Published: 04 Nov 2021
സ്വർണ്ണാഭരണങ്ങൾ നിങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന രീതിയിൽ അണിയൽ
ഒട്ടുമിക്ക സ്ത്രീകൾക്കും സ്വർണാഭരണങ്ങളുടെ മൂല്യം അവയുടെ ധനപരമായ മൂല്യത്തിനും അതീതമാണ്. പരമ്പരാഗതമായി ചിന്തിക്കുകയാണെങ്കിൽ, കുടുംബത്തിലെ അംഗങ്ങൾ വഴി തലമുറ-തലമുറയായി കൈമാറിവരുന്ന വൈകാരികമായ ഒരു അടുപ്പം ആണ് അത്. ആധുനിക വനിതയ്ക്ക് ആവട്ടെ, ഒരു നിക്ഷേപ മൂല്യമുള്ള വസ്തുവായും സ്റ്റൈൽ സ്റ്റേറ്റ്മെന്റ്റ് ആയും അത് മാറുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ സ്വർണാഭരണങ്ങൾക്കു അത്തരത്തിൽ ഒരു പ്രഭാവം ഉണ്ടാവണമെങ്കിൽ നിങ്ങൾ അത് ശരിയായ രീതിയിൽ ധരിക്കേണ്ടതുണ്ട്. വിപണിയിൽ പലതരത്തിൽ ഉള്ള ഡിസൈനുകൾ ലഭ്യമാണ് എന്നിരിക്കെ ഓരോ അവസരത്തിനും ഉതകുന്ന ഒരു സ്റ്റൈൽ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്.
നിങ്ങളുടെ വസ്ത്രത്തിന്റെ നിറം പരിഗണിക്കുക
Jewellery Credits: Signature jewellery by Poonam Soni
സ്വർണാഭരണങ്ങൾ നിങ്ങളുടെ വസ്ത്രവുമായി ഇണങ്ങുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ നിറങ്ങളുമായി അത് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നത് ശ്രദ്ധിക്കുക. കറുപ്പ് പോലൊരു സാധാരണ നിറവുമായി എല്ലാ തരത്തിൽ ഉള്ള സ്വർണവും (മഞ്ഞ, വെളുപ്പ്, റോസ് ഗോൾഡ് എന്നിവ) ഇണങ്ങിപ്പോകുമെങ്കിലും, മറ്റു നിറങ്ങളുമായി അവയ്ക്ക് അത്രമാത്രം ചേർച്ച ഉണ്ടാവണം എന്നില്ല. ന്യൂട്രൽ, പാസ്ററൽ, ബോൾഡ് നിറങ്ങളിലുള്ള വസ്ത്രങ്ങളുമായി ഏതുതരത്തിൽ ഉള്ള സ്വർണാഭരണങ്ങൾ ആണ് ചേർന്ന് പോകുന്നത് എന്ന് നമ്മുക്ക് ഒന്ന് നോക്കാം.
- ന്യൂട്രൽ നിറങ്ങൾ - ചാരനിറം, ഇളം തവിട്ടു നിറം, വെളുപ്പ് എന്നിവയ്ക്ക്, അല്ലെങ്കിൽ നേവി പോലെ ഉള്ള കടുപ്പം കൂടിയ നിറങ്ങൾക്കു പോലും, ഏറ്റവും ഉത്തമം റോസ് ഗോൾഡ് അല്ലെങ്കിൽ വൈറ്റ് ഗോൾഡ് ആഭരണങ്ങളാണ്. ഉദാഹരണത്തിന്, നിങ്ങൾ ഇളം തവിട്ടു നിറത്തിലെ ഒരു ഓഫ്-ഷോൾഡർ ആണ് ധരിക്കുന്നത് എങ്കിൽ, നിങ്ങളുടെ തോളുകളിലേക്കും തോൾ എല്ലിലേക്കും ശ്രദ്ധ ആകർഷിക്കുന്നതിനായി ഒരു റോസ് ഗോൾഡ് പതക്കം ധരിക്കാവുന്നതാണ്. റോസ് ഗോൾഡ്, ഡയമണ്ട് സ്റ്റഡുകൾ (പകൽ സമയത്തെ ലുക്കിന്) അല്ലെങ്കിൽ വൈറ്റ് ഗോൾഡ് ഷോൾഡർ ഡസ്റ്ററുകൾ (രാത്രിയിലെ ലുക്കിന്) ചാരനിറമുള്ളതോ വെളുത്തതോ ആയ ബോഡികോൺ വസ്ത്രങ്ങൾക്കൊപ്പം ഉചിതമാണ്.
- പാസ്റ്റൽ നിറങ്ങൾ - തിളക്കം കൂടുതൽ ഉള്ള മഞ്ഞ സ്വർണം നേർത്ത, മൃദുവായ നിറങ്ങളുമായി നന്നായി ഇണങ്ങുന്നതാണ്. ഇളം പിങ്ക്, ലാവെൻഡർ, ആകാശ നീല അല്ലെങ്കിൽ നാരങ്ങാ മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രങ്ങൾക്കൊപ്പം സ്വർണം കൊണ്ടുള്ള വളയാകാര ആഭരണങ്ങളോ കട്ടിയുള്ള സ്വർണ മാലയോ ദരിക്കുന്നത് ആ നിറത്തെ കൂടുതൽ എടുത്തുകാട്ടുന്നതാണ്. പരമ്പരാഗത സ്വർണാഭരണങ്ങളുമായി പാസ്റ്റൽ നിറങ്ങൾക്കുള്ള ഈ ബന്ധം മൂലം ചില ആധുനിക വധുക്കൾ പരമ്പരാഗതമായ ചുവപ്പ്, മറൂൺ നിറങ്ങൾക്ക് പകരമായി ഇപ്പോൾ പാസ്ററൽ നിറങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.
- ബോൾഡ് നിറങ്ങൾ - ബ്രിക്ക് റെഡ്, ഫോറസ്റ്റ് ഗ്രീൻ, ഫുക്ഷ്യാ പിങ്ക് തുടങ്ങിയ നിറങ്ങളിൽ ഉള്ള ഹാൾട്ടർ, അല്ലെങ്കിൽ ഷീത് വസ്ത്രങ്ങൾ തുടങ്ങിയ വസ്ത്രങ്ങളിലൂടെ ലഭിക്കുന്ന ബോൾഡ് സ്റ്റൈൽ നിങ്ങൾക്ക് ആവശ്യമാക്കിത്തീർക്കുന്ന ചില അവസരങ്ങൾ ഉണ്ട്. വൈറ്റ് ഗോൾഡോ മഞ്ഞ സ്വർണമോ ഇവയ്ക്കൊപ്പം ഒത്തുപോകുമെങ്കിലും വ്യത്യസ്തമായ ഒരു ലൂക്കിനായി നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു സാധാരണ ബ്രേസ്‌ലെറ്റിന് പകരം നിങ്ങളുടെ വസ്ത്രവുമായി ഇണങ്ങുന്ന നിറങ്ങളിൽ ഉള്ള രത്നകല്ലുകൾ പതിച്ച ഒരു ബോൾഡ് ബ്രേസ്‌ലെറ്റ് പരീക്ഷിച്ചു നോക്കൂ. അതല്ലെങ്കിൽ പ്രസരിപ്പും രമണീയതയും നൽകുന്ന ഒരു ഡേ-റ്റു-നൈറ്റ് ലുക്കിനായി ഒരു ക്ലാസിക് ടെന്നീസ് ബ്രേസ്‌ലെറ്റ് നിങ്ങൾക്ക് ധരിക്കാവുന്നതാണ്.
