Published: 19 Jan 2018
നവജാതശിശുവിന് സ്വർണം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ
നിങ്ങളിടെ അടുത്ത സുഹൃത്തിന് ഒരു കുഞ്ഞു ജനിക്കുമ്പോഴോ, നിങ്ങളുടെ ഒരു മരുമകനോ മരുമകളോ ഈ ഭൂമിയിലേക്കു വരുമ്പോളോ പുതിയ മാതാപിതാക്കൾക്ക് അനുഗ്രഹം ചൊരിയുന്നതിന് നിങ്ങൾ നല്ലൊരു സമ്മാനത്തിനായി അന്വേഷിക്കുന്നു. സ്വർണത്തിന്റെ ഒരു സമ്മാനം ഈ അവസരത്തിൽ ശുഭമായി കണക്കാക്കപ്പെടുന്നുവെന്ന് മാത്രമല്ല, കുഞ്ഞിന്റെ ഭാവിയിലേക്കുള്ള വിലയേറിയ നിക്ഷേപം കൂടിയാണത്. തലമുറകളിലൂടെ കൈമാറ്റം ചെയ്യാനും പരിപാലിക്കാനുമുള്ള വിലപ്പെട്ട ഒരു പരമ്പരാവകാശിയെ കൂടി സ്വർണം സൃഷ്ടിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആനന്ദം വർദ്ധിപ്പിക്കാനും അനുഗ്രഹങ്ങളാൽ അവരെ നിറക്കാനും കഴിയുന്ന അത്ഭുതകരമായ ചില സ്വർണ സമ്മാനങ്ങൾ ഇതാ.
-
സ്വർണ വിഗ്രഹങ്ങൾ
പുതിയ മാതാപിതാക്കൾ ദൈവത്തിന്റെ സ്വര്ണപ്രതിമയാലോ അവരവരുടെ മതമനുസരിച്ചുള്ള മത പ്രതീകങ്ങളാലോ പതിവായി സമ്മാനിതരാവാറുണ്ട് നിങ്ങളുടെ പ്രിവപ്പെട്ടവർക്ക് ദിവ്യാനുഗ്രഹ വർഷം ചൊരിയാൻ ഇതൊരു മഹത്തായ മാർഗ്ഗമാണ്.
ഭഗവാൻ ഗണപതിയെ തുടക്കങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കുന്നു. തങ്ങളുടെ കുഞ്ഞിന്റെ പുതുജീവിതാരംഭം ആഘോഷിക്കുന്നതിന് മാതാപിതാക്കൾക്ക് ഗണപതി വിഗ്രഹം tഒരു അനുഗ്രഹപൂർണ്ണമായ സമ്മാനമാണ്. കുടുംബത്തിന്റെ മുന്നോട്ടുള്ള ആഹ്ലാദകരമായ ജീവിതം നയിക്കുന്നതിനായി ലക്ഷ്മീദേവിയുടെ ഒരു സ്വർണ വിഗ്രഹം സമ്മാനിക്കാവുന്നതാണ്.
-
സ്വർണ ചെയിനുകൾ
പലവിധ കാരണങ്ങൾ കൊണ്ട് പുതിയ കുഞ്ഞിനുള്ള ഒരു മികച്ച സമ്മാനമാണ് ഒരു സ്വർണമാല. ആദ്യമായി, ചീത്ത ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന ഭാഗ്യം നിറഞ്ഞതും ശക്തവുമായ ഒരു പ്രതിരോധമായി സ്വർണം പരിഗണിക്കപ്പെടുന്നു. രണ്ടാമതായി, സ്വർണം ചർമ്മത്തിന് വളരെ അനുയോജ്യമായ ഒരു ലോഹമാണ് അതിനാൽ സ്വർണാഭരണങ്ങൾ കുഞ്ഞിന്റെ ചർമ്മത്തിന് ദോഷകരമായി ഭവിക്കില്ല. മൂന്നാമതായി, കുഞ്ഞിന്റെ ചലനങ്ങൾക്ക് തടസ്സമാവാത്തതരത്തിൽ സ്വർണമാല വളരെ നേർത്തതാക്കാനും കഴിയും.
