Published: 18 May 2018
പോപ്പ് കൾച്ചറിലെ സ്വർണ്ണ സാന്നിധ്യം
1960-ന്റെ പ്രാരംഭ കാലം മുതൽക്കേ സംഗീത വ്യവസായലോകത്തിന്റെ സുപ്രധാന ഘടകമായി സ്വർണ്ണം മാറിക്കഴിഞ്ഞിരുന്നു. സ്റ്റേജിലും പിന്നണിയിലും സ്വർണ്ണത്തിന് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. 60-കളിലാണ്, മ്യുസിഷ്യന്മാർ, പ്രത്യേകിച്ച് റാപ്പർമാർ, തങ്ങളുടെ സ്വർണ്ണാഭരണങ്ങളോടുള്ള സ്നേഹം വെളിപ്പെടുത്താൻ തുടങ്ങിയത്. സ്റ്റേജിൽ ആദ്യമായി സ്വർണ്ണ വാച്ച് കെട്ടി പ്രത്യക്ഷപ്പെട്ടത് 'ഷുഗർഹിൽ ഗ്യാംഗ്' എന്ന മ്യൂസിക് ബാൻഡാണ്.
പ്രധാനമായും സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായിട്ടാണ് പോപ്പ് കൾച്ചറിൽ സ്വർണ്ണം പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്ന് റാപ്പ് ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ട്. സമയം കടന്ന് പോകുന്തോറും സമ്പത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി അത് മാറി. പക റാപ്പർമാരും തങ്ങൾ കൈവരിച്ച വിജയത്തെയും പ്രശസ്തിയെയും പ്രതിനിധീകരിക്കാൻ സ്വർണ്ണം ഉപയോഗിക്കാൻ തുടങ്ങി. വാസ്തവത്തിൽ, പല മ്യുസിഷ്യന്മാരും, സ്വർണ്ണത്തിന്റെ ജനപ്രിയ വർണ്ണഭേദമായ 'മഞ്ഞലോഹം' ആണ് ഇഷ്ടപ്പെട്ടത്. അതിനാൽ, അവരണിയുന്ന ലോഹത്തിന്റെ യഥാർത്ഥ മൂല്യത്തെ കുറിച്ച് കാണികൾക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായില്ല.
ജനപ്രിയ സംസ്ക്കാരത്തിൽ, കാലക്രമത്തിൽ, സ്വർണ്ണം പ്രത്യക്ഷപ്പെട്ടതിന്റെ പ്രധാനപ്പെട്ട ചില അവസരങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
- എൺപതുകളുടെ തുടക്കത്തിൽ, ഐതിഹാസിക ഹിപ്പ്-ഹോപ്പ് ഗ്രൂപ്പായ റൺ ഡിഎംസി, ഹിപ്പ് ഹോപ്പ് കൾച്ചറിലേക്ക് സ്വർണ്ണത്തെ അവതരിപ്പിച്ചു. താമസിയാതെ സംഗീത ലോകത്തിൽ സ്വർണ്ണത്തിന് പ്രാധാന്യമേറി. കാലങ്ങളായി ഈ സംഗീത ബാൻഡിലെ ത്രിമൂർത്തികൾ സ്വർണ്ണം കൊണ്ടുള്ള മാലകളും സ്വർണ്ണ വാച്ചുകളും സ്വർണ്ണ മോതിരങ്ങളും സ്വർണ്ണ പതക്കങ്ങളും അണിഞ്ഞുവരുന്നു. ഈ ബാൻഡിന് സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഷൂ സമ്മാനിച്ച് ആഡിഡാസും സംഗീത രംഗത്തെ സ്വർണ്ണ പ്രണയത്തിന് നിറമേകി.
- താമസിയാതെ റാപ്പ് ആർട്ടിസ്റ്റുകൾ വലിയ സ്വർണ്ണ മാലകളും കൈവിരലുകളിൽ വലിയ മോതിരങ്ങളും അണിയാൻ തുടങ്ങി. ചിലരാകട്ടെ സ്വർണ്ണപ്പല്ലും സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ ഗ്രില്ലും ധരിച്ചു. 'ഗ്രിൽസ് പാരമ്പര്യ'ത്തിന്റെ ഉത്ഭവം എന്തെന്ന് വ്യക്തമല്ലെങ്കിലും, സ്വർണ്ണം കൊണ്ടുള്ള ഗ്രിൽസ് ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റുകൾ ബിഗ് ഡാഡി കെയിനും കൂൾ ജി റാപ്പും ആയിരുന്നു.
- 2005-ൽ, കെല്ലി, 'ഗ്രിൽസ്' എന്ന് പേരുള്ള ഒരു പാട്ട് പുറത്തിറക്കിയതിനെ തുടർന്ന്, ഏതാണ്ട് എല്ലാ റാപ്പർമാരും ഈ ആക്സസറി അണിയാൻ തുടങ്ങി. പലരും നീക്കം ചെയ്യാവുന്ന ഗോൾഡ് ബോട്ടം ഗ്രിൽ അല്ലെങ്കിൽ റോസ് ബോട്ടം ഗ്രിൽ ഓപ്ഷനുകൾ അണിഞ്ഞു.
- ബെവർലി ഹിൽസിലെ ജ്വല്ലറായ ജേസൺ നിർമ്മിച്ച വലിയ സ്വർണ്ണപ്പതക്കം അണിഞ്ഞാണ് ലിൽ ജോൺ 2006-ൽ പ്രത്യക്ഷപ്പെട്ടത്. 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് ഈ പതക്കം നിർമ്മിച്ചിരിക്കുന്നത്, മഞ്ഞ സ്വർണ്ണവും വെള്ള സ്വർണ്ണവും ഉപയോഗിച്ചിരിക്കുന്ന ഇതിൽ വൈരക്കല്ലുകൾ പതിച്ചിട്ടുമുണ്ട്.
- റോക്ക്-എഫെല്ലയും ഡെത്ത് റോ റെക്കോർഡ്സും, തങ്ങളുടെ ലേബലുകളോടുള്ള ഐക്യവും വിശ്വാസ്യതയും കാണിക്കുന്ന വ്യക്തിഗതമാക്കിയ സ്വർണ്ണ പതക്കങ്ങളാണ് ഉപയോഗിച്ചിരുന്നത്.
- ഹിപ്പ് ഹോപ് കൾച്ചറിലെ സ്വർണ്ണ മാലയുടെ ട്രെൻഡ് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇന്നും റാപ്പ് ആർട്ടിസ്റ്റുകൾ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് തുടരുന്നു. ഏറ്റവും പുതിയ ട്രെൻഡ് സ്വർണ്ണം കൊണ്ട് ഉണ്ടാക്കുന്ന യേശുക്രിസ്തു പതക്കങ്ങളാണ്.