Published: 08 Aug 2017
സ്വർണ്ണവും ആരോഗ്യവും
സ്വർണ്ണം കഴിച്ചാൽ മനുഷ്യശരീരത്തിന് രോഗങ്ങളോട് പൊരുതാനുള്ള ശേഷി ഉണ്ടാവുമെന്നും ആരോഗ്യത്തോടെ തുടരാമെന്നും വിശ്വസിച്ചിരിക്കുന്ന അലക്സാൻഡ്രിയയിലെ ആൽക്കെമിസ്റ്റുകൾ ദ്രാവക സ്വർണ്ണ മരുന്ന് ഉണ്ടാക്കിയിരുന്നു എന്ന് അറിയാമോ?
സ്വർണ്ണം തീർച്ചയായും ആഭരണ ശേഖരണത്തിലെ വിലപിടിപ്പുള്ള വസ്തുവാണ്, അതോടൊപ്പം തന്നെ സ്വർണ്ണത്തിന് നിങ്ങളെ ആരോഗ്യത്തെയും സഹായിക്കാൻ കഴിയും. അതെങ്ങിനെയെന്ന് നമുക്ക് നോക്കാം:
-
രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നു
'ഹൃദയ സൗഹാർദ്ദം' ഉള്ള ലോഹം ആയിട്ടാണ് സ്വർണ്ണം കണക്കാക്കപ്പെടുന്നത്, സ്വർണ്ണം രക്ത ചംക്രമണം വർദ്ധിപ്പിക്കുകയും, ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ധാരാളം ഓക്സിജൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
അതിനാൽ, പണ്ട് കാലത്ത്, ഗർഭിണികളായ സ്ത്രീകളോട് വയറിന് ചുറ്റും സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ വൈദ്യന്മാർ ഉപദേശിക്കുമായിരുന്നു, കുഞ്ഞിന്റെയും മാതാവിന്റെ രക്തം, മറ്റ് ശരീര ദ്രാവകങ്ങൾ എന്നിവയുടെ ചംക്രമണം മെച്ചപ്പെടുത്തുന്നതിനാണ് ഇത് ചെയ്തിരുന്നത്. -
മുറിവുണക്കൽ
അണുബാധയുള്ളതോ വൃണമുള്ളതോ ആയ ഇടത്തിൽ ശുദ്ധമായ സ്വർണ്ണം (24 കാരറ്റ്) വയ്ക്കുകയാണെങ്കിൽ, മുറിവ് ഉണങ്ങുമെന്നും അണുബാധയെ നിയന്ത്രിക്കാൻ കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.
-
ചർമ്മ സംരക്ഷണം
ഈജിപ്തിന്റെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര ഉറങ്ങുന്ന സമയത്ത് സ്വർണ്ണം കൊണ്ടുള്ള മുഖംമൂടി ധരിച്ചിരുന്നുവെന്ന് അറിയാമോ? സ്വർണ്ണത്തിന്റെ സ്പർശം, ചർമ്മത്തിന് ഊഷ്മളവും ആശ്വാസജനകവുമായ പ്രകമ്പനങ്ങൾ നൽകുന്നു, കോശങ്ങൾക്ക് നവചൈതന്യം നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പല ചർമ്മ പരിചരണ, സൗന്ദര്യവർദ്ധക വസ്തുക്കളിലും സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു. എസ്കീമ, ഫംഗൽ അണുബാധകൾ, ചർമ്മത്തിലെ ചൊറി, പരിക്കുകൾ, ചർമ്മത്തിന് പൊള്ളലേൽക്കൽ എന്നിങ്ങനെയുള്ള വിവിധ ചർച്ച പ്രശ്നങ്ങൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു.
-
ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നു
സ്വർണ്ണം ധരിക്കുന്നത് ശരീരത്തിന്റെ താപനില പരിപാലിക്കുന്നതിന് സഹായിക്കുന്നു, കുളിരുകളും ഹോട്ട് ഫ്ലാഷുകളും രാത്രി വിയർപ്പും പോലുള്ള അവസ്ഥകളെ ശമിപ്പിക്കുകയും ചെയ്യുന്നു.
