Published: 04 Nov 2021
നിങ്ങൾക്ക് വേണ്ടപ്പെട്ടയാൾക്ക് അനുയോജ്യമായ സ്വർണ്ണാഭരണങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം?
നിങ്ങളുടെ ജീവിതപങ്കാളിക്കോ പ്രധാനപ്പെട്ട മറ്റൊരാൾക്കോ വേണ്ടി ആക്സസറികൾ, പ്രത്യേകിച്ച് ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക കഴിവ് ആവശ്യമാണ്. സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കുന്നത് ഒരു മികച്ച ആശയമാണ്, കാരണം സ്വർണ്ണത്തിന് ശാശ്വതമായ മൂല്യമുണ്ടെന്നു മാത്രമല്ല അതു വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകവുമാണ്. എന്നാൽ നിങ്ങൾക്കു വേണ്ടപ്പെട്ട ഒരാൾക്കായി, അത് ഒരു പുരുഷനോ സ്ത്രീയോ ആകട്ടെ, ഷോപ്പിംഗ് നടത്തുമ്പോൾ നിങ്ങൾ എങ്ങനെയാണ് മികച്ച ആഭരണം തിരഞ്ഞെടുക്കുന്നത്? നിങ്ങളുടെ പങ്കാളിക്കായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള ഒരു പ്രായോഗിക നിർദേശം ഇതാ.
സ്ത്രീക്ക് വേണ്ടി:
1. അവളുടെ സ്റ്റൈൽ നന്നായി ശ്രദ്ധിക്കുക
Jewellery Credits: Horse studs (Curated by the Brand Poonam Soni)
നിങ്ങൾ അവളുടെ വ്യക്തിഗത സ്റ്റൈൽ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ, അവൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള സ്വർണ്ണാഭരണങ്ങളെ കുറിച്ചുള്ള സൂചനകൾ കിട്ടും. അവളുടെ അഭിരുചികൾ മനസ്സിലാക്കാൻ നിങ്ങൾക്ക് അവളുടെ വാർഡ്രോബ് നോക്കാവുന്നതാണ് - അവൾ കാഷ്വലായ, ലളിതമായ ശൈലിയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ, അലങ്കാരപണികൾ കുറഞ്ഞ, ലളിതമായ ഡിസൈനുകളും മിനുസമാർന്ന ഫിനിഷും ഉള്ള സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും, അവൾ കൂടുതൽ ആഡംബരപൂർണമായ അല്ലെങ്കിൽ പരമ്പരാഗതമല്ലാത്ത ശൈലിയാണ് പ്രിയപ്പെടുന്നതെങ്കിൽ, സങ്കീർണ്ണമായ ഡിസൈനുകളോ വിലയേറിയ കല്ലുകളോ ഉള്ള കനത്ത സ്വർണ്ണാഭരണങ്ങൾ അവൾ വിലമതിച്ചേക്കാം.
2. ഒരു പിന്ററസ്റ്റ് ബോർഡ് സൃഷ്ടിക്കുക
Jewellery Credits: DC Karel & Sons (Jaipur)
നിങ്ങൾ ഗവേഷണം നേരത്തെ ആരംഭിക്കുകയാണെങ്കിൽ, ഒരു സമ്മാനം തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ അത് ഇഷ്ടാനുസൃതമാക്കുന്ന സമയം ആകുമ്പോഴേക്കും നിങ്ങൾക്കു തിരഞ്ഞെടുക്കാനായി ആവശ്യമായ ആശയങ്ങളും ഓപ്ഷനുകളും ഉണ്ടായിരിക്കും. പൗരാണിക ഡിസൈനുകൾ മുതൽ സമകാലിക ഡിസൈനുകൾ വരെ, സ്വർണ്ണാഭരണങ്ങളുടെ നിരവധി ഓപ്ഷനുകൾ പിന്ററസ്റ്റിൽ ഉണ്ട്.
വെള്ളിത്തിരയിലോ അവാർഡ്ദാന ചടങ്ങിലോ ഒരു നടി ഇട്ട ആഭരണങ്ങളിൽ അവൾക്കു പ്രത്യേക മതിപ്പു തോന്നിയിട്ടുണ്ടോ? ഈ ആശയങ്ങളും ചിത്രങ്ങളും സൂക്ഷിക്കുന്നത് തുടരുക; സമാന ഡിസൈനുകളിലുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങേണ്ടതുള്ളപ്പോൾ നിങ്ങൾക്ക് അവ റഫറൻസുകളായി ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് അതേ ഡിസൈൻ വേണമെന്നുണ്ടെങ്കിൽ, അതു പ്രത്യേകമായി ചെയ്തെടുക്കാനും കഴിയും.
3. അവളുടെ കുടുംബത്തോടോ കൂട്ടുകാരോടോ ചോദിക്കുക
സുഹൃത്തുക്കളും കുടുംബാംഗങ്ങളും (പ്രത്യേകിച്ച് അമ്മമാരും സഹോദരിമാരും ഉറ്റസുഹൃത്തുക്കളും) പലപ്പോഴും ഇത്തരം കാര്യങ്ങൾ മറ്റാരേക്കാളും നന്നായി തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു—അതിനാൽ അവർ നിങ്ങൾക്ക് ഏറ്റവും മികച്ച വിവരങ്ങളുടെ ഉറവിടം ആയിരിക്കാം. നിങ്ങൾ സമ്മാനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ നിങ്ങളുടെ ആഭരണ നിർദ്ദേശങ്ങൾ അവരെ അറിയിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോൾ അവരെ കൂടെ കൂട്ടുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളെ ആ നിമിഷത്തിൽ സഹായിക്കുന്നതിനു പുറമെ, നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഉൾക്കാഴ്ച നേടാനും സഹായിക്കും, അതുവഴി ഭാവിയിൽ അവർക്കായി ഷോപ്പിംഗ് ചെയ്യുന്നത് കൂടുതൽ എളുപ്പമായിരിക്കും.
പുരുഷനു വേണ്ടി:
1. അദ്ദേഹത്തിന്റെ വാർഡ്രോബ് കണക്കിലെടുക്കുക
ഏത് തരത്തിലുള്ള സമ്മാനമായിരിക്കും ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വാർഡ്രോബും ആക്സസറികളും കണക്കിലെടുക്കുക. ഉദാഹരണത്തിന്, അദ്ദേഹത്തിന് ഇഷ്ടം ഫോർമൽ ഷർട്ട്-ടൈ ലുക്കാണെങ്കിൽ, ഒരു സ്വർണ്ണ ടൈ പിൻ, കഫ്ലിങ്ക് സെറ്റ് ഒരു മികച്ച സമ്മാനമായിരിക്കും. എന്നാൽ, അദ്ദേഹത്തിന്റെ സ്റ്റൈൽ കൂടുതലും യുവത്വം പ്രതിഫലിപ്പിക്കുന്നത് ആണെങ്കിൽ, ടി-ഷർട്ടും ജാക്കറ്റുമൊക്കെ ധരിക്കാനാണ് താൽപ്പര്യപ്പെടുന്നതെങ്കിൽ, നിങ്ങൾക്ക് സ്വർണ ചെയിൻ അല്ലെങ്കിൽ സ്വർണ്ണം പതിച്ച ഒരൊറ്റ കമ്മൽ ഉപയോഗിച്ച് അയാളുടെ ലുക്ക് ഗംഭീരമാക്കാൻ കഴിയും.
