Published: 09 Aug 2017

നിങ്ങളുടെ കൈവശം സ്വർണ്ണമുണ്ടെങ്കിൽ നിങ്ങൾ അറിയേണ്ട 5 കാര്യങ്ങൾ

5 Things to know if you own gold

2017 ആദ്യ പാദത്തിലെ കണക്കുകൾ എടുക്കുകയാണെങ്കിൽ, സ്വർണ്ണ ബാറുകളിലും നാണയങ്ങളിലും ആളുകൾ നടത്തുന്ന നിക്ഷേപം 9% കണ്ട് വർദ്ധിച്ചിട്ടുണ്ട് എന്ന് കാണാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, ഇന്ത്യയിലെ സ്വർണ്ണാഭരണത്തിന്റെ ആവശ്യകത 15% കണ്ട് വർദ്ധിച്ചിട്ടുണ്ട്. നിങ്ങൾ ഏത് രൂപത്തിലുള്ള , സ്വർണ്ണം വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും ഒരുങ്ങുകയാണെങ്കിൽ, പരിഗണിക്കേണ്ട 5 സംഗതികളിതാ:

  1. സംഭരണം

    വളരെ മൂല്യമുള്ള ഇനമാണ് സ്വർണ്ണമാണെന്നതിനാൽ, ഏതെങ്കിലുമൊരു അലമാരയിലോ ലോക്കറിലോ സ്വർണ്ണം സൂക്ഷിക്കാതിരിക്കുകയാണ് ഉചിതം. ബാങ്ക് ലോക്കർ പോലെയുള്ള ഒരു സുരക്ഷിതമായ ഇടത്ത് സ്വർണ്ണം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ചെയ്യുന്നതിന്, മിക്ക ബാങ്കുകളും നിങ്ങളോടൊരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടും. ഈ സൗകര്യത്തിനായി, നിങ്ങൾ ലോക്കർ ഫീസും വാർഷികാടിസ്ഥാനത്തിൽ ഒരു നിരക്കും അടയ്ക്കേണ്ടി വന്നേക്കാം. നല്ല സുരക്ഷാ മുൻകരുതലുകളുള്ള പ്രശസ്തമായൊരു ബാങ്ക് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കാലക്രമത്തിൽ മൂല്യം വർദ്ധിക്കുന്ന വസ്തുവാണ് സ്വർണ്ണമെന്നതിനാൽ, സുരക്ഷിതമായ ഇടത്താണ് അത് സൂക്ഷിക്കപ്പെടുന്നതെന്ന് ഇതുറപ്പാക്കുന്നു.

  2. പരിചരണം

    സ്വർണ്ണം പോലുള്ള വിലപിടിപ്പുള്ള ലോഹം കൈവശം വയ്ക്കുമ്പോൾ, പ്രത്യേകിച്ചും ഒരുപാട് വൈകാരിക മൂല്യമുള്ള സ്വർണ്ണാഭരണമോ തലമുറകളായി കൈമാറി വരുന്ന സ്വർണ്ണ ജംഗമവസ്തുവോ കൈവശം വയ്ക്കുമ്പോൾ, അതിന്റെ തിളക്കം പരിരക്ഷിക്കുന്നതിന് നിങ്ങൾ അധിക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സ്വർണ്ണത്തിന്റെ തിളക്കവും ഈടും നിലനിർത്തുന്നതിന് നിശ്ചിത ഇടവേളകളിൽ സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കേണ്ടതുണ്ട്. സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുന്നതിന് 8 ഉപയോഗപ്രദമായ ടിപ്പുകൾ ഇനിപ്പറയുന്നു.

  3. സ്വർണ്ണം കൈവശം വയ്ക്കുന്നതിനുള്ള പരിധികൾ

    നിയമപരമായ വരുമാന ഉറവിടങ്ങൾ ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ, ഒരു വ്യക്തിക്ക് സ്വർണ്ണാഭരണങ്ങളുടെ രൂപത്തിൽ കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് സർക്കാർ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. നിയമപരമായ വരുമാന ഉറവിടങ്ങൾ എന്നിവച്ചാൽ, വെളിപ്പെടുത്തിയ വരുമാനം അല്ലെങ്കിൽ കാർഷിക വരുമാനം പോലെ നികുതിയിളവുള്ള വരുമാനം, ന്യായമായ കുടുംബ സമ്പാദ്യം, പാരമ്പര്യ സ്വത്ത് എന്നിവയാണ് ഉദ്ദേശിക്കുന്നത്.
    വിവാഹിതയായ സ്ത്രീയുടെ പക്കൽ 500 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങളാണ് ഉള്ളതെങ്കിൽ പിടിച്ചെടുക്കൽ ഭീഷണി ഉണ്ടായിരിക്കുന്നതല്ല. അവിവാഹിതയായ സ്ത്രീക്ക് കൈവശം വയ്ക്കാവുന്ന സ്വർണ്ണം 250 ഗ്രാമാണ്. എന്നാൽ, പുരുഷന്മാരുടെ കാര്യത്തിൽ ഇത് 100 ഗ്രമാണ് .

