Published: 18 Aug 2017
ഏറ്റവും വിലപിടിച്ച 10 സ്വർണ്ണ ഇനങ്ങൾ: ഗാഡ്ജറ്റുകൾ മുതൽ ആക്സസറികൾ വരെ
മിന്നുന്നതെല്ലാം പൊന്നല്ല, എന്നാൽ ഈ 8 ഇനങ്ങൾ തീർച്ചയായും ആണ്.
ലോകത്തിലെ, ഏറ്റവും വില പിടിപ്പുള്ള 8 സ്വർണ്ണ ഇനങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് കാണാം.
-
സ്വർണ്ണവും കറുത്ത വൈരക്കല്ലുമുള്ള സ്മാർട്ട് ഫോൺ
ഉപയോഗിച്ച ഇടം: ചൈന
വില: $15 മില്യൺ
കണ്ടുപിടിച്ചത്: സ്റ്റുവർട്ട് ഹ്യൂഗ്‌സ്
- 135 ഗ്രാം ശുദ്ധ സ്വർണ്ണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ ഉടമ ഒരു ചൈനീസ് ബില്യണെയറാണ്
- ഈ ഫോണിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പിന് $23 മില്യൺ വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
-
സൂപ്പർ കോംപ്ലിക്കേഷൻ സ്വർണ്ണ പോക്കറ്റ് വാച്ച്
ആദ്യം ഉപയോഗിച്ച ഇടം: ന്യൂയോർക്ക്, യുഎസ്എ
വില: $24 മില്യൺ
കണ്ടുപിടിച്ചത്: പാറ്റെക്ക് ഫിലിപ്പെ
- രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള മത്സരത്തിന്റെ ഫലമാണിത്. ആഡംബരത്തിന്റെ അവസാന വാക്കായ ഈ വാച്ച്, സമയം തീർച്ചയായും അമൂല്യമാണെന്ന് തെളിയിക്കുന്നു.
- സൂപ്പർ കോംപ്ലിക്കേഷൻ എന്നാണ് വാച്ചിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ മെക്കാനിക്കൽ പോക്കറ്റ് വാച്ചാണിത്.
- കാലിബ്രെ 89 എന്നും പേരുള്ള ഈ സ്വർണ്ണ വാച്ചിന് ഒരു പൗണ്ട് തൂക്കമുണ്ട്, 73.2 മില്ലീമീറ്റർ വീതിയുമുണ്ട്.
-
വൈറ്റ് ഗോൾഡ് പോക്കറ്റ് സെറ്റ്
നിർമ്മിച്ച ഇടം: ഹെർട്ട്ഫോർഡ്ഷെയർ, ഇംഗ്ലണ്ട്
വില: $7.5 മില്യൺ
കണ്ടുപിടിച്ചത്: ജ്യോഫ്രി പാർക്കർ
- സ്വർണ്ണം കൊണ്ടും വൈരക്കല്ലുകൾ കൊണ്ടും നിർമ്മിച്ചിരിക്കുന്ന ഈ പോക്കർ സെറ്റ്, 'പോക്കർ' എന്ന ഗെയിമിനെ വ്യത്യസ്ത തലത്തിലേക്ക് ഉയർത്തുന്നു.
- ഈ സെറ്റിൽ, 12.5 കിലോ ഭാരമുള്ള 384 18-കാരറ്റ് വൈറ്റ് സ്വർണ്ണ ചിപ്പുകളുണ്ട്
-
ബുഗാട്ടി വെയ്റോൾ ഡയമണ്ട് ലിമിറ്റഡ് മോഡൽ കാർ
നിർമ്മിച്ച ഇടം: ലിവർപൂൾ, യുകെ
വില: $4 മില്യൺ
കണ്ടുപിടിച്ചത്: സ്റ്റുവർട്ട് ഹ്യൂഗ്സും റോബെർട്ട് ഗൾപ്പെറും
- 24 കാരറ്റ് സ്വർണ്ണത്തിൽ ഈ കാർ നിർമ്മിക്കുന്നതിന് രണ്ട് മാസമെടുത്തു.
- ഈ കളിപ്പാട്ടക്കാറിന്റെ ഭാരം ഏകദേശം 7 കിലോയാണ്
-
കനേഡിയൻ ജെയിന്റ് ഗോൾഡ് എലിസബെത്ത് കോയിൻ
നിലവിലെ ലൊക്കേഷൻ: അറിയില്ല
വില: $997,000
കണ്ടുപിടിച്ചത്: കാനഡ
- ഈ 100 കിലോഗ്രാം സ്വർണ്ണ നാണയത്തിൽ എലിസബത്ത് രാജ്ഞിയെയും മേപ്പിൾ ഇലയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഒരു ഔൺസ് ബുള്ളിയൻ നാണയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നിർമ്മിച്ചത്.
- ഈ നാണയത്തിന്റെ മുഖവില $1 മില്യൺ ആണെങ്കിലും, നിലവിലെ സ്വർണ്ണ വില അനുസരിച്ച്, ഇതിന്റെ മൂല്യം ചുരുങ്ങിയത് $5 മില്യൺ ആയിരിക്കും.
- ബെർലിന്റെ ബോഡ് മ്യൂസിയത്തിൽ നിന്ന്, 2017 മാർച്ചിൽ, ഈ സ്വർണ്ണ നാണയം മോഷ്ടിക്കപ്പെട്ടു.
-
ഗോൾഡ് ടേബിൾ-ടോപ്പ് ക്രിസ്മസ് ട്രീ
നിലവിലെ ലൊക്കേഷൻ: അറിയില്ല
വില: $500,000
കണ്ടുപിടിച്ചത്: സ്റ്റീവ് ക്വിക്ക്
- ഒരു ധനസമാഹരണ പ്രൊജക്റ്റിന് വേണ്ടിയാണ് ഈ 2 കിലോ തൂക്കമുള്ള സ്വർണ്ണ മരം നിർമ്മിച്ചത്.
- മനോഹരമായ ഒരു നെക്‌ലേസും ഇതിൽ ചാർത്തിയിട്ടുണ്ട്.
-
ക്ലിക്ക് ഗോൾഡ് റീഡർ ഗ്ലാസ്സ്
വില: $75,000
കണ്ടുപിടിച്ചത്: റോൺ ലാൻഡോ
- 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ഈ കണ്ണട നിർമ്മിക്കുന്നതിന് 50 ദിവസമെടുത്തു.
-
ഗോൾഡൻ ഫീനിക്സ് ഗോൾഡ് കപ്പ് കേക്ക്
ഇടം: ദുബായിലെ ബ്ലൂംസ്ബെറീസ് കപ്പ് കേക്ക്സ്
വില: $972
കണ്ടുപിടിച്ചത്: ദുബായിലെ ബ്ലൂംസ്ബെറീസ് കപ്പ് കേക്ക്സ്
- ഭക്ഷിക്കാവുന്ന സ്വർണ്ണ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ വിഭവം, സ്വർണ്ണം പൂശിയിട്ടുള്ള ട്രോളിയിലാണ് വിളമ്പുക. കേക്ക് സ്റ്റാൻഡിനും സ്വർണ്ണ പെയിന്റ് അടിച്ചിരിക്കുന്നു.