Published: 07 Sep 2020
വിവാഹ വാർഷികമാണോ? നിങ്ങളുടെ ഭാര്യയെ സ്വർണ്ണംകൊണ്ട് വിസ്മയിപ്പിക്കാൻ പറ്റിയ അവസരം
സ്വർണ്ണാഭരണ വിഭൂഷിതയാകുമ്പോൾ അവളുടെ മുഖം പ്രകാശിക്കും, തീർച്ചയായും ആ തിളക്കം അവൾ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു. അതെ, ഏതൊരു പെണ്ണിന്‍റെയും ആദ്യ പ്രണയം സ്വർണ്ണത്തോടാണെന്ന് പറയാം, നിങ്ങളുടെ ഭാര്യയും ഇതിൽ നിന്ന് വ്യത്യസ്‌തമായിരിക്കില്ല. സമ്മാനം നൽകാനുള്ള മികച്ച ഓപ്‌ഷനാണ് സ്വർണ്ണം, എന്നാൽ അത് മാത്രമല്ല മികച്ച നിക്ഷേപ ഓപ്‌ഷൻ കൂടിയാണ് സ്വർണ്ണമെന്ന് ഇതിനകം തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്. സ്ഥിരതയുള്ള മൂല്യ വർദ്ധന സ്വർണ്ണം പ്രകടമാക്കുന്നു എന്നത് കാലങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ വിവാഹവാർഷികം അടുത്ത് വരികയാണെങ്കിൽ, മനോഹരമായ സ്വർണ്ണാഭരണങ്ങൾ നൽകി ഭാര്യയ്‌ക്ക് സർപ്രൈസ് കൊടുക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.
ഭാര്യയ്‌ക്ക് വിവാഹ വാർഷിക സമ്മാനമായി സ്വർണ്ണം നൽകാൻ കാരണങ്ങളേറെ
✔ ഭാര്യയുടെ മുഖത്തെ ഊർജ്ജസ്വലമായ തിളങ്ങുന്ന പുഞ്ചിരി, അത് വിലമതിക്കാനാകാത്തതല്ലേ
✔ അവൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന സമ്മാനം
✔ ഭാവിയിലേക്കുള്ള ഒരു മികച്ച നിക്ഷേപ ഓപ്‌ഷൻ
✔ കാലാതിവര്‍ത്തിയായ മികച്ച സമ്മാനം
സ്വർണ്ണം ഒരു സമ്പത്ത്
ഒരു ഡിസൈനർ ബാഗോ പെർഫ്യൂമോ വസ്‌ത്രങ്ങളോ ഏതാനും വർഷങ്ങൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, എന്നാൽ കാലാതിവര്‍ത്തിയായി മൂല്യം കൂടുന്ന ഏക സമ്മാനം സ്വർണ്ണമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഭാര്യയ്‌ക്ക് ഫിസിക്കൽ സ്വർണ്ണമായോ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളായോ സമ്മാനം നൽകാം,ഇപ്പോൾ ആളുകൾക്കിടയിൽ ഏറെ പ്രചാരമുള്ളനിക്ഷേപ ഓപ്‌ഷനാണ് ഗോള്‍ഡ് ഇടിഎഫ്
സ്വർണ്ണം സുരക്ഷയാണ്
സ്വർണ്ണത്തിന് വിവിധ ഉപയോഗങ്ങളുണ്ട്, ഒപ്പം ലോകമെങ്ങും മൂല്യം കല്‍പ്പിക്കുന്ന വസ്‌തുവുമാണ്. അതായത്, ഈ നിക്ഷേപം നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളയിടത്ത് ഉപയോഗിക്കാൻ കഴിയുമെന്ന് അർത്ഥം. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്‍റെ ആശങ്കയില്ലാതെ ഭാര്യയ്‌ക്ക് നൽകാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ സമ്മാനമാണ് സ്വർണ്ണം. കാരണം, മറ്റ് വസ്‌തുക്കളുടെ വില വർദ്ധിക്കുന്നതിനൊപ്പം സ്വർണ്ണത്തിന്‍റെയും വില വർദ്ധിക്കുന്ന പ്രവണതയാണ് പൊതുവിൽ കണ്ടുവരുന്നത്. സ്വർണ്ണം കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ഭാര്യയ്‌ക്ക് അത് എപ്പോഴും സുരക്ഷിതത്വം സമ്മാനിക്കുന്നു.
സ്വർണ്ണം ഭാവിയിലേക്ക് ഒരു സഹായഹസ്‌തം
സ്വർണ്ണം ഉയർന്ന മൂല്യമുള്ളതും ദീർഘകാല നിക്ഷേപത്തിന് അനുയോജ്യവുമായ വസ്‌തുവാണ്. സ്വർണ്ണത്തിൽ ചെറിയ തോതിലോ സ്ഥിരമായോ നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ റിട്ടയർമെന്‍റ് തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രയോജനകരമാണ്. അതുകൊണ്ട് തന്നെ, വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്ക് സ്വർണ്ണം സമ്മാനിക്കുന്നത് ഏറ്റവും അനുയോജ്യമാണ്.
വ്യത്യസ്‌ത ഓപ്‌ഷനുകളിൽ സ്വർണ്ണം ലഭ്യമാണ്
ഫിസിക്കൽ സ്വർണ്ണമായോ പേപ്പർ സ്വർണ്ണമായോ ഡിജിറ്റൽ സ്വർണ്ണമായോ വ്യത്യസ്‌ത രീതികളിൽ സ്വർണ്ണം സമ്മാനിക്കാം. ഫിസിക്കൽ സ്വർണ്ണമാണ് പൊതുവിൽ കൂടുതലായി കണ്ടുവരുന്നത്, ഇത് ആഭരണങ്ങളായോ സ്വർണ്ണ നാണയങ്ങളായോ സ്വർണ്ണക്കട്ടികളായോ സമ്മാനിക്കാം. ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETF-കൾ) എന്നിവയിൽ നിക്ഷേപിച്ച് കൊണ്ട് പേപ്പർ സ്വർണ്ണം സമ്മാനിക്കാം. നിക്ഷേപത്തിന്‍റെ പുതുരൂപമാണ് ഡിജിറ്റൽ സ്വർണ്ണം, മൊബൈൽ വാലറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ 24 കാരറ്റ് സ്വർണ്ണം വാങ്ങി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്നതിനെയാണ് ഡിജിറ്റൽ സ്വർണ്ണം എന്ന് പറയുന്നത്.
വിവാഹ വാർഷികത്തിന് സ്വർണ്ണാഭരണ സമ്മാനം നൽകാനുള്ള ഐഡിയ
വിവാഹ വാർഷികത്തിന് ഭാര്യയോടുള്ള സ്‌നേഹവും സവിശേഷമായ കരുതലും പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗമാണ് സ്വർണ്ണം. സമ്മാനമായി സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കാൻ അനുയോജ്യമായ ചില മികച്ച ഓപ്‌ഷനുകൾ ഞങ്ങൾ പരിചയപ്പെടുത്തുന്നു:
1. ലൗവ് പെൻഡന്‍റ്: കാലാതീതവും ക്ലാസിക്കുമായ ഡിസൈൻ, ഏറ്റവും ജനപ്രിയമായ ഗിഫ്‌റ്റ് ഓപ്‌ഷനുകളിലൊന്നാണ് ലൗവ് പെൻഡന്റ്. നിങ്ങൾക്ക് അവ കസ്‌റ്റമൈസ് ചെയ്യാം, ലോക്കറ്റിനുള്ളിൽ രണ്ടുപേരുടെയും ചിത്രം ചേർക്കാൻ പോലും കഴിയും. ഭാര്യയ്‌ക്ക് സ്വർണ്ണാഭരണം സമ്മാനിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ലൗവ് പെൻഡന്റ് അനുയോജ്യമായ ഒന്നാണ്
