Published: 10 Jan 2020
നിങ്ങളുടെ വ്യക്തിത്വവുമായി യോജിച്ച് പോകുന്ന സ്വർണാഭരണ ഡിസൈനുകൾ
ആഭരണങ്ങൾ എല്ലായ്പ്പോഴും ഒരു സ്ത്രീയുടെ വസ്ത്രാഭരണ ശേഖരത്തിന്റെ അവിഭാജ്യ ഘടകമാണ്, കൂടാതെ ആഭരണങ്ങൾ പലതരമുണ്ടെങ്കിലും സ്വർണം തന്നെയാണ് എല്ലായ്പ്പോഴും പഥ്യം. സ്വർണ വളകളും കൊലുസുകളും
കമാർബാൻഡും/ഒഡ്യാണങ്ങളുമാണ് (അരയിൽ അണിയുന്നത്) പഴയ തലമുറ വിലമതിച്ചിരുന്നതെങ്കിൽ, യുവതലമുറയാവട്ടെ സ്വർണ കമ്മലുകൾ, മനോഹരമായ ബ്രേസ്ലെറ്റുകൾ, പതക്കങ്ങൾ, ചെയിനുകൾ, മോതിരങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നു. സ്വർണാഭരണങ്ങൾ എങ്ങനെ ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് സ്വർണാഭരണ രംഗത്തും ഫാഷൻ രംഗത്തും എന്തൊക്കെ സമാന്തര പരിണാമങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം. ഹ്രസ്വകാലത്തേക്ക്, സ്വർണാഭരണങ്ങൾ ഒരു ‘പരമ്പരാഗത’ ലുക്കുമായി ബന്ധപ്പെട്ടിരുന്നു, മാത്രമല്ല അത് എത്നിക് വസ്ത്രങ്ങൾക്കൊപ്പം അണിഞ്ഞിരുന്നത് പരിമിതമായിട്ടായിരുന്നു. സ്വർണാഭരണങ്ങളിൽ സമകാലിക ഡിസൈനുകളും പാറ്റേണുകളും ഉയർന്നുവന്നത് സ്ത്രീകളെ സ്വർണവുമൊത്ത് പരീക്ഷണങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചു. ഇന്ന്, സ്വർണാഭരണങ്ങൾ ഉപയോഗിച്ച് പാശ്ചാത്യ വസ്ത്രങ്ങളായ ഗൗണുകൾ, സ്യൂട്ടുകൾ, വസ്ത്രങ്ങൾ എന്നിവ സ്റ്റൈലിഷ് ആക്കാൻ കഴിയും, കൂടാതെ ബിസിനസ് മീറ്റിംഗുകൾ മുതൽ കോക്ടെയ്ൽ പാർട്ടികൾ വരെയുള്ള അവസരങ്ങളിലും ഇത്തരം വസ്ത്രങ്ങൾ അണിയാം.
ആഢംബരം ഇഷ്ടമല്ലാത്തവർക്കുള്ള സ്വർണാഭരണങ്ങൾ
ലളിതമായ വസ്ത്രാഭരണങ്ങൾ ധരിക്കുന്ന ശീലമുള്ള സ്ത്രീകൾക്ക് പ്രകൃതിയുടെ തീമുകളുള്ള സ്വർണാഭരണങ്ങൾ ധരിക്കാവുന്നതാണ്. ഇലയുടെ ആകൃതിയിലുള്ള പെൻഡന്റുകൾ, പൂക്കളുടെ രൂപകൽപ്പനയുള്ള പെൻഡന്റിൽ ഘടിപ്പിച്ചിരിക്കുന്ന നേർത്ത സ്വർണ ചെയിൻ, ജ്യാമിതീയ ആകൃതിയിലുള്ള കമ്മലുകൾ എന്നിവ മനോഹരവും ആകർഷകവുമാണ്. പ്രത്യേക അവസരങ്ങളിൽ, സ്വർണ വാച്ചിനൊപ്പം ധരിക്കുന്ന ഒരു സ്വർണ ബ്രേസ്ലെറ്റ് അതിസൂക്ഷ്മമായി ലുക്കിനെ മനോഹരമാക്കും. ലളിതവും എന്നാൽ മനോഹരവുമായ ബുക്കിൽ പ്രത്യക്ഷപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വെളുത്ത സ്വർണം (വൈറ്റ് ഗോൾഡ്) അനുയോജ്യമാണ്. ഇതരമാർഗ്ഗമെന്ന നിലയിൽ, ഡെയ്സിയോ ഡ്രാഗൺഫ്ലൈയോ പോലുള്ള ബൊട്ടണിക്കൽ-പ്രചോദിത സ്വർണ സ്റ്റഡുകൾ ഒരു ഇന്തോ-വെസ്റ്റേൺ സംയോജനവുമൊത്ത് ഉപയോഗിക്കുമ്പോൾ മികച്ച ചോയ്സാണ് നൽകുന്നത്.
