Published: 10 Jan 2020
സമകാലിക സംയോജനങ്ങൾക്കായി ഇൻഡോ-വെസ്റ്റേൺ സ്വർണാഭരണ ഡിസൈനുകൾ
സ്റ്റൈലിന്റെയും ഫാഷന്റെയും വിഷയമെടുക്കുമ്പോൾ, പ്രചോദനത്തിനായി സ്ത്രീകൾക്ക് ഇന്ന് അവരുടെ സ്ക്രീനിൽ ഈ ലോകം മുഴുവനും ഉണ്ട്. സ്ത്രീകൾ പാശ്ചാത്യ ട്രെൻഡുകൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ എത്നിക് വസ്ത്ര-ആഭരണങ്ങൾക്ക് ആഗോള പ്രേക്ഷകർക്കിടയിൽ ലഭിച്ച് വരുന്ന ജനപ്രീതി കാരണം, ഇൻഡോ-വെസ്റ്റേൺ ഫാഷൻ എന്ന പ്രതിഭാസം രൂപം കൊണ്ടിട്ടുണ്ട്. ഇത്തരം ഫാഷൻ ട്രെൻഡുകളെ പിന്തുടർന്ന്, പരമ്പരാഗത ഇന്ത്യൻ ലുക്കുകളും ഫ്യൂഷൻ ഔട്ട്ഫിറ്റുകളും പ്രതിഫലിക്കുന്ന തരത്തിൽ സ്വർണാഭരണങ്ങൾ വളരെയധികം പരിവർത്തിക്കപ്പെട്ടിരിക്കുന്നു.
സ്വർണാഭരണങ്ങളോടുള്ള ആധുനിക കാഴ്ചപ്പാട്
ആദ്യകാലത്ത്,പരമ്പരാഗത ആഭരണങ്ങളുമായി. മാത്രമേ സ്വർണത്തിന് ബന്ധമുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, ഡിസൈനർമാർ പലതരത്തിലുള്ള നൂതനാശയങ്ങളിലൂടെ സ്വർണാഭരണങ്ങളുടെ ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ്’ പുനർനിർവചിച്ചിരിക്കുന്നു. ഇതിനുപുറമെ, ക്ഷേത്ര ആഭരണങ്ങൾ, മീനകാരി, കുന്ദൻ ആഭരണങ്ങൾ, മറ്റ് ഡിസൈനുകൾ എന്നിങ്ങനെയുള്ള ഇന്ത്യൻ കരകൗശല വൈദഗ്ധ്യങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു. ഗൗൺ, ബ്ലേസർ തുടങ്ങിയ പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം ഇത്തരം പരമ്പരാഗത ഡിസൈനുകൾ ധരിക്കുമ്പോൾ ബോൾഡായ ലുക്കാണ് ലഭിക്കുന്നത്. ചാരുതയും സാംസ്ക്കാരികത്തികവും നൽകിക്കൊണ്ട് ഏത് തരത്തിലുള്ള വസ്ത്രത്തെയും മനോഹരമാക്കാൻ ഇന്ത്യൻ സ്വർണാഭരണങ്ങൾക്ക് കഴിയും. സമകാലിക സ്വർണകലയുടെ സൃഷ്ടിപരമായ ഇനങ്ങൾ കൊണ്ട് അലങ്കരിച്ച്, സ്വന്തം വ്യക്തിത്വങ്ങൾ പ്രകടിപ്പിക്കാൻ മില്ലേനിയലുകളെ സ്വർണം അനുവദിക്കുന്നു. ഒരു ഇന്തോ-വെസ്റ്റേൺ ലുക്ക് സൃഷ്ടിക്കുന്നതിനായി പലരും വെസ്റ്റേൺ വസ്ത്രങ്ങൾക്കൊപ്പം ആന്റ്വിക് ഇന്ത്യൻ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നു.
കോക്ക്ടെയിൽ പാർട്ടികൾക്കായുള്ള സ്വർണാഭരണ ഡിസൈനുകൾ
സ്ത്രീകൾക്ക് സാരി ധരിക്കുന്നത് പോലെ തന്നെ മനോഹരമായി ആകർഷകമായ കറുത്ത വസ്ത്രങ്ങൾ ധരിക്കാൻ കഴിയും. മനോഭാവത്തിൽ തികഞ്ഞ ആത്മവിശ്വാസവും സമ്പന്നതയും ഇത്തരം വസ്ത്രങ്ങൾ പ്രകടിപ്പിക്കുന്നു. തങ്ങളുടെ ആകർഷണീയമായ പ്രഭാവലയത്തിന് അടിവരയിടാൻ അവർക്ക് സമകാലിക സ്വർണാഭരണങ്ങൾ മാത്രം മതി.
