Published: 20 Feb 2018
സ്വർണ്ണം - എല്ലാവരുടെയും അടുത്ത ചങ്ങാതി
കേന്ദ്രസർക്കാർ 'ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്' (ജിഎസ്ടി) നടപ്പിലാക്കാൻ ആലോചിച്ചപ്പോൾ, സ്വർണ്ണത്തിന്റെ 18 ശതമാനം ജിഎസ്ടി നിരക്കാണ് ധനകാര്യ മന്ത്രാലയം നിശ്ചയിച്ചത്, കാരണം സ്വർണ്ണത്തെ ഒരു ആഡംബര വസ്തുവായാണ് അവർ കണക്കാക്കിയത്. എന്നാൽ സംസ്ഥാനങ്ങളും ഇൻഡസ്ട്രി ബോഡികളും ഈ നിരക്ക് എതിർത്തു. അവസാനം സ്വർണ്ണത്തിന് 3 ശതമാനം ജിഎസ്ടി നിരക്ക് നിശ്ചയിക്കുകയായിരുന്നു. ഈ ഇളവ് നൽകിയതിനെ നിങ്ങൾ പഴി പറയുമോ? ഒന്നുമില്ലെങ്കിലും, ഓരോ കുടുംബത്തിന്റെയും സമ്പത്തായി ഇന്നും സ്വർണ്ണം തുടരുക തന്നെയാണ്. അതിനാൽ ഈ ഇളവ് ന്യായീകരിക്കത്തക്കത് തന്നെ.
സംസ്ഥാന സർക്കാരുകൾ സ്വർണ്ണത്തിന് ആഡംബര വസ്തു എന്ന നിലയിൽ അധിക ജിഎസ്ടി ചുമത്തുന്നതിനെതിരെ ഒരുമിച്ച് നിന്നു. ഇതിനൊരു കാരണമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത്, സ്വർണ്ണം വാങ്ങുന്നത് സമ്പന്ന കുടുംബങ്ങൾ മാത്രമല്ല. സമ്പന്ന കുടുംബങ്ങൾ കൂടുതൽ അളവിൽ സ്വർണ്ണം വാങ്ങാൻ സാധ്യതയുണ്ടെങ്കിലും, ഏത് വരുമാന വിഭാഗത്തിൽ പെട്ട കുടുംബമായാലും സ്വർണ്ണം കൈവശം വയ്ക്കുന്നത് ഇന്ത്യയിലെ സാർവത്രിക പ്രതിഭാസമാണ്.
ഐസിഇ 360° നടത്തിയ ഒരു സർവേ പ്രകാരം, ഇന്ത്യയിൽ രണ്ടിലൊരു കുടുംബം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്വർണ്ണം വാങ്ങിയിട്ടുണ്ട്. രാജ്യത്തിൽ, 87 ശതമാനം കുടുംബങ്ങളും സ്വർണ്ണം കൈവശം വയ്ക്കുന്നു. വാസ്തവത്തിൽ, ഇന്ത്യൻ കുടുംബങ്ങളിൽ ഉള്ളത് 24,000 ടൺ സ്വർണ്ണമാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ അഭിപ്രായത്തിൽ ഇതിന് $800 വില വരും.
എല്ലാ സാമ്പത്തിക വിഭാഗങ്ങളിലും പെട്ടവർ സ്വർണ്ണം വാങ്ങുന്നുണ്ടെങ്കിലും, പാവപ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോൾ, പണക്കാരാണ് കൂടുതൽ സ്വർണ്ണം വാങ്ങാൻ സാധ്യത. എന്തായാലും, താഴ്ന്ന വരുമാനക്കാരും ഉയർന്ന വരുമാനക്കാരും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ കൊണ്ടുവരുന്ന ഇൻഷൂറൻസായി സ്വർണ്ണത്തെ കാണുന്നു. വാസ്തവത്തിൽ, മെഡിക്കൽ അടിയന്തിര ഘട്ടങ്ങളോ സാമ്പത്തിക പ്രതിസന്ധികളോ ഉണ്ടാവുമ്പോൾ, സ്വർണ്ണ വായ്പ എടുക്കുക പാവപ്പെട്ട കുടുംബങ്ങളാണ്. സ്വർണ്ണത്തെ എല്ലാവരും ഒരു ആഡംബര വസ്തുവായാണ് കാണുന്നതെങ്കിലും, ഇൻഷൂറൻസോ ഫിനാൻഷ്യൽ സേവിംഗ്സോ പോലെ ഒരു അടിസ്ഥാന സംഗതിയായിട്ടാണ് സത്യത്തിൽ സ്വർണ്ണം വർത്തിക്കുന്നത്.
ഇന്ത്യ മുഴുവൻ നോക്കുമ്പോൾ അനുമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ സാമൂഹിക സുരക്ഷ കുറവാണ്, ഇൻഷൂറൻസാകട്ടെ എല്ലായിടത്തും എത്തിയിട്ടുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ സമ്പന്നന്റെ ആഡംബരം മാത്രമല്ല സ്വർണ്ണം, പാവപ്പെട്ടവന്റെ രക്ഷകൻ കൂടിയാണ്.