Published: 19 Feb 2020

ഉത്സവത്തിന്റെ തിളക്കത്തിനിടയിൽ സ്വർണം

Festive Glitter and Gold

വർണശബളമായ ഉത്സവങ്ങളുടെ കൂടിച്ചേരലാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗത്തു ഓരോ മാസത്തിലും നടക്കുന്ന ഒരു ഉത്സവത്തിനായി അല്ലെങ്കിൽ മറ്റൊന്നിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ഉത്സവങ്ങളിൽ ഓരോന്നിനും അതിന്റേതായ സാംസ്കാരിക പ്രാധാന്യവും കഥയും പാരമ്പര്യവുമുണ്ട്. പക്ഷെ, നമ്മുടെ എല്ലാ ഉത്സവളെയും ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കണ്ണിയുണ്ട് - സ്വർണം

ഉത്സവങ്ങളിൽ സ്വർണം

സ്വർണത്തോടുള്ള ഇഷ്ടം ഇന്ത്യൻ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയതാണ്, അമൂല്യ ലോഹത്തോടുള്ള ഈ സ്നേഹം നമ്മുടെ ഉത്സവങ്ങളിലേക്കും ആഹ്ലാദകരമായ സന്ദർഭങ്ങളിലെക്കും ഉള്ള വഴി കണ്ടെത്തുന്നു. ഇന്ത്യയിൽ ഉപയോഗത്തിലുള്ള സ്വർണത്തിന്റെ എൺപത് ശതമാനവും, ആഭരണരൂപത്തിലുള്ളതാണെന്നത് തന്നെ ഇന്ത്യക്കാരുടെ ജീവിതത്തിൽ സ്വർണത്തിനുള്ള സ്ഥാനം എന്തെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

അതിനോടുള്ള ഭക്തി കലർന്ന വിശ്വാസവും വിവിധ സമുദായങ്ങളിൽ കാലങ്ങൾക്കനുസരിച്ചുള്ള മുൻഗണനയും ഉള്ളതിനാൽ, രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിൽ നിക്ഷേപം നടത്തുന്നതിനു പുറമേ സ്വർണം, ദീർഘകാലത്തേക്ക് സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാഭൂരിപക്ഷം ഉത്സവങ്ങളും സ്വർണത്തിനോട് അഗാധമായ അടുപ്പം കാണിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചിലതു നമുക്കൊന്ന് നോക്കാം:

Gold Makar Sankranti

മകര സംക്രാന്തി:

ഇന്ത്യൻ സംസ്ഥാനങ്ങളിലുടനീളം ആഘോഷിക്കപ്പെടുന്ന മകരസംക്രാന്തി ഒരു പുതിയ വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്നു. വരും വർഷം മുഴുവനും സമൃദ്ധിയും സൗഭാഗ്യവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ആളുകൾ പുതിയ വസ്ത്രങ്ങളും ഒപ്പം സ്വർണവും വാങ്ങുന്നു ഈ ഉത്സവ തീയതിക്ക് ശേഷമുള്ള ദിവസങ്ങൾ നല്ല സ്പന്ദനങ്ങൾക്ക് ആരംഭം കുറിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്, അതിനാൽ പുതിയ തുടക്കങ്ങൾക്ക് സ്വർണം വാങ്ങുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. സ്വാഭാവികമായും, ഈ ഉത്സവത്തിന് മുന്നോടിയായുള്ള ദിവസങ്ങളിൽ സ്വർണാഭരണങ്ങൾ ആകർഷകമായ ഡിസ്കൗണ്ടുകളും സ്വർണം വാങ്ങിക്കുന്നതിനു അനുകൂലമായ വ്യവഹാര പദ്ധതികളും വാഗ്ദാനം ചെയ്യുന്നു.

Bihu Gold

ബിഹു:

ആസാമീസ് പുതുവർഷം ആരംഭിക്കുന്നതിനു അകമ്പടിയായിട്ടാണ് ബിഹു (നമ്മുടെ വിഷു) ആഘോഷിക്കുന്നത്, ഈ ഉത്സവത്തിൽ സ്വർണാഭരണങ്ങൾ വളകൾ മലകൾ നെക്ലേസുകൾ എന്നിവയോടൊപ്പം നല്ല വസ്ത്രങ്ങളാണിഞ്ഞു സ്ത്രീകൾ കാണപ്പെടുന്നു. ഇത് ഹിന്ദു പഞ്ചാംഗത്തിന്റെ ആദ്യ ദിവസമായി കണക്കാക്കുന്നു, ഈ വസന്തകാല ഉത്സവം നൃത്ത,സംഗീത മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് കൊണ്ടാടപ്പെടുന്നു, ഈ അവസരത്തിൽ മിക്കപ്പോഴും സ്വർണ പൂശിയ കിരീടങ്ങളും സ്വർണ നാണയങ്ങളും സമ്മാനങ്ങളായി കിട്ടുന്നു.

പൊങ്കൽ:

തമിഴ് ജനതക്ക് ശുഭകരമായ സമയമായ പൊങ്കൽ വടക്കൻ സംസ്ഥാനങ്ങളിലെ മകരസംക്രാന്തിക്കും ലോഹ്രിക്കും സമാനമായി കണക്കാക്കുന്നു, നല്ല വിളവെടുപ്പിന് നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഇത് ആഘോഷിക്കപ്പെടുന്നത്. "പൊങ്കൽ" എന്ന തമ്മിൽ പദം "തിളപ്പിക്കുക" എന്നർത്ഥം വരുന്നു, പുതുതായി വിളവെടുത്ത അരി തിളപ്പിക്കുകയാണ് ഈ ഉത്സവത്തിലെ പ്രധാന സംഭവം. വിളവെടുപ്പ് കാലം അടയാളപ്പെടുത്തുന്നതിനും നന്ദി പ്രകാശിപ്പിക്കുന്നതിനും അഭിവൃദ്ധിയുടെയും ഭാഗ്യത്തിൻറെയും പ്രതീകമായി വരാനിരിക്കുന്ന വർഷത്തേക്ക് നല്ല വിളവെടുപ്പിനായി ആളുകൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഓണം:

മറ്റേതു സംസ്ഥാനത്തിനുമേക്കാൾ സ്വർണം ഇഷ്ടപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് ഓണം. മഹാബലി രാജാവിന്റെ ഭരണകാലത്ത് കേരളം ഒരു സുവർണ്ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചുവെന്നും രാജ്യം സമൃദ്ധമായിരുന്നുവെന്നും എന്ന ഐതിഹ്യത്തിന്റെ അടിസ്ഥലത്തിൽ ആണ് ഈ മഹത്തായ ആഘോഷത്തിന്റെ പിന്നിലെ കഥ. മലയാളം കലണ്ടറിലെ ആദ്യത്തെ മാസമായ ചിങ്ങത്തിലാണ് ഓണം വരുന്നത്, ഈ അവസത്തിൽ കേരളത്തെ സന്ദർശിക്കുവാനും സമൃദ്ധി കൊണ്ട് അനുഗ്രഹിക്കാനും വേണ്ടി മഹാബലി രാജാവിന്റെ ആത്മാവ് സന്ദർശിക്കുന്നു എന്ന വിശ്വാസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഈ അവസരത്തിൽ വള്ളംകളി മത്സരങ്ങൾ നടക്കുന്നു.സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിച്ചുകൊണ്ട് ഈ ശുഭകരമായ സന്ദർഭത്തെ പ്രകടമാക്കുന്നു.

അക്ഷയ തൃതീയ:

വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ജനിച്ച ദിവസമായി ഇതിനെ കണക്കാക്കുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, ഈ ദിവസം സൂര്യനും ചന്ദ്രനും ഏറ്റവും തിളക്കമുള്ളതായി പറയപ്പെടുന്നതിനാൽ ഇത് ഒരു ശുഭദിനമായി കണക്കാക്കപ്പെടുന്നു. “അക്ഷയ” എന്നത് ക്ഷയിക്കാത്ത ഒന്ന് എന്നർത്ഥം വരുന്നു.ത്രിതീയ എന്നാൽ മൂന്നാമത്തെ ചന്ദ്ര ദിനമാണ്. സൂര്യ ചന്ദ്രന്മാരെപോലെ എന്നെന്നേക്കും നിലനിൽക്കുവാൻ ആഗ്രഹിക്കുന്ന എന്തും വാങ്ങിക്കുവാൻ ഈ ദിവസം ഒരാൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ സമ്പത്ത് വർധിപ്പിക്കുന്ന ഈ ദിവസം തന്നെ പലരും സ്വർണം ഭൂമി എന്നിവ വാങ്ങുന്നതും പുതിയ കച്ചവടങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നതും അതിനാലാണ്. അക്ഷയതൃതീയയുടെ,ഈ സുവർണ ദിനത്തിൽ തങ്ങളുടെ ഇടപാടുകാർക്കായി ജ്വല്ലറി സ്ഥാപനങ്ങൾ അവസാന നിമിഷം വരെ വൈകി തുറന്നു വെക്കുന്നു.

Gold Karwa Chauth

കർവ ചൗത്:

ഉത്തരേന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ഈ ഉത്സവം ഹിന്ദു മാസമായ കാർത്തികയിലാണ് വരുന്നത്. സ്ത്രീകളുടെതായ ഈ ദിവസം അവരുടെ ഭർത്താക്കന്മാരുടെ ക്ഷേമത്തിനും ദീർഘായുസ്സിനുമായി ഉപവസിക്കുകയും ചന്ദ്രനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഭാര്യമാരുടെ സമർപ്പണത്തിന് പകരമായി, ഭർത്താക്കന്മാർ ഭാര്യമാർക്ക് നൽകുന്ന ഏറ്റവും ജനപ്രിയമായ സമ്മാനങ്ങളിൽ ഒന്നാണ് സ്വർണം.

നവരാത്രി:

ആദ്യമായി ഗുജറാത്തിലാണ് ഈ ഉത്സവം ആചരിച്ചുതുടങ്ങിയതെങ്കിലും ഇപ്പോൾ ഇത് ഇന്ത്യയിലാകമാനം ആഘോഷിക്കുന്നു. ചന്ദ്രമാസ കലണ്ടർ അനുസരിച്ച് ഒൻപത് ശുഭദിനങ്ങളെ ഇത് അടയാളപ്പെടുത്തുന്നു, ദുർഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ഈ ദിവസങ്ങളിൽ ആരാധിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഈ ഉത്സവ സമയത്തു ആളുകൾ പതിവായി സ്വർണാഭരണങ്ങൾ വാങ്ങുന്നു.

ഈ ഒൻപത് ദിവസങ്ങൾ ബംഗാളികൾ സ്വർണത്തിന്റെ പ്രകടമായ സവിശേഷതകളോടുകൂടി അത്യാവേശത്തോടെ ദുർഗാപൂജ ആഘോഷിക്കുന്നു ദുർഗാ പൂജയുടെ അവസാന ദിവസമായ ദശമി മഹിഷാസുരന് മേലുള്ള ദേവിയുടെ വിജയത്തെ ഓർമ്മിപ്പിക്കുന്നു, രാമന്റെ,തിന്മക്കെതിരായ നന്മയുടെ വിജയത്തിന്റെ പ്രതീകമായ ദസറ യോട് കൂടി ഈ ആഘോഷപരിപാടികൾ അവസാനിക്കുന്നു.

ദാന്തെരാസ്:

പരമ്പരാഗതമായി, ദാന്തെരാസ് സ്വർണം വാങ്ങുന്നതിനും നിക്ഷേപം നടത്തുന്നതിനും പുതിയ സംരംഭങ്ങളിൽ ഏർപ്പെടുന്നതിനും തിരഞ്ഞെടുക്കപ്പെട്ട ഒരു നല്ല സമയമാണ്, കാരണം ഈ ദിവസങ്ങൾ ഭാഗ്യത്തിന്റെ അടയാളമായി ഒരാളുടെ ജീവിതത്തിലേക്ക് “ധൻ” അല്ലെങ്കിൽ സമ്പത്തു കൊണ്ട് വരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ശുഭദിനത്തിൽ ഒരാളുടെ അഭിവൃദ്ധിയും സമ്പത്തും വർദ്ധിപ്പിക്കുന്നതിനായാണ് ഇത് ആഘോഷിക്കുന്നത്.

Gold Diwali

ദീപാവലി:

14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമ ദേവനെയും അയോദ്ധ്യയിലെ അദ്ദേഹത്തിന്റെ ജനങ്ങളിലേക്കുള്ള തിരിച്ചുവരവിനെയും ആഘോഷിച്ചുകൊണ്ട് ഈ ദിവസം സമ്മാനദാനവും കുടുംബസംഗമങ്ങളും നടത്തുന്നത് ഇതിന്റെ സവിശേഷതയാണ്. ധൻതെരേസിനു രണ്ടു ദിവസത്തിന് ശേഷമാണ് ഇത് വരുന്നത്, ഈ വിളക്കുകളുടെ ഉത്സവ വേളയിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെയും ആരാധിക്കുന്നു. കുടുംബങ്ങൾ പരസ്പരം സ്വർണനാണയങ്ങൾ സമ്മാനിക്കുകയും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും മധുരപലഹാരങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.

ഉത്സവങ്ങൾ ഇന്ത്യക്കാരുടെ ജീവിതത്തിൽ അവിഭാജ്യസ്ഥാനം വഹിക്കുന്നതിനാൽ രാജ്യത്ത് സ്വർണം അമൂല്യമായ ഒരു പദവി നേടി. കാലാതീതവും അനിവാര്യവുമായ തന്റെ സ്വഭാവത്താൽ, സമൂഹങ്ങളിലുടനീളം സാംസ്കാരികവും ഉത്സവപരവുമായ അനുഭവങ്ങളിലേക്ക് സ്വർണം സ്വയം തുന്നിച്ചേർന്നു കിടക്കുന്നു.