പരമ്പരാഗത സ്ത്രീകൾക്ക് അണിയാവുന്ന ആഭരണങ്ങൾ
എത്നിക് വസ്ത്രധാരണം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീക്ക് - ക്ഷേത്ര ആഭരണങ്ങൾ, ബിക്കാനേരി, മിനാകരി, ജയ്പുരി എന്നിങ്ങനെയുള്ള ഇന്ത്യൻ സവിശേഷതകളുള്ള ആഭരണങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഈ ശൈലികൾ ഇന്ത്യയുടെ മഹത്തായ പൈതൃകവും ചരിത്രവും പ്രതിഫലിപ്പിക്കുന്നവയാണ്. സങ്കീർണ്ണമായ സൂക്ഷാംശങ്ങളും വിശിഷ്ടമായ കരകൗശല വൈദഗ്ധ്യവും ക്ലാസിക് ആഭരണങ്ങൾക്ക് രാജകീയവും മനോഹരവുമായ രൂപം നൽകുന്നു. പരമ്പരാഗത ആഭരണങ്ങൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന ജനപ്രിയ ആഭരണ ഇനങ്ങളാണ് സ്വർണ ജുംകികൾ, ചന്ദ്ബാലി കമ്മലുകൾ എന്നിവ. സാരികൾക്കും പരമ്പരാഗത സ്യൂട്ടുകൾക്കും ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കും ഒപ്പം ഇവ നന്നായി ഇണങ്ങുന്നു. ക്ലാസ്സിക് ലുക്കിനെ മഞ്ഞ സ്വർണം ഒന്നുകൂടി മനോഹരമാക്കുന്നു, മഞ്ഞ സ്വർണത്തിലുള്ള കമർബാൻഡും മാംഗ് ടിക്കയും ഉത്സവ അവസരങ്ങൾക്കും പരിപാടികൾക്കും ഏറെ അനുയോജ്യമായിരിക്കും.
ആഢംബരം ഇഷ്ടപ്പെടുന്നവർക്കുള്ള സ്വർണാഭരണങ്ങൾ
ആഢംബരവും സാഹസികതയും ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ള സ്ത്രീകൾ, തങ്ങളുടെ ലുക്കും സ്റ്റൈലും പരീക്ഷിക്കാൻ എപ്പോഴും ആഗ്രഹിക്കും. ഗോൾഡ് ചോക്കർ നെക്ലേസ്, സ്പൈറൽ അല്ലെങ്കിൽ കോയിൽഡ് ആംബാൻഡുകൾ, കോക്ടെയ്ൽ റിംഗുകൾ എന്നിവ പോലുള്ള സ്പോർട്ടിംഗ് ബോൾഡ് സ്റ്റേറ്റ്മെന്റ് പീസുകളൊക്കെ പരീക്ഷിക്കാൻ അവർ തയ്യാറാണ്. ഗോൾഡ് ഡ്രോപ്പ് കമ്മലുകൾ, മാറ്റെ ഗോൾഡ് ചെയിനുകൾ, ചെയിൻമെയിൽ ബ്രേസ്ലെറ്റുകൾ എന്നിവ പോലുള്ള ആഭരണങ്ങൾക്ക് ശക്തമായ വ്യക്തിത്വങ്ങളുള്ള സ്ത്രീകളെ മനോഹരികളാക്കാൻ കഴിയും.
