Published: 03 May 2024
സിക്കിമിന്റെ പരമ്പരാഗത ആഭരണ നിർമ്മാണ കല
സിക്കിം ആഭരണ നിർമ്മാണം
ഹിമാലയത്തിലെ "ഏഴ് സഹോദരിമാരുടെ സഹോദരൻ" എന്ന് വിളിക്കപ്പെടുന്ന സിക്കിം, പ്രകൃതിരമണീയമായ കാഴ്ചകളും തണുത്ത കാലാവസ്ഥയും ജൈവവൈവിധ്യവും നിറഞ്ഞതാണ്. ചാരുതയാർന്ന നാടോടി നൃത്തങ്ങളും സ്വാദിഷ്ടമായ പാചകരീതിയും ഈ സംസ്ഥാനത്തിന്റെ ഭംഗി വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.
സിക്കിം ആഭരണങ്ങളുടേത് പരമ്പരാഗതവും സമകാലികവുമായ സ്റ്റൈലുകൾ ഒത്തിണങ്ങിയ നിർമ്മാണ രീതിയാണ്. ബൂട്ടിയ, നേപ്പാളി, ലെപ്ചകൾ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള കലാപരമായ സ്റ്റൈലുകൾ, രൂപങ്ങൾ, ഡിസൈൻ തത്വങ്ങൾ തുടങ്ങിയവയുടെ സ്വാധീനവും അതിലുണ്ട്. പ്രഗത്ഭ കരകൗശല വിദഗ്ധർ രൂപകല്പന ചെയ്ത ഓരോ നിർമ്മിതിയും പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഗംഭീരമായ ഡിസൈനുകളാണ്. വലിയ നെക്ക്പീസുകൾ, മികച്ച ഡിസൈനിലുള്ള കമ്മലുകൾ, വളകൾ തുടങ്ങിയ സിക്കിമീസ് ആഭരണങ്ങൾ, ഈ ഹിമാലയൻ പ്രദേശത്തിന്റെ സാംസ്കാരിക സംയോജനത്തെ പ്രതീകപ്പെടുത്തുന്നുണ്ട്.
സ്വർണ്ണവും രത്നക്കല്ലുകളും കൊണ്ട് അലങ്കരിച്ച വർണ്ണാഭമായ നെക്ലേസുകൾ, അത്യന്തം സമഗ്രമായ വളകൾ, കൊത്തുപണികളുള്ള മോതിരങ്ങളും തുടങ്ങിയ ഓരോ ആഭരണത്തിനും തലമുറകളായി കൈമാറി വരുന്ന കഥകൾ പറയാനുണ്ട്.
1. സിക്കിം ആഭരണങ്ങളുടെ രൂപകൽപ്പനയും പ്രചോദനവും:
ഒരു ഡിസൈൻ കണ്ടെത്തുക എന്നതാണ് നിർമ്മാണ പ്രക്രിയയുടെ ആരംഭം; സിക്കിമുകൾ പ്രകൃതിയെ സ്നേഹിക്കുകയും ആത്മീയതയിൽ ശക്തമായി വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ, പ്രാഥമിക രൂപകല്പനകൾ പലപ്പോഴും ആത്മീയ പ്രാധാന്യമുള്ള പൂക്കൾ, ഇലകൾ, മൃഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. സംസ്ഥാനത്തിന് ശക്തമായ ടിബറ്റൻ, ഭൂട്ടാനീസ് വേരുകൾ ഉണ്ട്. അത് ആഭരണങ്ങളിൽ കൊത്തിയെടുത്ത പാറ്റേണുകളിൽ കാണാം. ബുദ്ധമതത്തിൽ പിന്തുടരുന്ന പെയിന്റിംഗിന്റെയും ഡിസൈനിംഗിന്റെയും ഒരു രൂപമായ തങ്ക എന്നാണ് ഇവയെ പരാമർശിക്കുന്നത്. വിവാഹത്തിനോ മറ്റെന്തെങ്കിലും പ്രത്യേക അവസരത്തിനോ ആയാലും, ആഭരണത്തിന്റെ രൂപകല്പനയാണ് അതിന്റെ സന്ദർഭം നിർണ്ണയിക്കുന്നത്.
പരമ്പരാഗത സിക്കിമീസ് ആഭരണങ്ങളുടെ ഉത്തമ ഉദാഹരണമാണ് ബൂട്ടിയ വള. അതിൽ “അഷ്ടമംഗലം”എന്ന് വിളിക്കപ്പെടുന്ന 8 ശുഭചിഹ്നങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ശംഖ (ശംഖ്), ശ്രീവത്സ (അനന്തമായ കെട്ട്), ഛത്ര (പരസോൾ), മത്സ്യ (സ്വർണ്ണ മത്സ്യം), ധർമ്മചക്ര (ധർമ്മചക്രം), പത്മ (താമര), ധ്വജ (വിജയക്കൊടി), കലശ (നിധിപ്പെട്ടി) എന്നിവയാണ് വളയിലെ ഭാഗ്യചിഹ്നങ്ങൾ.
ബൂട്ടിയ സ്ത്രീകൾ ധരിക്കുന്ന ഒരു ജനപ്രിയ പരമ്പരാഗത ആഭരണമാണ് ഖാവോ പതക്കം. ഇത് സ്നേഹം, പ്രതിബദ്ധത, സമൃദ്ധി, വിശുദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. അർദ്ധ-വിലയേറിയ രത്നങ്ങളും സങ്കീർണ്ണമായ കസവുവേലകളും ഉൾക്കൊള്ളുന്ന സ്വർണ്ണം കൊണ്ടാണ് പതക്കം നിർമ്മിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ, യുദ്ധസമയത്ത് ഗോത്ര യോദ്ധാക്കളെ സംരക്ഷിക്കുന്നതിനായി നൽകിയ പ്രത്യേക മന്ത്രത്തകിട് ഉൾക്കൊള്ളുന്ന ഒരു ബോക്സ് ആകൃതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. പിന്നീട്, ഒരു രാജാവ് അവരുടെ മതപരമായ വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്നതിന് 'മണ്ഡല' പോലെയുള്ള അമൂർത്തമായ രൂപത്തോടുകൂടിയ കൂടുതൽ ആധുനികവും ലളിതവുമായ ഡിസൈൻ ആഗ്രഹിച്ചു. അതിന് രണ്ട് പതിപ്പുകളുണ്ട്: ഒന്ന് സ്വർണ്ണത്താലും മറ്റൊന്ന് പവിഴത്താലും നിർമ്മിക്കുന്നു. ഈ പതക്കത്തിൽ പ്രകൃതിയെയും 'അഷ്ടമംഗല'ത്തെയും ചിത്രീകരിക്കുന്ന രൂപങ്ങളുണ്ട്.
2. സിക്കിം ആഭരണങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ:
ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നു. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ലോഹം 22-24 കാരറ്റ് സ്വർണ്ണമാണ്. വൈഡൂര്യം, ഇന്ദ്രനീലം, ചുവന്ന പവിഴം തുടങ്ങിയ വിലയേറിയ രത്നങ്ങൾ ആത്മീയ കാരണങ്ങളാൽ ചേർക്കുന്നു. ആഭരണങ്ങളിലെ പളുങ്കുപൂശൽ ഈ രൂപങ്ങൾക്കും അലങ്കാരങ്ങൾക്കും ജീവൻ നൽകുന്നു.
വൈഡൂര്യം, ചുവന്ന പവിഴം തുടങ്ങിയ സ്വർണ്ണ രത്നങ്ങളാണ് ഈ ആഭരണങ്ങളിൽ ഉപയോഗിക്കുന്നത്.
അവയിൽ ചിലത്, നെയ്ത്ത് കലയെ പ്രസിദ്ധപ്പെടുത്തുന്നതായ 'കാന്ത', 'നൗഗേടി' പോലെയുള്ള പ്രത്യേകമായ ആഭരണ രൂപങ്ങളാണ്. കാന്ത എന്നത് സ്വർണ്ണ നൂൽ കൊണ്ട് നിർമ്മിച്ച ഒരു മാലയാണ്. അത് ആഡംബരപൂർണ്ണമായ ഒരു കഷണത്തിൽ കലാപരമായി നെയ്തെടുത്തതാണ്. 'നൗഗേഡി' (നൗ എന്നാൽ ഒമ്പത് എന്നാണ് അർത്ഥമാക്കുന്നത്, അത് സാംസ്കാരിക സ്വത്വത്തിന്റെ ശക്തമായ പ്രതീകമാണ്) ഒമ്പത് മെടഞ്ഞ സ്വർണ്ണ നൂലുകൾ കൊണ്ട് നിർമ്മിച്ച അതിമനോഹരമായൊരു ബ്രേസ്ലെറ്റാണത്.
പൊതുവെ, വ്യാളിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട നേപ്പാളി വള സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കുന്നത്. ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായ, ഐതീഹ്യ സൃഷ്ടിയായ വ്യാളിയുടെ രൂപങ്ങളെ ചിത്രീകരിക്കുന്നതിനാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
3. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത രീതികൾ:
കൈത്തൊഴിൽ, കസവുവേല, കൊത്തുപണി, ചുറ്റികയടി, കൊത്തുപണി തുടങ്ങിയവ ആഭരണ നിർമ്മാണത്തിലെ ചില പരമ്പരാഗത പ്രവൃത്തന രീതികളാണ്. മെഴുക് ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുന്ന ഖാവോ എന്നത് പരമ്പരാഗത രീതികളായ കസവുവേല, ആഭരണത്തിൽ സൂക്ഷ്മമായി കൈകൊണ്ടുള്ള കൊത്തുപണികൾ തുടങ്ങിയ കൊണ്ടുള്ള ഒരു സാംസ്കാരിക മിശ്രിതമാണ്.
