Published: 04 Sep 2017
ഇന്ത്യയിൽ സ്വർണ്ണം വാങ്ങുന്നതിന് എന്തൊക്കെ രേഖകൾ ആവശ്യമാണ്?
ഭൂരിഭാഗം ഇന്ത്യക്കാർക്കും പ്രിയപ്പെട്ടതാണ് സ്വർണ്ണത്തിലെ നിക്ഷേപവും സ്വർണ്ണാഭരണങ്ങളും. എന്നാൽ ഈ പ്രവണതയിൽ അടുത്തകാലത്തായി ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു, പല തരത്തിലുള്ള സ്വർണ്ണ നിക്ഷേപ രീതികൾ ഉയർന്ന് വന്നിരിക്കുന്നതാണ് ഈ മാറ്റത്തിന് കാരണം. ഏതൊരു നിക്ഷേപം വാങ്ങുമ്പോഴും, നിക്ഷേപം ട്രാക്ക് ചെയ്യുന്നതിന് ചില അടിസ്ഥാന അനുവർത്തനങ്ങൾ (നിയമങ്ങളുടെ അനുവർത്തനം) ആവശ്യമായി വരുന്നു. സ്വർണ്ണം വാങ്ങുമ്പോൾ ആവശ്യമായ രേഖകൾ പലയിടത്തും വ്യത്യാസപ്പെടുന്നു, എന്നാൽ മറ്റുള്ള സേവിംഗ്സ് ഇൻസ്ട്രുമെന്റുകൾ വാങ്ങുമ്പോൾ ആവശ്യമായ രേഖകളുമായി സ്വർണ്ണം വാങ്ങുന്നതിന് ആവശ്യമായ രേഖകൾ ഏറെക്കുറെ താരതമ്യപ്പെടുത്താവുന്നതാണ്. ഭൗതികമായ സ്വർണ്ണമോ സ്വർണ്ണ നിക്ഷേപത്തിന്റെ വിവിധ ഇലക്ട്രോണിക്ക് രൂപങ്ങളോ വാങ്ങുമ്പോൾ, നിങ്ങൾ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഭൗതിക സ്വർണ്ണംഒരു വ്യക്തി വാങ്ങുന്നത് രണ്ട് ലക്ഷം രൂപയിലും കുറവ് തുകയ്ക്കുള്ള സ്വർണ്ണമാണെങ്കിൽ, രേഖകളൊന്നും ആവശ്യമില്ല. വാങ്ങുന്ന വ്യക്തിക്ക് രേഖകളൊന്നും കൂടാതെ ജ്വല്ലറിയിലേക്ക് പോവുകയും ആവശ്യമുള്ള ഇനങ്ങൾ വാങ്ങുകയും ചെയ്യാം. നിശ്ചിത പരിധി വരെ സ്വർണ്ണം വാങ്ങുന്നതിന് രേഖകളൊന്നും ആവശ്യമില്ലെന്നത് സ്വർണ്ണത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.
എന്നിരുന്നാലും, രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് നിങ്ങൾ സ്വർണ്ണം വാങ്ങുന്നതെങ്കിൽ പാൻ കാർഡ് കാണിക്കേണ്ടത് ആവശ്യമാണ്. മുമ്പുണ്ടായിരുന്ന നിയമം അനുസരിച്ച് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണം വാങ്ങുമ്പോഴേ പാൻ കാർഡ് ആവശ്യമായിരുന്നുള്ളൂ. എന്നാൽ 1 ജനുവരി 2016 മുതൽ കേന്ദ്ര സർക്കാർ ഈ നയം മാറ്റി. പാൻ കാർഡ് സമർപ്പിക്കുന്നതിനാൽ വാങ്ങുന്ന വ്യക്തി നികുതി നൽകണമെന്ന് അർത്ഥമില്ല. കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവുമാണ് ഈ നിയമം മൂലം സംജാതമായിരിക്കുന്നത്. മാത്രമല്ല, ഇതൊരു നല്ല സമ്പ്രദായവുമാണ്. സർക്കാർ കൊണ്ടുവന്ന നോട്ട് നിരോധന നിയമത്തിന് ശേഷം ഈ നിയമം കൂടുതൽ കർശനമായിട്ടുണ്ട്.
