Published: 05 Sep 2017
സ്വർണ്ണം വാങ്ങൽ ലളിതമാക്കൽ: പണിക്കൂലിയെയും ചേതാരത്തെയും (വേസ്റ്റേജ്) കുറിച്ച് മനസ്സിലാക്കുക
ഉത്സവങ്ങൾ, വിവാഹങ്ങൾ, ജന്മദിനങ്ങൾ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട അവസരങ്ങൾക്ക് സ്വർണ്ണാഭരണങ്ങൾ ചാരുത പകരുന്നു. നമ്മൾ സ്വർണ്ണം വാങ്ങാൻ തയ്യാറെടുക്കുന്നതിന് മുമ്പായി, തീർച്ചയായും പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. പണിക്കൂലിയെ കുറിച്ചും എന്തുകൊണ്ടാണ് പണിക്കൂലി പ്രധാനപ്പെട്ടതാകുന്നത് എന്നതിനെ കുറിച്ചും നിങ്ങൾ അറിയേണ്ട എല്ലാം ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്!
പണിക്കൂലി- നിർവചനം
നിർദ്ദിഷ്ട സ്വർണ്ണാഭരണം നിർമ്മിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും എടുത്ത പ്രക്രിയയുടെ ചെലവ് ഉൾക്കൊള്ളുന്നതാണ് പണിക്കൂലി. അസംസ്കൃത സ്വർണ്ണത്തിനെ ഒരു സ്വർണ്ണാഭരണമായി പരിവർത്തിപ്പിക്കുന്നതിനുള്ള ചെലവാണിത്. അതുകൊണ്ട്, സ്വർണ്ണാഭരണം നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്ന ജോലിക്ക് നൽകുന്ന പണമാണിത്.- കണക്കാക്കുന്ന വിധം
ഈ നിരക്ക് കണക്കുകൂട്ടുന്നതിന് വ്യത്യസ്ത വഴികളുണ്ട്.
നിങ്ങൾ ഒരുപാട് സ്വർണ്ണാഭരണം വാങ്ങുന്നുവെങ്കിൽ, ചില ജ്വല്ലറി സ്ഥാപനങ്ങൾ നിശ്ചിതമായൊരു പണിക്കൂലി നിശ്ചയിച്ചേക്കാം. . വിവാഹമോ സ്വർണ്ണം വാങ്ങുന്നത് ശുഭകരമായി കരുതപ്പെടുന്ന ഒരവസരമോ പോലുള്ള സവിശേഷ അവസരങ്ങളിൽ നിങ്ങൾ വലിയ അളവിൽ സ്വർണ്ണം വാങ്ങുമ്പോൾ നിങ്ങൾക്ക് നിശ്ചിത പണിക്കൂലി പ്രയോജനപ്പെടുത്താനായേക്കാം.
എന്നിരുന്നാലും, മാലകൾ പോലെ, മെഷീനിൽ നിർമ്മിക്കുന്ന ജനപ്രിയ സ്വർണ്ണാഭരണങ്ങൾ സാധാരണഗതിയിൽ 3 ശതമാനം മുതൽ 25 ശതമാനം വരെയുള്ള പണിക്കൂലിയാണ് ഈടാക്കുന്നത്.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതിനുള്ള ആഭരണങ്ങൾ പോലെയുള്ള, വിദഗ്ധ ക്രാഫ്റ്റ്മാൻഷിപ്പ് ആവശ്യമായ സങ്കീർണ്ണമായ ഡിസൈനുകളുടെ കാര്യത്തിൽ പണിക്കൂലി 25 ശതമാനം വരെ ഉയരാം.
കല്ലുവച്ച സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിന് സങ്കീർണ്ണമായ ജോലി ആവശ്യമാണ്, അതിനാൽ ഇത്തരം ആഭരണങ്ങൾക്ക് സാധാരണ ആഭരണങ്ങളേക്കാൾ പണിക്കൂലിയും കൂടും.
എന്നിരുന്നാലും, ജ്വല്ലറി സ്ഥാപനവുമായി വിലപേശുകയാണെങ്കിൽ പണിക്കൂലിയിൽ 5 ശതമാനം മുതൽ 10 ശതമാനം വരെ കിഴിവ് നിങ്ങൾക്ക് നേടാം.
ചേതാരം (വേസ്റ്റേജ് ചാർജ്ജ്)സ്വർണ്ണാഭരണം നിർമ്മിക്കുമ്പോൾ സ്വർണ്ണം ഉരുക്കുകയും കഷണമാക്കുകയും രൂപപ്പെടുത്തുകയും വേണം. നന്നായി രൂപകൽപ്പന ചെയ്ത ആഭരണത്തിന്റെ ഒരൊറ്റ പീസായി തികവുറ്റ പീസുകൾ മാത്രം കൂട്ടിയിണക്കുന്നതിനാൽ, കുറച്ച് സ്വർണ്ണം ചേതാരമായി പോകുന്നു. സ്വർണ്ണപ്പണിക്കാർ കൈകൾ കൊണ്ട് ആഭരണം ഉണ്ടാക്കിയിരുന്ന കാലത്താണ് ചേതാരം എന്ന നിരക്ക് ഉടലെടുത്തത്, ഇന്ന് മെഷീനിലാണ് സ്വർണ്ണാഭരണങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് എങ്കിലും ചേതാരം ഇപ്പോഴുമുണ്ടാകും. കല്ലുവച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുമ്പോൾ, സാധാരണ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ ചേതാരം ഉണ്ടാകുന്നു. അതിനാൽ, യഥാക്രമം ചേതാരത്തിന് ഈടാക്കുന്ന നിരക്കും വ്യത്യാസപ്പെടും. 5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലായിരിക്കും ചേതാരത്തിന് ഈടാക്കുന്ന നിരക്ക്.
നിങ്ങൾ അടുത്ത തവണ സ്വർണ്ണം വാങ്ങുമ്പോൾ, ഏറ്റവും സുരക്ഷിതമായാണ് നിങ്ങളത് വാങ്ങുന്നതെന്ന് ഉറപ്പാക്കുന്നതിന് ഈ സ്റ്റെപ്പുകൾ പാലിക്കുക.