Published: 12 Sep 2017
ഉത്സവ സീസണുകളിൽ സ്വർണ്ണ വില കൂടുമോ?
ഇന്ത്യയിൽ, ഉത്സവ സീസണുകളിൽ സ്വർണ്ണ ഡിമാൻഡ് ഉയരുന്ന പ്രവണത കാണാറുണ്ട്. ഇങ്ങനെ ഡിമാൻഡ് വർദ്ധിക്കുന്നത്, വിലപ്പെട്ട ഈ ലോഹത്തിന്റെ വില കൂടുന്നതിലേക്ക് നയിക്കുമെന്ന് പല വ്യക്തികളും വിശ്വസിക്കുന്നു. വാസ്തവത്തിൽ ഡിമാൻഡിൽ ഉണ്ടാകുന്ന വർദ്ധനവ്, സ്വർണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാക്കുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന്, സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് നമ്മളാദ്യം മനസ്സിലാക്കേണ്ടതുണ്ട്.
സ്വർണ്ണ ആവശ്യകതകൾ നിറവേറ്റുന്നതിന് ഇന്ത്യ ആശ്രയിക്കുന്നത് സ്വർണ്ണ ഇറക്കുമതിയെയാണ്. ഇന്ത്യയിൽ സ്വർണ്ണ ഉൽപ്പാദനം തുലോം കുറവാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി കോലാർ ആയിരുന്നു. എന്നാൽ ഇവിടെ നിന്നുള്ള ഖനനം ഇപ്പോൾ ഏതാണ്ട് നിലച്ച മട്ടാണ്. സ്വർണ്ണ ഖനനം വർദ്ധിപ്പിക്കാൻ പ്രയത്നങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇതുവരെയും ഫലം കണ്ടിട്ടില്ല. ഈ പ്രയത്നങ്ങൾ വിജയിച്ചാൽ തന്നെ, ഇറക്കുമതിയിൽ അതിന്റെ സ്വാധീനം കുറവായിരിക്കും, കാരണം സ്വർണ്ണത്തിനായുള്ള ഇന്ത്യയുടെ ഡിമാൻഡ് അത്രയും ഭീമമാണ്.
നമ്മുടെ രാജ്യത്തെ സ്വർണ്ണ ഡിമാൻഡ് നിറവേറ്റുന്നത് ഇറക്കുമതികളിലൂടെ ആയതിനാൽ, സ്വർണ്ണവില നിർണ്ണയിക്കുന്നതിൽ അന്തർദ്ദേശീയ സ്വർണ്ണ വിലയ്ക്ക് സ്വാധീനം ചെലുത്താൻ കഴിയും. അന്തർദ്ദേശീയ സ്വർണ്ണ വിലയിലേക്ക്, നമ്മൾ നിലവിലെ ഡ്യൂട്ടികളും തീരുവകളും കറൻസി നിരക്കും (രൂപയുടെ നിരക്ക് വേഴ്സസ് ഡോളർ നിരക്ക്) ചേർക്കുന്നു, എന്നിരുന്നാലും സർക്കാർ ലെവികൾ (തീരുവകളും ഡ്യൂട്ടികളും) ഇടയ്ക്കിടെ മാറുന്നില്ല, അതിനാൽ, റീട്ടെയിലറുടെ പക്കലുള്ള സ്വർണ്ണ വില നിർണ്ണയിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്: കറൻസിയുടെ നീക്കവും സ്വർണ്ണത്തിന്റെ അന്തർദ്ദേശീയ വിലയും.
ഈ രണ്ട് ഘടകങ്ങൾ സ്വർണ്ണവിലയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
അന്തർദ്ദേശീയ വിലകൾആഗോള വിപണികളിൽ സ്വർണ്ണം വ്യാപാരം ചെയ്യപ്പെടുന്നു, വിപണി വിലയാണ് ('സ്പോട്ട് പ്രൈസ്' എന്നും അറിയപ്പെടുന്നു) ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തെ നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, ആഗോള വിപണികളിൽ ഔൺസ് ഒന്നിന് $1250 എന്ന നിരക്കിലാണ് 'സ്പോട്ട് പ്രൈസ്' എന്ന് കരുതുക. ഈ വില കൂടുന്നുവെങ്കിലും - അതായത് മാർക്കറ്റിലെ വില കൂടുന്നു - മറ്റ് ഘടകങ്ങളെല്ലാം സ്ഥിരമായി നിലനിൽക്കുന്നു എങ്കിലും, ഇന്ത്യയിലെ സ്വർണ്ണ വില ഉയരും. പണപ്പെരുപ്പം, പലിശ നിരക്കുകൾ, മറ്റ് കറൻസികൾക്ക് എതിരെയുള്ള ഡോളറിന്റെ നീക്കം, സാമ്പത്തിക വിവരങ്ങൾ എന്നിവയൊക്കെയാണ് അന്തർദ്ദേശീയ വിപണിയിലെ സ്വർണ്ണ വില നിയന്ത്രിക്കുന്നത്. മറ്റൊരു പ്രധാന ഘടകം ജിയോപൊളിറ്റിക്കൽ സമ്മർദ്ദങ്ങളാണ്. ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ ഉണ്ടാവുമ്പോൾ, വിലയിൽ ചാഞ്ചാട്ടം ഉണ്ടാകും. എന്നാൽ ഇത്തരം സംഘർഷങ്ങൾ എപ്പോഴും ഉണ്ടാവുന്നതല്ല. ദീർഘ-കാല സ്വർണ്ണ വിലകളെ ഡിമാൻഡും സപ്ലേയും സ്വാധീനിക്കുന്നു.
കറൻസിയുടെ നീക്കംഡോളറിനെതിരെ രൂപ നടത്തുന്ന നീക്കം (താഴേക്കായാലും മുകളിലേക്കായാലും) ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നു. നമുക്ക് ഇതൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. 65 രൂപാ കൊടുത്താൽ 1 ഡോളർ കിട്ടുമായിരുന്ന അവസ്ഥയിൽ നിന്ന് 66 രൂപാ കൊടുത്താലേ ഒരു ഡോളർ കിട്ടുകയുള്ളൂ എന്ന അവസ്ഥ സംജാതമായാൽ, മറ്റെല്ലാ ഘടകങ്ങളും സ്ഥിരമായി നിന്നാൽ പോലും, ഇന്ത്യയിൽ സ്വർണ്ണ വില ഉയരും. അതുപോലെ ഒരു ഡോളർ ലഭിക്കാൻ 65 രൂപയോ 64 രൂപയോ നൽകിയാൽ മതിയെന്ന അവസ്ഥ വന്നാൽ, സ്വർണ്ണത്തിന്റെ വില കുറയും. ഈയടുത്ത കാലങ്ങളിൽ ഒരു ഡോളറിന്റെ വില 66 രൂപയിൽ നിന്ന് 64.66 രൂപയായി കുറഞ്ഞത് സ്വർണ്ണ വിലയിൽ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്.
ഉപസംഹാരംഅതുകൊണ്ട്, ഉത്സവ സീസൺ വന്നാൽ സ്വർണ്ണ വില വർദ്ധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം "ഇല്ല" എന്നാണ്. മുകളിൽ സൂചിപ്പിച്ച ഘടകങ്ങളാണ് ഇന്ത്യൻ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാന ഘടകം ആഗോള വിപണിയിലെ സ്വർണ്ണ വില തന്നെയാണ്.