Published: 13 Sep 2017
എങ്ങനെയാണ് സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നത്?
സ്വർണ്ണം അപൂർവ്വങ്ങളിൽ അപൂർവ്വമായ ലോഹമായതിനാൽ, 5-കാരറ്റ് വൈരക്കല്ല് കണ്ടെത്തുന്നതിനേക്കാൾ ദുഷ്കരമാണ് 1 ഔൺസ് സ്വർണ്ണക്കട്ടി കണ്ടെത്തുകയെന്ന കാര്യം കണക്കിലെടുക്കുമ്പോൾ, ആഭരണ, നിക്ഷേപ, വൈദ്യ, വ്യാവസായിക ഉദ്ദേശ്യങ്ങൾക്കായി ഇത്രയുമധികം സ്വർണ്ണം നമ്മൾ എങ്ങനെയാണ് ഉൽപ്പാദിപ്പിച്ചത്?
ഖനനത്തിലൂടെ എന്നാണ് ഉത്തരം.
ചരിത്രത്തിലുടനീളം, ഏകദേശം 187,200 റ്റൺ സ്വർണ്ണം ഖനനം ചെയ്തെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സ്വർണ്ണത്തിന്റെ ഓരോ ഔൺസും അടുത്തടുത്ത് വച്ചാൽ, നമുക്ക് ശുദ്ധസ്വർണ്ണത്തിന്റെ ഒരു ക്യൂബ് ലഭിക്കും, എന്നാൽ ഈ ക്യൂബിന്റെ ഓരോ വശവും 21 മീറ്റർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
അസംസ്കൃത രൂപത്തിൽ സ്വർണ്ണം ലഭ്യമാക്കുന്നതിനുള്ള നാല് വ്യത്യസ്ത രീതികൾ ഏതൊക്കെയെന്ന് നമുക്ക് കാണാം:
-
പ്ലേസർ ഖനനം
അമേച്വർ സ്വർണ്ണ വേട്ടക്കാരാണ് ഈ രീതി അവലംബിക്കുന്നത്. ഇതിൽ ചെയ്യുന്നത്, ഇടതൂർന്ന (ഡെൻസ്) സ്വർണ്ണത്തെ, അതിന് ചുറ്റുമുള്ള മെറ്റീരിയലുകളിൽ നിന്ന് വേർതിരിക്കുന്നതിന് ഭൂഗുരുത്വാകർഷണവും വെള്ളവും ഉപയോഗിക്കുകയാണ്. സ്വർണ്ണാംശമുള്ള മണലിൽ നിന്നും ചരൽക്കല്ലിൽ നിന്നും സ്വർണ്ണം വീണ്ടെടുക്കുന്നതിന് പൊതുവെ ഈ രീതി ഉപയോഗപ്രദമാണ്. ഇത്തരം പ്ലേസർ മട്ടിൽ (ഡിപ്പോസിറ്റ്) നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് 'സ്വർണ്ണ പാനിംഗ്'. ചത്തീസ്ഗഢിലെ സോണാജാർ കമ്മ്യൂണിറ്റിയെ പോലെയുള്ള പല കമ്മ്യൂണിറ്റികളും ഈ പ്രക്രിയ പിന്തുടരുന്നു. നാലോ അഞ്ചോ അരിമണിയുടെ വലുപ്പത്തിന് തത്തുല്യമായ സ്വർണ്ണമണികൾ ശേഖരിച്ചുകൊണ്ട് ദിവസത്തിൽ 400 രൂപാ വരെ ഇത്തരക്കാർ സമ്പാദിക്കുന്നു.
-
ഉറച്ച പാറയിൽ നടത്തുന്ന ഖനനം
ഈ രീതി ഉപയോഗിച്ചാണ് ഭൂരിഭാഗം സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നത്. തുറന്നൊരു കുഴിയെടുത്ത്, ഭൂഗർഭ ഖനനം നടത്തുകയാണ് ഇത് ചെയ്യുന്നത്.
ഘട്ടം 1: ചുരുങ്ങിയത് 40 അടി ആഴത്തിലും 16-22 അടി അകലത്തിലും 'ബ്ലാസ്റ്റ് ഹോളുകൾ' ഡ്രിൽ ചെയ്തുകൊണ്ടാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. സൈറ്റിൽ സ്വർണ്ണമുണ്ടോ ഇല്ലയോ എന്ന് അറിയുന്നതിനാണ് ഇത് ചെയ്യുന്നത്.
ഘട്ടം 2: നിയന്ത്രിത രീതിയിലും, ചുറ്റുമുള്ള പരിസ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയ ആഘാതമേ ഉണ്ടാകുന്നുള്ളൂ എന്ന് ഉറപ്പാക്കിക്കൊണ്ടും ഈ ഹോളുകളിൽ സ്ഫോടനം നടത്തുന്നു.
