Published: 19 Sep 2018
2018-ലെ സ്വർണ്ണ നിരക്കിനെ കുറിച്ച് അറിയേണ്ട 4 കാര്യങ്ങൾ
ഏത് വർഷമായാലും, നിക്ഷേപകർക്ക് മാത്രമല്ല, മുഴുവൻ സമ്പദ്വ്യവസ്ഥകൾക്കും വലിയ സാമ്പത്തിക മൂല്യമാണ് സ്വർണ്ണം നൽകുന്നത്. ഇക്കാണുന്ന മുഴുവൻ വ്യവസായങ്ങൾക്കും വിപണികൾക്കും രാഷ്ട്രങ്ങൾക്കും രൂപം നൽകിക്കൊണ്ട്, ‘ഗോൾഡ് റഷുകൾ’ ആണ് ചരിത്രത്തെ രൂപപ്പെടുത്തിയെടുത്തത്. ഒരാളുടെ സാമ്പത്തിക പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാനുള്ള ഒരു മികച്ച മാർഗമാണ് സ്വർണ്ണമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല പണപ്പെരുപ്പത്തിനെതിരായ ഒരു പ്രതിരോധമായി സ്വർണ്ണം വർത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ സ്ഥിരത നൽകാൻ സ്വർണ്ണത്തിന് കഴിയും, ദീർഘകാലാടിസ്ഥാനത്തിൽ കൈവശം വയ്ക്കുകയാണെങ്കിൽ സ്വർണ്ണം ലാഭമുണ്ടാക്കുന്നതായിട്ടാണ് പ്രവണത.
2018-ൽ സ്വർണ്ണ നിക്ഷേപകർക്കായി വിദഗ്ധർ പ്രവചിച്ച ഏറ്റവും പ്രധാനപ്പെട്ട നാല് കാര്യങ്ങൾ നമുക്കിവിടെ പരിശോധിക്കാം.
- 2018-ലെ ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ച
2017-ലെ ആഗോള സാമ്പത്തിക വളർച്ചയുടെ വെളിച്ചത്തിൽ, ഈ വർഷവും ലോകമെമ്പാടും സംയുക്തമായി വളർച്ചയുടെ ഈ പ്രവണത തുടരുമെന്ന് സാമ്പത്തിക വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ വിപണിയായ ഇന്ത്യയിൽ - നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ സംരംഭങ്ങൾ സമ്പദ്വ്യവസ്ഥയിൽ നല്ല സ്വാധീനം ചെലുത്താൻ തുടങ്ങും. സാമ്പത്തിക വളർച്ച സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്ന് എന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അതിനാൽ, വരുമാനം കൂടുന്നതിനനുസരിച്ച് സ്വർണാഭരണങ്ങൾ, സ്വർണം അടങ്ങിയ സാങ്കേതികവിദ്യ (സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലെറ്റുകൾ മുതലായവ), സ്വർണനാണയങ്ങൾ എന്നിവയുടെ ആവശ്യം വർദ്ധിക്കും.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണിയുടെ ആസ്ഥാനമായ ചൈന - ആഗോള സമന്വയത്തിലേക്ക് അടുക്കാൻ പോകുന്നു, അത് സ്വർണത്തിന്റെ സഞ്ചാരപാതയിലെ സ്ഥിരമായ വളർച്ച ഉറപ്പാക്കും. സ്വർണ വിപണിയിൽ പ്രധാന പങ്ക് വഹിക്കുന്ന യൂറോപ്യൻ സമ്പദ്വ്യവസ്ഥയും യുഎസ് സമ്പദ്വ്യവസ്ഥയും, തങ്ങളുടെ സമ്പദ്വ്യവസ്ഥകൾ ഇനിയും വളരുമെന്ന കാര്യത്തിൽ വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
- ധനപരമായ കർശന നയങ്ങൾ സ്വർണത്തെ കൂടുതൽ ലാഭകരമാക്കും
US ഫെഡറൽ റിസർവ് അതിന്റെ ബാലൻസ് ഷീറ്റുകൾ ചുരുക്കുവാൻ പദ്ധതിയിടുന്നു. മോർട്ട്ഗേജ് അധിഷ്ഠിത സെക്യൂരിറ്റികൾ 2014-ൽ 4.5 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2020 ൽ 2.5 ട്രില്യൺ യുഎസ് ഡോളറായി കുറയ്ക്കാൻ പോകുന്നു എന്നാണ് ഇതിനർത്ഥം. അതേസമയം, ഫെഡറൽ റിസർവ് 2018 ൽ പലിശനിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതോടെ, ദീർഘകാല സർക്കാർ ബോണ്ടുകളിൽ നിന്നുള്ള ആദായം കുറയുകയും റിസ്ക്കുകൾക്കൊപ്പം സാമ്പത്തിക വിപണിയിലെ അസ്ഥിരത വീണ്ടും ഉയർന്നുവരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപത്തിന്റെ മറ്റ് വിഭാഗങ്ങളുമായി വളരെ കുറഞ്ഞ ബന്ധമുള്ളതിനാലും പണപ്പെരുപ്പത്തിനെയും മറ്റു വിപണി അനിശ്ചിതത്വങ്ങളെയും പ്രതിരോധിക്കുന്ന ഒരു വേലിയായി വർത്തിക്കുന്നതിനാലും സ്വർണത്തിന് നിങ്ങളെപ്പോലുള്ള നിക്ഷേപകരുടെ റിസ്ക്കുകളെ ലഘൂകരിക്കുവാൻ കഴിയും.
