Published: 18 Aug 2017

നിങ്ങളുടെ വിലപിടിപ്പുള്ള ആഭരണങ്ങൾക്ക് ആഭരണ ഇൻഷൂറൻസ്

Gold Insurance

കൈവശം 24,000 ടണ്ണിലധികം സ്വർണ്ണമുള്ളതിനാൽ, ഇന്ത്യക്കാർ സ്വർണ്ണത്തെ ഇഷ്ടപ്പെടുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എത്ര വിലപ്പെട്ടതും അമൂല്യവുമാണ് സ്വർണ്ണ എന്ന കാര്യം പരിഗണിക്കുമ്പോൾ, മോഷണത്തിൽ നിന്നോ കേടുപാടിൽ നിന്നോ സ്വർണ്ണം പരിരക്ഷിക്കുന്നതിന് ഒരൽപ്പമധികം പ്രയത്നം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇൻഷൂറൻസിന്റെ കാര്യമോർക്കുമ്പോൾ മിക്കവരുടെയും മനസ്സിലേക്കോടിയെത്തുക വീടും കാറും ജീവിതവും ആരോഗ്യവും ആണെങ്കിലും, നിങ്ങളുടെ വിലപ്പെട്ട സ്വർണ്ണാഭരണങ്ങളും ഇൻഷൂർ ചെയ്യാൻ കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ?


ആഭരണ ഇൻഷൂറൻസിൽ എന്തിനൊക്കെയാണ് പരിരക്ഷ ലഭിക്കുന്നത്?

ചില നിർദ്ദിഷ്ട ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ, സ്വർണ്ണാഭരണങ്ങളുടെയും മറ്റ് വിലപ്പെട്ട ഇനങ്ങളുടെയും അവിചാരിതമായ നഷ്ടം, കേടുപാട്, കൊള്ള, മോഷണം എന്നിവയ്ക്കുള്ള പരിരക്ഷയാണ് ആഭരണ ഇൻഷൂറൻസ് നൽകുന്നത്. ചില ഇൻഷൂറൻസ് പോളിസികൾ ആകട്ടെ, ധരിച്ചിരിക്കുന്ന, അതായത് 'ഒരാളുടെ ദേഹത്തുള്ള' ആഭരണങ്ങൾക്ക് പോലും പരിരക്ഷ നൽകുന്നു.

ഓപ്ഷനുകൾ:
  • ഹോം ഇൻഷൂറൻസ് പോളിസിക്ക് കീഴിൽ ഹോം ഇൻഷൂറൻസ് പോളിസിക്ക് കീഴിൽ നിങ്ങൾക്കൊരു 'കണ്ടന്റ്സ് കവർ' എടുക്കാവുന്നതാണ്, വിലപ്പെട്ട ഇനങ്ങൾക്കും സ്വർണ്ണാഭരണങ്ങൾക്കും ഉള്ള പരിരക്ഷ ഇതിൽ ഉൾപ്പെടുന്നു. ഈ പോളിസിയിൽ അപകടസാധ്യതകൾക്ക് പൊതുവെ ഒരു ഉപ-പരിധി ഉണ്ടായിരിക്കും. ഉദാഹരണത്തിന്, വീട്ടിനുള്ളിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്കുള്ള മൊത്തം 'സം ഇൻഷ്വേർഡി'ന്റെ 25% ആണ് സ്വർണ്ണാഭരണങ്ങൾക്കുള്ള പരമാവധി പരിരക്ഷ എന്ന് കരുതുക. 10 ലക്ഷം രൂപയുടെ മൊത്തം പരിരക്ഷയാണ് നിങ്ങൾ പോളിസി വഴി എടുക്കുന്നതെങ്കിൽ, സ്വർണ്ണാഭരണങ്ങൾക്ക് മാത്രമായി 2.5 ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് ഉണ്ടായിരിക്കുക.
  • ഒറ്റയ്ക്കുള്ള ആഭരണ ഇൻഷൂറൻസ് പോളിസി: മറ്റ് ഇൻഷൂറൻസ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, അപകടസംഭവങ്ങളുടെ വിപുലമായ പരിധിയിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഇത്തരം ഇൻഷൂറൻസുകൾ പരിരക്ഷ നൽകുന്നു. ഇൻഷൂറൻസ് എടുത്തിട്ടുള്ള മുഴുവൻ തുകയും ആഭരണം നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുന്ന പക്ഷം നിങ്ങൾക്ക് ലഭിക്കുന്നു.

നേട്ടങ്ങൾ:
  1. നിങ്ങൾക്ക് ഒരു ബാങ്ക് ലോക്കർ തുറക്കേണ്ട ആവശ്യമില്ല. ബാങ്ക് ലോക്കറിൽ സ്വർണ്ണം സൂക്ഷിക്കുന്നത് ഉയർന്ന അപകടസാധ്യതയുള്ള ഒന്നാണ്. വിലപ്പെട്ട ഇനങ്ങൾ സൂക്ഷിക്കുന്നതിന് പലപ്പോഴും ഉയർന്ന ഫീസും നിരക്കുമാണ് ഈടാക്കപ്പെടുക.
  2. ധരിക്കാൻ ആഗ്രഹമുള്ളപ്പോഴൊക്കെ ബാങ്കിൽ പോയി ലോക്ക് തുറന്ന് ആഭരണമെടുക്കുകയും പിന്നീട് തിരിച്ച് കൊണ്ടുപോയി വയ്ക്കുകയും ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ ആഭരണങ്ങൾ സൂക്ഷിക്കാം.
നടപടിക്രമം:

താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ കർശനമായ പ്രക്രിയയുടെ ഭാഗമല്ലെങ്കിൽ പോലും, നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ പരിരക്ഷിക്കുന്നതിന് ഈ ഘട്ടങ്ങൾ നിങ്ങളെ സഹായിക്കും.
 

  • മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് കരസ്ഥമാക്കൽe: പരിരക്ഷ ലഭിക്കേണ്ട ഇനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക, അവയുടെ മൂല്യനിർണ്ണയം നടത്തുക. വിശ്വാസ്യതയും പേരുമുള്ളൊരു ജ്വല്ലറുടെ പക്കൽ നിന്ന് നിങ്ങൾക്കൊരു മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് വാങ്ങിയെടുക്കാവുന്നതാണ്.
  • വ്യത്യസ്ത ഇൻഷൂറൻസ് പോളിസികൾ വിലയിരുത്തൽ: ഒരു 'ഫസ്റ്റ്-ലോസ്സ് ലിമിറ്റ്സ്' അടിസ്ഥാനത്തിലാണ് ചില ഇൻഷൂറൻസ് പോളിസികൾ പ്രവർത്തിക്കുക. കൂടാതെ, ആഭരണത്തിന്റെ മൂല്യത്തിന്റെ (ഇൻഷൂറൻസ് കമ്പനി നിർണ്ണയിക്കുന്ന പ്രകാരം) ഒരു ഭാഗത്തിന് മാത്രമേ ഇൻഷൂറൻസ് നൽകുകയുള്ളൂ. അതിനാൽ, നിങ്ങൾ എല്ലായ്പ്പോഴും എടുക്കേണ്ടത് 100% പരിരക്ഷയാണ് അല്ലെങ്കിൽ 'ഓൾ റിസ്ക്ക്' പരിരക്ഷയാണ്, കാരണം തീപിടുത്തത്തിനും മോഷണത്തിനും എതിരെയുള്ള പരിരക്ഷയും ഇവിടെ ലഭിക്കും. ഒരൊറ്റ അപകടസംഭവത്തിൽ നഷ്ടപ്പെടുന്നതും ഇൻഷൂറൻസ് കമ്പനി നിർണ്ണയിക്കുന്നതുമായ സാധ്യതയുള്ള പരമാവധി മൂല്യമാണ് 'ഫസ്റ്റ്-ലോസ്സ് സം ഇൻഷ്വേർഡ്'. കൂടാതെ, മൊത്തം സം ഇൻഷ്വേർഡിനെ അടിസ്ഥാനമാക്കിയാരിക്കും പ്രീമിയം, എന്നാൽ നിങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭിക്കുമോ എന്ന് ശ്രമിച്ച് നോക്കാവുന്നതാണ്.

എന്തിനൊക്കെയാണ് പരിരക്ഷ ലഭിക്കാത്തത്?
  1. യുദ്ധം, ഭീകരാക്രമണം അല്ലെങ്കിൽ കലാപം എന്നിവയുടെ വേളയിൽ ഉണ്ടാവുന്ന കേടുപാട്
  2. ഇൻഷൂറൻസ് പരിരക്ഷ എടുക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെയോ അവരുടെയോ വീട്ടുജോലിക്കാർ, കുടുംബാംഗങ്ങൾ എന്നിവർ ആഭരണത്തിൽ മനപ്പൂർവ്വമായി വരുത്തുന്ന കേടുപാട്.
  3. 30 ദിവസം തുടർച്ചയായി അടഞ്ഞുകിടക്കുന്ന വീട്ടിൽ ഉണ്ടാവുന്ന കൊള്ള അല്ലെങ്കിൽ മോഷണം

ക്ലെയിം ഫയൽ ചെയ്യുന്ന രീതി
  • ഇൻഷ്വർ ചെയ്യപ്പെട്ടിരിക്കുന്ന ആഭരണം നഷ്ടപ്പെടുകയോ ആഭരണത്തിന് കേടുപാട് സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങളൊരു ക്ലെയിം ഫയൽ ചെയ്യേണ്ടതുണ്ട്.
  • നഷ്ടത്തിന്റെ എല്ലാ വിശദാംശങ്ങളും കെയ്സിലെ സ്വർണ്ണാഭരണത്തിന്റെ മൂല്യവും നിങ്ങൾ ക്ലെയിമിൽ ചേർക്കേണ്ടതുണ്ട്.
  • തീപിടുത്തവും മോഷണവും പോലെയുള്ള അപകട സംഭവങ്ങൾക്ക് ആവശ്യമായ ഡോക്യുമെന്റുകൾ നിങ്ങൾ നൽകേണ്ടിവരും. ഉദാഹരണത്തിന് ഫയർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു റിപ്പോർട്ട് അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള എഫ്ഐആർ.

സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സമയത്ത് രക്ഷകനാകാൻ നിങ്ങളുടെ സ്വർണ്ണാഭരണത്തിന് കഴിയും, സ്വർണ്ണത്തിന്റെ വൈകാരിക മൂല്യം വിലമതിക്കാനാവാത്തതുമാണ്. അതിനാൽ, ഇൻഷൂറൻസ് എടുക്കുകയാണ് ഉത്തരം.

Sources:

Source1, Source2, Source3, Source4