സ്വര്‍ണം വാങ്ങമ്പോള്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍
നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങണം. പക്ഷേ നിങ്ങള്‍ക്ക് മുന്‍കരുതലോടെ സ്വര്‍ണം വാങ്ങണമെന്നുണ്ടോ? സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ പരിഗണിക്കേണ്ട ചില പ്രധാന ചോദ്യങ്ങളിവയാണ് -
1. സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്ക് ഉള്ളതാണോ?
ഇന്ത്യയിലുടനീളം 13,700 ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി ഷോറുമൂകളും 435 ബിഐഎസ് അംഗീകൃത അസേയിംഗ്-ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുമുണ്ടെങ്കിലും രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളില്ലാത്ത വലിയ പ്രദേശങ്ങളുമുണ്ട്.
ശരാശരി 30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 80 ശതമാനവും ഉയര്‍ന്ന മൂല്യമുള്ളവയും പത്തു ശതമാനം മാത്രം താഴ്ന്ന മൂല്യമുള്ളവയുമാണ്. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുണ്ടെങ്കിലും ചില ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കകള്‍ ബാക്കിനില്‍ക്കുന്നു.
അതുകൊണ്ടുതന്നെ ഒരു കാര്യം നിങ്ങള്‍ ഉറപ്പാക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള ജ്വല്ലറിയില്‍നിന്നുതന്നെയായിരിക്കണം.
അതിലും പ്രധാനപ്പെട്ടതാണ് നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്കുള്ളതായിരിക്കണമെന്നത്.
ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ പൂര്‍ണ പട്ടിക ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്. .
ഹാള്‍മാര്‍ക്കിംഗിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയും ആശങ്കയുമുണ്ടെങ്കില്‍ ബിഐഎസ്-മായി ബന്ധപ്പെടാം. .
സ്വര്‍ണം വാങ്ങുമ്പോള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് അടയാളം മാനദണ്ഡമാക്കണമെന്ന് നിങ്ങള്‍ ഉറപ്പാക്കണം.
സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക. ബിഐഎസ് ഹാള്‍മാര്‍ക്ക് സാക്ഷ്യമല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ്. അവിടെയാണ് ഇന്ത്യയിലെ വാര്‍ഷിക ആഭരണ ഉപഭോഗത്തിന്‍റെ 60 ശതമാനവുമുള്ളത്. അതുകൊണ്ട് നിങ്ങളുടെ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ കുറഞ്ഞ വിലയ്ക്കു ലഭിച്ചാലും ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണം വാങ്ങരുത്.
2. ഗ്രാം അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്‍റെ വില പരിശോധിക്കുക
എപ്പോഴും സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില അന്വേഷിച്ചെടുക്കുക. അതായത് ഓരോ നഗരത്തിലും ഈ വിലയില്‍ വ്യത്യാസം കണ്ടേയ്ക്കാം. ഇത് തീരുമാനിക്കുന്നത് സ്വര്‍ണവ്യാപാരികളുടെ അസോസിയേഷനുകളാണ്. വലിയ ജ്വല്ലറികളില്‍ സ്വര്‍ണം ഒരേ നിരക്കിലാണ് വില്‍ക്കുന്നത്.
സ്വര്‍ണത്തിന്‍റെ വില വിശ്വസനീയമായി അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് അറിയപ്പെടുന്ന ഒന്നില്‍കൂടുതല്‍ ജ്വല്ലറികളില്‍ അന്വേഷിക്കുക എന്നതാണ്. അതല്ലെങ്കില്‍ സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് വിശ്വാസ്യതയുള്ള വെബ്സൈറ്റുകളില്‍ പോയി വില നോക്കണം.
3. എത്രത്തോളം സ്വര്‍ണമാണ് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്
സ്വര്‍ണത്തിന്‍റെ വില ഘടന നിശ്ചയിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയില്‍ ഉപഭോക്താവ് തേയ്മാനത്തിന്‍റെ വില കൂടി നല്‍കണം. ഇത് ഓരോ ആഭരണത്തിനും ഓരോ രിതിയിലാണ് കണക്കാക്കുന്നത്. വ്യാപാരിക്കുമാത്രമേ ഇത് എങ്ങനെ കണക്കാക്കുന്നുവെന്നു പറയാന്‍ കഴിയുകയുള്ളു. ചിലപ്പോള്‍ പണിക്കൂലിയും കൊടുക്കേണ്ടിവരും. ഒരു ആഭരണം വാങ്ങാന്‍ തീരുമാനിച്ചാല്‍ പണിക്കൂലിയും തേയ്മാനവും വിലവിവര പട്ടികയില്‍നിന്ന് അപ്രത്യക്ഷമാകും. എന്നുവച്ച് നിങ്ങളുടെ ജോലി എളുപ്പമാകുന്നുണ്ടോ? ഇല്ല.
ഇതിനുള്ള നല്ല വഴിയെന്നു പറയുന്നത് നിങ്ങള്‍ മുടക്കുന്ന പണത്തിന് നിങ്ങള്‍ക്ക് എത്ര സ്വര്‍ണം കിട്ടുന്നു എന്നു കണ്ടുപിടിക്കുകയാണ്.
ഉദാഹരണത്തിന്, പത്തു ഗ്രാമുള്ള ഒരു ചെയിനിന്‍റെ വില 30,000 രൂപയാണെന്നിരിക്കട്ടെ. നിങ്ങള്‍ ഉറപ്പായും ഒരു ഗ്രാമിന് 3000 രൂപ കൊടുക്കുന്നുണ്ട്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ യഥാര്‍ഥ വില എന്താണെന്നു പരിശോധിക്കുക. അതനുസരിച്ച് നിങ്ങള്‍ എത്ര രൂപയാണ് കൊടുക്കേണ്ടിവരുന്നതെന്ന് കണക്കാക്കുക. അതിനേക്കാള്‍ എത്ര രൂപയാണ് വ്യാപാരി വാങ്ങുന്നതെന്നു നോക്കുക. ഇത്രയുമായാല്‍ ഈ ഇടപാടില്‍ നിങ്ങള്‍ക്ക് തൃപ്തിയുണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകുക.
4. സ്വര്‍ണം തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളും അറിഞ്ഞിരിക്കുക
അതുപോലെതന്നെ വാങ്ങിയ സ്വര്‍ണം കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുകൊണ്ടുവന്ന് സമകാലികമായ മറ്റൊരു ഡിസൈനിലുള്ളത് മാറ്റിയെടുക്കുമ്പോഴുള്ള വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇങ്ങനെ മാറ്റിയെടുക്കുമ്പോള്‍ വ്യാപാരി നിങ്ങള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കാന്‍ തയാറുണ്ടോ എന്ന് അന്വേഷിക്കുക.
വാങ്ങിയ സ്വര്‍ണത്തെക്കുറിച്ച് നിങ്ങള്‍ക്ക് തൃപ്തിയില്ലെങ്കില്‍, മിക്ക വലിയ സ്വര്‍ണ വ്യാപാരികളും ഇന്നത്തെ കാലത്ത് അതതു സമയത്തെ നിരക്കനുസരിച്ച് സ്വര്‍ണം തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കാറുണ്ട്.
പക്ഷേ തേയ്മാനത്തിനോ പണിക്കൂലിക്കോ നിങ്ങള്‍ മുടക്കിയ തുക ഇവര്‍ തിരിച്ചുനല്‍കണമെന്നില്ല. സ്വര്‍ണം തിരിച്ചെടുക്കുമെന്ന ഉറപ്പുമാത്രമേ ലഭിക്കുകയുള്ളു.
അതുപോലെതന്നെ സ്വര്‍ണം മാറ്റിയെടുക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ എന്തെങ്കിലും കാലാവധിയുണ്ടോ എന്നും അന്വേഷിക്കുക. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നുള്ളത് ഉറപ്പുവരുത്തുക. വാങ്ങിയ ആഭരണത്തെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കാന്‍ ഇതിലൂടെ കഴിയും.
5. ബില്ലു വാങ്ങുക
മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉറപ്പാക്കണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ബില്ലു വാങ്ങണം. നിങ്ങള്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നല്‍കേണ്ടിവരുമായിരിക്കാം. അര ലക്ഷത്തിനു മുകളില്‍ രൂപയ്ക്ക് സ്വര്‍ണം വാങ്ങുകയാണെങ്കില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ വ്യാപാരിക്കു നല്‍കേണ്ടിവരുമായിരിക്കാം.
പക്ഷേ എല്ലാ വിശദാംശങ്ങളുമുള്ള ബില്ലു വാങ്ങുന്നത് ഇടപാടിന് സുതാര്യത നല്‍കുകയും ആത്മവിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് ഒരു ഉപഭോക്തൃകോടതിയെ സമീപിക്കേണ്ടിവന്നാല്‍ ബില്ല് ആശ്രയമായി മാറുന്നു.
മാത്രമല്ല, രാജ്യത്തെ സ്വര്‍ണവിപണി സുതാര്യമാകുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ സംഭാവനയും ഇതിലൂടെ സാധ്യമാകുന്നു.