Published: 01 Sep 2017
തേവാ ആഭരണങ്ങൾ- രാജസ്ഥാന്റെ അഭിമാനം
മുഗൾ വംശജർ സ്വർണ്ണ പക്ഷിയുടെ നാടായ ഇന്ത്യയിൽ അവരുടെ മഹത്വകരമായ സമ്പത്തിനാൽ അറിയപ്പെട്ടിരുന്നവരാണ്. അവരുടെ രാജ ഭരണ കാലത്ത് ഉണ്ടാക്കിയിട്ടുള്ള ശിൽപ്പകലാ രൂപങ്ങളെല്ലാം തന്നെ ഇന്നത്തെ ഇന്ത്യക്കാർക്കു പോലും ഇഷ്ടപ്പെട്ടവയാണ്. ഈ കലാ നൈപുണ്യങ്ങളെല്ലാം സമ്പന്ന ഭാരതീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്, ഇതെല്ലാം അഭിമാനകരമായി ലോകമെമ്പാടും പ്രദർശിപ്പിച്ചിരിക്കുന്നു.
തേവാ ആഭരണങ്ങൾ, മുഗൾ ഭരണകാലത്ത് ഇന്ത്യയുടെ രാജകീയ സംസ്ഥാനമായ രാജസ്ഥാനിലെ പ്രതാബ്ഗർഹ് ജില്ലയിൽ രൂപം കൊണ്ട ഒന്നാണ്. രാജസ്ഥാനിലെ പ്രാദേശിക ഭാഷയിൽ തേവാ “യോജിപ്പിച്ചത്” എന്നാണ് അർത്ഥമാക്കുന്നത്. ഈ ശ്രേഷ്ഠമായ ആഭരണമുണ്ടാക്കുന്നത്, “തേവാ കീ പട്ടി” (തേവയുടെ പാളികൾ) എന്ന് വിളിക്കുന്ന 23-കാരറ്റ് കട്ടി കുറഞ്ഞ സ്വർണ്ണം കൊണ്ടാണ്. സങ്കീർണ്ണമായ കൊത്തുപണികൾ ചെയ്ത ഈ പാളികൾ, സ്വർണ്ണാലങ്കാരങ്ങൾ എടുത്ത് കാണിക്കുന്നതിനായി ഒരു പ്രത്യേക പ്രക്രിയയിലൂടെ തിളക്കം വരുത്തിയ ഉരുക്കു-ഗ്ലാസിലേക്ക് മാറ്റുന്നു. അഗ്രകണ്യനായ ശിൽപ്പിക്കു പോലും തേവയുടെ ഒരു കഷണം ഉണ്ടാക്കുവാൻ ഒരു മാസത്തിലേറെ സമയമെടുക്കും. തേവാ ആഭരണങ്ങളിൽ കാണിച്ചിരിക്കുന്ന പ്രധാന വിഷയങ്ങൾ ഹൈന്ദവ പുരാണങ്ങൾ, മുഗൾ രാജ സദസിലെ പശ്ചാത്തലങ്ങൾ, മറ്റു ചരിത്ര വിഷയങ്ങൾ അല്ലെങ്കിൽ വൃക്ഷ സസ്യാദികൾ, ജന്തുജാലങ്ങൾ എന്നിവയാണ്.
1707-ൽ, പ്രതാപ് ഘട്ടിലെ നാതു ജി സോണി എന്ന് പേരുള്ള ശിൽപ്പിയാണ് ഏറ്റവും ചിലവേറിയ ശിൽപ്പ രൂപമായ തേവാ ഉണ്ടാക്കുന്ന പ്രക്രിയ കണ്ടുപിടിച്ചത്. ഈ കഴിവുകൾ അദ്ദേഹത്തിന്റെ അടുത്ത തലമുറയായ “രാജ്-സോണീസ്” എന്നറിയപ്പെടുന്നവർക്ക് പകർന്നു കൊടുത്തു. ഈ കുടുംബത്തിലെ ശിൽപ്പികളെ യുനെസ്കോ, ദേശീയ സംസ്ഥാന അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
2011-ൽ രാജസ്ഥാനിലെ രാജ്-സോണീസ്, ലിംകാ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി; ഒമ്പത് ദേശീയ പുരസ്കാരങ്ങൾ നേടിയ ഒരേ ഒരു കുടുംബമാണിത്. 2015-ൽ, മഹേഷ് രാജ് സോണിയ അദ്ദേഹത്തിന്റെ മികച്ച തേവാ കൈപ്പണിക്ക് രാജ്യത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യക്തി ബഹുമതിയായ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
തേവാ കലാരൂപത്തെ ഇന്ത്യൻ സർക്കാർ ആഘോഷിച്ചത് 2004-ൽ തേവാ രൂപങ്ങളടങ്ങിയ ഒരു സ്റ്റാമ്പ് ഇറക്കിയാണ്. കൂടാതെ ചാൾസ് രാജകുമാരന്റെ വിവാഹ ചടങ്ങിന് തേവാ ശിൽപ്പ രൂപത്തെ സമ്മാനമായും കൊടുത്തിരുന്നു.
തേവാ ആഭരണങ്ങൾ വലിയ കൂട്ടം ചെറുപ്പകാർക്കിടയിൽ ഇന്നും പ്രശസ്തമാണ്, ഈ കൂട്ടത്തിൽ പ്രശസ്ത ബോളിവുഡ് താരങ്ങളും ഉൾപ്പെടുന്നു. തേവാ ആഭരണങ്ങളായ പതക്കങ്ങൾ, വളകൾ, കമ്മലുകൾ, കഫ് ലിങ്കുകൾ എന്നിവ മതപരമായ ചടങ്ങുകളിലും, ഉത്സവങ്ങൾ കല്യാണങ്ങൾ തുടങ്ങിയ ആഘോഷ വേളകളിലും ധരിക്കാറുണ്ട്.