ഗോൾഡ് ഇടിഎഫുകൾനിക്ഷേപത്തിന്റെ മറ്റൊരു ജനപ്രിയമായ മേഖലയാണ് ഗോൾഡ് ഇടിഎഫുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ നിക്ഷേപ മാർഗ്ഗം വളരെയധികം നിക്ഷേപകരെ ആകർഷിച്ചിട്ടുണ്ട്. ഗോൾഡ് ഇടിഎഫുകൾ വാങ്ങുന്നതിന് നിങ്ങളൊരു ഡിമാറ്റ് അക്കൗണ്ട് തുറക്കേണ്ടതുണ്ട്, "നോ യുവർ കസ്റ്റമർ" (നിങ്ങളുടെ കസ്റ്റമറെ അറിയുക) ആവശ്യകതകൾ പാലിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇതിനർത്ഥം വ്യക്തിപരിചയ (ഐഡന്റിറ്റി) വിവരങ്ങളും വിലാസ തെളിവും വ്യക്തി നൽകേണ്ടതുണ്ട് എന്നാണ്. ഒരു ബ്രോക്കിംഗ് അക്കൗണ്ടും ഡിമാറ്റ് അക്കൗണ്ടും നിങ്ങൾ തുറക്കേണ്ടതുണ്ട് എന്നതിനാൽ, ഈ വിവരങ്ങൾ നൽകുന്നതിന് യോഗ്യമായ രേഖകൾ ഏതൊക്കെയാണെന്ന് നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കർ നിങ്ങളോട് പറയും (ചിലതരം രേഖകൾ മാത്രമാണ് വ്യക്തിപരിചയ/വിലാസ രേഖയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്).
സോവറിൻ സ്വർണ്ണ ബോണ്ടുകൾഈയടുത്ത വർഷങ്ങളിൽ അവതരിപ്പിക്കപ്പെട്ട സോവറിൻ സ്വർണ്ണ ബോണ്ടുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നത് സ്വർൺനത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പുതിയ മാർഗ്ഗമാണ്. ഇന്ത്യൻ സർക്കാരാണ് ഈ ബോണ്ടുകൾ ഇറക്കുന്നത്, മിക്ക തപാൽ ഓഫീസുകളിൽ നിന്നും ഈ ബോണ്ടുകൾ വാങ്ങാവുന്നതാണ്. രാജ്യറ്റ്ഹ്തെ സെബി അംഗീകൃത ബ്രോക്കർമാർ മുഖേനെയും വ്യക്തികൾക്ക് ഇത്തരം ബോണ്ടുകൾ വാങ്ങാവുന്നതാണ്. സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ കാര്യത്തിൽ, നിക്ഷേപം ബന്ധിപ്പിക്കുന്നതിനുള്ള ഒരു അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വിലാസ തെളിവും വ്യക്തിപരിചയ രേഖയും നിങ്ങൾ നൽകേണ്ടതുണ്ട്. ചുരുക്കത്തിൽ നിങ്ങൾ "നോ യുവർ കസ്റ്റമർ" (നിങ്ങളുടെ കസ്റ്റമറെ അറിയുക) ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്.
വ്യത്യസ്തമായ നിക്ഷേപ മാർഗ്ഗങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ, ഭൗതിക രൂപത്തിൽ സ്വർണ്ണം വാങ്ങുന്നതാണ് ഏറ്റവും ലളിതമായ മാർഗ്ഗമെന്ന് നിങ്ങൾക്ക് കാണാൻ കഴിയും (എന്നാൽ രണ്ട് ലക്ഷം രൂപയ്ക്കുള്ള സ്വർണ്ണമേ നിങ്ങൾക്ക് വാങ്ങാൻ കഴിയൂ എന്ന് മാത്രം). ഏറ്റവും ലളിതവും സുഗമവുമായ നിക്ഷേപ മാർഗ്ഗം ഭൗതിക സ്വർണ്ണം വാങ്ങുന്നത് തന്നെയായിരുന്നു, ഈ രീതിക്ക് അടുത്ത കാലത്തൊന്നും മാറ്റം വരാൻ പോകുന്നുമില്ല. മേൽപ്പറഞ്ഞ രേഖയൊന്നും ഇല്ലാതെ എളുപ്പത്തിൽ സ്വർണ്ണം വിൽക്കാനും നിങ്ങൾക്ക് കഴിയും. അതുകൊണ്ടാണ് പ്രിയപ്പെട്ട അസറ്റ് ക്ലാസ്സ് ആയി ഉയർന്ന് വന്നിരിക്കുന്നത്.