Published: 21 Aug 2017
സമ്പത്തിന്റെ ഈശ്വരനായ കുബേരനെ കണ്ടെത്തൽ
സമ്പത്തിന്റെ ഈശ്വരനായി അറിയപ്പെടുന്ന കുബേര ഭഗവാൻ എല്ലായ്പ്പോഴും സ്വർണ്ണ നാണയങ്ങൾ നിറഞ്ഞ ഒരു സഞ്ചി കയ്യിൽ കരുതുമെന്ന് നിങ്ങൾക്കറിയാമോ? സമ്പത്തിന്റെ ഈശ്വരനായ കുബേര ഭഗവാനെ കുറിച്ചുള്ള കൂടുതൽ രസകരമായ വസ്തുതകൾ വായിക്കുക.
-
സ്വർണ്ണ ഖനനം കണ്ടെത്തിയ വ്യക്തി
കുബേര ഭഗവാനാണ് സ്വർണ്ണ ഖനനം കണ്ടെത്തിയയത് എന്നതിനാൽ, ഇന്നും, ഏതൊരു പ്രൊജക്റ്റ് തുടങ്ങുന്നതിന് മുമ്പായി ഖനിയുടമകൾ കുബേര ഭഗവാനോട് പ്രാർത്ഥിക്കുന്നു.
-
കുബേര ഭഗവാന്റെ സ്വർണ്ണക്കീരി
കയ്യിൽ ഒരു കീരിയെ വഹിച്ചുനിൽക്കുന്ന തരത്തിലാണ് കുബേര ഭഗവാനെ പലപ്പോഴും ചിത്രീകരിക്കുന്നത്. ഇതൊരു സാധാരണ കീരിയല്ല, സ്വർണ്ണം കൊണ്ടാണ് ഈ കീരിയെ ഉണ്ടാക്കിയിരിക്കുന്നത്, ഇത് വാ തുറന്നാൽ വിലപിടിപ്പുള്ള രത്നക്കല്ലുകൾ പൊഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
-
യക്ഷരാജൻ (യക്ഷന്മാരുടെ രാജാവ്)
അനേക കാലത്തെ തപസ്സിന് ശേഷം ശിവ ഭഗവാൻ കുബേരന് മുന്നിൽ പ്രത്യക്ഷപ്പെടുകയും കുബേരന്റെ അപേക്ഷ പ്രകാരം അദ്ദേഹത്തെ യക്ഷന്മാരുടെയും യക്ഷിണികളുടെയും രാജാവായി വാഴിച്ചു. പ്രകൃതിയിലെ നിധികൾ പരിരക്ഷിക്കുന്ന കുള്ളന്മാരും പകുതി ഈശ്വരനുമായ ജീവികളാണ് യക്ഷന്മാർ.
-
ലോകപാല - ലോകത്തിന്റെ സംരക്ഷകൻ
'ദിക്കുകളുടെ കാവൽക്കാർ' എന്ന് അറിയപ്പെടുന്ന ലോകപാലന്മാരിൽ ഒരാളാണ് കുബേര ഭഗവാൻ. വടക്കിന്റെ സംരക്ഷകനാണ് കുബേരൻ. രാവണൻ ഭരിച്ചിരുന്ന ലങ്കയെന്ന സ്വർണ്ണനഗരം ഒരിക്കൽ കുബേരന്റെ ഉടമസ്ഥതയിലായിരുന്നു. കുബേരനെ രാവണൻ ലങ്കയിൽ നിന്ന് പുറത്താക്കിയപ്പോൾ, ദേവശിൽപ്പിയായ വിശ്വകർമ്മാവ് കൈലാസ പർവ്വതത്തിന്റെ (വടക്ക് ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്) മുകളിൽ അളകാപുരി എന്ന പേരിൽ ഒരു നഗരം പണി കഴിപ്പിച്ചു. ലോകപാലനെന്ന നിലയിൽ കുബേര ഭഗവാന്റെ കടമ നിർവഹിക്കുന്നതിന് അദ്ദേഹത്തിന് ഈ നഗരം സമ്മാനിക്കുകയും ചെയ്തു.
-
വിഷ്ണു ഭഗവാന് പണം കടം കൊടുത്ത കുബേരൻ
ശ്രീനിവാസ ഭഗവാനായി ഒരിക്കൽ മഹാവിഷ്ണു ഭൂമിയിൽ അവതാരമെടുത്തു. പത്മാവതി രാജകുമാരിയായാണ് ലക്ഷ്മീ ദേവി ജന്മമെടുത്തത്. പത്മാവതിയുമായുള്ള വിവാഹത്തിന്റെ ചെലവുകൾ നിറവേറ്റുന്നതിനും തനിക്ക് സമ്പത്തുണ്ടെന്ന് പത്മാവതിയുടെ കുടുംബത്തിനെ ബോധ്യപ്പെടുത്തുന്നതിനും ശ്രീനിവാസ ഭഗവാൻ പണം കടം വാങ്ങിയത് കുബേരനിൽ നിന്നാണെന്ന് ഒരു ഐതിഹ്യമുണ്ട്. തിരുപ്പതിയിലെ ബാലാജി ഭഗവാൻ എന്ന് അറിയപ്പെടുന്ന ശ്രീനിവാസ ഭഗവാന് ഭക്തരിടുന്ന കാണിക്കയെല്ലാം, കുബേരന് ശ്രീനിവാസ ഭഗവാൻ നൽകാനുള്ള പണത്തിന്റെ പലിശയിലേക്കാണ് പോകുന്നതെന്നും ഒരു ഉപകഥയുണ്ട്.
-
ദാന്തിരാസ്
കുബേര ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണ് ദാന്തിരാസ്. . ദാന്തിരാസ് വേളയിൽ ആളുകൾ സ്വർണ്ണം വാങ്ങുന്നു, കാരണം ഈ ഉത്സവത്തിന്റെ സമയത്ത് 'ധാൻ' (സ്വർണ്ണം) അല്ലെങ്കിൽ മറ്റ് പുത്തനിനങ്ങൾ വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ദാന്തിരാസിന് സ്വർണ്ണം വാങ്ങുന്നതിന് മുമ്പ്, ജീവിതത്തിലേക്ക് സമ്പത്തിനെയും സമൃദ്ധിയെയും ക്ഷണിക്കുന്നതിന് ഭക്തന്മാർ കുബേര-ലക്ഷ്മീ പൂജയും നടത്തുന്നു. കുബേരനോട് പ്രാർത്ഥിക്കുന്നത് നിങ്ങളുടെ സമ്പത്ത് പരിപാലിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു