Published: 03 May 2024

ആകർഷകമായ സിക്കിമീസ് ജ്വല്ലറി ഡിസൈനുകൾ

Masthead image

സിക്കിമിന്റെ സമ്പന്നമായ പൈതൃകത്തെ അടുത്തറിയുക: തരം സിക്കിമീസ് സ്വർണ്ണാഭരണങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം.

'തണ്ടർ ഡ്രാഗണിന്റെ നാട്' എന്നറിയപ്പെടുന്ന സിക്കിം, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും മനോഹരമായ പർവതങ്ങളും സമ്പന്നമായ പൈതൃകവും നിറഞ്ഞ നാടാണ്. നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ എന്നിവയുമായി പാരമ്പര്യം പങ്കിടുന്ന ഈ സംസ്ഥാനം സംസ്കാരങ്ങളുടെ സവിശേഷമായ സംയോജനത്തിന്റെ ഇടമാണ്. സിക്കിമിൽ, നാടോടി നൃത്തങ്ങൾ, പരമ്പരാഗത വസ്ത്രങ്ങങ്ങൾ ഭക്ഷണ വൈവിധ്യങ്ങൾ എന്നിവകൊണ്ടെല്ലാം സമ്പന്നമാണ് ഈ നാട്, ഇവയ്‌ക്കെല്ലാം പുറമെ ആകർഷകമായ ആഭരണങ്ങളുടെ സവിശേഷമായ ശേഖരവും ഈ നാടിന്റെ സവിശേഷതയാണ്.

സിക്കിമിലെ ജനങ്ങൾ പ്രകൃതിയിൽ ധാരാളമായി കാണപ്പെടുന്ന വസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അത് അവരുടെ ആഭരണങ്ങളിൽ പ്രതിഫലിക്കുന്നു. 24, 22 കാരറ്റ് സ്വർണ്ണവും ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ടർക്കോയ്സ്, റെഡ് കോറൽ തുടങ്ങിയ വിലയേറിയ രത്നങ്ങളും ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചില മതങ്ങളിൽ സ്വർണ്ണം പവിത്രമായി കണക്കാക്കപ്പെടുന്നതിനാൽ സിക്കിം ആഭരണങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ ടർക്കോയ്‌സ്, റെഡ് കോറൽ എന്നിവ സംരക്ഷണം നൽകും എന്നും വിശ്വസിക്കപ്പെടുന്നു.

ആകർഷകമായ സിക്കിമീസ് ജ്വല്ലറി ഡിസൈനുകൾ

സിക്കിമിലെ ജനങ്ങൾ പ്രകൃതിയിൽ ധാരാളമായി കാണപ്പെടുന്ന വസ്തുക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അത് അവരുടെ ആഭരണങ്ങളിൽ പ്രതിഫലിക്കുന്നു. 24, 22 കാരറ്റ് സ്വർണ്ണവും ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ടർക്കോയ്സ്, റെഡ് കോറൽ തുടങ്ങിയ വിലയേറിയ രത്നങ്ങളും ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചില മതങ്ങളിൽ സ്വർണ്ണം പവിത്രമായി കണക്കാക്കപ്പെടുന്നതിനാൽ സിക്കിം ആഭരണങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ ടർക്കോയ്‌സ്, റെഡ് കോറൽ എന്നിവ സംരക്ഷണം നൽകും എന്നും വിശ്വസിക്കപ്പെടുന്നു.

പ്രദേശത്തിന്റെ പാരമ്പര്യങ്ങളും സംസ്കാരവും അതിശയകരമായ കരകൗശലവും ഉൾക്കൊള്ളുന്ന സിക്കിമിൽ നിന്നുള്ള ആകർഷകമായ അഞ്ച് ആഭരണങ്ങൾ ഇതാ. അവയുടെ രൂപകല്പനയിലും നിർമ്മാണത്തിലും അവ ധരിക്കുന്ന അവസരങ്ങളിൽ പോലും ചരിത്രപരമായ പ്രാധാന്യം വഹിക്കുന്നുണ്ട്.

