Published: 09 Aug 2017
സ്വർണ്ണവും ആത്മീയതയും
ജനനം, വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട എല്ലാ അവസരങ്ങളിലും സ്വർണ്ണം അവഗണിക്കാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, അസുഖം ഭേദമാക്കൽ, വളർച്ച, വിജ്ഞാനം എന്നിങ്ങനെയുള്ള കാര്യങ്ങളിലും സ്വർണ്ണത്തിന് പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കാനാകും എന്ന് നിങ്ങൾക്കറിയാമോ?
നിങ്ങളെ ആത്മീയപരമായി സ്വർണ്ണം എങ്ങനെയൊക്കെ സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത് എന്നറിയുന്നതിന് വായിക്കുക:
-
പോസിറ്റീവ് മനോഭാവം നൽകുന്നു
സ്വർണ്ണം ധരിക്കുന്ന വ്യക്തിയുടെ ജീവിതത്തിന് പോസിറ്റീവിറ്റി നൽകുന്ന, ആത്മീയപരമായ ഊർജ്ജം കൊണ്ടുവരുന്നതിനുള്ള ശേഷി സ്വർണ്ണത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കോപത്തിന്റെയും വിഷാദത്തിന്റെയും വികാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് സ്വർണ്ണം സഹായിക്കുന്നു, നിങ്ങളെയത് ശാന്തരാക്കുകയും ചെയ്യുന്നു. സ്വർണ്ണം, പോസിറ്റീവ് ചിന്തകളെ പ്രചോദിപ്പിക്കുന്നു, മനസ്സിന് ശാന്തി പകരുന്ന പ്രകമ്പനങ്ങൾ ഉപയോഗിച്ച്, ശരീരത്തെ ചൂഴ്ന്നുനിൽക്കുന്ന ഊഷ്മളമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നു, സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത്, കൂടുതൽ ഉയർന്ന അവബോധം കൈവരിക്കാൻ സഹായിക്കും.
-
നെഗറ്റീവ് ഊർജ്ജത്തെ തടയുന്നു
വിവാഹ അഭ്യർത്ഥനാ സമ്മാനമായോ ഗ്രാജുവേഷൻ സമ്മാനമായോ സ്വർണ്ണം കൊണ്ടുള്ള മോതിരം നൽകുന്നത് വളരെ ജനപ്രിയമായ രീതിയാണ്, നെഗറ്റീവ് ഊർജ്ജത്തെ ഇല്ലായ്മ ചെയ്യുന്നതിന് സ്വർണ്ണത്തിന് കഴിയുമെന്ന വിശ്വാസമാണ് സ്വർണ്ണാഭരണങ്ങളെ ജനപ്രിയ സമ്മാനങ്ങളാക്കി മാറ്റുന്നത്. സ്വർണ്ണം ഒരു ചക്രം വിരചിക്കുന്നു, സ്വർണ്ണം ധരിക്കുന്ന വ്യക്തിയെ ഈ ചക്രം പരിരക്ഷിക്കുന്നു. സ്വർഗ്ഗീയ ചേതനയെ സ്വർണ്ണം ആകർഷിക്കുന്നതായി പലരും വിശ്വസിക്കുന്നു, സ്വർഗ്ഗീയ ചേതനയുടെ പരിരക്ഷ നിങ്ങൾക്ക് ലഭിക്കുന്നതിനാൽ, നിങ്ങളുടെ ജീവിതത്തിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തിന്റെ രൂപത്തിലുള്ള തടസ്സങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു. ഈ ആത്മീയ പ്രയോജനങ്ങൾ കൈവരിക്കുന്നതിന്, സ്ത്രീകളോട് ഇടത് കൈവിരലിലും പുരുഷന്മാരോട് വലത് കൈവിരലിലും മോതിരമണിയാൻ നിർദ്ദേശിക്കപ്പെടുന്നു.
-
ആത്മീയപരമായ രോഗശമനം
സ്വർണ്ണത്തിന്, രോഗശമന - ശുദ്ധീകരണ ഗുണകണങ്ങൾ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ, ശരീരത്തിൽ ധരിക്കുന്ന ഏലസ്സുകളും ഉറുക്കുകളും രക്ഷകളും പരിരക്ഷയ്ക്ക് ഉപയോഗിക്കുന്ന മന്ത്രത്തകിടുകളും നിർമ്മിക്കുന്നതിന് സ്വർണ്ണം ഉപയോഗിച്ചുവരുന്നു.
-
ആത്മവിശ്വാസം കൂട്ടുന്നു
സ്വർണ്ണം ധരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസവും ആന്തരിക അക്തിയും കൂട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാൽ നിങ്ങളുടെ അടുത്ത ജോലി അഭിമുഖസമയത്ത് ഏതെങ്കിലും സ്വർണ്ണാഭരണം ധരിക്കുന്നത് പ്രയോജനപ്പെട്ടേക്കും. സ്വർണ്ണത്തെ ഭരിക്കുന്നത് സൂര്യനാണെന്ന് പറയപ്പെടുന്നു, സൂര്യനാകട്ടെ ധൈര്യം, ദൃഢനിശ്ചയം എന്നീ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തിൽ സ്വർണ്ണം പ്രധാന പങ്ക് വഹിക്കുന്ന മറ്റ് എന്തെങ്കിലും കാര്യത്തെ കുറിച്ച് ചേർക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? താഴെ, നിങ്ങളുടെ കമന്റ് നൽകിക്കൊണ്ട് അത്തരം കാര്യങ്ങളെ കുറിച്ച് ഞങ്ങളെ അറിയിക്കുക.