ഭാരമുള്ള പതക്കമുള്ള അതിലോലമായ സ്വർണ മാലയാവട്ടെ, സങ്കീർണ്ണമായ പാറ്റേണുകളുള്ള കട്ടിയുള്ള സ്വർണ ചോക്കറാകട്ടെ അല്ലെങ്കിൽ ഒരു ചെയിൻമെയിൽ ശൈലിയിലുള്ള മാലയാകട്ടെ - അവരുടെ ശക്തമായ വ്യക്തിത്വത്തെ അടിവരയിട്ട് സൂചിപ്പിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് എന്നോണം ഈ സ്വർണ ആക്സസറികളിലൊന്ന് സ്ത്രീകൾക്ക് ഉപയോഗിക്കാം. ഒരു ജോടി സ്വർണ തുള്ളി (ഡ്രോപ്പ്) കമ്മലുകളോ ടാസ്സെൽ കമ്മലുകളോ, കട്ടിയുടെ പാശ്ചാത്യ വസ്ത്രത്തിന് മുകളിൽ ധരിച്ചിട്ടുള്ള ബ്രൊക്കേഡിനൊപ്പം സംയോജിക്കുമ്പോൾ ഉണ്ടാകുന്ന മനോഹാരിത പറഞ്ഞറിയിക്കാൻ പ്രയാസമാണ്. കൈവിരലുകളിൽ ഒന്നും അണിഞ്ഞിട്ടില്ലെങ്കിൽ, ചൂണ്ടുവിരലിലോ മോതിരവിരലിലോ ഒരു മനോഹരമായ കോക്ക്ടെയിൽ റിംഗ് അണിഞ്ഞാൽ ലഭിക്കുക അതീവ ചാരുതയായിരിക്കും. ഇതൊരു ബൊഹീമിയൻ രീതിയാണെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് ലഭിക്കുക ക്ലാസ്സി ലുക്കാണ്, ഏതൊരു അവസരത്തിലും നിങ്ങളെ ഇത് വേറിട്ട് നിർത്തും.
കാഷ്വൽ ലുക്കിനായുള്ള സ്വർണാഭരണ ഡിസൈനുകൾ
ബ്രഞ്ചോ സാംസ്ക്കാരിക പ്രദർശനങ്ങളോ പോലുള്ള കാഷ്വൽ ഔട്ടിംഗുകൾക്ക് ഏറ്റവും ഇണങ്ങിയവയാണ് ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾ. നീളം കുറഞ്ഞ കുർത്തയും ബെൽറ്റും ഉപയോഗിച്ച് അലങ്കരിച്ചിട്ടുള്ള ഒരു കോടി ‘ബ്രീസി കുലോട്ടുക’ളെ തികവുറ്റതാക്കാൻ പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളും വിന്റേജ് ആഭരണങ്ങളും ഉപയോഗിക്കാവുന്നതാണ്. അരക്കെട്ടിലണിയുന്ന ലോലമായ മാലയും കൊലുസും ഉപയോഗിച്ച് ഒരു എത്നിക് ജംബ്സ്യൂട്ടിനെ അലങ്കരിക്കാവുന്നതാണ്. മറ്റ് ജനപ്രിയ ഇൻഡോ-വെസ്റ്റേൺ ലുക്കുകളിൽ ഒരു എത്നിക് ക്രോപ്പ് ടോപ്പിനോ നീളമുള്ള കോട്ടൺ വസ്ത്രത്തിനോ ലിനൻ വസ്ത്രത്തിനോ ഒപ്പമുള്ള ഒരു ജോടി പാലാസോ പാന്റ്സിന്റെ സ്റ്റൈൽ ഉൾപ്പെടുന്നു. അത്തരം വസ്ത്രങ്ങൾക്ക് സ്റ്റൈൽ പകരുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളാണ് ട്രൈബൽ ആർട്ട്വർക്കുള്ള റസ്റ്റിക്ക് സ്വർണ വളകളും വിന്റേജ് സ്വർണ ബ്രേസ്ലെറ്റുകളും നെക്ലേസുകളും.