2. ജന്മനക്ഷത്രകല്ല്
പുരുഷന്മാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ആഭരണങ്ങളിൽ ഒന്ന് അവർ ജനിച്ച മാസത്തെ അടിസ്ഥാനമാക്കിയുള്ള അവരുടെ ജന്മനക്ഷത്രകല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. മോതിരങ്ങൾ, സ്റ്റഡുകൾ, കഫ്ലിങ്കുകൾ തുടങ്ങി പലതിനും ജന്മനക്ഷത്രക്കല്ല് ഉപയോഗിക്കാൻ കഴിയും. നിങ്ങൾക്ക് ഒരു പ്രത്യേക കല്ല് എടുക്കാൻ താൽപ്പര്യമില്ലെങ്കിൽ, ഒരു നവരത്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. വാസ്തവത്തിൽ, ഇത്തരത്തിലുള്ള സ്വർണ്ണാഭരണങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ ഒരു സമ്മാന ഓപ്ഷനാണ്.
3. സമകാലികമായ അല്ലെങ്കിൽ ബോൾഡായ ഡിസൈനുകൾ
പുരുഷന്മാർ സാധാരണയായി ആധുനികവും ജ്യാമിതീയവുമായ രൂപങ്ങളോ ബോൾഡായ കനത്ത ആഭരണങ്ങളോ ആണ് ഇഷ്ടപ്പെടുന്നത്, കാരണം അവ ഒരു സ്റ്റൈലായി വർത്തിക്കുകയും വ്യത്യസ്ത വസ്ത്രങ്ങളുമായി നന്നായി ഇണങ്ങുകയും ചെയ്യുന്നു. വൈവിധ്യമാർന്നതും മികച്ചതുമായ ഒരു ആഭരണമാണ് കാഡ, നാനാതരം വസ്ത്രങ്ങളുമായി ഇണങ്ങുന്ന ലളിതമായ ഡിസൈനുള്ള, സ്വർണ്ണത്തിൽ തീർത്ത ഒരെണ്ണം നിങ്ങൾക്കു വാങ്ങാവുന്നതാണ്. നിങ്ങൾ ഒരു മോതിരം വാങ്ങാൻ പ്ലാൻ ചെയ്യുന്നെങ്കിൽ, പരന്ന മുകൾഭാഗത്ത് ഒരു ഡിസൈൻ കൊത്തിയ രൂപകൽപ്പനയാണ് പുരുഷന്മാരുടെ ഇടയിൽ പ്രചാരമുള്ളത്.
ഇരു പങ്കാളികൾക്കും യോജിക്കുന്ന പൊതുവായ എന്താണുള്ളത്?
ഇഷ്ടാനുസൃതമാക്കിയ ആഭരണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും എപ്പോഴും ഒരു മികച്ച സമ്മാനമാണ്. മുൻകൂട്ടി പ്ലാൻ ചെയ്യുകയാണെങ്കിൽ, ഒരു പ്രത്യേക തീയതിയോ ചിഹ്നമോ പദപ്രയോഗമോ ഉപയോഗിച്ച് നിങ്ങളുടെ സമ്മാനം വ്യക്തിഗതമാക്കാനാകും. നിങ്ങളുടെ വാർഷികത്തീയതിയോ അർത്ഥവത്തായ ഒരു വാക്യശകലമോ പോലെ എന്തെങ്കിലും ആലേഖനം ചെയ്തിട്ടുള്ള ഒരു സമ്മാനം നിങ്ങളുടെ പങ്കാളിക്കായി നിങ്ങൾ ഏറെ ശ്രമം ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്നു, അത് സമ്മാനത്തെ കൂടുതൽ സവിശേഷവും അവിസ്മരണീയവുമാക്കുന്നു.
സമ്മാനങ്ങൾ നൽകുന്നത് ദമ്പതികളുടെ കാര്യത്തിൽ വളരെ തീവ്രവും അവിസ്മരണീയവുമായ ഒരു അനുഭവമായിരിക്കും. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട ആൾക്ക് സമ്മാനമായി നൽകുന്ന സ്വർണ്ണാഭരണങ്ങൾ നിങ്ങൾ അതിൽ ചെലുത്തിയ പരിശ്രമവും വികാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന് ഉറപ്പാക്കുക.