Published: 05 Oct 2017
‘ഗോൾഡ് റിനയസൻസ്’ - ഡിസൈനിൽ ഒരു വിപ്ലവം
നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന ഒരു ലോഹത്തിന്റെ രൂപമാണ്, ഏതൊരു ലുക്കിനും വസ്ത്രത്തിനും ചാരുത പകരുന്ന കൊത്തുപണികളുള്ള ആഭരണ ഡിസൈനുകളും ഓർമ്മയിലെത്തും. എന്നാൽ ‘റിനയസൻസ് ഗോൾഡ് ബയേഴ്സ് മീറ്റ്’ വേളയിൽ സ്വർണമെന്ന ആശയത്തിന് സമൂലമായൊരു മാറ്റം കൈവന്നു. 9 ജൂൺ 2001-നാണ്, വേൾഡ് ഗോൾഡ് കൗൺസിൽ, അതിന്റെ വിശ്വസ്തരായ 95 പങ്കാളികളെയും ഏറ്റവും പ്രശസ്തരായ സ്വർണാഭരണ നിർമ്മാതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഇവന്റ് സംഘടിപ്പിച്ചത്. സ്വർണമെന്ന ക്ലാസ്സിക് ലോഹത്തെ ആധുനിക ലോകത്തിന് പ്രിങ്കരമാക്കുന്നതിന്, ട്രെൻഡ് സെറ്റിംഗ് ആഭരണ ഡിസൈനുകളിലേക്ക് സ്വർണ്ണം കൂട്ടിച്ചേർക്കാൻ ലോകമെമ്പാടുമുള്ള ഡിസൈനർമാരെ ഈ ഇവന്റ് പ്രോത്സാഹിപ്പിച്ചു.
ആഭരണങ്ങൾക്കും അപ്പുറത്തേക്ക്
നമ്മുടെ ആർക്കിടെക്ച്വർ മുതൽ അടുക്കള , വരെ, സ്വർണമൊരു പങ്ക് വഹിക്കുന്നുണ്ട് എന്ന വസ്തുത ഊന്നിപ്പറയാൻ റിനയസൻസ് ഗോൾഡ് കളക്ഷന് കഴിഞ്ഞു, ആത്മീയതയിലും ബന്ധങ്ങളിലും പോലും സ്വർണത്തിന് വലിയൊരു അർത്ഥമുണ്ട്. ഊഷ്മളവും തിളക്കവും ഉള്ള സ്റ്റൈലുകൾക്ക് പകരം ആർഭാടമില്ലാത്ത സ്വാഭാവിക ഡിസൈനുകളാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്, എന്നാലും സ്വർണത്തിന്റെ തിളക്കത്തിന് മങ്ങലൊന്നും സംഭവിച്ചിട്ടില്ല.
ഭൂത കാലത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കൽ
ഭൂത കാലത്തിനും വർത്തമാന കാലത്തിനും ഇടയിലുള്ള വിടവിനെ സ്വർണ്ണം ഇല്ലാതാക്കുന്നു, ട്രെൻഡ് സെറ്റുചെയ്യുന്ന ആധുനിക ആഭരണങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയ ലോഹമായി സ്വർണ്ണം തുടരുകയും ചെയ്യുന്നു. മാഗ്നാ ഗ്രായിസിയയുടെ പാരമ്പര്യങ്ങൾ ഇന്നും സ്വർണത്തിൽ സജീവമാണ്, സുമേറിയക്കാരും ഇൻകാകളും ഇന്നും സ്വർണാഭരണ ഡിസൈനുകളെ പ്രചോദിപ്പിക്കുന്നു. ആധുനിക കാലത്ത് പോലും നിങ്ങളുടെ സ്റ്റൈൽ കൂട്ടുന്ന സ്വർണാഭരണ ഡിസൈനുകളെ എങ്ങനെയാണ് ഇട്രുസ്കാനുകൾ പ്രചോദിപ്പിച്ചതെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ആവേശകരമായ 60-കളിൽ കർവുകളും ആകൃതികളും ആംഗിളുകളും ജനപ്രിയമായിരുന്നു. മണിബന്ധത്തെ ചുറ്റി കിടക്കുന്ന ബ്രേസ്ലെറ്റുകളും മുഖത്തിന്റെ ആകൃതിക്കൊത്ത കമ്മലുകളും ഈ കാലഘട്ടത്തെ സമ്പന്നമാക്കി. 70-കൾ സാക്ഷ്യം വഹിച്ചത്, പട്ട പോലുള്ള പ്രതലങ്ങളുടെ ക്ലാസ്സിക്ക് മോട്ടീഫിനും തേനീച്ച അറകളുടെ പാറ്റേണുകളിലുള്ള ഫ്ലാറ്റ് ബ്രേസ്ലെറ്റുകൾക്കുമാണ്.
