Published: 05 Sep 2017
വധുവിന് വിവാഹ ദിവസം, 6 തരത്തിൽ സ്വർണ്ണം പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ.
ഓരോ വർഷവും ഇന്ത്യയിൽ 10 ദശലക്ഷം വിവാഹങ്ങളാണ് നടക്കുന്നത്, ഇവയിൽ ഓരോന്നിലും സ്വർണ്ണം പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ആഭരണങ്ങളുടെ രൂപത്തിലാണ് വിവാഹാവസരങ്ങളിൽ സ്വർണ്ണം പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും, വിവാഹവസ്ത്രങ്ങളിലെ ത്രെഡ് വർക്കിലോ കാലിറിന്റെ രൂപത്തിലോ മറ്റ് ആക്സസറികളായോ സ്വർണ്ണം ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വിവാഹമെന്ന സവിശേഷ ദിനത്തെ ഗംഭീരവും സ്മരണീയവും ആക്കുന്നതിന് സ്വർണ്ണം എങ്ങനെയൊക്കെ ഉപയോഗിക്കാൻ കഴിയുമെന്ന് നമുക്ക് കാണാം.
-
ക്ലാസ്സിക് ആഭരണങ്ങളിൽ സ്വർണ്ണം
വധുവിന്റെ ലുക്ക് ഗംഭീരമാക്കുന്നതിന് കനമുള്ള സ്വർണ്ണ നെക്ലേസ്,മാംഗ് ടിക്ക, നാഥ് അല്ലെങ്കിൽ റോസ് റിംഗ് അല്ലെങ്കിൽ റോസ് റിംഗ് ,മെട്ടി അല്ലെങ്കിൽ ബിചിയ, വളകൾ അല്ലെങ്കിൽ ബാജൂബന്ധ്, വിവാഹ മോതിരങ്ങൾ,ഹാഥ് ഫൂൽ അല്ലെങ്കിൽ കൈകളെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് ആഭരണ പീസുകൾ എന്നിവയ്ക്ക് കഴിയും.
-
സ്വർണ്ണ കാലിർ
സ്വർണ്ണ നൂലുകളുള്ള വധുവിന്റെ വസ്ത്രം അതിശയിപ്പിക്കുന്ന തരത്തിലാക്കുന്നതിന് യോജിക്കുന്ന ആക്സസറികളും ആവശ്യമാണ്. വിവാഹവേളയിൽ വധു അണിയുന്ന പരമ്പരാഗത വളയാണ് സ്വർണ്ണ കാലിര, അതിൽ സ്വർണ്ണ തൊങ്ങലുകൾ ഉണ്ടായിരിക്കും. ഹിന്ദു വധുവിന്, പ്രത്യേകിച്ചും പഞ്ചാബി വധുവിന് ഏറെ പ്രധാനപ്പെട്ട വസ്ത്രമാണ് കാലിർ. വൃത്തത്തിലുള്ള അലങ്കാരങ്ങളും നിറമുള്ള തൊങ്ങലുകളും അടിയിൽ ഒരുപോലുള്ള ഘുൻഗ്രൂസും ഉള്ള സ്വർണ്ണ കാലിർ ധരിച്ചുനിൽക്കുന്ന വധു അതിശയിപ്പിക്കുന്ന കാഴ്ചയാണ്.
രസകരമായ വസ്തുത: കാലിറുമായി ബന്ധപ്പെട്ട് രസകരമായൊരു ചടങ്ങുണ്ട്. വിവാഹത്തിന് സംബന്ധിക്കാൻ എത്തിയിട്ടുള്ളവരും അവിവാഹിതകളുമായ എല്ലാ പെൺകുട്ടികളുടെയും ശിരസ്സിന് മുകളിലൂടെ വധു കൈ ചലിപ്പിക്കുന്നു, കാലിറിന്റെ ഏതെങ്കിലും ഭാഗം ആരുടെയെങ്കിലും ശിരസ്സിൽ പതിച്ചാൽ ആ പെൺകുട്ടി അതിവേഗം വിവാഹിതയാകും എന്നാണ് വിശ്വാസം.
-
സ്വർണ്ണ ആക്സസറികൾ
നിങ്ങളുടെ വിവാഹ ലെഹെംഗയോ സാരിയോ ഏറ്റവും മികച്ചതായി തോന്നിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് സ്വർണ്ണം കൊണ്ടുള്ള ആക്സസറികൾ അണിയുക എന്നത്. അന്തിമ ശോഭ പകരുന്നതിന് നിങ്ങൾക്ക് തിരഞ്ഞെടുക്കുന്നതിന് നിരവധി ആധുനികവും പരമ്പരാഗതവുമായ ആക്സസറികൾ ലഭ്യമാണ്.
ചെറിയൊരു സ്വർണ്ണ ക്ലച്ച് നല്ലൊരു ആശയമാണ്. ഡിസൈനർ സ്വർണ്ണ ബാൻഡുള്ള സ്വർണ്ണം പൂശിയ വാച്ചും അലങ്കാര കലയ്ക്ക് സൗന്ദര്യം പകരുന്ന അതിശയകരമായ മാർഗ്ഗമാണ്.
