Published: 14 Jun 2019
പിതാവിന്റെ വ്യക്തിത്വത്തിന് യോജിച്ച ‘ഫാദേഴ്സ് ഡേ’ സമ്മാനങ്ങൾ
ഫാദേഴ്സ് ഡേ വരാൻ പോകുന്നതിനാൽ, നിങ്ങളുടെ പിതാവിനൊരു അനുയോജ്യമായ സമ്മാനത്തിനായി നിങ്ങൾ തേടുകയാകാം. വർഷങ്ങളായി നിങ്ങൾക്ക് പിതാവിനെ അറിയാമെങ്കിലും, ഇത്രയും കാലമായി അദ്ദേഹം നിങ്ങൾക്ക് ചെയ്തുതന്നിട്ടുള്ള എല്ലാ കാര്യങ്ങളെയും നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ബോധ്യപ്പെടുത്തും എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകുന്നത് സാധാരണമാണ്.
കുട്ടികളെന്ന നിലയിൽ നിങ്ങൾ പലപ്പോഴും “എന്റെ അച്ഛൻ നിന്റെ അച്ഛനെ പോലെയല്ല” എന്ന് വീമ്പിളക്കിയിരിക്കാം, അദേഹത്തിന് തികവുറ്റൊരു സമ്മാനം നൽകുന്നതിനുള്ള നിങ്ങളുടെ താക്കോലാകാം ഈ ചിന്ത! ഓരോ പിതാവിനും സവിശേഷമായ വ്യക്തിത്വവും അഭിരുചിയുമുണ്ട്, അത് അദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുകയും നിങ്ങൾക്ക് പ്രിയങ്കരനാക്കുകയും ചെയ്യുന്നു. അതിനാൽ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പൂർത്തീകരിക്കുന്ന ഒരു സമ്മാനം തിരഞ്ഞെടുത്ത് ഈ ‘ഫാദേഴ്സ് ഡേ’യെ സവിശേഷ ദിനമാക്കി മാറ്റുക. ഇങ്ങനെ ചെയ്യുന്നതിനുള്ള ശ്രദ്ധേയമായ ഒരു മാർഗ്ഗം സ്വർണം സമ്മാനിക്കുകഎന്നതാണ്.
തലമുറകളായി എല്ലാ സംസ്കാരങ്ങളിലും സ്വർണ്ണത്തിന്റെ മൂല്യവും പ്രതീകാത്മകതയും അംഗീകാരിക്കപ്പെടുന്നു. സ്വർണം സമ്മാനിക്കുന്നത് സ്നേഹവും ആദരവും ആദരവും പ്രകടിപ്പിക്കുന്ന ഒരു പ്രവൃത്തിയാണ്. സ്വർണത്തിന് അലങ്കാര മൂല്യം മാത്രമല്ല ഉള്ളത്, ഇത് ഒരുതരം നിക്ഷേപം കൂടിയാണ്, കാരണം ഏറ്റവും അനിശ്ചിതമായ സമയങ്ങളിൽ പോലും സ്വർണം സാമ്പത്തിക മൂല്യം നിലനിർത്തുന്നു.
സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള പിതാവ്
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് നിങ്ങളുടെ പിതാവിന്റെ പ്രത്യേകതയെങ്കിൽ, ഡിജിറ്റൽ സ്വർണം സമ്മാനിച്ച് അദ്ദേഹത്തെ ഞെട്ടിക്കാൻ ഈ അവസരം ഉപയോഗിക്കുക. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം നിങ്ങളെ എത്രമാത്രം സ്വാധീനിച്ചുവെന്ന് കാണിക്കുന്നതിനുള്ള ഒരു സൂക്ഷ്മമായ മാർഗമാണിത്, അദ്ദേഹത്തിന് നന്ദി പറയുന്നതിനുള്ള ഒരു മികച്ച മാർഗവുമാണ്!
എന്തുകൊണ്ട് ഡിജിറ്റൽ സ്വർണം?
സ്വർണം വാങ്ങുന്നതിനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമാണ് ഡിജിറ്റൽ സ്വർണം. നിങ്ങൾക്ക് ഏത് അളവിലും 24 കാരറ്റ് സ്വർണംഓൺലൈനിൽ വാങ്ങാനോ വിൽക്കാനോ ശേഖരിക്കാനോ കഴിയും. ഓൺലൈനിൽ വാങ്ങുന്ന ഓരോ ഗ്രാം സ്വർണവും മാർക്കറ്റ് ലിങ്ക്ഡ് സ്വർണ നിരക്കിൽ ഓൺലൈനിൽ ട്രേഡ് ചെയ്യാൻ കഴിയുന്ന യഥാർത്ഥ ഭൗതിക സ്വർണത്തിന് തുല്യമാണ്.
അതിനാൽ, സ്ഥിരതയും സുതാര്യതയും കാരണം സാങ്കേതിക വൈദഗ്ധ്യവും വ്ശകലന ശേഷിയും ഉള്ള പിതാക്കന്മാർക്ക് അനുയോജ്യമായ ഒരു സമ്മാനമാണ് ഡിജിറ്റൽ സ്വർണം.
പാരമ്പര്യവാദി
സാങ്കേതികവിദ്യയുടെയും ഗാഡ്ജെറ്റുകളുടെയും സങ്കീർണ്ണതകളില്ലാതെ ലളിതമായ രീതിയിലാണ് നിങ്ങളുടെ പിതാവ് കാര്യങ്ങൾ ചെയ്യാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അദ്ദേഹമൊരു ഒരു സ്വർണ പൂശിയ വാച്ച് എന്തുകൊണ്ടും വിലമതിക്കും.
എന്തുകൊണ്ട് സ്വർണ പൂശിയ വാച്ച്?
ഇന്ന്, അനലോഗ് വാച്ചുകൾ പാരമ്പര്യത്തിന്റെയും ആദരവിന്റെയും പ്രതീകമായി കാണക്കാക്കപ്പെടുന്നു, അവയ്ക്ക് ചുറ്റും ഒരു വിന്റേജ് പ്രഭാവലയമുണ്ട്. വാച്ചുകൾ ഏതെങ്കിലും വാർഡ്രോബിന്റെ അനിവാര്യ ഭാഗമായിരുന്ന ആ പഴയ സമയങ്ങളെ അവ ഓർമ്മപ്പെടുത്തുന്നു. ഒരു സ്വർണ പൂശിയ വാച്ച് ഒരു ആക്സസറിയാണ്, അത് പ്രവർത്തനപരവും ക്ലാസിയും ആണ് - ഒരു പരമ്പരാഗത കാര്യങ്ങളിൽ വിശ്വസിക്കുന്ന പിതാവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒന്ന്.
മിനിമലിസ്റ്റ്
ചില പിതാക്കന്മാർ കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളോട് താൽപ്പര്യപ്പെടുന്നില്ല, പ്രവർത്തനപരവും എന്നാൽ ക്ലാസ്സി ആയതുമായ കാര്യങ്ങൾ അവർ ആസ്വദിക്കുന്നു. ചെറിയ പാക്കേജുകളിലാണ് വലിയ കാര്യങ്ങൾ വരുന്നതെന്ന് അത്തരം പിതാക്കന്മാർ വിശ്വസിക്കുന്നു. അതിനാൽ, സ്വർണ കഫ്ലിങ്കുകൾ പോലുള്ള ആക്സസറികൾ അവർക്ക് അനുയോജ്യമായ സമ്മാനമായിരിക്കും
എന്തുകൊണ്ട് സ്വർണ കഫ്ലിങ്കുകൾ?
കഫ്ലിങ്കുകൾ വീണ്ടും ഫാഷൻ രംഗത്ത് ചർച്ചാ വിഷയമാണ്, അവ സാംസ്ക്കാരികത്തനിമയുടെ പ്രതീകമാണ്, അവയ്ക്ക് സ്മാർട്ട് ലുക്കുമുണ്ട്. ക്ലാസിക് റൗണ്ട് മുതൽ ബോൾഡ് സ്ക്വയർ വരെയും അതിലോലമായ പാറ്റേണുകളുള്ള ദീർഘചതുര രൂപങ്ങൾ വരെയും വിവിധതരം മിനിമലിസ്റ്റിക് ഡിസൈനുകളിൽ സ്വർണ കഫ്ലിങ്കുകൾ ലഭ്യമാണ്. നിങ്ങളുടെ പിതാവിന്റെ അഭിരുചിക്കനുസൃതമായ ഒരു ജോടി കഫ്ലിങ്കുകൾ തിരഞ്ഞെടുക്കുന്നത് അദേഹത്തിന്റെ ശൈലി നിങ്ങൾ എത്രമാത്രം ആരാധിക്കുന്നുവെന്ന് വെളിവാക്കും.
മാക്സിമലിസ്റ്റ്
ചിലർ ‘ലിവിംഗ് ലൈഫ് കിംഗ് സൈസി’ൽ വിശ്വസിക്കുകയും ആഡംബരങ്ങളിൽ ഏർപ്പെടുകയും മികച്ച കാര്യങ്ങൾ സ്വയം സ്വയം സമ്മാനിച്ചുകൊണ്ട് മനസ്സിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ പിതാവ് അങ്ങനെയുള്ള ഒരു വ്യക്തി ആണെങ്കിൽ, നിങ്ങൾ ഓർമ്മിക്കേണ്ട ഒരേയൊരു മന്ത്രം ‘ഏറ്റവും വലുത്, ഏറ്റവും മികച്ചത്’ എന്നതാണ്. അതിനാൽ, നിങ്ങളുടെ പിതാവിന്റെ ‘ലാർജർ ദേൻ ലൈഫ്’ വ്യക്തിത്വത്തിന് യോജിക്കുന്ന ഒരു സ്വർണ സമ്മാനം വാങ്ങുക.
എന്തുകൊണ്ട്സ്വർണാഭരണങ്ങൾ?
ഒരു സ്വർണ ബ്രേസ്ലെറ്റ്, മോതിരം, പെൻഡന്റ് എന്നിവ അടങ്ങിയ ഒരു ജ്വല്ലറി സെറ്റ് നിങ്ങളുടെ പിതാവിനെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. നിങ്ങളുടെ പിതാവ് ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് വ്യക്തിഗതമാക്കിയതും പേര് കൊത്തിയിട്ടുള്ളതുമായ ഒരു ആഭരണം പരീക്ഷിച്ച് നോക്കാവുന്നതാണ്. നിങ്ങളുടെ പിതാവിന്റെ പേരോ ഇനീഷ്യലുകളോ കൊത്തിയിട്ടുള്ള ഒരു സ്വർണ പെൻഡന്റോ ബ്രേസ്ലെറ്റോ അദ്ദേഹത്തിന്റെ ഹൃദയം കവരുമെന്ന് ഉറപ്പാണ്.
ഫാഷൻ ഭ്രമമുള്ള പിതാക്കന്മാർ
ഓരോ കുടുംബത്തിലും, ഫാഷനുമായി ബന്ധപ്പെട്ട ഉപദേശത്തിനായി എല്ലാവരും അന്വേഷിക്കുന്ന ഒരു വ്യക്തി ഉണ്ടാകും; ചില കുടുംബങ്ങളിൽ, അത് പിതാവായിരിക്കും. നിങ്ങളുടെ പിതാവ് ഫാഷൻ ആസ്വദിക്കുന്ന വ്യക്തിയാണെങ്കിൽ, സ്വർണം പൂശിയ ബ്രൂച്ചുകളും പിന്നുകളും അദ്ദേഹത്തിന്റെ ദിവസം തന്നെ മാറ്റും!
എന്തുകൊണ്ട് സ്വർണ ബ്രൂച്ചുകളും പിന്നുകളും?
വെളുത്ത സ്വർണം, റോസ് സ്വർണം, പച്ച സ്വർണം, മുതലായവയിൽ അവ വരുന്നു. ബ്ലേസറുകൾക്കും കുർത്തകൾക്കും ഷർട്ടുകൾക്കും കോട്ടുകൾക്കും ഒപ്പം ധരിക്കാൻ കഴിയുന്ന സവിശേഷമായ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ് ഗോൾഡ് ബ്രൂച്ചുകളും ലാപൽ പിന്നുകളും. ആധുനികം മുതൽ വിന്റേജ് ഡിസൈനുകൾ വരെയുള്ള വ്യത്യസ്ത ഓപ്ഷനുകളിൽ അവ ലഭ്യമാണ്. അതിനാൽ, നിങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിന് പ്രാധാന്യം നൽകുന്ന ഒരു ജോടി സ്വർണ പിന്നുകൾ നിങ്ങളുടെ പിതാവിന് സമ്മാനിക്കുന്നത് അദേഹത്തെ ആഹ്ലാദഭരിതനാക്കും.
സ്വർണത്തിന്റെ കാലാതിവർത്തിത്വം, നിങ്ങൾ പിതാവുമായി പങ്കിടുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ ഉചിതമായ ഒരു രൂപകമാണ്. അതിനാൽ, നിങ്ങളുടെ പിതാവിന്റെ വ്യക്തിത്വമനുസരിച്ച് മികച്ചൊരു സ്വർണ സമ്മാനം കണ്ടെത്തി ഫാദേഴ്സ് ഡേ ഒരു വിശേഷപ്പെട്ട ദിനമാക്കുക!