Published: 07 Jul 2017
അവകാശികളില്ലാത്ത സ്വര്‍ണം സ്വന്തമാക്കുന്നതിനുള്ള വഴികൾ
സ്വര്‍ണത്തിന്‍റെ ഉടമസ്ഥരാകുക എന്നത് ഇന്ത്യക്കാരുടെ സാമ്പത്തികമായ ലക്ഷ്യമാണ്. ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോര്‍ട്ട് പറയുന്നത് 73 ശതമാനം ഇന്ത്യക്കാരും സ്വര്‍ണം സ്വന്തമായുള്ളത് തങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നുവെന്ന് വിശ്വസിക്കുന്നു എന്നാണ്. നിങ്ങളുടെ സ്വര്‍ണശേഖരം കെട്ടിപ്പടുക്കുന്നതിനിടെ, സാധ്യതകള്‍ അപൂര്‍വമാണെങ്കിൽ കൂടി, ചിലപ്പോള്‍ അവകാശികളില്ലാത്ത സ്വര്‍ണത്തെക്കുറിച്ച് മനസിലാക്കിയെന്നുവരാം. ഒരു സംഭവത്തെക്കുറിച്ച് പറയാം. കര്‍ണാടകയിലെ ഹര്‍ദനഹള്ളി പ്രദേശവാസിയായ ഒരാൾ ശുചിമുറിയ്ക്കുവേണ്ടി കുഴിയെടുക്കുമ്പോൾ 93 സ്വര്‍ണനാണയങ്ങളടങ്ങിയ കുടം കണ്ടെത്തിയെന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. 2016-ല്‍ രാജസ്ഥാനിലെ ഒരു ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയില്‍ നാലും അഞ്ചും നൂറ്റാണ്ടുകളിലെ സ്വര്‍ണമുണ്ടെന്ന് കിംവദന്തികൾ പരന്നതിനെത്തുടര്‍ന്ന് നിധിവേട്ടക്കാര്‍ തടിച്ചുകൂടി. 1946-ല്‍ രാജസ്ഥാനിലെ ബയാന ടൗണില്‍ 1821 സ്വര്‍ണനാണയങ്ങളടങ്ങിയ നിധിശേഖരം കണ്ടെത്തിയിരുന്നു. വലിയ സ്വര്‍ണശേഖരമുള്ളതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയത്. എന്നാല്‍ ചെറിയ അളവില്‍ സ്വര്‍ണം കണ്ടെത്തിയിട്ടുള്ള ധാരാളം സംഭവങ്ങളുണ്ട്. സാമ്പത്തികമായും സാംസ്കാരികമായും അമൂല്യമായ നാണയമായതുകൊണ്ടുതന്നെ അവകാശികളില്ലാത്ത സ്വർണത്തിന്മേൽ നിങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് നിയമങ്ങള്‍ നിലവിലുണ്ട്.
1978-ലെ ഇന്ത്യന്‍ ട്രെഷർ ട്രോവ് ആക്ട് ഉപേക്ഷിക്കപ്പെട്ട സ്വര്‍ണം സ്വന്തമാക്കാനും അത് നിങ്ങളുടെ സമ്പത്തിൽ പെടുത്താനും നിങ്ങളെ സഹായിക്കുന്നു. അതേസമയം 1972-ലെ ആന്‍റിക്വിറ്റീസ് ആന്‍ഡ് ആര്‍ട്ട് ട്രെഷർ ആക്ട് നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സ്വര്‍ണം കണ്ടെത്തിയാൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് നിര്‍വചിക്കുന്നുണ്ട്.