2. ഇൻഫിനിറ്റി ബ്രേസ്‌ലെറ്റ് അല്ലെങ്കിൽ നെക്ക്‌ളേസ്: ഇൻഫിനിറ്റി ബ്രേസ്‌ലെറ്റുകളും നെക്ക്‌ളേസുകളും അനശ്വര പ്രണയത്തെ സൂചിപ്പിക്കുന്നു. ഭാര്യയോടുള്ള കരുതൽ പ്രകടിപ്പിക്കാൻ ഇതിനേക്കാൾ മികച്ച സമ്മാനമുണ്ടോ? ഇത് വിശേഷാവസരങ്ങളിൽ ധരിക്കുന്നതിന് അനുയോജ്യമാണ് എന്നതിനൊപ്പം ദിവസേനയുള്ള ഉപയോഗത്തിനും അനുയോജ്യമാണ്. അതുകൊണ്ടു തന്നെ നിങ്ങളുടെ ഭാര്യയ്‌ക്ക് നല്‍കാവുന്ന മികച്ചൊരു സമ്മാനമാകും ഇത്.
3. പ്രെഷ്യസ് ജെംസ്‌റ്റോൺസ് നെക്ക്‌ളേസ്: രത്നം പതിപ്പിച്ച സ്വർണ്ണാഭരണങ്ങൾ മനോാഹാരിതയുടെ സമുന്നതിയാണ്. ഒന്നോ അതിലേറെയോ രത്നങ്ങൾ പതിപ്പിച്ച് നിങ്ങൾക്ക് അവ കസ്‌റ്റമൈസ് ചെയ്യാം. ഭാര്യയ്‌ക്കുള്ള ഈ സ്വർണ്ണ സമ്മാനം പരമ്പരാഗത, ക്യാഷ്വൽ വസ്‌ത്രങ്ങൾക്കൊപ്പം ധരിക്കാൻ അനുയോജ്യമാണ്.
4. ജേർണി നെക്ക്‌ളേസ്: സവിശേഷമായ നിമിഷങ്ങൾ, സ്വപ്‌നങ്ങൾ, പങ്കാളിക്കൊപ്പമുള്ള യാത്ര എന്നിവയ്ക്കൊക്കെ അനുയോജ്യമാണ് ജേർണി ഗോള്‍ഡ് നെക്ക്‌ളേസ്. ഒരുമിച്ചുള്ള ജീവിതയാത്രയുടെ അടയാളമായത് കൊണ്ട് തന്നെ ഇതും ഭാര്യയ്‌ക്ക് സമ്മാനിക്കാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ്.
5. എറ്റേണിറ്റി റിംഗ്: സ്വർണ്ണത്തിൽ നിർമ്മിച്ച്, ചിലപ്പോൾ കല്ലുകൾ പതിച്ചതുമായ മനോഹരമായ മോതിരമാണ് എറ്റേണിറ്റി റിംഗ് അല്ലെങ്കിൽ ഇൻഫിനിറ്റി റിംഗ്. മോതിരത്തിന്‍റെ വൃത്തം അനശ്വരതയെ സൂചിപ്പിക്കുന്നു, വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്ക് സമ്മാനം നൽകാൻ ഇതിലും മികച്ച ഓപ്‌ഷൻ മറ്റെന്തുണ്ട്.
Jewellery Credits: Caratlane
സ്വർണ്ണത്തിന് നിങ്ങളുടെ ഭാര്യയുടെ ഹൃദയത്തിൽ എപ്പോഴും സവിശേഷ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ, അവൾക്കായി ഉചിതമായ സ്വർണ്ണാഭരണ സമ്മാനം തിരഞ്ഞെടുത്ത് വിവാഹ വാർഷികം അവിസ്‌മരണീയമാക്കൂ!