4. ലോഹങ്ങളുടെ ഉരുക്കലും കൊത്തുപണിയും:
വിദഗ്ദ്ധരായ കരകൗശല വിദഗ്ധർ ആവശ്യമായ ഈ ഘട്ടത്തിൽ, മൂലരൂപത്തിനായി ഒരു മാതൃക രൂപപ്പെടുത്തുകയും അതിൽ ഉരുകിയ ലോഹം ഒഴിക്കുകയും ആഭരണത്തിന്റെ ആവശ്യമായ ആകൃതി രൂപപ്പെടുത്തുകയും ചെയ്യുന്നു. ലോഹം തണുപ്പിച്ചാണ് ആഭരണങ്ങളുടെ അടിസ്ഥാനം ഉണ്ടാക്കുന്നത്. മിക്ക സിക്കിമീസ് ആഭരണങ്ങളും സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കുന്നത്. അവയിൽ വിലയേറിയ രത്നക്കല്ലുകളും ഗ്ലാസ് മുത്തുകളും പതിച്ചിരിക്കും.
ഓരോ ആഭരണങ്ങളും അതിവിദഗ്ദ്ധരായ കരകൗശല വിദഗ്ധർ സങ്കീർണ്ണമായാണ് നിർമ്മിച്ചിരിക്കുന്നത്.
5. സിക്കിം ആഭരണങ്ങളുടെ വിളക്കി ചേർക്കലും പൂർത്തീകരണവും:
ഉരുക്കിയ ലോഹം അതിന്റെ രൂപം പ്രാപിച്ച ശേഷം, അതിൽ ചങ്ങലകൾ പിടിപ്പിക്കുകയും മുത്തുകളും രത്നങ്ങളും പതിക്കുകയും പളുങ്കുപൂശുകയും ചെയ്യുന്നു. അവസാനമായി, ആഭരണത്തിന് തിളക്കം കൊണ്ടുവരാൻ പോളിഷിംഗും ചെയ്യുന്നു. ലോഹത്തിൽ രത്നം സുരക്ഷിതമായി സ്ഥാപിക്കുന്നതിന് കരകൗശല വിദഗ്ധർ പ്രോംഗ്, ബെസൽ സജ്ജീകരണങ്ങൾ പോലുള്ള വിവിധ രീതികൾ ഉപയോഗിക്കുന്നു.
വിലയേറിയതും രൂപകൽപ്പന ചെയ്തതുമായ മറ്റ് ചില ആഭരണങ്ങൾ ഇവയാണ്:
തീ പ്രചോദിത നേപ്പാളി മാർവാരി കമ്മലുകൾ. വ്യാളി പ്രചോദിത ബൂട്ടിയ കമ്മലുകൾ "ആലോംഗ്".
കതിർ പ്രചോദിത നേപ്പാളി 'തിഹാരി'. പ്രകൃതി പ്രചോദിത നേപ്പാളി ഹെയർക്ലിപ്പ്.
ഓരോ ആഭരണങ്ങളും ഈ പ്രക്രിയയുടെ അനിവാര്യ ഭാഗമായ, കർശനമായ ഗുണനിലവാര നിയന്ത്രണ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്നു. കരകൗശല വിദഗ്ധർ തന്നെ എല്ലാ ആഭരണങ്ങളും പരിശോധിച്ച് കുറവുകളും ന്യൂനതകളും പരിശോധിക്കുന്നു.
സിക്കിമീസ് ആഭരണങ്ങൾ ആകർഷകമാണ്. ഓരോ ആഭരണങ്ങളും അതി സൂക്ഷ്മമായി കരകൗശലത്താൽ നിർമ്മിച്ചതും ചരിത്രപരമായ പ്രാധാന്യമുള്ളതുമാണ്. ലോഹ ഉരുക്കുന്നതിലുള്ള സിക്കിമീസ് വൈദ്യഗ്ദ്യവും വൈഡൂര്യത്തിനും ചുവന്ന പവിഴത്തിനും അവർ നൽകുന്ന മുൻഗണനയും (ആത്മീയ കാരണങ്ങളാൽ) ഓരോ ആഭരണത്തിന്റെയും ആകർഷണീയത വർദ്ധിപ്പിക്കുന്നു. സിക്കിമീസ് ആഭരണങ്ങൾ ആത്മീയതയാൽ സമൃദ്ധവും വൈവിധ്യങ്ങളാൽ സമ്പന്നവും പ്രകൃതിക്കും പൈതൃകത്തിനും പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വത്തിനും കൃതജ്ഞത അർപ്പിക്കാൻ തക്ക സങ്കീർണ്ണമായ രൂപകല്പനയുമുള്ളതാണ്.