Published: 16 Aug 2017

വസ്ത്രങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്ന

ആഭരണം, നിക്ഷേപം എന്ന നിലയിലല്ലാതെ, സ്വർണ്ണം ഉപയോഗിക്കപ്പെടുന്ന, അതിശയകരമായ മറ്റ് മാർഗ്ഗങ്ങൾ ഉണ്ട്, ആരോഗ്യപരിപാലനം, സാങ്കേതികവിദ്യ, കോസ്മെറ്റിക്സ് എന്നിങ്ങനെ വിവിധ രംഗങ്ങൾ സ്വർണ്ണം പ്രയോജനപ്പെടുത്തുന്നുണ്ട്. ബിസി ഏഴാം നൂറ്റാണ്ടിൽ തന്നെ പല്ല് ഉറപ്പിക്കുന്നതിന് ദന്ത ഡോക്ടർമാർ സ്വർണ്ണ വയറുകൾ ഉപയോഗിച്ചിരുന്നു . അതീവ സുന്ദരിയായ ഈജിപ്ഷ്യൻ രാജ്ഞി, ക്ലിയോപാട്ര, സ്വർണ്ണം ചേർത്ത ഫേഷ്യലുകളും മറ്റ് ചർമ്മപരിപാലന ചികിത്സകളും ഉപയോഗിച്ചിരുന്നു . വസ്ത്ര വ്യവസായ രംഗത്ത്, രാജകീയതയുടെയും സമ്പത്തിന്റെയും അടയാളം എന്ന നിലയിൽ വിവിധ തരത്തിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു, നെയ്യൽ, എംബ്രോയിഡറി, പ്രിന്റിംഗ് എന്നീ ജോലികളുമായി ബന്ധപ്പെട്ടാണ് സാധാരണഗതിയിൽ സ്വർണ്ണം ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ചില ഉപയോഗങ്ങളെ നമുക്ക് അടുത്തറിയാം:

 
  • വസ്ത്രങ്ങളിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നതിന്റെ പുരാതനമായ ഉദാഹരണങ്ങൾ ഋഗ്വേദത്തിൽ കാണാവുന്നതാണ്. ഋഗ്വേദത്തിൽ അട്ക എന്നൊരു വാക്ക് കാണാം, സ്വർണ്ണനൂൽ ഉപയോഗിച്ച് എംബ്രോയിഡറി നടത്തിയിട്ടുള്ള വസ്ത്രമാണിത്. ഇതുപോലത്തെ മറ്റൊരു പദമാണ് ഹിരണ്യാർ വ്യൂതാൻ, സ്വർണ്ണം അടങ്ങിയിട്ടുള്ളതും സൂര്യനെ പോലെ തിളങ്ങുന്നതുമായ ഒരു വസ്ത്രമാണിത്.
  • എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിൽ, വൈക്കിംഗുകളുടെ കാലഘട്ടത്തിൽ, പറിഞ്ഞാറൻ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലും, മേലങ്കികളും ഉള്ളുടുപ്പുകളും രൂപകൽപ്പന ചെയ്യുന്നതിന് സ്വർണ്ണനൂൽ ഉപയോഗിച്ചിരുന്നു.
  • പതിനാലാം നൂറ്റാണ്ടിൽ, സ്വർണ്ണ ബട്ടണുകൾ ധരിക്കുന്നത് സമ്പത്തിന്റെയും സാമൂഹിക സ്ഥാനത്തിന്റെയും സൂചനയായി പരിഗണിക്കപ്പെട്ടു.
  • ഹിന്ദു പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വസ്ത്രങ്ങളിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നത് പരാമർശിക്കുന്നുണ്ട്. ഹിരണ്യാദ്രപി, മണിച്ചിര എന്നിങ്ങനെയുള്ള പേരുകൾ പുരാണങ്ങളിൽ കാണാം, ആദ്യത്തേത് സ്വർണ്ണം കൊണ്ടുള്ള മേലങ്കിയാണ്, പവിഴങ്ങളുടെ മുന്താണിയുള്ള ഒരു ദക്ഷിണേന്ത്യൻ സ്വർണ്ണവസ്ത്രമാണ് രണ്ടാമത്തേത് . അതിനാൽ, വസ്ത്രങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്നതിന്റെ ചരിത്രത്തിന്, ആഭരണങ്ങളിൽ സ്വർണ്ണം ഉപയോഗിക്കുന്ന ചരിത്രത്തോളം പഴക്കമുണ്ടെന്ന് കാണാം.
  • ഇന്ത്യയിൽ കാഞ്ചീവരം സാരിയിലും കർണാടക പട്ടുസാരിയിലും സാരി (Zari) എന്നറിയപ്പെടുന്ന സ്വർണ്ണനൂൽ പരക്കെ ഉപയോഗിക്കപ്പെടുന്നു. സാർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് സാരി (Zari) എന്ന പദം ഉത്ഭവിച്ചത്. . സാരിയിൽ ഇത്തരത്തിലുള്ള വർക്ക് എത്ര വിപുലമാണ് എന്നതിനെ ആശ്രയിച്ച് ഈ സാരികളുടെ വില ആയിരങ്ങൾ മുതൽ ഒരു ലക്ഷം വരെയാകാം.

