Published: 12 Mar 2018
അലക്സാണ്ടർ ചക്രവർത്തിയുടെ 1000 സ്വർണ്ണനാണയങ്ങൾ!
ഇന്ത്യയുടെ അധിനിവേശ ചരിത്രത്തിൽ അംബി രാജകുമാരൻ (ഓംഫിസ് ടാക്സയിൽസ്) ഒരു അപ്രശസ്ത നാമമാണ്. ഇദ്ദേഹം അലക്സാണ്ടർ ചക്രവർത്തിയെ അദ്ദേഹത്തിന്റെ മുഖ്യശത്രുവായ പുരു (പോറസ്) രാജാവിനെ തിരിച്ചടിക്കാൻ ക്ഷണിച്ചതിനാൽ അദ്ദേഹത്തെ ഒരു വഞ്ചകനായി ചരിത്രം ചിത്രീകരിക്കുന്നു. പുരു രാജാവ് ഭരിച്ചിരുന്നത് ഇന്നത്തെ പഞ്ചാബിലുള്ള ചെനാബ്, ചെലം (ഹിഡാസ്പസ്) നദികളുടെ ഇടയിലുള്ള ഭൂപ്രദേശമാണ്. അംബി രാജാവ് ടക്സിലയുടെ ഭരണാധികാരിയാണെങ്കിൽകൂടി, അദ്ദേഹത്തിന്റെ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത് ചെലം നദിയുടെ വടക്ക് തീരത്തിനും ഗന്ധാരയുടെ (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ) വലതുവശം വരെയുമാണ്. ഗന്ധാരപ്രവിശ്യയുടെ മുൻമേധാവിയെ അലക്സാണ്ടർ ക്ഷണിച്ചപ്പോൾ ചില മലമ്പ്രദേശ ഗോത്ര തലവന്മാരായ അഷ്വകയാനസിന്റെയും അഷ്വകയാണസിന്റെയും ഭാഗങ്ങളായ അസ്പാസിയോയും അസ്സകെനോയും അംബി രാജകുമാരൻ ഒഴികെയുള്ളവർക്ക് കീഴടങ്ങാൻ വിസമ്മതിച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ വിലപിടിപ്പുള്ള സമ്മാനങ്ങളുമായി അലക്സാണ്ടർ ചക്രവർത്തിക്ക് കീഴടങ്ങി .എന്നിരുന്നാലും, അലക്സാണ്ടർ അംബി നൽകിയ സമ്മാനങ്ങളും പദവിയും തിരിച്ചുനൽകി. പകരം 30 കുതിരയും 1000 സ്വർണ്ണ നാണയങ്ങളും (25,000 - 60,000 കി. ഗ്രാം) വിലപിടിപ്പുള്ള പേർഷ്യൻ ചമയക്കോപ്പുകളും, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള ആഭരണങ്ങളും നൽകി
അതുകൊണ്ട് , ലോകം കീഴടക്കിയവനായി അലക്സാണ്ടറിനെ അംഗീകരിക്കുന്നോ അതോ അലക്സാണ്ടർ ഇത്രവലിയ മഹാമനസ്കതയ്ക്ക് ഒരു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമോ എന്നർത്ഥമുണ്ടോ?
അവരവരുടെ അതിർത്തി സുരക്ഷിതമാക്കുന്ന സഞ്ചരിക്കുന്ന സൈന്യത്തോട് നിഷ്പക്ഷത പുലർത്തുകയും വിപുലമായ പ്രതിഫലം നൽകുകയും ചെയ്യുന്ന അംബിയെ കൊളോണിയൽ ചരിത്രകാരന്മാർ ഒരു വഞ്ചകനായി ചിത്രീകരിച്ചു .എന്നിരുന്നാലും, അംബിക്കു സമ്മാനം നൽകുന്ന അലക്സാണ്ടറിന്റെ ഈ പ്രവൃത്തി പട്ടാളക്യാമ്പിലെ പലർക്കിടയിലും അസൂയക്കും വിദ്വേഷത്തിനും കാരണമായി. ഇന്ത്യയിൽ ഒരാൾക്കെങ്കിലും 1000 സ്വർണ്ണ നാണയങ്ങൾ സ്വന്തമായി കൈവശമുണ്ട് എന്ന തോന്നലിൽ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ മെലീഗറെ അലക്സാണ്ടറിനെ ആക്ഷേപ രൂപേണ അഭിനന്ദിക്കാൻ പ്രേരിപ്പിച്ചു. അസൂയാലുക്കൾ സ്വയം ദുഃഖിക്കുകയുള്ളു എന്ന് അലക്സാണ്ടർ ഇതിനോട് പ്രതികരിച്ചു .
ശരി, ചോദ്യമിതാണ്, അലക്സാണ്ടറിനെക്കൊണ്ട് ഒരു യുദ്ധം പ്രഖ്യാപിക്കാൻ അംബിയാഗ്രഹിച്ചാൽ, അത് ചെയ്യിക്കുന്നത് അംബിക്കു യുക്തിസഹമാണോ? നേരെമറിച്ച്, പോറസിനെതിരായി യുദ്ധം ചെയ്യാൻ കൂട്ടുനിൽക്കുന്നതിന് അലക്സാണ്ടർ അംബിക്കു കൈക്കൂലി നൽകി. എന്നാൽ, അംബി സ്വമേധയാ അലക്സാണ്ടറിന്റെ പക്ഷം ചേർന്നാൽ എന്തുകൊണ്ടൊരുവൻ ഒരു കക്ഷിക്ക് ഇത്ര വലിയ തുക നൽകാൻ തയ്യാറായി .
ഗോഗമെല യുദ്ധത്തിൽ (331 B .C ) പേർഷ്യക്കാരെ കീഴടക്കിയതിനുശേഷം ഗ്രീക്കുകാർ 100,000 സ്വർണ്ണനാണയം (2500000 കി.ഗ്രാം) പിടിച്ചടക്കിയതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, പോറസ്സുകാരുമായുള്ള യുദ്ധം വിജയിച്ച ശേഷം, അലക്സാണ്ടർ ഇന്ത്യയിൽനിന്നും കൊള്ളയടിച്ച സ്വത്തുക്കൾ അവഗണിക്കത്തക്കതായിരുന്നു. അത്ഭുതമെന്നുപറയട്ടെ, അക്കാലഘട്ടങ്ങളിൽ ഇന്ത്യ സ്വർണ്ണത്താലും വിലപിടിപ്പുള്ള കല്ലുകൾക്കൊണ്ടും സമൃദ്ധമായിരുന്നു. അതുകൊണ്ട്, അലക്സാണ്ടർ പറയത്തക്ക വിജയങ്ങൾ നേടുകയോ കൊള്ളമുതലിൽ കൈവെക്കുകയോ ചെയ്തിട്ടില്ല എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു.