ സ്വര്‍ണം വാങ്ങാനുള്ള ഉപാധിയെന്നതിനെക്കാള്‍ ഇടിഎഫുകൾ സ്വര്‍ണത്തിന്‍റെ വിലയില്‍നിന്ന് മെച്ചം നല്‍കുന്ന ഉപാധിയാണ്. നിങ്ങള്‍ ഇടിഎഫുകള്‍ വില്‍ക്കുമ്പോൾ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സ്വര്‍ണത്തിന്‍റെ ആഭ്യന്തരവിപണിവില പണമായാണ് ലഭിക്കുന്നത.് നിങ്ങള്‍ ഒരു കിലോ സ്വര്‍ണമോ അതിന്‍റെ ഗുണിതങ്ങളോ ഇടിഎഫില്‍ ഉള്‍ക്കൊള്ളുകയാണെങ്കില്‍ അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ നിങ്ങളുടെ ഇടിഎഫുകള്‍ സ്വര്‍ണം നല്‍കി തിരിച്ചുവാങ്ങും.