Published: 01 Jan 2020
ഈ വർഷം സ്വർണ്ണം വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച ദിവസങ്ങൾ
നിങ്ങളുടെ ജീവിതത്തിലേക്ക് എല്ലായ്പ്പോഴും വിലപ്പെട്ടൊരു അനുബന്ധമാണ് സ്വർണ്ണം.അത് സ്വർണ്ണാഭരണമാകട്ടെ, വീടിനായുള്ള ഒരു അലങ്കാര വസ്തുവാകട്ടെ അല്ലെങ്കിൽ നിങ്ങളുടെ ഭാവിക്കായുള്ള ഒരു നിക്ഷേപമാകട്ടെ. എന്നാൽ, സ്വർണ്ണം വാങ്ങുന്നതിന് മറ്റുള്ള ദിവസങ്ങളേക്കാൾ മികച്ചതാണെന്ന് കരുതപ്പെടുന്ന ചില ദിവസങ്ങളുണ്ട്.
- അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് ദാന്തെരാസ്. ഈ ദിവസം ലക്ഷ്മീദേവിയെയും കുബേരനെയും ഭക്തർ പൂജിക്കുന്നു. ഹിമ രാജാവിന്റെ ഐതിഹ്യവും ഈ മുഹൂർത്തത്തിനോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഹിമ രാജാവിന്റെ മകന്, വിവാഹം കഴിഞ്ഞ് നാലാം നാൾ മരിക്കുമെന്ന ശാപമേറ്റു. അദ്ദേഹത്തെ രക്ഷിക്കുന്നതിന്, പത്നി അദ്ദേഹത്തെ ധാരാളം സ്വർണ്ണം അണിയിച്ചു. മരണദേവനായ യമരാജൻ എത്തിയപ്പോൾ, ഹിമ രാജാവിന്റെ മകനിൽ നിന്നുയരുന്ന സ്വർണ്ണപ്രഭയിൽ ദേവനെ അതിശയിപ്പിച്ചു, രാജാവിന്റെ മകനെ കൊല്ലാതെ വിടുകയും ചെയ്തു. അതിനാൽ, ദാന്തെരാസ് സമയത്ത് സ്വർണ്ണം വാങ്ങുന്നത് ദുഷ്ടശക്തികളെ അകറ്റിനിർത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
- ഹിന്ദുക്കൾക്കും ജൈനർക്കും ഇടയിൽ അതീവ ശുഭകരമായി കരുതപ്പെടുന്ന ഒരു അവസരമാണ് അക്ഷയ തൃതീയ. പഞ്ചപാണ്ഡവർക്ക് സാക്ഷാൽ വിഷ്ണു ഭഗവാൻ ഒരിക്കലും ശൂന്യമാകാത്ത അക്ഷയപാത്രം നൽകിയത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് അനന്തമായ സമ്പത്ത് കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
- എല്ലാ തിന്മകളിൽ നിന്നും ഭക്തരെ രക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ദുർഗാ ദേവിയുടെ ഒമ്പത് രൂപങ്ങളെ പൂജിക്കുന്ന അവസരമാണ്നവരാത്രി ഇന്ത്യൻ ആളുകൾ സ്വർണ്ണം വാങ്ങുന്ന ഏറ്റവും ജനപ്രിയ ഉത്സവങ്ങളിലൊന്നാണ് ഇത്.
- തിന്മയ്ക്ക് മേൽ നന്മയുടെ വിജയം പ്രതിനിധീകരിക്കുന്നതാണ് ദസ്സറ ഈ ദിവസമാണ് രാവണനെ രാമൻ കൊന്നതെന്നും മഹിഷാസുരന്റെ തല ദുർഗ്ഗാ ദേവി അറുത്തതെന്നും വിശ്വസിക്കപ്പെടുന്നു . വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഈ ദിവസവും മഞ്ഞലോഹം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി അറിയപ്പെടുന്നു.
- ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് ബലിപ്രതിപാദ. ബലി രാജാവിന് ഒരു ദിവസം ഭൂമി സന്ദർശിക്കാൻ വിഷ്ണു ഭഗവാൻ വരം വരം നൽകിയത് ഈ ദിവസമാണെന്ന് ഐതിഹ്യം പറയുന്നു. ബലി രാജാവ് ഭരിച്ചിരുന്ന സമയത്തെ സമൃദ്ധി ലഭിക്കുന്നതിന് ആളുകൾ ഈ ദിവസം സ്വർണ്ണം വാങ്ങുന്നു.