1. സിക്കിം കമ്മലുകൾ

ഭൂട്ടിയ സ്ത്രീകൾ ധരിക്കുന്ന ഭൂട്ടാനിൽ ഉത്ഭവിച്ച ഒരു തരം കമ്മലാണ് യെൻചോ, സിക്കിം സ്ഥിതി ചെയ്യുന്ന സ്ഥാനവും സമ്മിശ്ര സംസ്കാരങ്ങളും ഉള്ളതിനാൽ അത് സിക്കിമിലും എത്തി. അവ പരമ്പരാഗതമായി പരന്നതും വൃത്താകൃതിയിലുള്ളതുമാണ്. ഈ കമ്മലുകൾ കൃപ, ചാരുത, ഭാഗ്യം തുടങ്ങിയ അർത്ഥവത്തായ സന്ദേശങ്ങളുടെ പ്രതീകങ്ങളാണ്.

Yencho earringsയെൻചോ കമ്മലുകൾ

സിക്കിമിലെ കരകൗശല വിദഗ്ധരുടെ മാതൃകാപരമായ കരകൗശലത്തിന്റെ ഉത്തമ ഉദാഹരണമാണ് യെൻചോ. ഈ കമ്മലുകൾ സാധാരണയായി സ്വർണ്ണം കൊണ്ടാണ് (അതിന്റെ വഴക്കവും തിളക്കവും) നിർമ്മിക്കുന്നത്. ടർക്കോയ്സ്, റെഡ് കോറൽ എന്നീ രത്നങ്ങൾ പതിക്കുകയും ചെയ്യുന്നു. മനോഹരമായ പാറ്റേണുകളും ഡിസൈനുകളും ലഭിക്കാനായി കരകൗശലവിദഗ്ധർ സ്വർണ്ണം/വെള്ളി നാരുകൾ ഉപയോഗിച്ച് ഫിലിഗ്രി വർക്ക് ചെയ്യാറുണ്ട്.

സാധാരണയായി വിവാഹങ്ങൾ, ഉത്സവങ്ങൾ, വിവിധ സാംസ്കാരിക പ്രകടനങ്ങൾ എന്നിവക്കാണ് ഇവർ യെൻചോ ധരിക്കാറുള്ളത്. സ്ത്രീകൾ "ഖോ" എന്ന് വിളിക്കപ്പെടുന്ന ഒരു പരമ്പരാഗത വസ്ത്രം ധരിക്കുന്നു. അത് വർണ്ണാഭമായ സിൽക്ക് കൊണ്ടുള്ള ഒരു വസ്ത്രമാണ്. പലപ്പോഴും അത് യെൻചോ കമ്മലുകൾക്കൊപ്പമാണ് ധരിക്കുന്നത്.

2. ഖാവോ സിക്കിം നെക്ലേസ് (പെൻഡന്റ്)

ഭൂട്ടാനീസ് സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഖാവോ പെൻഡന്റ്, ഭൂട്ടാനീസ് ജനതയുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുകയും മണ്ഡല-യെ(ജീവിത വൃത്തത്തെ അർത്ഥമാക്കുന്നത്) അമൂർത്തമായി പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ള പെൻഡന്റ് ആകൃതി ബൂട്ടിയ ഗോത്രങ്ങളുടെ മതവിശ്വാസങ്ങളെ പ്രതീകപ്പെടുത്തുന്നു.

Khao pendantഖാവോ പെൻഡന്റ്

ഖാവോ പെൻഡന്റുകൾ സമൃദ്ധിയുടെയും വിശുദ്ധിയുടെയും പ്രതീകങ്ങളാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന, ദാമ്പത്യത്തിന്റെ ആനന്ദത്തെ പ്രതീകപ്പെടുത്തുന്ന ഇവ, ഒരു കുടുംബത്തിന്റെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. വിവാഹിതരായ സ്ത്രീകളാണ് ഇത് ധരിക്കുന്നത്. ഒരുകാലത്ത് ഇവ ശുഭസൂചകമായ ഏലസ്സായി ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വധുവിനെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സങ്കീർണ്ണമായ രൂപകൽപ്പനയ്ക്ക് പിറകിൽ ഐശ്വര്യം, ഫലഭൂയിഷ്ഠത, യുദ്ധത്തിലെ സംരക്ഷണം തുടങ്ങിയ വിവിധ കാരണങ്ങൾക്കായി കൊണ്ടുപോകുമായിരുന്ന മന്ത്രത്തകിട് ഉൾകൊള്ളുന്ന ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു.

വാങ്ങുന്നയാളുടെ താല്പര്യവും സാമ്പത്തിക സ്ഥിതിയ അടിസ്ഥാനമാക്കി സ്വർണ്ണത്തിലോ വെള്ളിയിലോ ആണ് ഇത് നിർമ്മിക്കുന്നത്. വിശദമായ പാറ്റേണുകളും അലങ്കാരങ്ങളും ഉപയോഗിച്ച് വിവിധ വലുപ്പത്തിലുള്ള പെൻഡന്റ് ഡിസൈൻ ചെയ്‌ത്‌ അതിൽ കൊത്തുപണികളും നടത്തുന്നു. സങ്കീർണ്ണമായ ഫിലിഗ്രി വർക്കിനൊപ്പം ടർക്കോയ്സ്, റെഡ് കോറൽ തുടങ്ങിയ വിലയേറിയ രത്നങ്ങളും ഉപയോഗിക്കുന്നു. കൂടുതൽ ഭംഗിയുള്ള ഡിസൈൻ സൃഷ്ടിക്കാൻ ചില ഖാവോ പെൻഡന്റുകളിൽ ഇനാമൽ വർക്കും ഉൾപ്പെടുത്തുന്നു.

സ്ത്രീകൾ ഖാവോ പെൻഡന്റുകൾ വൂവൺ തുണികൊണ്ട് നിർമ്മിച്ച 'ദുബ്യുഗ്ചെൻ' എന്ന വസ്ത്രത്തിനോടൊപ്പമാണ് ധരിക്കാറുള്ളത്. വിവാഹം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വേണ്ടി ഇവ ഉപഹാരമായി നൽകുകയോ അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ധരിക്കുകയോ ചെയ്യാറുണ്ട്, വിവാഹിതരായ സ്ത്രീകളാണ് ഇവ സാധാരണയായി ധരിക്കാറുള്ളത്

3. ദിയു സിക്കിം വളകൾ

സിക്കിമീസ് സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന കട്ടിയും കനവുമുള്ള സ്വർണ്ണ വളകളുടെ ജോടിയായ ദിയു ഒരു യഥാർത്ഥ കലാരൂപമാണ്. നേപ്പാളിൽ നിന്ന് ഉത്ഭവിച്ചതും സിക്കിമിലെ ബോൺ മതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതുമാണെങ്കിലും, 14-ാം നൂറ്റാണ്ടിൽ ടിബറ്റിലെ ഖാം ജില്ലയിൽ നിന്ന് വന്ന ഭൂട്ടാനീസ്, ലെപ്ച സംസ്കാരങ്ങളുടെ ഒരു മിശ്രിതമാണ് ദിയു എന്ന ഈ കരകൗശല വൈദഗ്ദ്ധ്യം കൊണ്ടുവന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. പല കുടുംബങ്ങളിലും ഈ വളകൾ അവരുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന കുടുംബസ്വത്തായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

Diu (Gold Bangle)

ദിയു (സ്വർണ്ണ വള)

സ്വർണ്ണം ഉരുക്കുക, അതിനെ വൃത്താകൃതിയിൽ ആക്കുക, തിളക്കത്തിനും ഈടുനിൽക്കുന്നതിനുമുള്ള പോളിഷിംഗ് തുടങ്ങിയവ ഉൾകൊള്ളുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് ദിയു വളകകളുടെ നിർമ്മാണം. കരകൗശല വിദഗ്ധർ ഫോർജിംഗ്, എൻഗ്രേവിങ് തുടങ്ങിയ വിവിധ പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഈ സ്വർണ്ണ വളകൾ ദാമ്പത്യത്തിലെ സന്തോഷം, ശക്തി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നു, അവ പലപ്പോഴും സ്നേഹത്തിന്റെ സമ്മാനങ്ങളായി കണക്കാക്കപ്പെടുന്നു.

വിവാഹദിവസം വധു തന്റെ ഇരു കൈത്തണ്ടയിലും സ്വർണ്ണ ദിയു വളകൾ ധരിക്കുന്നു. ശേഷം, സ്ത്രീകൾ അവരുടെ വൈവാഹിക നിലയെ പ്രതീകപ്പെടുത്തിക്കൊണ്ട് ഇത് ദിവസവും ധരിക്കുന്നു, പരമ്പരാഗത രൂപം പൂർത്തിയാക്കാൻ ബൂട്ടിയ സ്ത്രീകൾ 'ബാഖു' അല്ലെങ്കിൽ ഡുഗുചെൻ (ലെപ്ച സ്ത്രീകൾക്ക്) പോലുള്ള പ്രത്യേക വസ്ത്രം ധരിക്കുകയും കൈത്തണ്ട ദിയു വളകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു.

4. ജോക്കോ (മോതിരം)

ഭൂട്ടാനീസ് സംസ്കാരവുമായി ചരിത്രം പങ്കിടുന്ന, സാംസ്കാരിക സംയോജനം വഴി ഉണ്ടായ മികച്ച ഉൽപ്പന്നമാണ് ജോകോ മോതിരം. പുരുഷന്മാർക്ക് പൊതുവെ ആഭരണമായിട്ടല്ലെങ്കിലും വിവാഹ മോതിരമായി ജോകോ ധരിക്കാം

Joko ringsജോകോ മോതിരം

മധ്യത്തിൽ റെഡ് കോറൽ രത്നം പതിച്ച, സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള മോതിരങ്ങളാണിവ. ഇവ നിർമ്മിക്കാൻ കരകൗശല വിദഗ്ധർ കാസ്റ്റിംഗ്, കാർവിങ്, എൻഗ്രേവിങ് തുടങ്ങിയ രീതികളാണ് അവലംബിക്കുന്നത്. എല്ലാ ദിവസവും ധരിക്കേണ്ട രൂപത്തിൽ സുഖകരവും മനോഹരവുമായ രീതിയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

വിവാഹ വേളകളിലും വിവാഹ നിശ്ചയങ്ങളിലും പരസ്പര സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി, ദമ്പതികൾ തമ്മിൽ കൈമാറുന്ന ഐക്യത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് ഈ മോതിരം.

5. കിലിപ് (തലയിലണിയുന്ന ആഭരണം)

'കിലിപ്‌സ്' അല്ലെങ്കിൽ ക്ലിപ്പ് എന്ന് വിളിക്കപ്പെടുന്ന ശിരോവസ്ത്രങ്ങൾ പരമ്പരാഗത വധുവിന്റെ അലങ്കാരങ്ങളിലൊന്നാണ്. പ്രകൃതി-പ്രചോദിതമായ സങ്കീർണ്ണമായ ഡിസൈനുകളുള്ള ഇവ സ്വർണ്ണത്താൽ രൂപകല്പന ചെയ്‌ത അതിമനോഹരമായ ഒരു ഇനമാണ്. സാധാരണയായി ചാന്ദ്ര-ഘട്ടങ്ങളുടെ രൂപത്തിൽ - പൂർണ്ണ ചന്ദ്രന്റെയോ ചന്ദ്രക്കലയുടെയോ രൂപത്തിൽ പ്രത്യേകിച്ചും - ഇവ കാണപ്പെടുന്നു. കിലിപ്പിൽ കൊത്തുപണി ചെയ്ത ഡിസൈനുകൾ പ്രകൃതി കേന്ദ്രീകൃതമാണ്. വ്യത്യസ്ത രൂപങ്ങളും ഡിസൈനുകളും സിക്കിം പ്രതീകാത്മകതയുടെ യഥാർത്ഥ അവതരണങ്ങളാണ്.

വിവാഹദിനത്തിൽ വധുവിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ കിലിപ്സിന് പ്രത്യേക സ്ഥാനമുണ്ട്. സാംസ്കാരിക പരിപാടികളിലും ഫെസ്റ്റിവെലുകളിലും ഇത്തരം തലയാഭരങ്ങൾ ധരിക്കാം.

Kilipകിലിപ്

മറ്റു സിക്കിം ആഭരണങ്ങൾ

ചുവന്ന നൂൽ കൊണ്ട് കോർത്ത സ്വർണ്ണ മാലയായ കാന്ത-യിൽ പൂർവ്വികരുടെ അനുഗ്രഹം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സിക്കിമിലെ രാജവാഴ്ച അവസാനിച്ചതിനുശേഷം കരകൗശല വിദഗ്ധർ ചെറിയ കാന്ത ചോക്കറുകൾ സൃഷ്ടിച്ചു, അത് എല്ലാവർക്കും ലഭിക്കാവുന്നതാക്കി. നേപ്പാളികൾ ഇതൊരു ഫാഷനായി ധരിച്ചിരുന്നു.

Kanthaകാന്ത

രുദ്രാക്ഷ വിത്തിനോട് സാമ്യമുള്ള, മെടഞ്ഞ ഒമ്പത് സ്വർണ്ണ നൂലുകൾ കൊണ്ട് നിർമ്മിച്ച, പരമ്പരാഗതമായ മാലയാണ് നൗഗെഡി (ഇതിലെ നൗ അർത്ഥമാക്കുന്നത് സാംസ്കാരിക സ്വത്വത്തിന്റെ പ്രതീകമായ ഒമ്പത് എന്ന സംഖ്യയെയാണ്). ഇത് ശിവനെപ്പോലെ സദ്ഗുണങ്ങളുള്ള ഭർത്താവിനെ ആഗ്രഹിക്കുന്ന സ്ത്രീകൾ ധരിക്കുന്നു.

Naugediനൗഗെഡി

ചുവപ്പ് അല്ലെങ്കിൽ പച്ച മുത്തുകൾ കൊണ്ട് അലങ്കരിച്ച ഒരു നീണ്ട മാലയാണ് ടിൽഹാരി. വിവാഹദിനത്തിൽ പച്ച മുത്തുകൾ ധരിക്കുന്നു. എന്നാൽ വിവാഹശേഷം ചുവന്ന മുത്തുകൾക്കാണ് മുൻഗണന. പെൻഡന്റിന് ഏഴ് ഗ്രൂവുകളുണ്ട്. ഇവ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ പ്രതീകപ്പെടുത്തുകയും ജീവിതത്തിന്റെ തുടർച്ചയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇവ ജീവിതത്തിന്റെ ചാക്രിക രൂപത്തെ പ്രതിനിധീകരിക്കുന്ന സ്പിൻഡിലിന്റെ ആകൃതിയുള്ളതും ഫലഭൂയിഷ്ഠത, ഉത്പാദന ശക്തി, അഭിനിവേശം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ്. വരമ്പുള്ള ഭാഗങ്ങൾ രുദ്രാക്ഷ വിത്തുകളെ ചിത്രീകരിക്കുന്നു.

Tilhari

നേപ്പാളിലെ ആഭരണങ്ങളിൽ സർ-ബന്ദി, തിക്മല, ബുലാകി, ദുങ്ക്രി എന്നിവ ഉൾപ്പെടുന്നു. വിവാഹിതരായ സ്ത്രീകൾ ദിവസവും, അതുപോലെ സാംസ്കാരിക പരിപാടികൾക്കും ഈ ആഭരണങ്ങൾ ധരിക്കുന്നു.

സാംസ്കാരിക സംയോജനത്തിന്റെയും പാരമ്പര്യത്തിന്റെയും സിക്കിമിലെ ജനങ്ങളുടെ വിശ്വാസത്തിന്റെയും മാതൃകാപരമായ ഉദാഹരണമാണ് സിക്കിം ആഭരണങ്ങൾ. ഓരോ ആഭരണത്തിനും അതിന്റേതായ പ്രാധാന്യം വഹിക്കുന്ന സാംസ്കാരിക സ്വത്വമുള്ള ഒരു കഥ പറയാനുണ്ട്. ഓരോ ഇനം നിർമ്മിക്കുമ്പോഴും അവരുടെ ചരിത്രം അതിൽ എത്രമാത്രം ഉൾകൊള്ളുന്നുവെന്ന്, കരകൗശലത്തൊഴിലാളികളുടെ പാരമ്പര്യവും നൈപുണ്യവും എടുത്തുകാണിക്കുന്നു. ഈ കൗതുക നിർമിതികളെ അടുത്തറിയുക എന്നത് ഒരു മികച്ച അനുഭവം തന്നെയാണ്.