ബിരുദ ദാന ചടങ്ങിനായുള്ള സ്വർണാഭരണ ഡിസൈനുകൾ
ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും ഓർമ്മയിൽ ഒന്നും ഇഷ്ടത്തോടെ സൂക്ഷിക്കുന്ന ഒന്നുമാണ് ബിരുദദാന ചടങ്ങ്. അത്തരം അവസരങ്ങളിൽ ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി, ഔപചാരിക വസ്ത്രങ്ങളും മോണോക്രോം വസ്ത്രങ്ങളും മുതൽ പരമ്പരാഗത വസ്ത്രങ്ങൾ വരെ ആകാം. തങ്ങളുടെ വേഷം ചടങ്ങിന്റെ ഗൗരവത്തെയും എന്നാൽ ആഘോഷത്തെയും തുല്യ അളവുകളിൽ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു.
ബിരുദദാന ദിനം പോലുള്ള അവസരങ്ങൾക്കായി, നിങ്ങൾക്ക് മിതത്വമുള്ളതും എന്നാൽ മനോഹരവുമായ സ്വർണ നെക്ലേസ് അണിയാവുന്നതാണ്. ഒരു ജോടി ഗോൾഡ് ഹൂപ്പ് കമ്മലുകൾക്ക് അതിലോലമായ സ്പർശം നൽകാൻ കഴിയും ഇതര മാർഗ്ഗമെന്ന നിലയിൽ, പരീക്ഷിച്ച് നോക്കാവുന്ന മാർഗ്ഗമാണ് വിലയേറിയ കല്ലുകളുള്ള സ്വർണ സ്റ്റഡുകൾ. രൂപകൽപ്പനയാവട്ടെ, സങ്കീർണ്ണമായ ജ്യാമിതീയ രൂപകൽപ്പനകളുള്ള ചിക്കോ സമകാലികമോ ക്ലാസിക്കോ ആകാം.
പകൽ സമയത്താണ് നിങ്ങളുടെ ചടങ്ങ് എങ്കിൽ, സ്വർണാഭരണങ്ങളുടെ തിളങ്ങുന്ന പ്രതിഫലനം നിങ്ങളുടെ മുഖത്തെ മിഴിവുറ്റതാക്കും. ഒരു സായാഹ്നത്തിലാണ് ചടങ്ങെങ്കിൽ, അസ്തമയ സൂര്യന്റെ ശോഭയിൽ നിങ്ങളെ സുന്ദരിയാക്കി മാറ്റുന്ന സ്വർണത്തിന്റെ സൂക്ഷ്മമായ തിളക്കം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ലോഞ്ച് പാർട്ടികൾക്ക് ധരിക്കാവുന്ന സ്വർണാഭരണ ഡിസൈനുകൾ
ഉൽപ്പന്ന ലോഞ്ചുകൾ മുതൽ ആർട്ട് ഷോകളും വിനോദവും വരെ ലോഞ്ച് ഇവന്റുകളും ഒത്തുചേരലുകളും നിറഞ്ഞതാണ് ആധുനിക ലോകം. അത്തരം ഇവന്റുകളിൽ, നിങ്ങളുടെ ലുക്ക് ഏറ്റവും മികച്ചതാകുന്നത് നെറ്റ്വർക്കിംഗ് അവസരങ്ങളും ബിസിനസ്സ് അവസരങ്ങളും കൂടുതലായി ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. സാരികളും ഡ്രസ്-സ്യൂട്ടുകളും എത്നിക് വസ്ത്രങ്ങളുമാണ് ഇത്തരം പരിപാടികൾക്കുള്ള വസ്ത്രധാരണരീതി. മാറ്റേ ഗോൾഡ് നെക്ലേസുകളും റോസ് ഗോൾഡ് നെക്ലേസുകളും , വെളുത്ത സ്വർണ പതക്കങ്ങളും ആന്റ്വിക് സ്വർണ സെറ്റുകളും ക്ലാസ്സി-വിന്റേജ് ഗോൾഡ് ബ്രൂച്ചുകളും ലാപെൽ പിന്നുകളും പോലുള്ള എക്സോട്ടിക് സ്വർണാഭരണങ്ങളെല്ലാം തന്നെ ഈ അവസരങ്ങളിൽ തികവുറ്റ അലങ്കാര തിരഞ്ഞെടുപ്പുകളാണ്.
Read more about: