Published: 08 Feb 2018
ഓട്ടോമോട്ടീവ് മേഖലയിൽ സ്വർണ്ണത്തിന്റെ ഉപയോഗം
സ്വർണ്ണത്തിന്റെ ഉപയോഗം നമുക്ക് ചുറ്റും കാണാവുന്നതാണ്. ഉയർന്ന ചാലകശക്തി ഉള്ളതിനാലും തുരുമ്പ് എടുക്കാത്തതിനാലും, ദൈനംദിന ഇലക്ട്രോണിക് ഉപകരണങ്ങളിൽ സ്വർണ്ണമെന്ന ലോഹമൊരു അത്യന്താപേക്ഷിത ഘടകമാണ്. ഇതിന് പുറമെ, മെഡിക്കൽ രംഗത്തെയും കെമിക്കൽ രംഗത്തെയും പല വിധ ഉൽപ്പന്നങ്ങളിലും സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പല മാർഗ്ഗങ്ങളിലും, 'മറഞ്ഞിരിക്കുന്ന ഒരു ഘടകം' എന്ന നിലയിൽ, നമ്മൾ നിത്യോപയോഗത്തിന് ഉപയോഗിക്കുന്ന പല കാര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സ്വർണ്ണത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
ഓട്ടോമോട്ടീവ് വ്യവസായ മേഖല ഇപ്പോൾ ശ്രദ്ധയൂന്നുന്നത്, ഹൈബ്രിഡായ, പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കാണ്. അതിനാൽ തന്നെ, സ്വർണ്ണത്തിന്റെ പങ്ക് വർദ്ധിക്കുമെന്ന് തീർച്ച. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെയും മറ്റ് ലോഹങ്ങളുടെയും ഡിമാൻഡ് വർദ്ധിപ്പിക്കുന്നതിന് ഈ ദിശാമാറ്റം - പ്രത്യേകിച്ചും കോബാൾട്ട് ലിഥിയം പോലുള്ള ബാറ്ററി സാങ്കേതികതയുമായി ബന്ധപ്പെട്ട് - കാരണമാകും.
സ്വർണ്ണത്തിന്റെ ഡിമാൻഡിൽ വലിയ വർദ്ധനവാണ് ഇതിനാൽ പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ, ഇപ്പോൾ തന്നെ വിവിധ തരത്തിലുള്ള ചിപ്പുകളിൽ സ്വർണ്ണം ഉപയോഗിക്കപ്പെടുന്നുണ്ട്, വാഹനങ്ങൾ പൂർണ്ണമായും വൈദ്യുതവൽക്കരിക്കുന്നതോടെ ഇത്തരം ചിപ്പുകൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുമെന്ന് നമുക്ക് മനസ്സിലാക്കാം.
ഓട്ടോമോട്ടീവ് മേഖലയിൽ സ്വർണ്ണത്തിന്റെ ഉപയോഗം വിപുലമാണ്. എഞ്ചിൻ സിസ്റ്റവും ബ്രേക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റവും മുതൽ വിനോദ സംവിധാനങ്ങൾ വരെയുള്ളതാണിത്. ഇവയിലോരോന്നിനും വിപുലമായ തോതിലുള്ള ഹൈ-എൻഡ് ഇലക്‌ട്രോണിക്ക് കോമ്പോണന്റുകൾ ആവശ്യമാണ്. ഉദാഹരണത്തിന് ലൈറ്റ് എമിറ്റിംഗ് ഡയോഡുകളും (LED-കളും) പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും (PCB-കളും).
ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ, കൂട്ടിമുട്ടൽ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ പോലെയുള്ള ഹൈ-എൻഡ് ഇലക്ട്രോണിക്സ് ഉപാധികൾ ഉൾപ്പെടുത്തുന്നതോടെ ഓട്ടോമോട്ടീവ് മേഖലയിലെ സ്വർണ്ണ ഡിമാൻഡ് വർദ്ധിക്കുമെന്നതിനാൽ ആഗോള തലത്തിൽ സ്വർണ്ണ ഡിമാൻഡ് ഉയരും.