Published: 10 Sep 2018
നാനാതരം നിക്ഷേപകർക്കുമുള്ള വ്യത്യസ്ത സ്വർണ്ണനിക്ഷേപ സൗകര്യങ്ങൾ
ഏതുതരം നിക്ഷേപകനാണ് നിങ്ങൾ? ജാഗ്രതയുള്ളവനോ, സാഹസികമായി പ്രവർത്തിക്കുന്നവനോ, കൗശലക്കാരനോ, അതോ ശുഭാപ്തിവിശ്വാസിയോ? നാം നിക്ഷേപം നടത്തുന്ന രീതി നിർണ്ണിക്കുന്ന നിരവധി ഘടങ്ങളുണ്ട്: പ്രായം, ലിംഗം, കുടുംബം, മുമ്പത്തെയും ഇപ്പോഴത്തെയും സാമ്പത്തികസ്ഥിതി, പിന്നെ ഭാവിലക്ഷ്യങ്ങൾ. നമ്മളിൽ ചിലർക്ക് നിക്ഷേപം നടത്താനോ സാഹസികമായി പ്രവർത്തിക്കാനോ ഉള്ള സഹജമായ വാസനയുള്ളപ്പോൾ മറ്റു ചിലർക്ക് അതില്ല. ഈ മനോഭാവങ്ങളുടെയും പ്രതീക്ഷകളുടെയും ഒരു കൂടിച്ചേരൽ നാം നിക്ഷേപത്തെ സമീപിക്കുന്ന രീതിയെ സ്വാധീനിക്കുന്നു.
ഇവിടെ നിക്ഷേപകരെ നാലു വ്യത്യസ്ത ഗ്രൂപ്പുകളായി തരംതരിക്കുന്നു. അതിലോരൊരുത്തരും അവരുടേതായ സവിശേഷ മനോഭാവങ്ങൾ പങ്കുവെക്കുന്നു. പെരുമാറ്റത്തിന്റെയും അവർ ജീവിക്കുന്ന നാടിന്റെയും സംസ്കാരത്തിന്റെയും കാര്യത്തിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ തരംതിരുവുകൾക്ക് ആഗോള പ്രസക്തിയുണ്ട്. നിങ്ങൾ ഏതുതരം നിക്ഷേപകനാണെന്ന് കണ്ടെത്താൻ തുടർന്നുവായിക്കുക. കാരണം, സ്വർണ്ണത്തിന് നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാകാൻ എവിടെ, എങ്ങനെ സാധിക്കുമെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും.
-
ജാഗ്രതയോടെ പ്രവർത്തിക്കുന്നവർ
- ധനമാർക്കറ്റിനെപ്പറ്റിയുള്ള അറിവിനെക്കുറിച്ച് ആത്മവിശ്വാസം പോര
- നിക്ഷേപതീരുമാനങ്ങളെടുക്കാൻ മറ്റുള്ളവരെ ആശ്രയിക്കുന്നു
- പലപ്പോഴും തങ്ങളുടെ നിക്ഷേപങ്ങളുടെ നടത്തിപ്പ് മറ്റുള്ളവരെയേൽപ്പിക്കുന്നു.
- വലിയ റിസ്ക്കില്ലാത്ത ദീർഘകാല നിക്ഷേപങ്ങളിൽ വിശ്വസിക്കുന്നു
ഈ വ്യവസായത്തെക്കുറിച്ചുള്ള ഒരു പഠനം പറയുന്നത്, 17% ഇന്ത്യക്കാരും ജാഗ്രതയോടെ പ്രവർത്തിക്കുന്നവരാണെന്നാണ്. അവർ കൂടുതലും ധനകാര്യ ഉപദേശകർ, ബാങ്ക് പ്രതിനിധികൾ പോലുള്ള പ്രൊഫഷണനലുകൾക്ക് ചെവികൊടുക്കാനാണ് സാധ്യത.
ഇന്ത്യക്കാർ താരതമ്യേന റിസ്ക്കെടുക്കാൻ വിമുഖരാണെങ്കിലും അവരുടെ നിക്ഷേപങ്ങളിൽ സ്വർണ്ണം കൊണ്ടുവരുന്ന സുസ്ഥിരതയോട് താൽപ്പര്യമുള്ളവരാണ്. ഫ്രൊഫഷണലുകളിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങളുടെയും അനുകൂലമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അവർ നിക്ഷേപങ്ങളുടെ എണ്ണം കൂട്ടുന്നത്.
37% ഇന്ത്യക്കാരും സ്വർണ്ണം വാങ്ങുന്നത് ബാങ്കുകൾ വഴിയോ ധനകാര്യസ്ഥാപനങ്ങൾ വഴിയോ ആണെന്നും പഠനം പറയുന്നു.
നിങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിയുന്നെങ്കിൽ നിങ്ങൾക്ക് ഇന്ത്യൻ സ്വർണ്ണനാണയത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. സർക്കാരിന്റെ പിന്തുണയുള്ള എക്കാലത്തേയും ആദ്യത്തെ ദേശീയ സ്വർണ്ണനാണയമാണത്. 999 മാറ്റുള്ള 24 കാരറ്റ് സ്വർണ്ണമാണ് നിങ്ങൾ വാങ്ങുന്നതെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. 5, 10, 20 എന്നീ ഗ്രാമുകളിൽ ലഭ്യമായ ഇന്ത്യൻ സ്വർണ്ണനാണയം നിങ്ങൾക്ക് രാജ്യത്തെ മുഖ്യ ഇന്ത്യൻ ബാങ്കുകളുടെ 120ലേറെ നഗരങ്ങളിലുള്ള 480 ബ്രാഞ്ചുകളിൽ നിന്ന് വാങ്ങാവുന്നതാണ്. ഇതാ നിങ്ങൾക്ക് ഇന്ത്യൻ ഗോൾഡ് കോയിനുകളെ കുറിച്ച് അറിയാനുള്ളതെല്ലാം.
-
റിസ്കെടുക്കാൻ വിമുഖരായ എളുപ്പക്കാർ
- ധനമാർക്കറ്റിനോട് വലിയ പ്രതിപത്തിയില്ലാത്തവർ
- ധനകാര്യ ഉപദേശകർ അവർക്കിഷ്ടമുള്ള കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് ചിന്തിക്കുന്നു
- അദ്ധ്വാനിച്ച് നേടിയ പണം കൊണ്ട് കളിക്കാൻ താൽപ്പര്യമില്ല
- നിക്ഷേപങ്ങൾ സ്വയം നോക്കിനടത്താൻ ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ പരിചിതവും സുവ്യക്തവും ലളിതവുമായ നിക്ഷേപ പരിഹാരങ്ങളിലേക്ക് തിരിയുന്നു
ഇന്ത്യക്കാരായ നിക്ഷേപകരിൽ 16% ഇക്കൂട്ടരാണ്. അവർ കൂടുതലും മറ്റുള്ളവരുമായുള്ള വർത്തമാനങ്ങളിലൂടെ വിവരങ്ങൾ സമാഹരിക്കുന്നു. ഏകദേശം 61% ഇന്ത്യക്കാർ അവരുടെ സുഹൃത്തുക്കളും കുടുംബവുമായി സംസാരിത്തിൽ ഏർപ്പെടുന്നു. 46% ആളുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്നും ഓൺലൈൻ ചർച്ചാവേദികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നു.
റിസ്കെടുക്കാൻ വിമുഖനായ ഒരു നിക്ഷേപകനാണ് നിങ്ങളെന്ന് തിരിച്ചറിയുന്നെങ്കിൽ നിങ്ങൾക്ക് കണ്ടുതൊട്ടനുഭവിക്കാവുന്ന സ്വർണ്ണ ഉൽപ്പന്നങ്ങളിൽ നിക്ഷേപിക്കാം. അത് നിങ്ങൾക്ക് സുരക്ഷാബോധവും ഭദ്രതയും നൽകും. വ്യാപകമായ അന്വേഷങ്ങളൊന്നുകൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ നിക്ഷേപം നടത്തുകയും ആവാം. സ്വർണ്ണാഭരണങ്ങളോ ചെറിയ സ്വർണ്ണനാണയങ്ങളോ ആണ് നിങ്ങൾക്കനുയോജ്യം.
-
പരിഷ്കൃതരായ തന്ത്രജ്ഞർ
- നിക്ഷേപം നടത്തുന്നത് ഒരുതരം ത്രില്ലാണിവർക്ക്. അവരിതിനെ ഒരു ഹോബി പോലെയാണ് കാണുന്നത്
- സ്വന്തം അറിവിനെ മാനിക്കുന്നവരും നിക്ഷേപിക്കാനുള്ള തങ്ങളുടെ സഹജവാസനയിൽ ആത്മവിശ്വാസമുള്ളവരുമാണ്
- അവരുടേത് തന്ത്രപരവും കൗശലപൂർവ്വവുമുള്ള നിക്ഷേപങ്ങളുടെ ഒരു സഞ്ചയമായിരിക്കും.
- പരമാവധി ആദായം ലഭ്യമാകാൻ പതിവായി തങ്ങളുടെ നിക്ഷേപങ്ങളുടെ നിജസ്ഥിതി പരിശോധിക്കും
- ആളുകൾ അവരെ സ്വാധീനശക്തിയുള്ളവരായി കാണുകയും അവരിൽ നിന്ന് ഉപദേശങ്ങളും തേടുകയും ചെയ്യുന്നു.
- പുതിയ നിക്ഷേപസൗകര്യങ്ങൾ പരിഗണിക്കുന്നതിൽ മുൻപന്തിയിലായിരിക്കും.
