Published: 09 Feb 2018
പരിസ്ഥിതി സൗഹൃദമുള്ള ഊർജ്ജത്തിൽ സ്വർണ്ണത്തിന്റെ പങ്ക്
സൗരോർജ്ജവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വിപുലമായ തോതിൽ വരുന്നതോടെ നാനോ ടെക്‌നോളജി വികസിപ്പിക്കപ്പെടുകയും സ്വർണ്ണ ഡിമാൻഡിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള ഡിമാൻഡ് ഉണ്ടാവുകയും ചെയ്യും. കണ്ണാടി പൂശലും ഗ്ലാസ്സ് വെയറുമായി ബന്ധപ്പെട്ട് ഏറെ വർഷങ്ങളായി സ്വർണ്ണം ഉപയോഗിച്ച് വരുന്നു. 1960-കൾ മുതൽ, കെട്ടിടങ്ങളുടെ ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഗ്ലാസ്സുകളിൽ സ്വർണ്ണത്തിന്റെ നേർത്ത കോട്ടുംഗ് പൂശിവരുന്നുണ്ട്.
സ്വർണ്ണത്തിന് ഇൻഫ്രാ-റെഡ് രശ്മികളെ ചെറുക്കാനുള്ള കഴിവുണ്ട്. ഗ്ലാസ്സുകളിൽ സ്വർണ്ണം പൂശുക വഴി കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഇൻഫ്രാ-റെഡ് കണങ്ങൾ വരുന്നത് ഒഴിവാക്കാം. ഇങ്ങനെ, കെട്ടിടത്തിനുള്ളിൽ അമിതമായി ചൂട് എത്തുന്നത് തടയാം. ഇത് ഊർജ്ജ ഉപയോഗ ചെലവുകളെ കുറയ്ക്കുന്നു. ടൊറൊന്റോയിലെ പ്രശസ്തമായ റോയൽ ബാങ്ക് പ്ലാസ കെട്ടിടത്തിന് 14,000 ജാലകങ്ങളുണ്ട്. മുകളിൽ പറഞ്ഞ കാരണത്തിനാൽ, എല്ലാ ജാലകങ്ങളുടെ കണ്ണാടികളിലും ശുദ്ധ സ്വർണ്ണത്തിന്റെ ഒരാവരണം നൽകിയിരിക്കുന്നു.
സോളാർ ഉപകരണങ്ങൾക്കും സ്വർൺനത്തിനും ഇടയിലുള്ള ബന്ധം സമീപകാലത്തായി ദൃഢമായിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള ഊർജ്ജം വിപുലമായ തോതിൽ ശേഖരിക്കാനും വൈദ്യുതിയായി ഈ ഊർജ്ജം മാറ്റാനും വിവിധ തരത്തിലുള്ള സോളാർ സെല്ലുകളിൽ സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ച് വരുന്നു. വിപുലമായ സാധ്യതയുള്ള സോളാർ സെൽ സാങ്കേതികവിദ്യകളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്ന പെറോവ്‌സ്‌കൈറ്റ് സോളാർ സെല്ലുകളിൽ സ്വർണ്ണത്തിന്റെ ഇലക്‌ട്രോഡുകൾ ഉപയോഗിക്കുന്നു. പരമ്പരാഗത സിലിക്കൺ അധിഷ്ഠിത സാങ്കേതികവിദ്യയുടെ ഈട് ഇത്തരം സെല്ലുകൾക്ക് ഇപ്പോൾ ഇല്ലെങ്കിലും, ഈ സെല്ലുകളുടെ വ്യാവസായവൽക്കരണത്തിലേക്ക് സാങ്കേതികവിദ്യ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
സോളാർ വ്യവസായിക മേഖലയിൽ വരുന്ന പുരോഗതിയും ഇലക്‌ട്രോണിക്സ് വ്യവസായമേഖയിലെ മുന്നേറ്റവും കൂടിച്ചേർന്ന് ഭാവിയിൽ സ്വർണ്ണ ഡീമാൻഡും ഉപയോഗവും വർദ്ധിപ്പിക്കും. സ്വർണ്ണം, നാനോ പാർട്ടിക്കിളിന്റെ രൂപത്തിലോ കോട്ടുംഗ് രൂപത്തിലോ, ഉപയോഗിക്കുന്ന സോളാർ സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കപ്പെടുന്ന കാലം വിദൂരമല്ല. വിവിധ സോളാർ മോഡ്യൂളുകളിലേക്ക് സ്വർണ്ണത്തിന്റെ ചെറിയ അളവുകൾ ചേർക്കപ്പെടുന്നത് സ്വർൺനത്തിന്റെ ഡിമാൻഡ് ഗണ്യമായി വർദ്ധിപ്പിക്കും.
സ്വർണ്ണം അടങ്ങിയിട്ടുള്ള സോളാർ സെല്ലുകൾ ഭാവിയിൽ കെട്ടിടങ്ങൾക്ക് വൈദ്യുതിയേകുമെന്ന് പ്രതീക്ഷിക്കാം.