Published: 27 Sep 2017
ഇന്ത്യയിലെ സ്വർണ്ണ കിരീടങ്ങൾ
സ്വർണ്ണപ്പക്ഷിയെന്ന് അറിയപ്പെടുന്ന ഇന്ത്യ, മഹാരാജാക്കന്മാർക്കും അവരുടെ ധനത്തിനും, പ്രത്യേകിച്ചും സ്വർണ്ണത്തിനും പ്രസിദ്ധമാണ്. ധനസമൃദ്ധിയിലാണ് രാജ കുടുംബങ്ങൾ താമസിച്ചിരുന്നത്. സിംഹാസനങ്ങൾ, ആഭരണങ്ങൾ, ആയുധങ്ങൾ, വസ്ത്രങ്ങൾ, ആഡംബര ഇനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള വസ്തുക്കളിലൂടെ തങ്ങളുടെ സമ്പത്തിനെ അവർ പ്രദർശിപ്പിച്ചു. തങ്ങളുടെയും മറ്റ് രാജ്യങ്ങളുടെയും അധികാരവും അന്തസ്സും സൂചിപ്പിക്കുന്നതിന് രാജാക്കന്മാർ സ്വർണ്ണം ഉപയോഗിച്ചു. രാജകുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും എപ്പോഴും സ്വർണ്ണം കൊണ്ട് നിർമ്മിച്ച കിരീടങ്ങളാണ് അണിഞ്ഞിരുന്നത്.
ഇത്തരത്തിലുള്ള കിരീടങ്ങളിൽ മിക്കവയും നഷ്ടപ്പെട്ടെങ്കിലും, ഇന്നും നിലവിലുള്ള രണ്ട് കിരീടങ്ങളെ കുറിച്ചാണ് ഈ ലേഖനം പ്രതിപാദിക്കുന്നത്:
ചക്രവർത്തി ബഹദൂർ ഷാ രണ്ടാമന്റെ കിരീടംഅവസാനത്തെ മുഗൾ ചക്രവർത്തിയും ഡൽഹിയുടെ രാജാവുമായിരുന്നു ബഹദൂർ ഷാ രണ്ടാമൻ. 1857-ൽ നടന്ന യുദ്ധത്തിൽ പരാജയപ്പെട്ട ബഹദൂർ ഷായെ ഈസ്റ്റ് ഇന്ത്യ കമ്പനി ബർമയിലേക്ക് നാടുകടത്തി. മുഗളന്മാരുടെ ഭരണകൂടത്തെ ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ച സമയത്ത്, ബഹദൂർ ഷായുടെ കിരീടം ബ്രിട്ടനിലേക്ക് കൊണ്ടുപോയി. വിക്ടോറിയ രാജ്ഞിയാണ് ഈ കിരീടം £500 കൊടുത്ത് വാങ്ങിയത്. യുണൈറ്റഡ് കിംഗ്ഡത്തിലുള്ള ബ്രിട്ടീഷ് ലൈബ്രറിയുടെ റോയൽ കളക്ഷനിൽ ഈ കിരീടം ഇപ്പോൾ പ്രദർശനത്തിന് വച്ചിട്ടുണ്ട്
മുഗളന്മാരുടെ ടിയാരAമുഗൾ യുഗത്തിൽ നിന്നുള്ള മറ്റൊരു കിരീടമാണ് അവാധ് കിരീടം. എന്നാൽ 'ഗുഗളന്മാരുടെ ടിയാര' എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയുടെ വടക്കേ മേഖലയിൽ നിന്നുള്ള കിരീടമാണിത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തമായ കിരീടമാണ് അവാധ് കിരീടം. പതിനെട്ടാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിമാർ ഈ കിരീടമാണ് അണിഞ്ഞിരുന്നത്. ശുദ്ധ സ്വർണ്ണവും സ്വർണ്ണത്തിന്റെ പാളികളും കൊണ്ടാണ് ഈ കിരീടം നിർമ്മിച്ചിരിക്കുന്നത്. മഞ്ഞലോഹം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ കിരീടത്തിൽ രത്നക്കല്ലുകളും പതിച്ചിട്ടുണ്ട്. പുരാതന യുഗത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാൻഷിപ്പാണ് ഈ കിരീടത്തിലെ സങ്കീർണ്ണമായ ഡിസൈനുകളും പാറ്റേണുകളും കാണിക്കുന്നത്. ഈ ടിയാര പിന്നീട്, അവാധിന്റെ താലൂക്ക് അധികാരികൾ എഡ്വേർഡ് ഏഴാമന് സമ്മാനിച്ചു.
സ്വർണ്ണ കിരീടങ്ങൾക്ക് പുറമെ, ഇന്ത്യയിലെ രാജകുടുംബങ്ങൾ, വ്യത്യസ്ത ആഭരണങ്ങൾ ഉപയോഗിച്ച് ശിരസ്സും ടർബനും അലങ്കരിച്ചിരുന്നു. ടർബനിൽ ചേർത്തിരുന്ന സ്വർണ്ണാലങ്കാരങ്ങൾ, നെക്ലേസിനെയോ സ്വർണ്ണ മാലകളെയോ ഓർമ്മിപ്പിക്കും. നെറ്റി വരെ അവ തൂങ്ങിക്കിടക്കും. തൂവലുകളും വെൽവെറ്റ് പോലെയുള്ള ടെക്സ്ച്വറും രാജകീയ ടർബനുകൾക്ക് രാജകീയ രൂപഭാവം നൽകിയിരുന്നു.
പുരാതന ഇന്ത്യയിൽ രാജാക്കന്മാരും രാജകുടുംബങ്ങളും നയിച്ച ആഡംബരപൂർണ്ണമായ ജീവിതത്തെയാണ് കിരീടങ്ങളും മറ്റ് അലങ്കാരങ്ങളും കാണിക്കുന്നത്