സ്വർണ്ണ നാണയങ്ങൾ
ഇൻഡ്യയിൽ 'സ്വർണ നാണയം' എന്ന പദത്തിൽ സാധാരണയായി ഉപയോഗിക്കുന്നത് സമ്പാദ്യമോ ജിഫ്റ്റിങ് ആവശ്യങ്ങൾക്കുമായോ വാങ്ങുന്ന ഒരു റെഡ് മെഡല്ലിയൺ എന്നാണ്.എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്?
സ്വര്‍ണനാണയം വാങ്ങുമ്പോള്‍ ചില പ്രത്യേകതകള്‍ നിങ്ങള്‍ മനസിലാക്കണം:
- പരിശുദ്ധി :
സംഘടിത ഉല്പാദനത്തില്‍ സ്വര്‍ണത്തിന്‍റെ നിശ്ചിത പരിശുദ്ധി 995 അല്ലെങ്കില്‍ 999 ആണെങ്കിലും വില്ക്കപ്പെടുന്ന മിക്ക നാണയങ്ങളും 916.6 (22 കാരറ്റ്) ആണ്. നാണയത്തിനുവേണ്ടി ഓര്‍ഡര്‍ നല്‍കുന്ന സ്ഥാപനത്തിന് പരിശുദ്ധി നിശ്ചയിക്കാന്‍ കഴിയും. (ഉദാ. 23 കാരറ്റ്, 21 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്). നിക്ഷേപാവശ്യങ്ങള്‍ക്കുള്ള നാണയങ്ങള്‍ സാധാരണഗതിയില്‍ 22 കാരറ്റോ 24 കാരറ്റോ ആയിരിക്കും.
- തൂക്കം :
സംഘടിതാടിസ്ഥാനത്തില്‍ നാണയങ്ങള്‍ 0.5 ഗ്രാം മുതല്‍ 100 ഗ്രാം വരെ തൂക്കത്തിലാണ് തയാറാക്കപ്പെടുന്നത്. ഏറ്റവും പ്രിയമുള്ളത് പത്തു ഗ്രാം അല്ലെങ്കില്‍ അതില്‍ താഴെയുള്ള നാണയങ്ങള്‍ക്കാണ്. നിരവധി ഉല്പാദകര്‍ ഒരു ഗ്രാം, രണ്ടു ഗ്രാം, നാലു ഗ്രാം, എട്ടു ഗ്രാം (ഗിനിയ എന്നറിയപ്പെടുന്നു) എന്നിങ്ങനെയും നാണയം നിര്‍മിക്കുന്നു.
- ഡിസൈന്‍:
നാണയങ്ങള്‍ പല ഡിസൈനുകളില്‍ ലഭിക്കുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങളും ജ്വല്ലറി റീട്ടെയിലര്‍മാരും അവരുടെ മുദ്ര ഒരു വശത്തും പതിവായി എല്ലാവരും ഉപയോഗിക്കുന്ന മുദ്ര മറുവശത്തും ഉപയോഗിക്കുന്നു. മിക്ക നാണയങ്ങളും ഹിന്ദു ദൈവങ്ങളെയോ മുദ്രകളെയോ ഒരു വശത്ത് പതിപ്പിക്കും. ചില നാണയങ്ങളില്‍ വിക്ടോറിയ മഹാറാണി, എഡ്വേര്‍ഡ് ഏഴാമന്‍, ജോര്‍ജ് അഞ്ചാമന്‍ എന്നീ മുദ്രകള്‍ കാണാം. മറ്റു രാജ്യങ്ങളിലെ മുദ്രകളില്‍ പാണ്ട (ചൈന), മേപ്പിള്‍ ഇല(കാനഡ), കംഗാരു (ഓസ്ട്രേലിയ) എന്നിവ ലഭ്യമാണ്. ഉല്പാദകരുടെ ഇനിഷ്യലുകള്‍ അടങ്ങുന്ന നാണയങ്ങളും വില്ക്കപ്പെടുന്നു.