മിതത്വം തേടുന്നവർക്കുള്ള സ്വർണാഭരണ ഡിസൈനുകൾ
‘ഡൗൺ ടു സെർത്ത്’ വ്യക്തിത്വമുള്ള സ്ത്രീകൾ പുറത്ത് പോകുന്നത് ഇഷ്ടപ്പെടുന്നു, ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അറിയുന്നതും അവർ ആസ്വദിക്കുന്നു. പുരാതന (ആന്റ്വിക്) സ്വർണ മാലയും കമ്മലുകളും അണിയാൻ അവർ ഇഷ്ടപ്പെടുന്നു. പ്രൊഫഷണൽ വസ്ത്രങ്ങൾക്കും എത്നിക് വസ്ത്രങ്ങൾക്കും അനുയോജ്യമായതിനാൽ സ്വർണ മണികളുള്ള ചെയിൻ അനുയോജ്യമായ ഓപ്ഷനാണ്. പൂക്കളുടെ ആകൃതികളുടെ കൊത്തുപണികളുള്ള സ്വർണ ബട്ടണുകളും ട്രൈബൽ ആർട്ട്വർക്കുകളുള്ള സ്വർണാഭരണങ്ങളും അവരുടെ മിതത്വമുള്ള വസ്ത്രധാരണത്തെ മികച്ചതാക്കിക്കാട്ടും. മികച്ചതും ആധുനികവുമായ ലുക്ക് ലഭിക്കുന്നതിന് വിന്റേജ് രൂപകൽപ്പനയുള്ള ഗോൾഡ് ബ്രൂച്ചോ ലാപെൽ പിന്നോ അവർക്ക് ധരിക്കാവുന്നതാണ്.
വിനോദം ഇഷ്ടപ്പെടുന്നവർക്കുള്ള സ്വർണാഭരണ ഡിസൈനുകൾ
സജീവരും സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നവരും വിനോദം ഇഷ്ടപ്പെടുന്നവരുമായ സ്ത്രീകൾ റോസ് ഗോൾഡിലോ വൈറ്റ് ഗോൾഡിലോ നിർമ്മിച്ചിട്ടുള്ള സ്വർണ ഹൂപ്പ് കമ്മലുകൾ, റോസ് ഗോൾഡ് വള, മൾട്ടിപ്പിൾ റിംഗുകൾ എന്നിവ പോലുള്ള സ്വർണാഭരണങ്ങൾ അണിയാൻ ആഗ്രഹിക്കുന്നു. അത്തരം സ്ത്രീകൾ ഊർജ്ജം നിറഞ്ഞവരാണ്, അവർ ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സൂര്യ ചിഹ്നമുള്ള സ്വർണപ്പതക്കം ഉള്ള സ്വർണാഭരണങ്ങളോ, യൂണീക്കോണോ പൂമ്പാറ്റയോ തുമ്പിയോ പോലെ പ്രകൃതിയുടെ മനോഹാരിതകളെ പ്രതിഫലിപ്പിക്കുന്ന സ്വർണ ബ്രേസ്ലെറ്റുകളോ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു.
വിവിധ തരം സ്വർണാഭരണങ്ങൾ ഉപയോഗിക്കുമ്പോൾ, പരീക്ഷിച്ച് നോക്കാൻ കഴിയുന്ന നിരവധി സ്റ്റൈലുകളിൽ ചിലത് മേൽ സൂചിപ്പിച്ചവയാണ്. അവസരത്തെയും സ്വന്തം വ്യക്തിത്വത്തെയും അടിസ്ഥാനമാക്കി, സ്വന്തം തനത് ശൈലി സൃഷ്ടിക്കുന്നതിന് ഏത് തരം സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കാമെന്ന് സ്ത്രീകൾക്ക് തീരുമാനിക്കാവുന്നതാണ്.