സ്വർണ്ണ ബാറുകൾ
സ്വർണ്ണ ബാറുകൾ സ്വർണ്ണ നിറമുള്ള ചതുര കഷണങ്ങൾ ആണ്, ചിലപ്പോൾ സ്വർണ ബിസ്ക്കറ്റ് എന്നും അറിയപ്പെടുന്നു, കൂടാതെ പ്രധാനമായും ഒരു സേവിംഗ്സ് ടൂളായി വാങ്ങിയവയാണ്.മംഗളകരമായ കാരണങ്ങളാണ് സ്വര്‍ണക്കട്ടികള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഉത്സവാഘോഷങ്ങള്‍, സമ്മാനദാനം, വാര്‍ഷികങ്ങള്‍, വിവാഹങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും. സീസണ്‍ അനുസരിച്ച് ഇവയുടെ ആവശ്യത്തിന് ഏറ്റക്കുറച്ചിലുകളുണ്ടാകും. ധന്‍തേരസ്, ദീപാവലി, അക്ഷയ തൃതീയ തുടങ്ങിയ മംഗള ദിനങ്ങളില്‍ സ്വര്‍ണക്കട്ടികളുടെ വില്പന കുത്തനെ ഉയരും.
എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്?
- കുറഞ്ഞ പണിക്കൂലിയും അധികരിക്കാത്ത വിലയും:
സ്വര്‍ണക്കട്ടികളിൽ നിക്ഷേപിക്കുന്നത് നല്ല ആശയമാണ്. കാരണം അധികവില ഇതിന് നല്‍കേണ്ടിവരുന്നില്ല. ചെറിയ പണിക്കൂലിയോ ചരക്കുകൂലിയോ അല്ലെങ്കില്‍ ശുദ്ധിയാക്കുന്നതിനുള്ള ചാര്‍ജോ ഈടാക്കിയെന്നിരിക്കും. കട്ടികള്‍ വളരെ വലുതായതുകൊണ്ട് അളവുകളുടെ ആനുകൂല്യം നിങ്ങള്‍ക്കു ലഭിക്കുകയും മുടക്കിയ പണത്തിന്‍റെ മൂല്യം ലഭിക്കുകയും ചെയ്യും. - തൂക്കം:
സ്വര്‍ണക്കട്ടികൾ അര ഗ്രാമില്‍ തുടങ്ങി ഒരു കിലോഗ്രാം വരെ തൂക്കത്തില്‍ ലഭിക്കും. അഞ്ച്, എട്ട്, പത്ത് ഗ്രാമുകളുള്ള കട്ടികള്‍ക്കാണ് ഏറെ പ്രിയം. നിങ്ങളുടെ ബജറ്റ്, നിക്ഷേപം, കൈമാറ്റത്തിലെ എളുപ്പം എന്നിവ കണക്കിലെടുത്തുവേണം തീരുമാനമെടുക്കേണ്ടത്. കൂടിയ ഭാരമുള്ള കട്ടികള്‍ക്ക് വില കുറയുമെങ്കിലും ഭാരം കുറഞ്ഞവയാണ് എളുപ്പം വില്‍ക്കാനും വാങ്ങാനും കഴിയുന്നത്. - പരിശുദ്ധി:
നിക്ഷേപാവശ്യങ്ങള്‍ക്കാണ് സ്വര്‍ണക്കട്ടികൾ വാങ്ങുന്നതെങ്കില്‍ പരിശുദ്ധി വളരെ പ്രധാനമാണ്. നിങ്ങള്‍ വാങ്ങുന്ന കട്ടികള്‍ ഹാള്‍മാര്‍ക്ക് ചെയ്തവയോ എല്‍ബിഎംഎ സര്‍ട്ടിഫിക്കറ്റ് ഉള്ളവയോ ആണെന്ന് ഉറപ്പുവരുത്തുക. മുടക്കിയ പണം മുതലാകുമെന്നു മാത്രമല്ല സ്വര്‍ണക്കട്ടി വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും. മാത്രമല്ല സ്വര്‍ണം വാങ്ങുമ്പോള്‍ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്നത് നിര്‍ബന്ധമാക്കുക. - സ്വര്‍ണക്കട്ടികള്‍ സൂക്ഷിക്കുന്നത്:
സ്വര്‍ണക്കട്ടിക്കള്‍ക്ക് നാണയങ്ങളെക്കാള്‍ വര്‍ധിച്ച മൂല്യമുള്ളതുകൊണ്ടും അവ വിറ്റഴിക്കുന്നത് പ്രയാസമായതുകൊണ്ടും അവ വീട്ടില്‍ സൂക്ഷിക്കാന്‍ പ്രയാസമായതുകൊണ്ടും ലോക്കര്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങളാണ് നല്ലത്. അതേസമയം സ്വന്തമായി ലോക്കര്‍ ഇല്ലാതെ നിങ്ങള്‍ വീട്ടിലോ ബാങ്കിലോ ഉള്ള ലോക്കറാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുള്ള ചെലവു കൂടി മനസില്‍ കാണണം. - സ്വര്‍ണക്കട്ടി വാങ്ങല്‍:
സ്വര്‍ണനാണയംപോലെ സ്വര്‍ണക്കട്ടി വാങ്ങുന്നതിനുമുമ്പ് വിശ്വാസ്യതയുള്ള ചില റീട്ടെയിലര്‍മാരെ സന്ദര്‍ശിക്കുന്നതിന് നിങ്ങളുടെ സമയവും പണവും ചെലവഴിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകും. ഏറ്റവും കുറഞ്ഞ വില നല്‍കി സ്വര്‍ണക്കട്ടി വാങ്ങുന്നതിന് ഇത് സഹായിക്കും. സ്വര്‍ണക്കട്ടിയുടെ കാര്യത്തില്‍ ഇത് വളരെയധികം പ്രധാനമാണ്. കാരണം നിങ്ങള്‍ നിക്ഷേപിക്കുന്ന പണം വളരെ കൂടുതലാണ്. മാത്രമല്ല ഒന്നു മുതല്‍ രണ്ടു ശതമാനം വരെയുള്ള വ്യത്യാസം പോലും വന്‍തോതിലുള്ള ഇളവിന് സഹായിക്കും.
ഇത് എനിക്കുവേണ്ടിയുള്ളതാണോ?
നിക്ഷേപിക്കാന്‍ ആവശ്യത്തിന് പണമുള്ളവര്‍ക്ക് ദീര്‍ഘകാലത്തേയ്ക്ക് നേട്ടങ്ങള്‍ തരുന്നതും പെട്ടെന്ന് വിറ്റഴിക്കാവുന്നതുമായ സ്വര്‍ണക്കട്ടികള്‍ ലാഭകരമായ ആശയമാണ്. സ്വര്‍ണക്കട്ടികളിൽ നിക്ഷേപിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:
- നിസാരമായ പണിക്കൂലി.
- നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കുവേണ്ടി നിങ്ങള്‍ക്ക് സ്വര്‍ണക്കട്ടികള്‍ വാങ്ങാം. സ്വര്‍ണക്കട്ടികളെ നിങ്ങള്‍ക്ക് ആഭരണങ്ങളാക്കി മാറ്റുകയോ എന്തെങ്കിലും അത്യാവശ്യകാര്യത്തിന് വിറ്റഴിക്കുകയോ ചെയ്യാം.
- നിങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിനോ ആ നിക്ഷേപം യഥാര്‍ഥ സ്വര്‍ണമായിരിക്കണമോ എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ സ്വര്‍ണക്കട്ടികള്‍ നല്ലൊരു മാര്‍ഗമാണ്.
- പെട്ടെന്ന് വിറ്റഴിക്കാന്‍ കഴിയുക. നേരിട്ട് വില്‍ക്കാന്‍ കഴിയുക. ഇതൊക്കെയാണ് ഏതു തരം നിക്ഷേപകര്‍ക്കും സ്വര്‍ണക്കട്ടികള്‍ ആകര്‍ഷകമാകാന്‍ കാരണം.
എങ്ങനെ അത് തിരിച്ചെടുക്കാം?
ഇന്നത്തെ സാഹചര്യത്തില്‍ സ്വര്‍ണക്കട്ടികൾ ഏത് ജ്വല്ലറി വില്പനക്കാരനും വില്‍ക്കാം.