Published: 08 Aug 2017
ഓൺലൈനായി സ്വർണ്ണം വാങ്ങുന്നതിനൊരു വഴികാട്ടി
ലോകത്തിൽ സ്വർണ്ണത്തിന്റെ ഏറ്റവും കൂടിയ ഉപഭോഗമുള്ള രാജ്യമാണ് ഇന്ത്യ, അതുപോലെ തന്നെ ശ്രദ്ധേയമായ കാര്യമാണ് ലോകത്തിൽ ഏറ്റവും ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നതും . ഇത് രണ്ടും തമ്മിൽ എന്താണ് ബന്ധമെന്ന് അതിശയിക്കുന്നുവെങ്കിൽ, താഴെ പറയുന്നത് വായിക്കുക.
പണ്ട് സ്വർണ്ണം വാങ്ങിയിരുന്നത് ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയുടെ രൂപത്തിലായിരുന്നുവെങ്കിൽ, ഇപ്പോൾ പുതിയതും കൂടുതൽ ആധുനികവുമായ നിക്ഷേപ മാർഗ്ഗങ്ങളുണ്ട് - ഇവയിലെ ഏറ്റവും പുതിയത്, ഓൺലൈനായി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ നിങ്ങളെ അനുവദിക്കുന്നു
-
എന്തൊക്കെയാണ് ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങൾ?
ഓൺലൈനായി സ്വർണ്ണം ഉടനടി വാങ്ങാനും വിൽക്കാനും ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങൾ നിങ്ങൾക്ക് സൗകര്യം നൽകുന്നു. വിപണിയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള തത്സമയ നിരക്കുകളിൽ അന്തർദ്ദേശീയമായി നിങ്ങൾക്ക് ശുദ്ധമായ സ്വർണ്ണം (24 കാരറ്റ്) വാങ്ങുകയും വിൽക്കുകയും ചെയ്യാം.
-
എങ്ങനെയാണ് ആരംഭിക്കേണ്ടത്?
ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങൾ നൽകുന്ന ഏതെങ്കിലൊരു കമ്പനിയുടെ വെബ്‌സൈറ്റ് നിങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. ചില കമ്പനികൾക്ക് സ്മാർട്ട്‌ഫോൺ ആപ്പും ഉണ്ട്. നിങ്ങൾക്കിത് ഡൗൺലോഡ് ചെയ്യുകയും നിങ്ങളുടെ ഉപകരണത്തിൽ ഉപയോഗിക്കുകയും ചെയ്യാം. ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ ഇമെയിൽ വിലാസം പരിശോധിച്ചുറപ്പിക്കേണ്ടി വരും, തുടർന്ന് ഒരു അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങൾ നൽകുന്നതിന് പുറമെ, ഇനിപ്പറയുന്ന വിവരങ്ങളും നിങ്ങൾ നൽകേണ്ടി വന്നേക്കാം:
- തിരിച്ചറിയൽ രേഖ
- വിലാസ തെളിവ്
- നോമിനിയുടെ വിശദാംശങ്ങൾ
- ഇമെയിൽ ബാങ്ക് വിശദാംശങ്ങൾ
ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിക്കഴിഞ്ഞാൽ, നിങ്ങൾക്കൊരു ഉപയോക്തൃനാമവും പാസ്‌വേഡും ലഭിക്കും, നിങ്ങളുടെ ഓൺലൈൻ സ്വർണ്ണ നിക്ഷേപങ്ങൾ മാനേജുചെയ്യുന്നതിന് ഈ ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിക്കാവുന്നതാണ്.
-
നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ? സ്വർണ്ണം വാങ്ങുമ്പോൾ നിശ്ചിത അളവ് വാങ്ങിയിരിക്കണം എന്ന നിബന്ധനയുണ്ടോ?
രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ ലോഗിൻ ചെയ്യുകക്ജയേ വേണ്ടൂ, സ്വർണ്ണം വാങ്ങാൻ കഴിയുന്ന പേജിലേക്ക് നിങ്ങൾ നയിക്കപ്പെടും. ഗ്രാമുകളിലോ രൂപയിലോ സ്വർണ്ണം വാങ്ങുന്നതിനുള്ള സൗകര്യം നിങ്ങൾക്ക് ലഭിക്കും. ഒരു ഗ്രാമിലും കുറവോ 1 രൂപയ്ക്കോ സ്വർണ്ണം വാങ്ങുന്നതിന് ചില വിൽപ്പനക്കാർ നിങ്ങളെ അനുവദിക്കുന്നു.
-
ജിഎപി (ഗോൾഡ് അക്കുമുലേഷൻ പ്ലാൻ) എന്നാലെന്ത്? ഈ പ്ലാൻ എത്രകാലം സജീവമായിരിക്കും?
പതിവായുള്ള പ്രതിമാസ തവണകളിലൂടെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഒരു സ്കീം ആണ് ഗോൾഡ് അക്കുമുലേഷൻ പ്ലാൻ? 1 വർഷം തൊട്ട് 15 വർഷം വരെയുള്ള കാലയളവുകളിൽ ഭൗതികമായ സ്വർണ്ണം സ്വരൂപിക്കുന്നതിന് ഈ പ്ലാൻ നിങ്ങളെ അനുവദിക്കുന്നു. പ്രതിമാസം വെറും 1,000 രൂപയുടെ ചുരുങ്ങിയ പ്രതിമാസ സബ്‌സ്ക്രിപ്ഷൻ സൗകര്യമുള്ള പ്ലാനുകളും ലഭ്യമാണ്. ഇതൊരു അച്ചടക്കമുള്ള സ്വരൂപിക്കൽ തന്ത്രമാണ്. ചെറുതും എന്നാൽ പതിവായുള്ളതുമായ സബ്സ്ക്രിപ്ഷനുകൾ നടത്തിക്കൊണ്ട് സ്വർണ്ണ ഗ്രാമുകൾ സ്വരൂപിക്കാൻ നിങ്ങൾക്കാവുന്നു.
-
എവിടെയാണ് നിങ്ങളുടെ സ്വർണ്ണം സൂക്ഷിക്കപ്പെടുക?
ഇത്തരം സ്കീമുകളുടെ ഏറ്റവും പ്രധാന ഗുണം, നിങ്ങളുടെ സ്വർണ്ണം സൂക്ഷിക്കുന്നതിനെ കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നതാണ്. നിങ്ങൾ വാങ്ങുന്ന സ്വർണ്ണത്തിന്റെ ഉത്തരവാദിത്തം വിൽക്കുന്ന സ്ഥാപനത്തിനാണ്, ഈ സ്ഥാപനമാകട്ടെ ഇൻഷൂറൻസ് എടുത്തിട്ടുണ്ടായിരിക്കും. എന്നിരുന്നാലും, നിങ്ങൾ വാങ്ങുന്നതിന് മുമ്പായി ഈ ചോദ്യം ചോദിക്കണമെന്നും അല്ലെങ്കിൽ പതിവുചോദ്യങ്ങൾ വായിക്കണമെന്നും ശുപാർശ ചെയ്യുന്നു. സൂക്ഷിക്കുന്നതിനുള്ള അധിക ഫീസ് ഈടാക്കുകയോ ഈടാക്കാതിരിക്കുകയോ ചെയ്തേക്കാം.
-
സ്വർണ്ണം നിങ്ങൾക്ക് പിൻവലിക്കാൻ കഴിയുമോ?
നിങ്ങൾ സ്വർണ്ണം പിൻവലിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ, നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവും ഡിനോമിനേഷനും തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്കത് സാധാരണ ഗതിയിൽ ചെയ്യാവുന്നതാണ്. ഓരോ നാണയത്തിനും വ്യത്യസ്തമായ പണിക്കൂലി ഉള്ളതിനാൽ, നിങ്ങൾക്ക് അധിക പണിക്കൂലി കൊടുക്കേണ്ടതായി വന്നേക്കാം. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന അളവ് സ്വർണ്ണം, നിങ്ങൾ ആഗ്രഹിക്കുന്ന വിലാസത്തിൽ നിങ്ങൾക്ക് ലഭിക്കേണ്ടതാണ്. നാണയങ്ങൾ നിങ്ങൾക്ക് നൽകുന്നത് ബുള്ളിയൻ നാണയങ്ങളുടെ രൂപത്തിലോ നിങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റ് മിന്റഡ് ഉൽപ്പന്നങ്ങളുടെ രൂപത്തിലോ ആയിരിക്കാം.
