Published: 31 Aug 2017

ആഭരണപ്പെട്ടിയിലേക്ക് പരിഗണിക്കാവുന്ന സ്വർണ്ണക്കമ്മലുകൾ

Pinjada Jhumka Design

രത്ന മാലകൾ, വളകൾ, സ്വർണ്ണ ചീർപ്പ്, അരപ്പട്ട എന്നീ തിളക്കമുള്ള ആഭരണങ്ങളടങ്ങിയ പെട്ടി സ്വന്തമായി ഉണ്ടാകുക എന്നത് സ്വപ്ന തുല്ല്യമായ കാര്യമാണ്- ഈ ആഭരണങ്ങൾ അവയുടേതായ രീതിയിൽ ധരിക്കുന്നയാൾക്ക് ശോഭ നൽകുന്നവയാണ്.

കമ്മൽ എല്ലാ ആഭരണപ്പെട്ടികളിലെയും പ്രധാനവും ഒഴിച്ചു കൂടാനാവാത്തതുമായ വസ്തുവാണ്; ഇതിനെ ധരിക്കുന്നയാളുടെ ആഗ്രഹത്തിനനുസരിച്ച് ശ്രദ്ധയാകർഷിക്കുന്ന വിധത്തിലോ അല്ലെങ്കിൽ നാടകീയമായ രീതിയിലോ ധരിക്കാവുന്നതാണ്.

 

കീഴെ എല്ലാ വിധത്തിലുമുള്ള സൗന്ദര്യത്തെയും പരിപൂർണ്ണമാക്കും വിധത്തിലുള്ള ചില സ്വർണ്ണ കമ്മലുകളുടെ വിവരണങ്ങൾ കൊടുത്തിട്ടുണ്ട്:


ജിമിക്കിയോടുള്ള പ്രണയം

പരമ്പരാഗതമായ വസ്ത്ര രീതിക്ക് ഇണങ്ങുന്ന ഒരു പഴയ മാതൃകയിലുണ്ടാക്കിയിട്ടുള്ള കമ്മലാണ് ഇത്. ഈ ആഭരണത്തെ കുർത്ത, സാരി അല്ലെങ്കിൽ ലെഹെങ്ക എന്നീ വസ്ത്രങ്ങൾക്കൊപ്പമാണ് ധരിക്കാറുള്ളത്.

മുഖത്തിന്റെ ആകൃതി:

ജിമിക്കി വട്ട മുഖമുള്ളവർക്കോ ദീർഘ വൃത്താകൃതിയിൽ മുഖമുള്ളവർക്കോ ആണ് ഇണങ്ങുന്നത്.

തൂങ്ങി കിടക്കുന്ന കമ്മലുകൾ

പേർ സൂചിപ്പിക്കുന്ന പോലെ തന്നെ ഈ മാതൃകയിലുള്ള കമ്മലുകൾ നീളമുള്ള രൂപത്തിലുള്ളതോ അല്ലെങ്കിൽ ശ്രേണിയുടെ രൂപത്തിലുള്ളവയോ ആണ്. ഈ കമ്മലുകൾ സാരിയോടൊപ്പം ഇണങ്ങിച്ചേരുന്നവയാണ്; പിന്നെ മാലയുടെ ആവശ്യകതയില്ല, ഇവയെ മാത്രമായി ഒരു അലങ്കാര വിവരണം നടത്താൻ വിധം ഭംഗിയുള്ളവയാണ് ഈ കമ്മലുകൾ.

മുഖ ആകൃതി:

ഈ കമ്മലുകൾ വട്ട മുഖത്തിനും നീള മുഖത്തിനും അഴകു പകരുന്നവയാണ്.

ഊർജ്ജ പ്രഭാവമുള്ള ചാന്റിലിയേർസ്

തൂങ്ങി കിടക്കുന്ന കമ്മലുകളോട് സാദൃശ്യമുള്ള ഈ കമ്മലുകൾ, ഒരു മുട്ടാണിയിൽ നിന്ന് തുടങ്ങി അവസാനത്തിലേക്ക് വരുംതോറും വീതി കൂടുന്ന രീതിയിലാണ് ഉള്ളത്. ഈ കമ്മലുകൾ ചില വിശേഷ ദിവസങ്ങളിൽ ഭംഗിയേകാൻ ധരിക്കുന്നവയാണ്.

മുഖ ആകൃതി:

ചാന്റിലിയേർസ് ദീർഘ വൃത്താകൃതിയിലുള്ള മുഖമുള്ളവർക്ക് ഉത്തമമാണ്.

