Published: 04 Sep 2017
സ്വർണ്ണം - അതിശയകരമായൊരു ലോഹം
കാണാൻ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണെങ്കിലും, പല തരത്തിലും സ്വർണ്ണം പ്രയോജനപ്രദമാണ്. വാസ്തവത്തിൽ, ഇത്ര വിപുലമായ തരത്തിൽ മനുഷ്യോപയോഗത്തിന് പ്രയോജനപ്പെടുന്ന മറ്റൊരു ലോഹം ഭൂമിയെന്ന ഗ്രഹത്തിൽ പലപ്പോഴും അപൂർവ്വമാണ്. ഭൂമിയിൽ കാണപ്പെടുന്ന അപൂർവ്വ ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം. ഇതാകട്ടെ, ബഹിരാകാശ യാത്രയും ദന്തപരിചരണവും മുതൽ ഇലക്‌ട്രോണിക്‌സിൽ വരെ സ്വർണ്ണം പ്രയോജനപ്പെടുത്തുന്നു. അതിനാൽ, സ്വർണ്ണത്തിന്റെ ഗുണവിശേഷതകളെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.
സ്വർണ്ണമൊരു രാസവസ്തു ആയതിനാൽ, ഉൽപ്പാദിപ്പിക്കാനാവില്ല. സ്വർണ്ണം പ്രകൃതിയിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കണം. വെള്ളത്തിനേക്കാൾ 19 മടങ്ങ് സാന്ദ്രത കൂടിയതാണ് സ്വർണ്ണം. സ്വർണ്ണത്തിന്റെ സാന്ദ്രത 19.3g/cm3 ആണ്. ഭൂമിയെന്ന ഗ്രഹത്തിലെ ഏറ്റവും സാന്ദ്രത കൂടിയ അഞ്ചാമത്തെ ലോഹം കൂടിയാണ് സ്വർണ്ണം. ഏറ്റവും ശുദ്ധമായ രൂപത്തിൽ സ്വർണ്ണം മൃദുവാണ്. ഖര രൂപത്തിലായിരിക്കെ, സ്വർണ്ണത്തിന്റെ സൂക്ഷ്മ കണങ്ങൾ പ്രത്യേക രീതിയിൽ സജ്ജീകരിക്കപ്പെടുന്നതാണ് ഈ മൃദുത്വത്തിന്റെ കാരണം.
ഭൂമിയിലെ ഏറ്റവും അയവുള്ള (മല്ലിയബിൾ) ലോഹമാണ് സ്വർണ്ണം. അയവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഷീറ്റുകളായി അടിച്ചുപരത്തപ്പെടാനുള്ള ലോഹത്തിന്റെ കഴിവിനെയാണ്. ഒരു ഗ്രാം സ്വർണ്ണം അടിച്ചുപരത്തി ഒരു ചതുരശ്ര മീറ്റർ വലുപ്പമുള്ള ഷീറ്റ് നിർമ്മിക്കാനാവും. ആ ഷീറ്റ് കണ്ടാൽ ഒരു അലൂമിനിയം ഫോയിൽ പോലെ തോന്നുമെങ്കിലും, സ്വർണ്ണം കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ അലൂമിനിയം ഷീറ്റിനേക്കാൾ കനം കുറവും ഉണ്ടാകും. അതിനാലാണ്, സ്വർണ്ണം വഴക്കമുള്ള ലോഹമാണെന്നോ വലിച്ച് നീട്ടാവുന്ന ലോഹമാണെന്നോ പറയപ്പെടുന്നത്. നീളവും കനം കുറഞ്ഞതുമായ വയറുകൾ ഉണ്ടാക്കാൻ സ്വർണ്ണം ഉപയോഗിക്കാൻ കഴിയും, എന്നാൽ ഈ വയറുകൾക്ക് പിണ്ഡം കുറവുമായിരിക്കും. പലപ്പോഴും പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഇലക്‌ട്രിക് സർക്യൂട്ടുകളിൽ സ്വർണ്ണത്തിന്റെ വയറുകൾ ഉപയോഗിക്കുന്നു. മൈക്രോമീറ്റർ മാത്രം വ്യാസമുള്ള വയറുകളാക്കി സ്വർണ്ണം മാറ്റിയാണ് ഇലക്‌ട്രിക് സർക്യൂട്ടുകളിൽ ഉപയോഗിക്കുന്നത്.
അയവിനും വഴക്കത്തിനുമൊപ്പം സ്വർണ്ണത്തിന് രാസപരമായ ഗുണവിശേഷതകളും ഉണ്ട്, ചൂടിന്റെയും വൈദ്യുതിയുടെയും മികച്ച ചാലകമാണിത്. കൂടാതെ, ഘർഷണവും തേയ്മാനവും കുറയ്ക്കുകയും ചെയ്യുന്നു. നാസ നിർമ്മിക്കുന്ന ബഹിരാകാശ യാനങ്ങളിൽ സ്വർണ്ണ ഫോയിലിന്റെ അടിച്ചുപരത്തിയ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ചൂടിനെ പ്രതിഫലിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്.
സ്വർണ്ണം ഉപയോഗിച്ച് പല കാര്യങ്ങളും ചെയ്യാനാകുമെങ്കിലും, ജഡത്വമുള്ള ഒരു ലോഹം കൂടിയാണ് സ്വർണ്ണം. ഏറ്റവും കുറവ് പ്രതികരണ സ്വഭാവം കാണിക്കുന്ന ലോഹങ്ങളിലൊന്നാണ് സ്വർണ്ണം. സ്വർണ്ണത്തിന്റെ ആറ്റ ഘടനയാണ് ഈ ഗുണത്തിന്റെ കാരണം. പഞ്ചഭൂതങ്ങളുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെട്ടാലും നിറം മങ്ങാതെയും തുരുമ്പെടുക്കാതെയും സ്വർണ്ണം തുടരും.