Published: 27 Sep 2017
സ്വർണ്ണം വാങ്ങുന്നത് മംഗളകരമായ ദിവസങ്ങൾ
പ്രപഞ്ചത്തിലെ ഓരോ ഭൂതത്തിനും (പഞ്ചഭൂതങ്ങൾക്കും) സവിശേഷമായൊരു പരിശുദ്ധ ഇടമാണ് ഇന്ത്യ നൽകുന്നത്. ലോഹങ്ങളിൽ ഏറ്റവും പരിശുദ്ധമായത് സ്വർണ്ണമാണെന്ന് ഇന്ത്യാക്കാർ വിശ്വസിക്കുന്നു, കാരണം സ്വർണ്ണത്തിന്റെ ആത്മീയവും മതപരവുമായ പ്രാധാന്യം അത്രയ്ക്കുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള വളർച്ചയെ ആത്മീയമായും മാനസികമായും തടയുന്ന എല്ലാത്തിനെയും എരിച്ചുകളയുന്ന അഗ്നിയെന്ന ഭൂതത്തിൽ നിന്നുള്ള ഊർജ്ജ തരംഗങ്ങളിൽ നിന്നാണ് സ്വർണ്ണം ഉത്ഭവിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.
ഏത് ദിവസവും സ്വർണ്ണം വാങ്ങാമെങ്കിലും, വർഷത്തിലെ മൂന്നര ദിവസത്തെ പിന്തുടർന്നുകൊണ്ട് സ്വർണ്ണം വാങ്ങുന്നത് തീർത്തും മംഗളകരമാണെന്നാണ് വിശ്വാസം.
- ഗുഡി പഡ്വ: ഹിന്ദു കലണ്ടർ പ്രകാരം, ചൈത്ര മാസത്തിലാണ് ഗുഡി പഡ്വ ആചരിക്കുന്നത്. ശുക്ലപക്ഷത്തിന്റെ ആദ്യ ദിവസമാണിത്. സാധാരണ ഗതിയിൽ മാർച്ചിലോ ഏപ്രിലിലോ ആണ് ഈ ആഘോഷം വരുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കർണാടകത്തിലും പുതുവർഷമായി ഗുഡി പഡ്വ കൊണ്ടാടുന്നു.
- അക്ഷയ തൃതീയ: ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണിത്. അഖ തീജ് അല്ലെങ്കിൽ അഖാത്രിജ് എന്നും അക്ഷയ തൃതീയയെ വിളിക്കുന്നു. പൊതുവെ, ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആണ് അക്ഷയ തൃതീയ കൊണ്ടാടുന്നത്.
- ദസ്സറ: അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം ദിവസമാണിത്. സെപ്തംബറിലോ ഒക്ടോബറിലോ ഇത് കൊണ്ടാടുന്നു. രാക്ഷസരാജാവായ രാവണനെ രാമൻ കൊന്നത് ഈ ദിവസമാണ്. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ച ഈ ദിവസം സ്വർണ്ണം വാങ്ങാൻ ശുഭകരമാണ്.
- പകുതി മുഹൂർത്തം: ദീപാവലി ദിവസത്തിന്റെ പകുതിയാണിത്, അതായത് കാർത്തിക് ശുക്ല പ്രതിപാദ. ഗുജറാത്തികൾ ഇതിനെ പുതുവർഷമായും ആചരിക്കുന്നു.
ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കിയതാണ് ഈ ദിവസങ്ങൾ എന്നതിനാൽ, ഓരോ വർഷവും ഇവയിലോരോന്നും ആഘോഷിക്കുന്ന തീയതികൾ മാറും.
എന്തുകൊണ്ടാണ് ഈ ദിവസങ്ങൾ സ്വർണ്ണം വാങ്ങുന്നതിന് ശുഭകരമാണെന്ന് പറയുന്നത്?ഇന്ത്യൻ ജ്യോതിഷശാസ്ത്രത്തിൽ, ഏതൊരു പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പും, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നോക്കാറുണ്ട്. മുകളിൽ പറഞ്ഞ മൂന്നര ദിവസങ്ങളിൽ, ഗ്രഹനില ശുഭകരമാണെന്ന് വിലയിരുത്തപ്പെടുന്നു. മുഹൂർത്തം എപ്പോഴാണെന്ന് നോക്കാതെ ഈ മൂന്നര ദിവസങ്ങളിൽ ഏതൊരു നല്ല കാര്യവും ആരംഭിക്കാം.
സ്വർണ്ണം വാങ്ങുന്നതിന് മാത്രമല്ല ഈ മുഹൂർത്ത ദിവസങ്ങൾ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഗൃഹപ്രവേശം നടത്താനും വിവാഹിതരാകാനും പ്രധാനപ്പെട്ട വാങ്ങലുകൾ നടത്താനും കരാറുകളിൽ ഏർപ്പെടാനും മറ്റും ഈ മുഹൂർത്ത ദിവസങ്ങൾ നല്ലതാണെന്നാണ് വിശ്വാസം. ഈ ശുഭകരമായ ദിവസങ്ങളിൽ എന്തെങ്കിലും ചെയ്താലോ വാങ്ങിയാലോ ഇരട്ടിക്കും എന്നാണ് വിശ്വാസം. അതിനാൽ, ഇന്ത്യയിൽ സമൃദ്ധിയുടെ അടയാളമായ സ്വർണ്ണം വാങ്ങുന്നതിന് ആളുകൾ ഈ ദിവസങ്ങൾ തിരഞ്ഞെടുക്കുന്നു. അതുകൊണ്ട്, ഈ ദിവസങ്ങളിൽ വീട്ടിലേക്ക് സ്വർണ്ണം കൊണ്ടുവന്നാൽ, മൊത്തത്തിലുള്ള സമൃദ്ധിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയാണെന്നാണ് വിശ്വാസം.
അങ്ങനെ, വരാൻ പോകുന്ന സുവർണ്ണ ദിവസങ്ങളുടെ ആഗമനം സൂചിപ്പിക്കുന്നതാണ് ഈ 3.5 ദിവസങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു!