Published: 31 Aug 2017

നിങ്ങളുടെ നിക്ഷേപ വിഭാഗത്തിൽ സ്വർണ്ണം ഉണ്ടാവേണ്ടതിന്റെ 5 കാരണങ്ങൾ

നിക്ഷേപത്തിനുള്ള തിരുമാനങ്ങൾ വ്യക്തികൾക്ക് അവരുടെ ദീർഘകാല നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു. അംഗീകൃത സാമ്പത്തിക ഉപദേഷ്ടാക്കളും സമ്പാദ്യം പങ്കുവക്കുന്നവരും പൊതുവായി പറയുന്നത് മുതൽ വിവിധ മേഖലകളിലായി നിക്ഷേപിക്കണമെന്നാണ്, ഇതു വഴി ഏതെങ്കിലും വിഭാഗത്തിൽ ഉണ്ടാവുന്ന സമ്പാദ്യ നഷ്ടത്തിൽ നിന്നും രക്ഷപ്പെടാനാകും. ഇതിനുള്ള ഏറ്റവും നല്ല ആയുധം കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി സ്വർണ്ണമാണ്.

സാമ്പത്തിക നഷ്ടത്തിൽ നിന്നും രക്ഷ നേടുവാനായി സ്വർണ്ണം നിക്ഷേപിക്കേണ്ടതിന്റെ അഞ്ച് പ്രധാന കാരണങ്ങൾ ഇതാ

 
  1. സ്വർണ്ണം വിലക്കയറ്റത്തിൽ നിന്നും സംരക്ഷിക്കും

    കുറേ കാലങ്ങളായി, സ്വർണ്ണം വിലക്കയറ്റത്തെ തോൽപ്പിക്കുന്നതായി കാണപ്പെടുന്നു. 2013-ൽ പത്ത് ഗ്രാം സ്വർണ്ണത്തിന് 33,000 രൂപ വരെ എത്തി, 27,000 രൂപയായി കുറഞ്ഞത് ഒരു ഉദാഹരണമാണ്. സ്വർണ്ണത്തിന്റെ വില കഴിഞ്ഞ അഞ്ച് വർഷങ്ങളായി രണ്ടു മടങ്ങായും ഒരു നൂറ്റാണ്ടിൽ നാലുമടങ്ങായും വർദ്ധിച്ചു.

    ഇന്ത്യയെ പോലൊരു രാജ്യത്ത്, എല്ലാ ‘സേവിംഗ് ഇൻസ്ട്രുമെന്റുകളും’ ചിലപ്പോൾ മുതൽ തന്നെ തിരിച്ചുനൽകാത്തപ്പോഴും , പലിശ നിരക്കും കവിഞ്ഞ് പണപ്പെരുപ്പ നിരക്ക് കുതിക്കുമ്പോഴും സ്വർണ്ണ വില താരതമ്യേന കുലുക്കമില്ലാതെ നിൽക്കുന്നു. അതുപോലെ സ്വർണ്ണത്തിൽ നിന്നുള്ള വാർഷിക വരുമാനം, പത്ത് വർഷത്തെ കണക്ക് എടുക്കുമ്പോൾ, പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ മുകളിലാണ്. ഇത് അർത്ഥമാക്കുന്നത് സ്വർണ്ണം വ്യക്തികൾക്ക് നല്ല രീതിയിലുള്ള ലാഭം തിരിച്ചു നൽകുമെന്നാണ്.

  2. സ്വർണ്ണം നഷ്ട സാധ്യത നിയന്ത്രിച്ച് നിക്ഷേപകർക്ക് നല്ലരീതിയിലുള്ള പ്രതിഫലം നൽകുന്നു

    സമ്പാദ്യത്തെ നല്ല രീതിയിൽ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ബോണ്ടുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നോ ഇക്വിറ്റികളിലെ വില നശീകരണത്തിൽ നിന്നോ ഉണ്ടാകാവുന്ന അപകടസാധ്യതയെ സ്വർണ്ണം ലഘൂകരിക്കും. സ്വർണ്ണം, വ്യത്യസ്ത സമയങ്ങളിൽ, കടവും ഓഹരിയുമായി 'ലോ നെഗറ്റീവ് കോറിലേഷൻ' പങ്കിടുന്നു. ഈ മൂന്ന് സമ്പാദ്യങ്ങൾ ഒരുമിച്ച് നീങ്ങുകയില്ല. ഉദാഹരണത്തിന്, ഓഹരി ഇടിയുകയാണെങ്കിൽ, സ്വർണ്ണം പ്രവർത്തനക്ഷമമാകും, ഇത് ഉണ്ടായേക്കാവുന്ന നഷ്ടത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

  3. സ്വർണ്ണം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെയോ രാജ്യത്തിന്റെ കറൻസിൽ ഉണ്ടാവുന്ന മൂല്യ നഷ്ടത്തെയോ നിയന്ത്രിക്കുന്നു

    ഏതെങ്കിലും സൂക്ഷ്മ-സാമ്പത്തിക കാരണങ്ങൾ കൊണ്ട് സാമ്പത്തികവ്യവസ്ഥിയുടെ പ്രാദേശിക കറൻസിയിൽ വലിയ വലിയ വീഴ്ച ഉണ്ടാകുന്ന സാഹചര്യത്തിൽ, നിക്ഷേപകരെ രക്ഷിക്കുന്ന തലയിണ പോലെ സ്വർണ്ണം പ്രവർത്തിക്കുന്നു. 2013-2014 കാലഘട്ടത്തിൽ ഇന്ത്യൻ കറൻസി വലിയ സമ്മർദ്ദം അഭിമുഖീകരിച്ചപ്പോഴും, എല്ലാ പ്രധാന ആഗോള കറൻസികളും രൂപയുടെ അടിസ്ഥാനത്തിൽ സ്വർണ്ണ വിലയെ പിന്താങ്ങുകയുണ്ടായി.

  4. പ്രശ്നങ്ങളിൽ പെട്ടിരിക്കുമ്പോൾ സഹായകമാകുന്നു

    പല നിക്ഷേപകരും, സാമ്പത്തിക ഞെരുക്കം വരുമ്പോൾ സ്വർണ്ണം ഉപയോഗിക്കാറുണ്ട്. ഇന്ത്യൻ സർക്കാർ, 1990-കളുടെ തുടക്കത്തിൽ, മറ്റ് രാജ്യങ്ങൾക്ക് നൽകാനുള്ള കടബാധ്യത തീർക്കുന്നതിന്, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) രാജ്യത്തെ കരുതൽ സ്വർണ്ണ ശേഖരം പണയം വയ്ക്കുകയുണ്ടായി. കുടുംബങ്ങളും, സാമ്പത്തിക ബാധ്യതകൾ തീർക്കുവാനായി സ്വർണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാറുണ്ട്. പ്രതിസന്ധികളിൽ സ്വർണ്ണമൊരു അഭയസ്ഥാനമാണ്.

  5. നഷ്ട സാധ്യത കുറക്കുവാനും സമ്പത്ത് നേടുവാനും സ്വർണ്ണം കൊണ്ട് സാധിക്കും

    നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം, ഒരേ സമയത്ത് തന്നെ, അപകടസാധ്യത കുറയ്ക്കുവാനും സമ്പത്തു നേടുവാനും പ്രയോജനകമാണ്. സാമ്പത്തിക പ്രതിസന്ധികളോ ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങളോ ഇല്ലെങ്കിൽ പോലും, ഈ പരിശുദ്ധ ലോഹത്തിന് ദീർഘ കാലയളവിൽ നല്ല രീതിയിലുള്ള ലാഭം തരുവാനായി സാധിക്കും. ഇതിന്റെ പഴയ കാല രേഖകൾ അത് തെളിയിച്ചിട്ടുണ്ട്. ഇനി ഒരു സാമ്പത്തികമോ രാഷ്ട്രീയപരമോ ആയ വിപത്തുകൾ ഉണ്ടായാൽ പോലും, ഓഹരികളിൽ നിന്നുള്ള മൂലധന നഷ്ടത്തിൽ നിന്ന് പരിരക്ഷിക്കുന്ന തികവുറ്റ നിക്ഷേപമാർഗ്ഗമെന്ന നിലയിൽ സ്വർണ്ണം നിങ്ങളെ സഹായിക്കും.