നിങ്ങളുടെ ചർമനിറം കണക്കിലെടുക്കുക
നിങ്ങളുടെ ലുക്കിനു ചേരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു മേഖലയാണ് നിങ്ങളുടെ ചർമത്തിന്റെ നിറം. വാം, ന്യൂട്രൽ, കൂൾ എന്നിങ്ങനെ മൂന്നായിട്ടാണ് ചർമത്തിന്റെ നിറത്തെ സാമാന്യമായി തരം തിരിച്ചിട്ടുള്ളത്. ചർമത്തിന്റെ നിറം അനുസരിച്ച് സ്വർണാഭരണങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് നമ്മുക്ക് പരിശോധിക്കാം.
- വാം നിറമുള്ള ചർമ്മം – നിങ്ങളുടേത് വാം നിറമുള്ള ചർമമാണെങ്കിൽ നിങ്ങൾ വെയിൽ കൊള്ളുമ്പോൾ നിങ്ങളുടെ ചർമ്മം കറുക്കുന്നതും ഞരമ്പുകൾക്ക് ഒലിവു അല്ലെങ്കിൽ പച്ച നിറം വരുന്നതും കാണാൻ സാധിക്കും. മഞ്ഞ നിറത്തിൽ ഉള്ള സ്വർണം വാം നിറമുള്ള ചർമവുമായി നന്നായി ചേർന്ന് പോകുന്നവയാണ്. ഒരു കല്യാണ വേദിയിൽ നിങ്ങളുടെ ചർമത്തിന്റെ നിറം എടുത്തു നിൽക്കുന്നതിനായി കുന്ദൻ കല്ലുകളോട് കൂടിയ ഒരു പരമ്പരാഗത ചോക്കർ ഒരു ലെഹെങ്കയോടൊപ്പം ഉപയോഗിക്കാവുന്നതാണ്
- കൂൾ നിറമുള്ള ചർമ്മം – നിങ്ങളുടേത് കൂൾ നിറമുള്ള ചർമം ആണെങ്കിൽ വെയിലേൽക്കുമ്പോൾ അതു ചുവന്നു വരികയും പെട്ടെന്ന് പൊള്ളൽ ഏൽക്കുകയും ഞരമ്പുകൾ നീല നിറത്തിലോ പർപ്പിൾ നിറത്തിലോ കാണപ്പെടുകയും ചെയ്തേക്കാം. ഇത്തരം ചർമത്തിന് ഏറ്റവും മികച്ചത് വൈറ്റ് ഗോൾഡ് ആഭരണങ്ങൾ ആണ്. വെസ്റ്റേൺ ഫോർമലുകൾക്ക് ഒപ്പം വൈറ്റ് ഗോൾഡ് ഡയമണ്ട് സ്റ്റഡുകൾ ചേർത്ത് ഒരു പ്രൊഫഷണൽ ലുക്ക് നേടാവുന്നതാണ്.
- ന്യൂട്രൽ നിറമുള്ള ചർമം – നിങ്ങൾക്ക് നിങ്ങളുടെ ഞരമ്പുകളുടെ നിറം തിട്ടപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങളുടേത് ന്യൂട്രൽ നിറമുള്ള ചർമം ആവാം എന്നാണ്. ഇതിന്റെ ഗുണം എന്തെന്നാൽ റോസ് ഗോൾഡ് അടക്കം ഏത് നിറത്തിൽ ഉള്ള സ്വർണവും നിങ്ങള്ക്ക് ചേരും എന്നതാണ്. ഒരു ശാന്തമായ ബ്രഞ്ച് ലുക്കിനായി ഏതെങ്കിലും നിറത്തിൽ ഉള്ള സ്വർണത്തിന്റെ ഒരു പതക്കം ഉത്തമമാണ്.
നിങ്ങളുടെ വ്യക്തിഗത സ്റ്റൈലും അവസരവും കണക്കിലെടുക്കുക
നിങ്ങൾ ധരിക്കുന്ന ആഭരണങ്ങൾ അവസരത്തിന് ചേരുന്നവയായിരിക്കണം എന്ന് ഓർക്കുന്നതു പ്രധാനമാണ്. പ്രൊഫഷണൽ അവസരങ്ങൾക്ക് അല്ലെങ്കിൽ ഓഫീസ് ജോലിയിൽ സ്വർണാഭരണങ്ങൾ നിങ്ങൾ ധരിക്കുകയാണെങ്കിൽ ലളിതമായ, എടുത്തുകാണിക്കാത്ത ആഭരണങ്ങൾ ആവും ഉചിതം. ഉദാഹരണത്തിന്, ഒരു സ്യൂട്ടിന് ഒപ്പം ചെറിയ ഡയമണ്ട് മൊട്ടുകളോട് കൂടിയ സ്വർണ കമ്മലുകളുടെ ജോഡിയും വണ്ണം കുറഞ്ഞ ഒരു ബ്രേസ്‌ലെറ്റും അണിയുന്നത് ആ വസ്ത്രവുമായി നന്നായി ഇണങ്ങും.
അതുപോലെ തന്നെ, പാർട്ടികൾക്കും അത്തരത്തിൽ ഉള്ള മറ്റു ചടങ്ങുകൾക്കും എടുത്തു നിൽക്കുന്ന സ്വർണാഭരണങ്ങൾ ഉപയോഗിച്ച് ബോൾഡ് ആയിട്ടുള്ള ഒരു ലുക്ക് ഉചിതമാണ്. ഉദാഹരണത്തിന്, നിങ്ങൾ കോക്ക്ടെയ്ൽ വസ്ത്രങ്ങൾ ആണ് ധരിക്കുന്നത് എങ്കിൽ ശ്രദ്ധ നിങ്ങളിലേക്ക് തിരയുന്നതിനായി നിങ്ങൾക്ക് ആവശ്യമായിരിക്കുന്നത് ബോൾഡ് കമ്മലുകളും ഒരു മോതിരവും മാത്രമാണ്.
സ്വർണാഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിന്റെ ആകാരവും നിങ്ങൾ കണക്കിലെടുക്കേണ്ടതാണ്. ചില ഡിസൈനുകൾ ചില പ്രത്യേക ശാരീരിക ആകാരങ്ങൾക്ക് മറ്റുള്ളവയെക്കാൾ നന്നായി ചേരുന്നു എന്നതാണ് കാരണം. ഉദാഹരണത്തിന്, നിങ്ങൾ ഒതുങ്ങിയ ശരീരമുള്ള ഒരു വ്യക്തി ആണെങ്കിൽ പതക്കവും മൊട്ടുകളും ഉള്ള ലളിതമായ സ്വർണ മാലയും ചെറിയ വൃത്താകാര കമ്മലുകളും ആയിരിക്കും ഉത്തമം. ഇതിനു പുറമെ ബോൾഡ് ആഭരങ്ങൾ ആയ ചോക്കറുകളും ബ്രേസ്‌ലെറ്റുകളും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. അതല്ല നിങ്ങളുടേത് വീതിയുള്ള തോളുകൾ ആണെങ്കിൽ വലിയ മാലകളും പതക്കങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. തൂക്കകമ്മലുകളും നീളൻ നെക്‌ലേസുകളും നിങ്ങളുടെ ആകാരത്തിനു നീളം തോന്നിപ്പിക്കും, അത് വളവുള്ള, ഉരുണ്ട ആകാരവുമായി യോജിക്കുന്നതാണ്.
ആത്യന്തികമായി, സമയം എടുത്ത് വ്യത്യസ്തത സ്റ്റൈലുകൾ പരീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്റ്റൈലിനും ശരീരത്തിനും ചേരുന്നത് എന്തെന്ന് കണ്ടെത്തുക.
നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ എന്തൊക്കെ ആണെങ്കിലും അവയ്ക്കും നിങ്ങളുടെ വസ്ത്രങ്ങൾക്കും ഒപ്പം ചേർന്ന് പോകുന്ന സ്വർണ്ണാഭരണങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്. ഒരൽപം ഗവേഷണം കൊണ്ട് തന്നെ നിങ്ങള്ക് നിങ്ങളുടെ കാഴ്ചയും വസ്ത്രങ്ങളും മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്.