- മഹാരാഷ്ട്രയിൽ ആഘോഷിക്കപ്പെടുന്നഗുഡി പഡ്വ, , ഹിന്ദു ചാന്ദ്ര കലണ്ടർ പ്രകാരം പുതുവർഷമായി കണക്കാക്കപ്പെടുന്നു. പുതുവർഷത്തിന്റെ ആഗമന വേളയിൽ സ്വർണ്ണാഭരണം ഉൾപ്പെടെയുള്ള വിലപ്പെട്ട ഇനങ്ങൾ വാങ്ങുന്നത് ശുഭകരമായി ആളുകൾ കരുതുന്നു.
- ദക്ഷിണേന്ത്യൻ പുതുവർഷമായ ഉഗാദി, (മഹാരാഷ്ട്രയിൽ ആഘോഷിക്കപ്പെടുന്ന ഗുഡി പഡ്വയെ പോലെ തന്നെ), കർണാടകയിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കേരളത്തിലും വലിയ രീതിയിൽ ആഘോഷിക്കുന്നു. പുതുവർഷത്തിൽ സ്വർണ്ണം വാങ്ങുന്നത്, ആ വർഷം മുഴുവൻ സൗഭാഗ്യവും സമൃദ്ധിയും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ഈ അവസരത്തിൽ നിരവധി പേർ സ്വർണ്ണം വാങ്ങുന്നു.
- കേരളത്തിൽ ഏറെ ആചാരങ്ങളോടും ആവേശത്തോടും ആഘോഷിക്കുന്ന കൊയ്ത്തുത്സവമാണ് ഓണം. ജീവിതത്തിന്റെ പുതിയ ആരംഭത്തെ അടയാളപ്പെടുത്തുന്നതിനാലും സമൃദ്ധി കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നതിനാലും സ്വർണ്ണം വാങ്ങുന്നതിനുള്ള ശുഭദിനമായി ഓണത്തെ കണക്കാക്കുന്നു.
- നാല് ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്ന കൊയ്ത്തുത്സവമാണ് തമിഴരുടെ പൊങ്കൽ, സമൃദ്ധിയും മികച്ച ഭാവിയും കൊണ്ടുവരുന്ന ആഘോഷമാണ് പൊങ്കൽ എന്നതിനാൽ സ്വർണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ മുഹൂർത്തായിട്ടാണിത് വിശ്വസിക്കപ്പെടുന്നത്.
- വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ചും പഞ്ചാബിൽ ആഘോഷിക്കപ്പെടുന്ന കൊയ്ത്തുത്സവമാണ് ബൈശാഖി, ഇത് സിഖ് പുതുവത്സരവും കൂടിയാണ്. പഞ്ചാബിൽ, സ്വർണ്ണാഭരണം അണിഞ്ഞ സ്ത്രീ, കുടുംബത്തിന്റെ സന്തോഷത്തെയും സമൃദ്ധിയെയുമാണ് അടയാളപ്പെടുത്തുന്നത്. അതിനാൽ, വീട്ടിലെ സ്ത്രീകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള മികച്ച അവസരമായി ബൈശാഖി കരുതപ്പെടുന്നു.
- ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വിവാഹിതരായ സ്ത്രീകൾ ആചരിക്കുന്ന ഒറ്റദിവസത്തെ ആഘോഷമാണ് കർവാചൗത്, മഹാഭാരത കാലത്ത് തന്നെ ഈ ചടങ്ങ് ആചരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ദിവസം, തങ്ങളുടെ അനശ്വര പ്രണയത്തിന്റെ അടയാളമായി, ഭർത്താക്കന്മാർ ഭാര്യമാർക്ക് സ്വർണ്ണം സമ്മാനമായി നൽകുന്നു.
- • ഇന്ത്യൻ വിവാഹങ്ങൾ , എടുക്കുകയാണെങ്കിൽ, വിവാഹത്തിന് ചെലവാകുന്ന മൊത്തം പണത്തിന്റെ 1/3 ശതമാനവും സ്വർണ്ണത്തിന് വേണ്ടിയാണ് ചെലവിടുന്നതെന്ന് കാണാം. വിവാഹ വേളയിൽ മകനോ മകൾക്കോ, മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ സ്വർണ്ണം സമ്മാനമായി നൽകുന്നത്, ലക്ഷ്മീ ദേവിയുടെ അനുഗ്രഹം അവരിൽ ചൊരിയുന്നതിനാണ്. വിവാഹ വേളയിൽ ഒരു സുഹൃത്തോ ബന്ധുവോ എന്ന നിലയിൽ സ്വർണ്ണം സമ്മാനിക്കുന്നത്, ദമ്പതികളുടെ ഭാവിക്കുള്ളൊരു സുരക്ഷാ വലയം തീർക്കുന്നതിനാണ്.