    Zari

    Image Source: Source
  • പോളിയസ്റ്റെർ യാണും സിന്തറ്റിക്ക് സാരിയും (zari) ലഭ്യമായിരുന്നില്ല എന്നതിനാൽ, 1960-നും 1980-നും ഇടയ്ക്ക്, നെയ്ത്തുകാർ സാരികൾ നിർമ്മിക്കാൻ വെള്ളിനൂലുകളും സ്വർണ്ണനൂലുകളും ഉപയോഗിച്ചു. അവർ, 22 കാരറ്റ് തൊട്ട് 24 കാരറ്റ് വരെയുള്ള സ്വർണ്ണമാണ് സാരികളിൽ ഉപയോഗിച്ചിരുന്നത്, ഒരു സാരിയിൽ നൂറിലധികം ഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിരുന്നത്. അത്തരം സാരികളിൽ നിന്നുള്ള ശുദ്ധമായ സാരി (zari) നൂലുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ട് , കാരണം അവയ്ക്ക് ആയിരക്കണക്കിന് രൂപാ വിലമതിക്കും.

    Silk Saree

    Image Source: Source
  • സ്വർണ്ണം നേർത്ത പാളികളായി അടിച്ചുപരത്താൻ കഴിയുന്ന ലോഹമാണ്. സാധാരണഗതിയിൽ സ്വർണ്ണം ഒരു നൂലിൽ ചുറ്റിയോ അടിച്ചുപരത്തി വെള്ളിയുടെയോ കോട്ടണിന്റെയോ നൂലിൽ ആവരണം ചെയ്തോ ഉപയോഗിക്കുന്നു. തുടർന്ന് മിനുസമുള്ള വസ്ത്രങ്ങളിൽ അവ എംബ്രോയിഡറി ചെയ്ത് പിടിപ്പിക്കുന്നു.
  • സ്വർണ്ണത്തിന് ചാലക ഗുണകണങ്ങളും ജൈവിക അനുയോജ്യതയും (ബയോ കൊമ്പാഷ്യബിലിറ്റി) ഉള്ളതിനാൽ ചർമ്മത്തിന് ഉത്തമമാണിത്, ഈടും ലഭിക്കും. അതിനാൽ, ചണം ആവരണം ചെയ്യാൻ സ്വർണ്ണം ഉപയോഗിക്കുന്നു, ഇങ്ങനെ ആവരണം ചെയ്ത ചണം, 'ബ്രോക്കേഡ്' (ചിത്രപ്പണികളുള്ള വസ്ത്രം) നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഉയർന്നുനിൽക്കുന്ന പാറ്റേണിൽ തുന്നിയിരിക്കുന്ന സമ്പന്നമായ വസ്ത്രമാണ് ബ്രോക്കേഡ്, സാധാരണഗതിയി വെള്ളിനൂലുകൾ കൊണ്ടോ സ്വർണ്ണനൂലുകൾ കൊണ്ടോ ആണിത് തുന്നിയെടുക്കുന്നത്.
Sources:
Source1Source2, Source3, Source4, Source5, Source6, Source7, Source8