Published: 03 Oct 2018
സ്വർണ്ണത്തിന്റെ പ്രാധാന്യം വർദ്ധിക്കുമെന്നതിന്റെ കാരണങ്ങൾ
സ്വർണ്ണത്തിന് സാമ്പത്തികവും സൗന്ദര്യപരവും സാംസ്ക്കാരികവും മതപരവുമായ മൂല്യമുള്ളതിനാൽ, ഇന്ത്യയിൽ സ്വർണ്ണത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. എന്നാൽ വിവിധ സാംസ്ക്കാരികവും സാമ്പത്തികവും നയപരവുമായ മാറ്റങ്ങൾ, സ്വർണ്ണത്തെ കുറിച്ചുള്ള ധാരണകളെ സ്വാധീനിച്ചിട്ടുണ്ട്, തൽഫലമായി സ്വർണ്ണത്തിന്റെ വിലയും ഡിമാൻഡും ബാധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചും നിങ്ങളെ ഈ ഘടകങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.
-
വികസിക്കുന്ന വിപണികൾ
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ത്വരിത ഗതിയിലായിരുന്നു. അതിനാലാണ്, വിവിധ തരത്തിൽ പെട്ട നിക്ഷേപകർ തങ്ങളുടെ നിക്ഷേപത്തിൽ സ്വർണ്ണം ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്ത്യയുടെ ശരാശരി സ്വർണ്ണ ഡിമാൻഡ് 840 ടണ്ണാണ്. കഴിഞ്ഞ ദശകത്തിൽ സ്വർണ്ണ വിലയിൽ 400% വർദ്ധനവ് ഉണ്ടായെങ്കിലും സ്വർണ്ണ ഡിമാൻഡ് 25 ശതമാനം കണ്ട് കൂടി.
ഈ വർഷങ്ങളിൽ സ്വർണ്ണ ഇറക്കുമതി വളരെ ഉയർന്ന നിലയിലായിരുന്നു. 2017-ൽ മാത്രം, ഇന്ത്യ 562.7 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തു. 2016-ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 12% കൂടുതലാണ്.
ബന്ധപ്പെട്ട ലേഖനം: ഇന്ത്യയിലേക്ക് സ്വർണ്ണം എവിടെ നിന്നാണ് വരുന്നത്?
ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗവും എളുപ്പം പണമാക്കി മാറ്റാൻ കഴിയുന്ന അസറ്റുമായാണ് സ്വർണ്ണത്തെ ഇന്ത്യക്കാർ പരിഗണിക്കുന്നത്, 'കറൻസി എക്സ്പോഷ്വറി'നെ വൈവിധ്യവൽക്കരിക്കാൻ നിക്ഷേപകർക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക മാർഗ്ഗങ്ങളിൽ ഒന്നാണ് സ്വർണ്ണത്തിൽ നിക്ഷേപിക്കുകയെന്നത്.
-
സ്വർണ്ണത്തിന്റെ പിന്തുണയുള്ള ETF-കൾ
എക്സ്ചേഞ്ച് ട്രേഡഡ് ഉൽപ്പന്നങ്ങൾ നിലവിൽ വന്നതോടെ സ്വർണ്ണ നിക്ഷേപങ്ങൾക്ക് സൗകര്യത്തിന്റെ പുതിയൊരു പാളി കൂടി ലഭിച്ചിരിക്കുകയാണ്.
നിക്ഷേപകർക്ക്, അവരുടെ സാധാരണ ഡീമാറ്റ് അക്കൗണ്ടുകളിലൂടെ, ഡിമെറ്റീരിയലൈസ് ചെയ്ത രൂപത്തിൽ സ്വർണ്ണം വാങ്ങാവുന്നതാണ്.
ഇത് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നു, ഭദ്രമായ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നു. ഇവിടെ, പണിക്കൂലിയോ പ്രീമിയം മാർക്കപ്പുകളോ ഇല്ല. പ്രത്യേക സേഫിന്റെയോ ബാങ്ക് ലോക്കറുകളുടെയോ ആവശ്യവുമില്ല.
ETF-കൾ ലിക്വിഡിറ്റി നൽകുന്നു, ആക്സസ് ചെയ്യാൻ എളുപ്പവുമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിലയും ലക്ഷ്യങ്ങളും നിരീക്ഷിക്കുന്നത് എളുപ്പത്തിലാക്കുന്നു. വെറുമൊരു ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് എളുപ്പത്തിൽ ഇടപാട് നടത്താവുന്നതാണ്.
ബന്ധപ്പെട്ട ലേഖനം: തുടക്കക്കാർക്ക് ഗോൾഡ് ETF-കളെ കുറിച്ച് അറിയേണ്ടതെല്ലാം
-
2008–2009 സാമ്പത്തിക പ്രതിസന്ധി
2009-ലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന്, റിസ്ക്കിനോടും റിസ്ക്ക് മാനേജ്മെന്റിനോടുമുള്ള നിക്ഷേപകരുടെ സമീപനത്തിൽ വലിയ മാറ്റം വന്നതിനാൽ സ്വർണ്ണത്തിന് ഒരുപാട് പ്രയോജനമുണ്ടായി. കാര്യക്ഷമമായ അസറ്റ് അലോക്കേഷനുമായി ബന്ധപ്പെട്ട മികച്ച ഭാവിയ്ക്കൊപ്പം കിഴക്കൻ വിപണികളും പഴയ വിപണികളും പുനരാരംഭിച്ചതോടെ പുതിയ വിപണികൾ പ്രത്യക്ഷപ്പെട്ടു. പ്രതിസന്ധിക്ക് ശേഷം മറ്റ് അസറ്റുകൾ മന്ദഗതിയിൽ പുരോഗമിച്ചപ്പോൾ, വർഷാവസാനത്തോടെ സ്വർണ്ണത്തിന്റെ വില ഏകദേശം 24 ശതമാനം കണ്ട് വർദ്ധിച്ചു.
സാമ്പത്തിക വിപുലീകരണവും സങ്കോചവും ഉണ്ടാകുന്ന കാലയളവുകളിൽ കാര്യക്ഷമമായ ഒരു വൈവിധ്യവൽക്കരണ അസറ്റായി സ്വർണ്ണം പ്രവർത്തിക്കുന്നു. പണപ്പെരുപ്പത്തിന് എതിരായുള്ള പരിരക്ഷയായി സ്വർണ്ണം പ്രവർത്തിക്കുന്നു. മറ്റുള്ള അസറ്റുകളുടെ കോട്ടങ്ങൾ സന്തുലിതമാക്കുന്നതിന് സ്വർണ്ണത്തിൽ നിക്ഷേപിച്ച് പോർട്ടിഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് അഭികാമ്യമാണ്. ആദായങ്ങൾ നൽകിക്കൊണ്ടും പോർട്ടിഫോളിയോ നഷ്ടങ്ങൾ കുറച്ചുകൊണ്ടും സഹായിക്കുന്നതിനാൽ, സിസ്റ്റമിക് പ്രതിസന്ധി സമയങ്ങളിൽ പ്രത്യേകിച്ചും സ്വർണ്ണം കാര്യക്ഷമമാണ്.
സാമ്പത്തികമായി കലുഷിതമായ സമയങ്ങളിൽ മാത്രമല്ല, പണപ്പെരുപ്പത്തെ മറികടക്കാനും പോർട്ടിഫോളിയോയിലേക്ക് സ്വർണ്ണം ചേർക്കുന്നത് സഹായിക്കുന്നു. പണപ്പെരുപ്പത്തിന്റെ തോത് 3 ശതമാനത്തിലും അധികമായ സമയങ്ങളിൽ, പരമാവധി 14 ശതമാനം ആദായം സ്വർണ്ണം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട ലേഖനം: സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സ്വർണ്ണം നിങ്ങളെ എങ്ങനെയൊക്കെ സഹായിക്കും
ലോകമെമ്പാടും, സ്വർണ്ണം വാങ്ങുന്നത് പലവിധ ഉപയോഗങ്ങൾക്കാണ്. വിലപിടിപ്പുള്ള സ്വർണ്ണാഭരണമായും ഹൈടെക്ക് ഇലക്ട്രോണിക്സ് സാമഗ്രികളിൽ ഉപയോഗിക്കുന്നതിനായും സുരക്ഷിത നിക്ഷേപമായും പോർട്ടിഫോളിയോ വൈവിധ്യവൽക്കരണമായും സ്വർണ്ണം വാങ്ങപ്പെടുന്നു. അടിച്ച് പരത്താവുന്ന ഈ ലോഹം വിവിധ ലക്ഷങ്ങൾക്കും ആവശ്യകതകൾക്കും ഉപയുക്തമാണ്. സ്വർണ്ണത്തിന്റെ തിളക്കം പോലെ തന്നെ, ആധുനിക എക്കോണമിയിൽ അതിന്റെ പ്രാധാന്യവും തിളക്കത്തോടെ തുടരും.