Published: 12 Mar 2018
നഗ്ഗെറ്റ് നിർമ്മിക്കുന്ന ബാക്ടീരിയ
ഭൂഗർഭത്തിൽ നിന്നാണ് സ്വർണ്ണം അതിന്റെ പ്രയാണം ആരംഭിക്കുന്നത്, ഈ യാത്രയ്ക്ക് സ്വർണ്ണം കടപ്പെട്ടിരിക്കുന്നത് ഒരു അസാധാരണ ജീവിവർഗ്ഗത്തോടാണ് - ബാക്ടീരിയകളോട്! അത്ഭുതം തോന്നുന്നുണ്ടോ? നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. ഭൂമിയുടെ അഗാധങ്ങളിൽ കടുത്ത ചൂടും ഉയർന്ന മർദ്ദവും കൂടിച്ചേർക്ക് പ്രാഥമിക സ്വർണ്ണത്തിന് രൂപം കൊടുക്കുന്നു. 'ബയോജിയോ കെമിക്കൽ വെതറിംഗി'ലൂടെയാണ് മണ്ണിലേക്കും ജലാശയങ്ങളിലേക്കും ഈ പ്രാഥമിക സ്വർണ്ണം എത്തുന്നത്. ജലാശയങ്ങളിലേക്കുള്ള യാത്രയ്ക്കിടയിൽ, ചിലതരം സൂക്ഷജീവികൾ (മൈക്രോ ഓർഗാനിസങ്ങൾ) പ്രഥമിക സ്വർണ്ണവുമായി പ്രതിപ്രവർത്തിക്കുകയും അതിനെ അലിയിക്കുകയും ചെയ്യുന്നു. തുടർന്ന് പ്രാഥമിക സ്വർണ്ണത്തിൽ നിന്ന് വെള്ളിയുടെ അംശം വേർപെട്ട് പോകുന്നു. അങ്ങനെ പ്രാഥമിക സ്വർണ്ണം ദൃഢമായ സ്വർണ്ണ നഗ്ഗെറ്റുകളായി മാറുന്നു.
അനൗദ്യോഗികമായി 'നഗ്ഗെറ്റ് നിർമ്മിക്കുന്ന ബാക്ടീരിയ' എന്ന് അറിയപ്പെടുന്ന സൂക്ഷ്മ ജീവികളാണ്, ഭൂമിയുടെ പ്രതലത്തിൽ സ്വർണ്ണം രൂപം കൊള്ളുന്നതിൽ ഇടപെടുന്നത്. ഈയടുത്ത കാലത്താണ് എത്ര സമയമെടുത്താണ് ഈ ജീവിവർഗ്ഗങ്ങൾ സ്വർണ്ണ നഗ്ഗെറ്റുകൾ രൂപപ്പെടുത്തുന്നതെന്ന് ശാസ്ത്രജ്ഞന്മാർ അനുമാനിച്ചത്. ഇരുപത് വർഷത്തോളം സമയമെടുത്താണ് നഗ്ഗെറ്റുകൾ രൂപം കൊള്ളുന്നതെത്രെ. ജിയോളജിക്കൽ സമയവുമായി താരതമ്യപ്പെടുത്തുംപ്പോൽ, ഈ സമയം, കണ്ണ് ചിമ്മുന്നതിനെടുക്കുന്ന സമയത്തിന് സമാനമാണ്. നമ്മൾക്കിന്ന് സ്വർണ്ണ ഖനനത്തെ കുറിച്ച് അറിയുന്നതെല്ലാം കീഴ്മേൽ മറിക്കാൻ സാധ്യതയുള്ളൊരു കണ്ടുപിടുത്തമാണിത്. വാണിജ്യപരമായി പ്രായോഗികവും വേഗതയിലുള്ളതും കൂടുതൽ കാര്യക്ഷമവുമായ ഖനനത്തിലേക്ക് ഈ കണ്ടുപിടുത്തം നയിക്കും.
അതിശയകരമായ പല കാര്യങ്ങളും ബാക്ടീരിയയ്ക്ക് ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. പുതിയ പ്രോസസ്സിംഗ് രീതികൾ വികസിപ്പിച്ചെടുക്കുന്നതിനും മറഞ്ഞിരിക്കുന്ന സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനും അയിരിന്റെ സംസ്ക്കരണം പ്രോസസ്സിംഗ് കൂടുതൽ മെച്ചപ്പെടുത്താനും ഈ കണ്ടുപിടുത്തം വഴിവയ്ക്കുമെന്ന് അവർ പ്രത്യാശിക്കുന്നു. പുരാതന ആഭരണങ്ങൾ ആണെന്ന് പറഞ്ഞെത്തുന്ന സ്വർണ്ണാഭരണങ്ങൾ ശരിക്കും പുരാതനമാണോ എന്നും അവ നിർമ്മിച്ചത് ഏത് കാലഘട്ടത്തിലാണെന്നും കണ്ടെത്താൻ ബാക്ടീരിയ ഉപയോഗിക്കാം. അങ്ങനെ പകർപ്പുകളെ കണ്ടുപിടിച്ച് ഒഴിവാക്കാം. നഗ്ഗെറ്റ് നിർമ്മിക്കുന്ന ബാക്ടീരിയയെ കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയിട്ട് 10 വർഷമേ ആയിട്ടുള്ളൂ. അഡലെയ്ഡ് സർവകലാശാലയിൽ ശാസ്ത്രജ്ഞരാണ് പ്രധാനമായും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനുമാനങ്ങളിൽ എത്താൻ ഒരുപാട് സ്വർണ്ണ തരികളെ ഉയർന്ന റെസല്യൂഷനിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് കീഴിൽ നിരീക്ഷിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞർ അനുമാനങ്ങളിൽ എത്തിയതെന്ന് ജേണൽ കെമിക്കൽ ജിയോളജി റിപ്പോർട്ട് ചെയ്യുന്നു. ഈ ശാത്രജ്ഞരുടെ തുടർന്നുവരുന്ന പ്രവർത്തനങ്ങൾ, ഈ ലോഹത്തിൽ താൽപ്പര്യമുള്ളവർക്ക് പ്രതീക്ഷ പകരുന്നു.