ബന്ധപ്പെട്ടവ: സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട അടിസ്ഥാന വ്യവസ്ഥകൾ
-
സ്വർണ്ണം മുടിയുടെ അഴക് വർദ്ധിപ്പിക്കും
നിങ്ങളുടെ ലുക്കിന് അന്തിമ ചാരുതയേകുന്നതിന് മുടിക്കെട്ടിൽ സ്വർണ്ണം കൊണ്ടുള്ള ഹെയർ ക്ലിപ്പുകൾ കുത്താവുന്നതാണ്. വധുവിന്റെ മൊത്തത്തിലുള്ള ആകർഷകത്വം വർദ്ധിപ്പിക്കുന്നതിന് ഡിസൈനർ ഹെയർഡുകളിൽ സ്വർണ്ണം കൊണ്ടുള്ള ഹെയർ പിന്നുകളും സ്വർണ്ണ ആഭരണങ്ങളും സ്വർണ്ണ ക്ലച്ചുകളും ഗോൾഡൻ ടിന്റുകളും ഗോൾഡ് സ്പാർക്കിളും സ്വർണ്ണം കൊണ്ടുള്ള മറ്റ് ആക്സസറികളും ഉപയോഗിക്കുന്നു.
-
വധുവിന് ഉപയോഗിക്കാവുന്ന, സ്വർണ്ണ സ്പർശമുള്ള മെഹെന്ദി
നിങ്ങൾക്ക് സ്വർണ്ണം ഉപയോഗിക്കാമെന്നിരിക്കെ, എന്തിനാണ് മെഹന്ദിക്കായി പരമ്പരാഗത ഹെന്ന ഉപയോഗിക്കുന്നത്? പരമ്പരാഗത രീതികളെ കൈവിടുക, നിങ്ങളുടെ കൈകൾക്ക് സ്വർണ്ണ ഹെന്ന ഉപയോഗിച്ച് സ്വർണ്ണ സ്പർശം നൽകുക.
സ്വർണ്ണ ഹെന്ന എന്നത് ഹെന്നയുടെയും സ്വർണ്ണം മുക്കിയ പൗഡറിന്റെയും മിശ്രിതമാണ്, താൽക്കാലിക ടാറ്റുവായും ഇത് ഉപയോഗിക്കാവുന്നതാണ്. വിദഗ്ധരായ മെഹന്ദി സ്റ്റൈലിസ്റ്റുകൾ ഈ സ്വർണ്ണ ബോഡി ടാറ്റുകൾ ഉപയോഗിക്കുന്നു അല്ലെങ്കിൽ വധുവിന്റെ കൈകളും കാലുകളും കൈത്തണ്ടകളും പുറംഭാഗവും അലങ്കരിക്കാൻ ഉപയോഗിക്കുന്നു. സ്വർണ്ണ മെഹന്ദി ഉപയോഗിക്കുമ്പോൾ വലുതും സങ്കീർണ്ണമല്ലാത്തതുമായ ഡിസൈനുകളാണ് ഉപയോഗിക്കേണ്ടത് . നിങ്ങളുടെ ഏറ്റവും സവിശേഷമായ ദിവസത്തിന് ആധുനികവും ഗ്ലാമറസും ആയൊരു സ്പർശം നൽകുന്നതിന് മറ്റൊരു വഴി.
-
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ചർമ്മ പരിരക്ഷണ ഉൽപ്പന്നങ്ങളിലും സ്വർണ്ണത്തിന്റെ ഉപയോഗം
വിവാഹാവസരങ്ങളിലെ സ്വർണ്ണത്തിന്റെ ഉപയോഗം ആഭരണങ്ങളിലോ വസ്ത്രങ്ങളിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല - ക്രീമുകളും ലോഷനുകളിലും സൗന്ദര്യവർദ്ധക ബ്രാൻഡുകൾ സ്വർണ്ണത്തിന്റെ നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുണ്ടെന്ന് നിങ്ങൾക്കറിയാമോ? ചർമ്മത്തിനടിയിലുള്ള ഫൈബർ ടിഷ്യുകളെ ഉത്തേജിപ്പിക്കാനും സൂക്ഷ്മമായ വരകളെ കുറയ്ക്കാനും ചർമ്മത്തിന്റെ മുറുക്കം കൂട്ടാനും നാനോഗോൾഡിന് കഴിയും . സ്വർണ്ണം ചേർത്തിട്ടുള്ള ഫേസ് പായ്ക്ക്, സ്വർണ്ണ നിറമുള്ള നെയിൽ പോളിഷ്, സ്വർണ്ണം ചേർത്തിട്ടുള്ള ഐ മെയ്ക്കപ്പ്, സ്വർണ്ണം കൊണ്ടുള്ള ബേസ് ഫൗണ്ടേഷൻ എന്നിങ്ങനെ വധുവിന്റെ ലുക്കിന് അതീവ ചാരുത നൽകാൻ സ്വർണ്ണ വർണ്ണത്തിന് കഴിയും. മുഖത്തിന്റെയും, വെളിയിൽ കാണുന്ന ശരീരഭാഗങ്ങളുടെയും തിളക്കം കൂട്ടാൻ സ്വർണ്ണം ചേർത്തിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് കഴിയും. ഗോൾഡ് ത്രെഡ് വർക്കിനും സ്വർണ്ണാഭരണങ്ങൾക്കും ഇവയിണങ്ങും.
ബന്ധപ്പെട്ടവ: Gold and health
വധുവിന്റെ അലങ്കാരങ്ങളിലെല്ലാം സ്വർണ്ണം ഉപയോഗിക്കുന്ന രീതിയാണ് ഇന്ന് മിക്ക വിവാഹങ്ങളിലും കണ്ടുവരുന്നത്. വിവാഹ ദിനത്തിൽ നിങ്ങളിൽ നിന്ന് ആരും കണ്ണെടുക്കാതിരിക്കാൻ സ്വർണ്ണാഭരണങ്ങൾക്കൊപ്പം വ്യത്യസ്ത തരത്തിൽ നിങ്ങൾക്ക് സ്വർണ്ണം ഉപയോഗിക്കാവുന്നതാണ്.