    ബന്ധപ്പെട്ടവ: സ്വർണ്ണം വാങ്ങുന്നത് കുറ്റമറ്റൊരു പ്രക്രിയ ആകുന്നത് എങ്ങനെ
  4. പുനർവിൽപ്പന പരിഗണനകൾ

    നിങ്ങൾ സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലും സ്വർണ്ണത്തിന്റെ മാറ്റിനെ കുറിച്ചുള്ള സാക്ഷ്യപത്രവും സൂക്ഷിച്ച് വയ്ക്കാൻ എല്ലായ്പ്പോഴും ഓർമ്മിക്കുക. നിങ്ങൾ സ്വർണ്ണം വിൽക്കുമ്പോൾ ഏതൊരു ജ്വല്ലറിയും ആദ്യം ചോദിക്കുന്ന രേഖകൾ ഇവയായിരിക്കും. നിങ്ങൾ സ്വർണ്ണാഭരണം വാങ്ങിയത് വളരെക്കാലം മുമ്പായിരിക്കാം. എങ്കിൽ പോലും, നിങ്ങളുടെ ബില്ലിൽ നിന്ന് എല്ലാ വിശദാംശങ്ങളും കൃത്യമായി അറിയാൻ കഴിയും. നിങ്ങൾ വാങ്ങുന്നത് ഹാൾമാർക്കുള്ള സ്വർണ്ണാഭരണം ആണെന്ന് ഉറപ്പാക്കുന്നതിനും തുല്യ പ്രാധാന്യമുണ്ട്.
    ഉദാഹരണത്തിന്, സ്വർണ്ണത്തിന്റെ ഹാൾമാർക്ക് 22K916 ആണെന്ന് കരുതുക. ഇതിനർത്ഥം, സ്വർണ്ണാഭരണം നിർമ്മിച്ചിരിക്കുന്നത് 22 കാരറ്റ് സ്വർണ്ണം കൊണ്ടാണെന്നും ഇത് 91.6% ശുദ്ധമാണെന്നുമാണ് . ഹാൾമാർക്കില്ലാത്ത സ്വർണ്ണമല്ല, ഹാൾമാർക്കുള്ള സ്വർണ്ണം വാങ്ങുന്നതിനാണ് ത്വല്ലറികൾ താൽപ്പര്യം പ്രകടിപ്പിക്കുക. കാരണം, സ്വർണ്ണത്തിന്റെ മാറ്റിന്റെ അടയാളമാണ് ഹാൾമാർക്ക്.

    ബന്ധപ്പെട്ടവ: എന്താണ് സ്വർണ്ണം ഹാൾമാർക്ക് ചെയ്യുകയെന്നാൽ എന്താണ്, എന്തിനാണിത് ചെയ്യുന്നത്?
  5. ഇൻഷൂറൻസ്

    ലൈഫ്, ഹെൽത്ത്, ഹോം, കാർ ഇൻഷൂറൻസുകളെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, സ്വർണ്ണാഭരണങ്ങൾക്കും വ്യക്ത്യസ്ത ഇൻഷൂറൻസ് പരിരക്ഷകൾ ലഭ്യമാണെന്ന് നമ്മളിൽ പലർക്കും അറിയില്ല. ബാങ്ക് ലോക്കറുകളിൽ സ്വർണ്ണം സൂക്ഷിക്കുമ്പോൾ ഉണ്ടായേക്കാവുന്ന മോഷണം, അവിചാരിതമായ നഷ്ടം, നാശം എന്നിവയ്ക്കെതിരെ നിങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ ഇൻഷൂർ ചെയ്യാവുന്നതാണ്. ചില ഇൻഷൂറൻസ് കമ്പനികളാവട്ടെ, നിങ്ങൾ അണിയുന്ന സ്വർണ്ണാഭരണങ്ങൾക്ക് പോലും ഇൻഷൂറൻസ് നൽകുന്നു. നിങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി ശരിയായ മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക.

    ബന്ധപ്പെട്ടവ: നിങ്ങളുടെ, 2017-ലെ സ്വർണ്ണ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്ങനെ
ഉപസംഹാരം

പ്രധാനപ്പെട്ട എന്തിന്റെയും കാര്യത്തിലെന്ന പോലെ, സ്വർണ്ണം സുരക്ഷിതമായും വിലമതിക്കത്തക്കതായും സൂക്ഷിക്കുന്നതിന് സവിശേഷ ശ്രദ്ധ എടുക്കേണ്ടതുണ്ട്, അതുവഴി നിങ്ങളുടെ വരുമാനം വരമാവധിയാക്കാൻ കഴിയും.

Sources:
Source1Source2