ഘട്ടം 3: തകർന്ന പാറക്കഷണങ്ങളിൽ, തുടർന്ന്, പരിശോധന നടത്തുന്നു, സ്വർണ്ണം അടങ്ങിയിട്ടുള്ള അയിരുകൾ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഘട്ടം 4: പിന്നീട്, സ്വർണ്ണം അടങ്ങുന്ന അയിരുകളെല്ലാം ഒരു ട്രക്കിൽ കയറ്റുകയും സംസ്കരണത്തിനായി ഒരു ക്രഷറിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
സ്റ്റെപ്പ് 5: രണ്ട് പ്രക്രിയകളിലൂടെയാണ് അയിരുകൾ പൊടിയാക്കുന്നത്, അയിരുകളെ തീരെച്ചെറിയ പൊടികളായി പൊടിക്കുന്നതാണ് ഈ പ്രക്രിയ.
ഘട്ടം 6: അടുത്തതായി, ഉറച്ച പാറയുടെ പ്രതലത്തിൽ നിന്ന് സ്വർണ്ണം വേർതിരിക്കുന്നതിന് സോഡിയം സയനൈഡ് ഉപയോഗിക്കുന്നു. ലീച്ചിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
ഘട്ടം 7: ലീച്ചിംഗിൽ നിന്ന് വീണ്ടെടുക്കുന്ന സ്വർണ്ണം, തുടർന്ന്, സ്വർണ്ണ സമ്പന്നമായ ചളി (മഡ്) ഉണ്ടാക്കുന്നതിന് വീണ്ടും സംസ്കരിക്കുന്നു.
ഘട്ടം 8: ഈ സ്വർണ്ണ ചളി, തുടർന്ന്, ശുദ്ധീകരണശാലയിലെ ഫർണസിലേക്ക് കയറ്റുന്നു, ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ, ലോഹമല്ലാത്ത വസ്തുക്കളിൽ നിന്ന് സ്വർണ്ണവും വെള്ളിയും വേർതിരിച്ചെടുക്കുന്നു. ഇതിന്റെ ഫലമായി ഡോറെ എന്നറിയപ്പെടുന്നതും 98% സ്വർണ്ണവും വെള്ളിയും അടങ്ങിയതുമായ ഒരു മിശ്രിതം ലഭിക്കുന്നു. 99.99% ശുദ്ധമായ അല്ലെങ്കിൽ 24 കാരറ്റ് സ്വർണ്ണം ലഭിക്കുന്നതിന് ഈ സമ്മിശ്രലോഹം ഒരു പ്രത്യേക ശുദ്ധീകരണശാലയിലേക്ക് അയയ്ക്കുന്നു.
-
ഉപോൽപ്പന്ന ഖനനം
ചെമ്പ് ഖനം ചെയ്യുകയോ മണലോ ചരൽക്കല്ലോ മറ്റ് ഉൽപ്പന്നങ്ങളോ വീണ്ടെടുക്കുകയുമാണ് മിക്ക സമയങ്ങളിലും ഖനനത്തിന്റെ ഉദ്ദേശ്യം. എന്നിരുന്നാലും, അത്തരം ഖനന സമയത്തും, ഗണ്യമായ അളവിൽ സ്വർണ്ണം കണ്ടെത്താൻ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും .
പ്രശസ്തമായ ഖനിയാണ് ഗ്രാസ്ബെർഗ് ഖനി. വാസ്തവത്തിൽ ചെമ്പ് ഖനനം ചെയ്യുന്നതിനാണ് എവിടെ ഖനനം തുടങ്ങിയത്. എന്നാലിത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്വർണ്ണ ഖനിയായി മാറുകയായിരുന്നു, ഓരോ വർഷവും 20,000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
-
സ്വർണ്ണ അയിര് സംസ്കരിക്കൽ
സ്വർണ്ണത്തിലെ അംശമുള്ള പാറക്കഷണം തീരെ ചെറിയ കഷണങ്ങളാക്കി പൊടിക്കുമ്പോൾ ലഭിക്കുന്നതാണ് സ്വർണ്ണ അയിര്. സയനൈഡ് ഉപയോഗിച്ചുകൊണ്ടുള്ള കെമിക്കൽ പ്രക്രിയയിലൂടെ ഇത് വേർതിരിച്ചെടുക്കാവുന്നതാണ്. എന്നിരുന്നാലും, ഗണ്യമായ സാമ്പത്തിക - പാരിസ്ഥിതിക ചെലവുകൾ ഉള്ളതിനാൽ ഈ രീതി അത്ര ലാഭകരമല്ല.
ഓരോ വർഷവും, നിലവിലുള്ള സ്വർണ്ണ ശേഖരത്തിലേക്ക് ഏകദേശം 2,500-3,000 ടൺ സ്വർണ്ണമാണ് ആഗോള മൈനിംഗിൽ നിന്ന് ലഭിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ അതിശയിപ്പിക്കുന്ന ഏതൊക്കെ തരത്തിലാണ് സ്വർണ്ണം പ്രവർത്തിക്കുന്നതെന്ന് നമുക്ക് കാണാം.