-
നിങ്ങളുടെ സ്വർണ്ണം വിൽക്കുന്നത് എങ്ങനെ?
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്ക് സ്വർണ്ണം വിൽക്കാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ടിൽ സ്വരൂപിക്കപ്പെട്ടിട്ടുള്ള സ്വർണ്ണം മാത്രമേ നിങ്ങൾക്ക് വിൽക്കാൻ കഴിയൂ. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾ വിറ്റ സ്വർണ്ണത്തിന്റെ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറപ്പെടും. ഇതിന്റെ ഫലമായി, നിങ്ങളുടെ അക്കൗണ്ടിൽ സ്വരൂപിക്കപ്പെട്ടിട്ടുള്ള സ്വർണ്ണം കുറയും.
-
വാങ്ങൽ, വിൽക്കൽ ഇടപാട് പൂർത്തിയാക്കുന്നത് എങ്ങനെ
വാങ്ങുന്ന സമയത്ത്:
നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ് തിരഞ്ഞെടുത്തതിന് ശേഷം, പേയ്മെന്റിനായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട മാർഗ്ഗം തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു സുരക്ഷിതമായ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് നിങ്ങളെ വഴിതിരിച്ചുവിടും.
വിൽക്കുന്ന സമയത്ത്:
നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സ്വർണ്ണത്തിന്റെ അളവ്, ഗ്രാമുകളിലോ രൂപയിലോ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. സ്വർണ്ണം വിൽക്കുന്നതിന് നിന്ന് ലഭിക്കുന്ന പണം സ്വീകരിക്കുന്നതിന് നിങ്ങൾ ബാങ്ക് വിശദാംശങ്ങൾ പങ്കിടേണ്ടതുണ്ട്. നിങ്ങൾ സ്വർണ്ണം വാങ്ങിയ വിലയ്ക്കും നിങ്ങൾ സ്വർണ്ണം വിൽക്കാൻ ആഗ്രഹിക്കുന്ന സമയത്തെ വിലയ്ക്കും തമ്മിൽ വ്യത്യാസമുണ്ടായേക്കാം. വ്യത്യസ്ത നികുതികൾ ഉള്ളതിനാലാണ് ഈ വ്യത്യാസം നിലനിൽക്കുന്നത്.
ഇൻവോയ്സ്:
സ്വർണ്ണം വാങ്ങുന്നതിന് നിങ്ങളൊരു ഓർഡർ നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ വാങ്ങൽ സ്ഥിരീകരിക്കുന്ന ഇമെയിലിനൊപ്പം, ഇടപാടിന്റെ ഒരു ഇൻവോയ്സ് നിങ്ങൾ സ്വീകരിക്കും. -
നിങ്ങളുടെ സ്വർണ്ണം എത്ര സുരക്ഷിതമാണ്?
സാധാരണ ഗതിയിൽ, ഇൻഷൂർ ചെയ്തിട്ടുള്ള സുരക്ഷിതമായ വോൾട്ടുകളിലാണ് ഓൺലൈൻ വിൽപ്പനക്കാർ സ്വർണ്ണം സൂക്ഷിക്കുന്നത്, അതിനാൽ യാതൊരു സാഹചര്യത്തിലും നിങ്ങളുടെ സ്വർണ്ണം നഷ്ടപ്പെടുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല.
ഓൺലൈനിൽ വളരെ അയവുള്ളതും സങ്കീർണ്ണതയില്ലാത്തതുമായ രീതിയിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുവാൻ സാങ്കേതികവിദ്യയിലുണ്ടായിരിക്കുന്ന മുന്നേറ്റം നമ്മെ സഹായിക്കുന്നു. ഈ സമൂലമായ സാങ്കേതികവിദ്യാ വിപ്ലവത്തിൽ നിന്ന് നിങ്ങൾക്കും പ്രയോജനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.