സ്വർണ്ണം കൊണ്ട് നെയ്ത ആഭരണങ്ങൾ ആയിരുന്നു കളക്ഷനിലെ ഏറ്റവും ജനപ്രിയ ട്രെൻഡ്, സ്റ്റൈലിഷ് ആയ ബ്രേസ്ലെറ്റുകളും കണ്ഠാഭരണങ്ങളും നവോത്ഥാന കാലഘട്ടത്തിൽ അണിഞ്ഞിരുന്ന ഹൈ റൗണ്ട് കോളറുകളെ ഓർമ്മിപ്പിക്കുന്ന രാജകീയമായ ചോക്കറുകളും നിർമ്മിക്കുന്നതിന് മൃദുവായ സ്വർണ വലകൾ ഉപയോഗിച്ചു. ഇന്ന്, പുതിയൊരു സംയോജനം സൃഷ്ടിക്കുന്നതിന്, വ്യത്യസ്ത ഡിസൈനുകളിലുള്ള ഒന്നിലധികം സ്വർണ മാലകൾ ഇടുന്നത് സ്ത്രീകൾ പതിവാക്കിയിട്ടുണ്ട്.
സ്വർണവും ഭൂമിയും
സ്വർണവും ഭൂമിയും ഇന്നത്തെ സ്വർണാഭരണ ട്രെൻഡുകൾ പ്രചോദനം കൊണ്ടിരിക്കുന്നത് യഥാർത്ഥ ലോകത്തിൽ നിന്നാണ്. കേപ്പർ പുഷ്പം, ജിംഗ്കോ, കല ലില്ലി, റോസ്, സ്വർണ നഗെറ്റ്, പാമ്പ്, പ്രാവ് എന്നിവയെ ചിത്രീകരിക്കുന്ന ഡിസൈനുകളും സമുദ്രത്തെയും നാല് സീസണുകളെയും ആധാരമാക്കിക്കൊണ്ടുള്ള ഡിസൈനുകളും ഇന്ന് വളരെ ജനപ്രിയമാണ്.
ബന്ധപ്പെട്ട ലേഖനം: ആധുനിക വനിതകൾക്കായി പരമ്പരാഗതമല്ലാത്ത സ്വർണാഭരണ മാർഗ്ഗങ്ങൾ
സ്വിറ്റ്സർലന്റും ജർമ്മനിയും ഫ്രാൻസും പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും കൊറിയയും താൽലന്റും പോലുള്ള കിഴക്കേഷ്യൻ രാജ്യങ്ങളിലും ഉൾപ്പെടെ, ലോകമെമ്പാടും, ഈ ഷോയുടെ പര്യടനം ഉണ്ടായി, സ്വർണത്തോടുള്ള മനുഷ്യന്റെ സ്നേഹം ഒഴിവാക്കാൻ പറ്റാത്ത തരത്തിൽ സങ്കീർണ്ണമാണെന്ന് കാണിക്കുന്നതായിരുന്നു ഈ ഷോ.