ബന്ധപ്പെട്ട ലേഖനം: വ്യത്യസ്ത സ്വർണമാലകൾ
-
സ്വർണ പതക്കങ്ങൾ
മൃഗങ്ങൾ, ടെഡി ബിയറുകൾ, കാറുകൾ, ചെരുപ്പുകൾ എന്നിവയുടെ രൂപത്തിൽ നിങ്ങൾക്ക് പുതിയ മാതാപിതാക്കൾക്ക് സ്വർണ ലോക്കറ്റുകൾ സമ്മാനമായി നൽകാം. അത്തരമൊരു സമ്മാനം വീട്ടിലേക്ക് കൊണ്ടുവരുന്ന സന്തോഷവും കളിയും ചിരിയും ആഘോഷിക്കാവുന്നതാണ്, ചില മികച്ച ഫോട്ടോഗ്രാഫുകൾ ഉണ്ടാകുകയും ചെയ്യുന്നു!
-
സ്വർണവളകളും കങ്കണങ്ങളും
നേർത്ത സ്വർണവളകൾ, അയവുള്ളതാക്കാൻ കഴിയുന്ന കൊളുത്തുകളോടുകൂടിയ ബ്രേസ്ലെറ്റുകൾ തുടങ്ങിയവ വശ്യമായ ചില സമ്മാനങ്ങൾ ആണ്. നിങ്ങളുടെ സമ്മാനം വ്യക്തിഗതമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് കുഞ്ഞിന്റെ പേര്, ജനനത്തീയതി അല്ലെങ്കിൽ ജനന സമയം കൊത്തിവയ്ക്കാവുന്നതാണ്.
ബന്ധപ്പെട്ട ലേഖനം: നിങ്ങളുടെ സ്വർണസമ്മാനങ്ങൾ വ്യക്തിഗതമാക്കാനുള്ള 5 ആശയങ്ങൾ
-
സ്വർണ തുള്ളി കമ്മലുകൾ
വളയത്തിലോ മൊട്ടുരൂപത്തിലോ ചെറിയ കിലുക്കത്തിലോ ഉള്ള സ്വർണക്കമ്മലുകൾ ഈ സന്ദർഭത്തിൽ ഭംഗിയുള്ള സമ്മാനങ്ങൾ ആണ്. ചിത്രശലഭങ്ങൾ, നക്ഷത്രങ്ങൾ, ഹൃദയങ്ങൾ അല്ലെങ്കിൽ പൂക്കൾ എന്നിവയുടെ രസകരമായ പ്രതിമകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. കുഞ്ഞിന് വളർന്നാൽ തന്നെയും ധരിക്കാൻ കഴിയുന്ന ഒരു മഹത്തായ സമ്മാനമാണിത്.
-
സ്വർണ നാണയങ്ങൾ
ഒരു സ്വർണനാണയം സമൃദ്ധിയുടെ പ്രതീകമാണ് മാത്രമല്ല മാതപാപിതാക്കളുടെ നിക്ഷേപ സ്വഭാവത്തിലേക്കുള്ള ഒരു മഹത്തായ ചുവടുവെയ്പ്പു കൂടിയാണ്. മതപരമോ ആത്മീയമോ ആയ ഒരു ഭക്തിസ്പർശം ചേർക്കുന്നതിനായി ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കൊത്തിയ സ്വർണ നാണയങ്ങൾ നിങ്ങൾക്ക് സമ്മാനിക്കാം. സ്വർണത്തിന്റെ സാമ്പത്തികവും വൈകാരികവുമായ മൂല്യങ്ങൾ ഉൾകൊള്ളുന്ന ദേശീയ അഭിമാനത്തിന്റെ പ്രതീകമായ ഇന്ത്യൻ സ്വർണനാണയം,നിങ്ങൾക്ക് വാങ്ങാം.
കുടുംബത്തിൽ പുതുതായി ജനിച്ചവരുടെ വരവ് സ്വർണത്തിന്റെ തിളക്കത്താൽ നിറഞ്ഞ പ്രത്യേക ആഘോഷങ്ങൾക്ക് അർഹമാണ്. എല്ലാ പുതിയ മാതാപിതാക്കൾക്കും സൗഭാഗ്യവും അഭിവൃദ്ധിയും നേരുന്നു!