ഈ ഇന്ത്യൻയുവത്വം അങ്ങേയറ്റം ആമഗ്നരും സാങ്കേതികവിദ്യകളിൽ വ്യാപൃതരുമാണ്. അവർക്ക് സമ്പദ്ഘടനയിലും ബിസിനസ്സിലും നല്ല വിശ്വാസമുണ്ട്. അവർ ഭൂരിപക്ഷമാണ്. 35% ഇന്ത്യക്കാരും പരിഷ്കൃതരായ തന്ത്രജ്ഞരാണ്.
13% ഇന്ത്യക്കാർ മാത്രമേ ഓൺലൈനായി നിക്ഷേപസാമഗ്രികൾ വാങ്ങിയിട്ടുള്ളൂവെങ്കിലും, അവരിൽ ഭൂരിപക്ഷവും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. നിങ്ങളും സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള പുതിയതും കൂടുതൽ ആധുനികവുമായ മേഖലകളിലേക്ക് സ്വയം വ്യാപിക്കാൻ തൽപ്പരനെങ്കിൽ ഓൺലൈനായി സ്വർണ്ണം വാങ്ങുന്നത് അതു പ്രാവർത്തികമാക്കാനുള്ള സൗകര്യപ്രദമായ മാർഗ്ഗമാണ്. ഇക്കാലത്ത്, മൊബൈൽ ആപ്പുകളും വാലറ്റുകളും സീമകളില്ലാതെ ഡിജിറ്റൽ സ്വർണ്ണം വാങ്ങാനുള്ള വഴി തുറന്നിരിക്കുകയാണ്. 100% സുരക്ഷിതമായ ഈ മാർഗ്ഗത്തിലൂടെ നിങ്ങൾക്ക് 99.5% 24 കാരറ്റ് സ്വർണ്ണം ഒരു ബട്ടൻ ക്ലിക്ക് ചെയ്യുന്നതിലൂടെ വാങ്ങാവുന്നതാണ്. ഡിജിറ്റൽ സ്വർണ്ണമാണെങ്കിൽ നിങ്ങൾക്ക് വലിയ തുക മിച്ചവെക്കേണ്ട ആവശ്യമില്ല. കാരണം നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ഒരു രൂപയ്ക്കോ, അതുമല്ലെങ്കിൽ 0.001 ഗ്രാമോ സ്വർണ്ണം വാങ്ങാവുന്നതാണ്.
ബന്ധപ്പെട്ട ലേഖനം: സ്വർണ്ണം ഓൺലൈനായി വാങ്ങുന്നതുമായി ബന്ധപ്പെട്ട ടിപ്പുകൾ
-
സമ്പർക്കമുള്ള ശുഭാപ്തിവിശ്വാസികൾ
- ഈ നിമിഷത്തിൽ ജീവിക്കാനാഗ്രഹിക്കുന്നു
- നിക്ഷേപങ്ങളിൽ നിന്ന് ഉടനടി പ്രതിഫലം കാംക്ഷിക്കുന്നു
- സമ്പദ്ഘടനയിൽ വിശ്വാസവും ഉപദേശകരിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുന്നു
- പുതിയ ആശയങ്ങളോടും നിക്ഷേപാവസരങ്ങളോടും തുറന്ന സമീപനമുള്ളവരാണ്
32% ത്തോളം ഇന്ത്യക്കാർ സമ്പർക്കമുള്ള ശുഭാപ്തിവിശ്വാസികളാണ്. സാമൂഹ്യമാദ്ധ്യമങ്ങൾ നന്നായി ഉപയോഗിക്കുന്ന ഇത്തരക്കാർ വിവരങ്ങൾക്കും പ്രചോദനത്തിനുമുള്ള പ്രധാന സ്രോതസ്സായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ കാണുന്നു. പരിഷ്കൃതരായ കൗശലക്കാരെപ്പോലെ റിസ്കെടുക്കാൻ താല്പര്യമില്ലെങ്കിലും, ഈ വിഭാഗത്തിൽപ്പെടുന്നവർ അവർക്ക് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങളിലേക്ക് പെട്ടെന്ന് വരികയും പോകുകയും ചെയ്യും.
നിങ്ങളൊരു സമ്പർക്കമുള്ള ശുഭാപ്തിവിശ്വാസിയാണെന്ന് വിശ്വസിക്കുന്നെങ്കിൽ, സ്വർണ്ണ ഇ.ടി.എഫുകളിൽ നിക്ഷേപിക്കുകയാവും ഉത്തമം. കാരണം, നിങ്ങളുടെ നിക്ഷേപത്തിനെ ഫിസിക്കൽ സ്വർണ്ണം പിന്താങ്ങുന്നു. കൂടാതെ നിങ്ങൾക്ക് അനാവശ്യചെലവുകൾ ഒഴിവാക്കുകയും ചെയ്യാം.
അപ്പോൾ, നിങ്ങളേതു വകുപ്പിൽപ്പെടും? ആദായം പരമാവധിയാക്കാനും മനസ്സമാധാനം ലഭിക്കാനും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നത്തിൽ മാത്രം നിക്ഷേപം നടത്തുക.
ലേഖന ഉറവിടം