- ഹാള്‍മാര്‍ക്കിംഗ്:
നിങ്ങള്‍ ഒരു നാണയം വാങ്ങുമ്പോള്‍ അത് ഹാള്‍മാര്‍ക്ക് ചെയ്തതാണെന്ന് ഉറപ്പുവരുത്തുക. ഹാള്‍മാര്‍ക്ക് നാണയത്തിന്‍റെ പരിശുദ്ധി ഉറപ്പുവരുത്തുന്നു. അതായത് നിങ്ങള്‍ കൊടുക്കുന്ന പണത്തിന് മൂല്യം ലഭിക്കുന്നു.
- എവിടെനിന്നു വാങ്ങാം:
ജ്വല്ലറികളില്‍നിന്നാണ് സാധാരണയായി നാണയങ്ങള്‍ വില്‍ക്കുന്നത്. ആഭരണങ്ങള്‍ക്കു പകരമായി നാണയം നല്‍കാറുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ നാണയം തിരിച്ചുനല്‍കുകയും ചെയ്യാം. ജ്വല്ലറികളുടെ വെബ്സൈറ്റുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും നാണയങ്ങള്‍ വില്‍ക്കുന്നുണ്ട്. നിശ്ചിത ബാങ്കുകളില്‍നിന്നും നിങ്ങള്‍ക്ക് സ്വര്‍ണനാണയം വാങ്ങാം.
- വില:
മാര്‍ജിന്‍ ചേര്‍ത്താണ് സ്വര്‍ണനാണയങ്ങള്‍ വില്‍ക്കുന്നത്. ഈ വില ഉല്പാദകര്‍ നിശ്ചയിക്കുന്നതും സ്വര്‍ണത്തിന്‍റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതലുമാണ്.
നാണയങ്ങള്‍ എനിക്കുവേണ്ടിയാണോ?
പ്രാഥമികമായി മൂന്നു കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം: കുടുംബസമ്മാനം, കോര്‍പറേറ്റ് സമ്മാനം അല്ലെങ്കില്‍ വ്യക്തിഗത സമ്പാദ്യം. ആവശ്യം സീസണ്‍ അധിഷ്ഠിതമാകാം. ഇത് ഉത്സവവേളകളിലും വിവാഹവേളകളിലും ഏറ്റവുമധികം ഉയരുന്നു. റീട്ടെയില്‍ സ്റ്റോറുകള്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ദീപാവലിക്കും വിവാഹങ്ങള്‍ക്കുംവേണ്ടിയും ഏപ്രില്‍ മുതല്‍ മേയ് വരെ അക്ഷയ തൃതീയയ്ക്കുവേണ്ടിയും സ്വര്‍ണം സ്റ്റോക്കു ചെയ്യുന്നു. വ്യക്തികളായ നിക്ഷേപകരും സമ്പാദ്യമായി നാണയങ്ങള്‍ വാങ്ങാറുണ്ട് കോര്‍പറേറ്റ് സ്ഥാപനങ്ങളും സമ്മാനം നല്‍കാനായി വലിയ അളവില്‍ ഇവ വാങ്ങുന്നു.
സ്വര്‍ണം വാങ്ങുന്നതിന് പ്രധാനമായി പറയുന്ന കാരണങ്ങള്‍ ഇവയാണ്:
- നിസാരമായ പണിക്കൂലി.
- ചെറിയ തോതിലുള്ള നിക്ഷേപം അതായത് വലിയ തോതില്‍ വാങ്ങുന്നതിനെക്കാള്‍ ക്രമമായ രീതിയിലുള്ള സമ്പാദ്യം.
- നിശ്ചിത കാലയളവില്‍ സമ്പാദ്യം ഉറപ്പാക്കുന്നതിനുള്ള നല്ല വഴി. ഇത് നിങ്ങള്‍ക്ക് പണമായും ആഭരണങ്ങളായും ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാം.
എങ്ങനെ ഇവ മാറ്റിയെടുക്കാം?
ഇപ്പോള്‍ സ്വര്‍ണ നാണയങ്ങള്‍ ഏത് ജ്വല്ലറി റീട്ടെയിലര്‍ക്കും നിങ്ങള്‍ക്ക് പണമായും ആഭരണങ്ങളായും വില്‍ക്കാനാവും.