Published: 27 Sep 2017
ശരീരത്തെയും മനസ്സിനെയും സുഖമാക്കാൻ സ്വർണ്ണമടങ്ങിയ മരുന്നുകൾ
നിങ്ങൾ എപ്പോഴെങ്കിലും ഈജിപ്തിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, കെയ്റോ മ്യൂസിയത്തിൽ നിങ്ങൾ കാണുന്ന അത്ഭുത കാഴ്ചകളൊന്നിൽ സ്വർണ്ണം കൊണ്ടുണ്ടാക്കിയ വെപ്പുപല്ല് കാണാം. 4500 വർഷം പഴക്കമുള്ളതാണിത്. സ്വർണ്ണം 'പണം' ആയി കണക്കാക്കുന്നതിന് മുമ്പ്, സ്വർണ്ണം കൊണ്ട് മനുഷ്യകുലം മറ്റ് പല സംഗതികളും നടത്തിയിരുന്നു. ശരീരത്തെയും ആത്മാവിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതിന് പുരാതന ഈജിപ്തുകാർ ഭക്ഷണത്തിൽ സ്വർണ്ണത്തരികൾ ചേർത്തിരുന്നു എന്ന് ചില ചരിത്ര പഠനങ്ങൾ പറയുന്നു.
പുരാതന അലക്സാണ്ട്രിയ നഗരത്തിൽ, ആൽക്കെമിസ്റ്റുകൾ ദ്രാവക സ്വർണ്ണത്തിന്റെ ഒരു അമൃത് (എലിക്സിർ) സൃഷ്ടിച്ചുവത്രെ. തികവിനെ പ്രതിനിധീകരിക്കുന്ന ദുരൂഹമായ ഗുണവിശേഷതകൾ സ്വർണ്ണത്തിനുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു. മനുഷ്യ ശരീരത്തെ, തികവുറ്റ ആരോഗ്യത്തിലേക്ക് വീണ്ടെടുക്കുന്നത് കൂടാതെ, ഒരുപാട് രോഗങ്ങളെ ശമിപ്പിക്കാനും സ്വർണ്ണത്തിന് കഴിയും.
മധ്യകാല യൂറോപ്പിൽ, സ്വർണ്ണം കൊണ്ട് ആവരണം ചെയ്തിട്ടുള്ള ഗുളികകളും 'സ്വർണ്ണ ജല'വും വളരെ ജനപ്രിയമായിരുന്നു. അവയവങ്ങളിലെ വേദന ശമിപ്പിക്കുന്നതിന് ആൽക്കെമിസ്റ്റുകൾ, പാനീയങ്ങളിലേക്ക് സ്വർണ്ണപ്പൊടി ചേർത്തിരുന്നു (ഈ സമ്പ്രദായത്തിൽ നിന്നാണ് ആർത്രൈറ്റിസിനെ ശമിപ്പിക്കുന്നതിന് സ്വർണ്ണം ഉപയോഗിക്കുന്ന രീതി ഉരുത്തിരിഞ്ഞ് വന്നത്). പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജീവിച്ചിരുന്ന പാരാസെൽസസാണ് ആധുനിക ഫാർമാകോളജിയുടെ പിതാവായി അറിയപ്പെടുന്നത്. സ്വർണ്ണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ കൊണ്ടുള്ള ഔഷധങ്ങൾ അദ്ദേഹം നിർമ്മിച്ചിരുന്നു.
ആധുനിക ഫാർമാകോളജിയുടെ ആദ്യകാല രൂപമായ ലാട്രോ-കെമിസ്ട്രി അല്ലെങ്കിൽ വൈദ്യത്തിന്റെ കെമിസ്ട്രി സ്ഥാപിച്ചത് പാരാസെൽസസാണ്. സ്വർണ്ണത്തിന്റെ വൈദ്യപരമായ ഗുണകണങ്ങളിലുള്ള വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിലും പ്രബലമായി തുടർന്നു. ചില എഴുത്തുകാർ സൂചിപ്പിക്കുന്നത് പോലെ, നൂറിലധികം വർഷങ്ങളോളം, മെഡിക്കൽ ഷോപ്പുകളിൽ നിന്ന് യൂറോപ്യന്മാർ സ്വർണ്ണം കൊണ്ട് ആവരണം ചെയ്തിട്ടുള്ള ഗുളികകളും 'സ്വർണ്ണ ജല'വും വാങ്ങിയിരുന്നു.
ഈ ആധുനിക യുഗത്തിലും, ചൈനയിലെ ഗ്രാമങ്ങളിൽ പ്രകൃതിദത്ത മരുന്നായി സ്വർണ്ണം ഉപയോഗിച്ച് വരുന്നു. അരി വേവിക്കുമ്പോൾ കലത്തിൽ സ്വർണ്ണ നാണയം ഇടുന്നത് ചൈനയിലെ ഗ്രാമങ്ങളിൽ കണ്ടുവരുന്നു ശരീരത്തെ നല്ല അവസ്ഥയിലേക്ക് വീണ്ടെടുക്കാൻ സ്വർണ്ണത്തിന് കഴിയുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
ആധുനികമായ ശാസ്ത്രീയ മനസ്സിന് ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. അത്തരം മനസ്സുള്ളവർ സ്വർണ്ണത്തിന്റെ ഇത്തരം ഗുണകണങ്ങൾ വിശ്വസിക്കാനും തയ്യാറായേക്കില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതാണ്: ചിക്കാഗോയിൽ നിന്നുള്ള ഒരു സർജനായ ഡോ. എഡ്വേർഡ് ഒഷാനെർ, ‘ക്ലിനിക്കൽ മെഡിസിൻ ആൻഡ് സർജറി’ എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ 1935-ന് ഇറങ്ങിയ ലക്കത്തിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്. രോഗികളുടെ അവസ്ഥ ആശയറ്റതായി മാറുന്ന സമയത്ത്, സ്വർണ്ണം ഔഷധങ്ങൾക്കൊപ്പം നൽകുകയാണെങ്കിൽ ജീവിതകാലം കൂട്ടാമെന്നും രോഗത്തിന്റെ കഷ്ടതകൾ സഹിക്കാൻ രോഗിക്ക് കഴിയുമെന്നും ഡോ. എഡ്വേർഡ് ഒഷാനെർ അഭിപ്രായപ്പെടുന്നു.
"സ്വർണ്ണത്തിനോടുള്ള അത്യാഗ്രഹം" ഒരു രോഗമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, സ്വർണ്ണം അസുഖങ്ങളെ ശമിപ്പിക്കുന്നു എന്നാണ് വാസ്തവം.