-
ആർത്രൈറ്റിസ് ശമിപ്പിക്കാൻ സഹായിക്കുന്നു
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റുമാറ്റോയിഡ് ആർത്രൈറ്റിസ് ചികിത്സിക്കുന്നതിന് സ്വർണ്ണം അടങ്ങിയിട്ടുള്ള ഒരു സംയുക്തം ഉപയോഗിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാമോ? പുനരുത്ഥാന കാലഘട്ടത്തിൽ, വെനീസിൽ ഒരു പ്രത്യേക ആചാര മുറയുണ്ടായിരുന്നു. ആതിഥേയൻ സമ്പന്നനാണെങ്കിൽ, അതിഥികൾക്ക് വിരുന്നിന് ശേഷം സ്വർണ്ണം കൊണ്ട് ആവരണം ചെയ്ത ആൽമണ്ട് പഴം നൽകുന്ന ഒരു പതിവുണ്ടായിരുന്നു. നിങ്ങൾക്ക് ആർത്രൈറ്റിസ് ഉണ്ടെങ്കിൽ, രക്ത ചംക്രമണം വർദ്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ അവയവങ്ങൾക്ക് നവ ചൈതന്യം പകരാൻ സ്വർണ്ണത്തിന് കഴിയും.
-
ആസക്തി ചികിത്സിക്കുന്നു
പത്തൊമ്പതാം നൂറ്റാണ്ടിൽ, മദ്യപാനരോഗം ചികിത്സിക്കുന്നതിന് സ്വർണ്ണം ഉപയോഗിച്ചിരുന്നു. നിക്കോട്ടിൻ, മയക്കുമരുന്നുകൾ, കഫീൻ എന്നിവയോടുള്ള ആസക്തി ചികിത്സിക്കുന്നതിന് ഇപ്പോൾ സ്വർണ്ണം ഉപയോഗിച്ച് വരുന്നുണ്ട്.
-
ക്യാൻസർ ചികിത്സിക്കുന്നു
ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിന് സ്വർണ്ണം ശരീരത്തെ സഹായിക്കുന്നു. അതിനാൽ, പ്രോസ്റ്റേറ്റ് ക്യാൻസർ, ഒവേറിയൻ ക്യാൻസർ എന്നിവ പോലെയുള്ള വ്യത്യസ്ത തരത്തിലുള്ള ക്യാൻസറുകളെ ചികിത്സിക്കുന്നതിനുള്ള സമാന്തര മരുന്നായി സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു.പ്രാരംഭത്തിൽ തന്നെ ക്യാൻസർ കണ്ടെത്തുന്നതിനും സ്വർണ്ണം സഹായികുന്നു. അമേരിക്കയിലുള്ള 'സിറ്റ്ഇമ്മ്യൂൺ' എന്ന ഒരു ബയോഫാർമസ്യൂട്ടിക്കൽ കമ്പനി, സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ച് ക്യാൻസർ-വിരുദ്ധ ഔഷധങ്ങൾ നേരിട്ട് നൽകുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചിട്ടുണ്ട്. മറ്റൊരു കമ്പനിയായ 'നാനോസ്പെക്‌ട്ര' ആകട്ടെ, താപം കൊണ്ട് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന "നാനോഷെല്ലുകൾ" നിർമ്മിച്ചിട്ടുണ്ട് . നേർത്ത ലോഹ കവചം (സാധാരണഗതിയിൽ ഈ ലോഹം സ്വർണ്ണമായിരിക്കും) കൊണ്ട് ആവരണം ചെയ്തിരിക്കുന്ന ഒരു ഡൈഇലക്‌ട്രിക് കോർ അടങ്ങിയിരിക്കുന്ന ഉരുണ്ട നാനോപാർട്ടിക്കിളിന്റെ ഒരു തരമാണ് ഒരു നാനോഷെൽ അല്ലെങ്കിൽ നാനോഷെൽ പ്ലാസ്മോൺ എന്ന് പറയുന്നത്.
-
ആരോഗ്യപരിപാലന സാങ്കേതികവിദ്യ
ഓരോ വർഷവും ആഗോള തലത്തിൽ ഉപയോഗിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് റാപിഡ് ഡയഗ്നോസ്റ്റിക്ക് ടെസ്റ്റുകളിൽ (ആർഡിടി) സുപ്രധാന പങ്ക് വഹിക്കുന്നത് സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ആണെന്ന് നിങ്ങൾക്കറിയാമോ? ഒരു വ്യക്തി മലേറിയ കൊണ്ട് ബാധിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിന് സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ അടങ്ങിയ ആർഡിടികൾ സഹായിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ തന്നെ എച്ച്ഐവി/എയിഡ്‌സ് തിരിച്ചറിയുന്നതിനും സ്വർണ്ണം സഹായിക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.