ബന്ധപ്പെട്ട ലേഖനം: എന്തുകൊണ്ടാണ് സ്വർണത്തെ പണപ്പെരുപ്പത്തിനെതിരായ ഒരു പ്രതിരോധമായി കണക്കാക്കുന്നത്
- പൊള്ളയായ ആസ്തി വിലകൾ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കും
ആസ്തി വില 2017-ൽ ഒന്നിലധികം വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി; അതിനാൽ, അധിക ലാഭം നേടുന്നതിന്, നിക്ഷേപകർ അധിക റിസ്ക്കുകൾ എടുത്തു. ഇത്തരത്തിൽ, ഊതിപ്പെരുപ്പിച്ച മൂല്യനിർണയത്തെ കുറിച്ച് വിശകലന വിദഗ്ധർ ജാഗരൂകരാണ്. സെൻട്രൽ ബാങ്കിന്റെ നയങ്ങൾ മാറുന്ന പശ്ചാത്തലത്തിൽ, നിക്ഷേപകർ അവരുടെ നഷ്ടസാധ്യതകളെ കുറിച്ച് ജാഗ്രത പുലർത്തുന്നു. വ്യവസ്ഥ തകരുകയാണെങ്കിൽ, ആഗോള സാമ്പത്തിക വിപണിയിൽ തിരുത്തലുകൾ വരും.
സ്വയം പരിരക്ഷിക്കുന്നതിനായി, സാമ്പത്തിക രംഗം മന്ദഗതിയിൽ ആയിരിക്കുന്ന സമയത്ത് മറ്റു സാമ്പത്തിക ആസ്തികളേക്കാൾ മികച്ച പ്രകടനം സ്വർണം നടത്തും എന്നതിനാൽ, നിങ്ങൾക്ക് സ്വർണത്തിലും നിക്ഷേപം നടത്താവുന്നതാണ്.
- സുതാര്യതയും വ്യാപാരം ചെയ്യപ്പെടുന്ന സ്വർണത്തിൽ ഇടപെടാനുള്ള കഴിവും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും
കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക വിപണി സുതാര്യമായ തരത്തിലായിട്ടുണ്ട്. അതുപോലെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുതാര്യതയുടെ കാര്യത്തിൽ സ്വർണ വിപണി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്, 2018-ലും ഇത് തുടരും.
ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച്, LMEprecious അവതരിപ്പിച്ചിട്ടുണ്ട്, ലണ്ടൻ മൊത്തവിപണിയിൽ വിലയുടെ സുതാര്യതയും കൈമാറ്റത്തിനുള്ള കാര്യക്ഷമതയും കൂട്ടുന്നതിനായുള്ള എക്സ്ചേഞ്ച് ട്രേഡഡ് കരാറുകളുടെ സ്യൂട്ടാണിത്. അത്തരമൊരു എക്സ്ചേഞ്ച് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇത് സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രക്രിയ കാര്യക്ഷമമാക്കും. ഇതിന് പുറമെ സ്വർണ ഹാൾമാർക്കിംഗ് ഒരു നിർബന്ധിത പ്രക്രിയയായി മാറിയതോടെ, സ്വർണാഭരണങ്ങളും നാണയങ്ങളും ബാറുകളും വാങ്ങുന്നത് മുമ്പത്തേക്കാളും സുരക്ഷിതമാണ്. യുഎസ്, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതികൾ എളുപ്പത്തിൽ സ്വർണ നിക്ഷേപങ്ങളിൽ ഇടപെടുന്നതിന് ജനങ്ങളെ സഹായിക്കുന്നു. ഈ പദ്ധതികൾ നിക്ഷേപകർക്ക് ഗുണകരമാണ്, നിങ്ങളെപ്പോലുള്ള നിക്ഷേപകർക്ക് സ്വർണ നിക്ഷേപത്തിൽ പണം ഇറക്കുന്നത് പരിഗണിക്കാനുള്ള ശക്തമായ കാരണങ്ങളാണ് ഈ കണക്കുകൾ.
യുഎസ്, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതികൾ എളുപ്പത്തിൽ സ്വർണ നിക്ഷേപങ്ങളിൽ ഇടപെടുന്നതിന് ജനങ്ങളെ സഹായിക്കുന്നു. ഈ പദ്ധതികൾ നിക്ഷേപകർക്ക് ഗുണകരമാണ്, നിങ്ങളെപ്പോലുള്ള നിക്ഷേപകർക്ക് സ്വർണ നിക്ഷേപത്തിൽ പണം ഇറക്കുന്നത് പരിഗണിക്കാനുള്ള ശക്തമായ കാരണങ്ങളാണ് ഈ കണക്കുകൾ.