മനോഹരമായ വളയങ്ങൾ

വളയ കമ്മലുകൾ പഴയ സ്വർണ്ണ ബെലിസിന്റെ പുതിയ രൂപമാണ്. ഇവ ഇന്ത്യൻ വസ്ത്ര രീതിക്കും പാശ്ചാത്യ വസ്ത്ര രീതിക്കും ഒരുപോലെ ഇണങ്ങുന്നവയാണ്. ഈ വളയങ്ങളുടെ ചെറിയ രൂപത്തിന്റെ പേരാണ് “ഹഗ്ഗീസ്” കമ്മലുകൾ, ഇവ കഷ്ടി ചെവി ദ്വാരത്തെ ചുറ്റുന്നവയാണ്. ഈ കാരണത്താൽ തന്നെ ഇവ നിത്യവും ഉപയോഗിക്കാവുന്നതാണ്.

മുഖ ആകൃതി:

വളയങ്ങളും ഹഗ്ഗീസുകളും നീള മുഖത്തിന് ഇണങ്ങുന്നവയാണ്.

അതി ഗംഭീരമായ മൊട്ട്

ഇവ വിശിഷ്ടവും ദിവസേന ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ്, സ്വർണ്ണ മൊട്ടുകൾ എല്ലാ തിരക്കുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടികയിൽ ഒന്നാമതാണ്. പുരുഷന്മാരും ഇവ ഒരു കാതിലോ അല്ലെങ്കിൽ ഇരു കാതുകളിലോ ധരിക്കാറുണ്ട്. ഇവ എല്ലാ വസ്ത്രങ്ങളോടും ഇണങ്ങിച്ചേരുകയും ധരിക്കുന്നയാൾക്ക് ഒരു തിളക്കമുള്ള ആത്മവിശ്വാസം കൊടുക്കുകയും ചെയ്യുന്നു.

മുഖ ആകൃതി:

ഈ മൊട്ടു കമ്മലുകൾ എല്ലാ വിധത്തിലുള്ള മുഖങ്ങൾക്കും ഇണങ്ങുമെങ്കിലും, വട്ട മുഖമുള്ളവർക്ക് പ്രത്യേക ഭംഗി നൽകുന്നു.

മനം കവരുന്ന മാലകൾ

ഇവ പരമ്പരാഗത രീതിയിലുള്ള കമ്മലുകളാണ് സ്വർണ്ണമാലകളോടു കൂടിയ ഇവയിലെ മാലകൾ തലമുടിയോട് ബന്ധിച്ച രീതിയിലാണ് ധരിക്കുന്നത്. ഈ കമ്മലുകൾ മുടി അഴിച്ചിട്ട് അലങ്കരിക്കുന്നവരുടെ വസ്ത്ര രീതിക്ക് ഇണങ്ങുന്നവയാണ്

മുഖ ആകൃതി:

മാല കമ്മലുകൾ ദീർഘ വൃത്താകൃതിയിലുള്ള മുഖമുള്ളവർക്ക് ഉത്തമമാണ്; ഇതവർക്ക് ദൈർഘ്യമുള്ള സൗന്ദര്യം നൽകുന്നു.

മൂർച്ചയുള്ള ചെവി വിലങ്ങുകൾ

ഈ പരമ്പരാഗത ചെവി-വിലങ്ങുകൾ ജനക്കൂട്ടത്തിൽ നിന്നും വ്യത്യസ്തമായി നിൽക്കാൻ ആഗ്രഹിക്കുന്നവരും, പുതിയ ഫാഷനുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുമായ ചെറുപ്പക്കാർക്ക് വളരെ ഇഷ്ടമാണ്. ചില ചെവി-വിലങ്ങുകൾ ചെവിയെ മുഴുവനായി മൂടുന്നവയും അവയുടേതായ രീതിയിൽ ഉദിച്ചു നിൽക്കുകയും ചെയ്യുന്നു.

മുഖ ആകൃതി:

ഇവ വട്ട മുഖക്കാരുടെ പരമ്പരാഗതമായ ഭംഗിക്ക് ആക്കം കൂട്ടുന്നു.

 

ഈ സ്വർണ്ണ കമ്മലുകളെല്ലാം തന്നെ ഇന്ത്യൻ ആഭരണങ്ങളുടെ പ്രധാന ഭാഗവും, എല്ലാ സ്ത്രീകളുടെയും പക്കൽ അനിവാര്യമായും ഉണ്ടാവേണ്ടവയുമാണ്.