Published: 07 Jul 2017
സ്വര്‍ണ ഇടിഎഫുകളില്‍ എസ്ഐപിഎസ് എന്തുകൊണ്ട് ദീര്‍ഘനാളത്തേയ്ക്കള്ള നിക്ഷേപമാകുന്നു?
പരമ്പരാഗതമായി നമ്മളില്‍ പലരും സ്വര്‍ണത്തിൽ നിക്ഷേപിക്കുന്നത് സ്വര്‍ണനാണയങ്ങൾ, സ്വര്‍ണക്കട്ടികൾ, ആഭരണങ്ങള്‍ തുടങ്ങിയ നേരിട്ടുള്ള മാര്‍ഗങ്ങളിലൂടെയാണ്. പക്ഷേ ഇന്ന് ഏറ്റവും പാരമ്പര്യവാദിയായ സ്വര്‍ണ നിക്ഷേപകന്‍ പോലും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പരീക്ഷിക്കാന്‍ താല്പര്യം കാണിക്കുന്നു. കാരണം സൂക്ഷിക്കല്‍ ചെലവില്ല, ഇലക്ട്രോണിക് രീതിയില്‍ വാങ്ങുകയും വില്ക്കുകയും ചെയ്യാം, പിന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുതാര്യവും സുരക്ഷിതവുമായ രീതിയില്‍ സ്വര്‍ണം വാങ്ങാന്‍ ഇടിഎഫ് സഹായിക്കുകയും ചെയ്യുന്നു.
ഇടിഎഫിലൂടെ സ്വര്‍ണം വാങ്ങുന്നു എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മറ്റൊന്നുമല്ല, സ്വര്‍ണം ഇലക്ട്രോണിക് രീതിയില്‍ വാങ്ങുന്നു എന്നതാണ്. ഗോള്‍ഡ് ഇടിഎഫ് എന്നത് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പരോക്ഷമായ മാര്‍ഗമാണ്. പ്രമുഖ സ്റ്റോക്എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളാണിവ. ഗോള്‍ഡ് ഇടിഎഫുകളുടെ പ്രധാന ലക്ഷ്യമെന്നത് നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുക എന്നതാണ്. ചെലവ് കണക്കാക്കുന്നതിനുമുമ്പ് നോക്കുമ്പോള്‍ ഈ വരുമാനം ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയില്‍നിന്നുള്ള വരുമാനത്തിനു തുല്യമാണ്.
സ്വര്‍ണ ഇടിഎഫ് എസ്ഐപികളുടെ പ്രത്യേകതകള്‍
എന്തുകൊണ്ടാണ് ഇടിഎഫുകള്‍ ഒരു ദീര്‍ഘകാല മാര്‍ഗമാകുന്നത്?
ചെറിയ യൂണിറ്റുകള്‍: ഗോള്‍ഡ് ഇടിഎഫുകളുടെ ഏറ്റവും വലിയ മെച്ചം എന്നു പറയുന്നത് അവ നിങ്ങള്‍ക്ക് ഒറ്റ യൂണിറ്റ് വാങ്ങലിന് അവസരം നല്‍കുന്നു എന്നതാണ്. ഇതിനര്‍ഥം, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വര്‍ണ ശേഖരം കഴിവിനനുസരണമായി യൂണിറ്റുകള്‍ ചേര്‍ത്ത് സാവധാനത്തില്‍ വളര്‍ത്തിയെടുക്കാമെന്നതാണ്. ഈ വളര്‍ച്ച നിങ്ങള്‍ക്ക് ദിവസവും നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. മാത്രമല്ല നിങ്ങള്‍ സ്വര്‍ണം കൈവശം വയ്ക്കാത്തതുകൊണ്ട് മെയിന്‍റനന്‍സ് ചെലവ് ഇല്ല. അവ സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല.
പണമാക്കുന്നതിലെ അനായാസത: ഏറ്റവും നല്ല കാര്യം എന്നത്, എപ്പോഴാണ് നിങ്ങള്‍ക്ക് സ്വര്‍ണം വേണമെന്നുള്ളത്, അപ്പോള്‍ നിങ്ങള്‍ക്ക് യൂണിറ്റുകള്‍ കൈമാറാം. ഇതിനുപുറമെ നിങ്ങള്‍ക്ക് നിങ്ങളുടെ ഗോള്‍ഡ് ഇടിഎഫുകള്‍ വായ്പയ്ക്കുള്ള ഈട് ആക്കാം. യഥാര്‍ഥ സ്വര്‍ണത്തില്‍നിന്ന് വ്യത്യസ്തമായി വാങ്ങലും കൊടുക്കലുമൊക്കെ പൂര്‍ണമായി ഓണ്‍ലൈനായി ചെയ്യാം. നല്ല വില കിട്ടാനായി പല വ്യാപാരികളെ പ്രത്യക്ഷത്തില്‍ സമീപിക്കേണ്ട ആവശ്യമില്ല.
നിക്ഷേപ വൈവിധ്യം: ഗോള്‍ഡ് ഇടിഎഫുകളിലെ എസ്ഐപികള്‍ സ്വര്‍ണ നിക്ഷേപം വൈവിധ്യവല്‍കരിക്കാനുള്ള മാതൃകാപരമായ മാര്‍ഗമാണ്. മാത്രമല്ല, നിക്ഷേപത്തിന്‍റെ കാര്യത്തില്‍ നിങ്ങളെ ചിട്ടപ്പെടുത്താനുള്ള മികച്ച മാര്‍ഗവുമാണ്. അവ മെച്ചപ്പെട്ട ദീര്‍ഘകാല പദ്ധതിയാണ്. എന്തുകൊണ്ടെന്നാല്‍ അവ സ്വര്‍ണത്തിന്‍റെ ഭൗതികമല്ലാത്ത രൂപമാണ്. മറ്റൊരു കാര്യം അവ 99.5 ശതമാനം ശുദ്ധമായ സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപിക്കുന്നു. യഥാര്‍ഥ സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ കൂടുതല്‍ നികുതിക്ഷമമാണ്.
കുറഞ്ഞ നഷ്ടസാധ്യത: സ്വര്‍ണ വ്യാപാരം പൂര്‍ണമായി സുതാര്യമാകുന്നുവെന്നു മാത്രമല്ല, ഇതിന് ശുദ്ധമായ സ്വര്‍ണത്തിന്‍റെ പിന്തുണയുമുണ്ട്. സ്വര്‍ണം ശേഖരിച്ചു സൂക്ഷിക്കേണ്ട കാര്യമില്ലാത്തതിനാല്‍ സംഭരണത്തിലെ അപകടങ്ങള്‍ ഇല്ലാതാകുന്നു. അസല്‍ സ്വര്‍ണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങള്‍ വ്യാപാരിക്ക് പണിക്കൂലി പോലെയുള്ള ചാര്‍ജുകൾ നല്‍കാത്തതിനാൽ നിങ്ങളുടെ സ്വര്‍ണത്തിന് തേയ്മാനമൊന്നുമില്ലാതെ വിപണിവില അതേപടി ലഭിക്കുന്നു.
നിങ്ങള്‍ ഒരു പ്രമുഖ ഗോള്‍ഡ് ഇടിഎഫില്‍ പ്രതിമാസ എസ്ഐപി തുടങ്ങുമ്പോള്‍ എന്തൊക്കെ മെച്ചങ്ങളാണ് ലഭിക്കുന്നത്?

- ഓഹരികള്‍ പോലെ ഇടിഎഫ് യൂണിറ്റുകള്‍ നിങ്ങള്‍ക്ക് വാങ്ങുകയും വില്ക്കുകയും ചെയ്യാം.
- നിങ്ങള്‍ക്ക് ലഭിക്കുന്നത് ഡീമെറ്റീരിയലൈസ് ചെയ്ത യഥാര്‍ഥ സ്വര്‍ണത്തിന്‍റെ പിന്തുണയുള്ള യൂണിറ്റാണ്.
- ഗോള്‍ഡ് ഇടിഎഫ് വിലകള്‍ സുതാര്യവും യഥാര്‍ഥവുമാണ്.
- ചെറിയ സംഖ്യകളില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ് ഇടിഎഫുകള്‍ വാങ്ങാന്‍ കഴിയും
- എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടത്തുന്നതുകാരണം നിങ്ങളുടെ ഈ വിഭാഗത്തിന് പെട്ടെന്ന് വളരാന്‍ കഴിയും
- ഗോള്‍ഡ് ഇടിഎഫുകളിലെ എസ്ഐപികള്‍ നല്ല ചിട്ടയോടെയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു.
എന്തുകൊണ്ടാണ് ഇടിഎഫുകള്‍ ഒരു ദീര്‍ഘകാല മാര്‍ഗമാകുന്നത്?
ചെറിയ യൂണിറ്റുകള്‍: ഗോള്‍ഡ് ഇടിഎഫുകളുടെ ഏറ്റവും വലിയ മെച്ചം എന്നു പറയുന്നത് അവ നിങ്ങള്‍ക്ക് ഒറ്റ യൂണിറ്റ് വാങ്ങലിന് അവസരം നല്‍കുന്നു എന്നതാണ്. ഇതിനര്‍ഥം, നിങ്ങള്‍ക്ക് നിങ്ങളുടെ സ്വര്‍ണ ശേഖരം കഴിവിനനുസരണമായി യൂണിറ്റുകള്‍ ചേര്‍ത്ത് സാവധാനത്തില്‍ വളര്‍ത്തിയെടുക്കാമെന്നതാണ്. ഈ വളര്‍ച്ച നിങ്ങള്‍ക്ക് ദിവസവും നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യാം. മാത്രമല്ല നിങ്ങള്‍ സ്വര്‍ണം കൈവശം വയ്ക്കാത്തതുകൊണ്ട് മെയിന്‍റനന്‍സ് ചെലവ് ഇല്ല. അവ സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ല.
പണമാക്കുന്നതിലെ അനായാസത: ഏറ്റവും നല്ല കാര്യം എന്നത്, എപ്പോഴാണ് നിങ്ങള്‍ക്ക് സ്വര്‍ണം വേണമെന്നുള്ളത്, അപ്പോള്‍ നിങ്ങള്‍ക്ക് യൂണിറ്റുകള്‍ കൈമാറാം. ഇതിനുപുറമെ നിങ്ങള്‍ക്ക് നിങ്ങളുടെ ഗോള്‍ഡ് ഇടിഎഫുകള്‍ വായ്പയ്ക്കുള്ള ഈട് ആക്കാം. യഥാര്‍ഥ സ്വര്‍ണത്തില്‍നിന്ന് വ്യത്യസ്തമായി വാങ്ങലും കൊടുക്കലുമൊക്കെ പൂര്‍ണമായി ഓണ്‍ലൈനായി ചെയ്യാം. നല്ല വില കിട്ടാനായി പല വ്യാപാരികളെ പ്രത്യക്ഷത്തില്‍ സമീപിക്കേണ്ട ആവശ്യമില്ല.
നിക്ഷേപ വൈവിധ്യം: ഗോള്‍ഡ് ഇടിഎഫുകളിലെ എസ്ഐപികള്‍ സ്വര്‍ണ നിക്ഷേപം വൈവിധ്യവല്‍കരിക്കാനുള്ള മാതൃകാപരമായ മാര്‍ഗമാണ്. മാത്രമല്ല, നിക്ഷേപത്തിന്‍റെ കാര്യത്തില്‍ നിങ്ങളെ ചിട്ടപ്പെടുത്താനുള്ള മികച്ച മാര്‍ഗവുമാണ്. അവ മെച്ചപ്പെട്ട ദീര്‍ഘകാല പദ്ധതിയാണ്. എന്തുകൊണ്ടെന്നാല്‍ അവ സ്വര്‍ണത്തിന്‍റെ ഭൗതികമല്ലാത്ത രൂപമാണ്. മറ്റൊരു കാര്യം അവ 99.5 ശതമാനം ശുദ്ധമായ സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപിക്കുന്നു. യഥാര്‍ഥ സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ കൂടുതല്‍ നികുതിക്ഷമമാണ്.
കുറഞ്ഞ നഷ്ടസാധ്യത: സ്വര്‍ണ വ്യാപാരം പൂര്‍ണമായി സുതാര്യമാകുന്നുവെന്നു മാത്രമല്ല, ഇതിന് ശുദ്ധമായ സ്വര്‍ണത്തിന്‍റെ പിന്തുണയുമുണ്ട്. സ്വര്‍ണം ശേഖരിച്ചു സൂക്ഷിക്കേണ്ട കാര്യമില്ലാത്തതിനാല്‍ സംഭരണത്തിലെ അപകടങ്ങള്‍ ഇല്ലാതാകുന്നു. അസല്‍ സ്വര്‍ണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങള്‍ വ്യാപാരിക്ക് പണിക്കൂലി പോലെയുള്ള ചാര്‍ജുകൾ നല്‍കാത്തതിനാൽ നിങ്ങളുടെ സ്വര്‍ണത്തിന് തേയ്മാനമൊന്നുമില്ലാതെ വിപണിവില അതേപടി ലഭിക്കുന്നു.
നിങ്ങള്‍ ഒരു പ്രമുഖ ഗോള്‍ഡ് ഇടിഎഫില്‍ പ്രതിമാസ എസ്ഐപി തുടങ്ങുമ്പോള്‍ എന്തൊക്കെ മെച്ചങ്ങളാണ് ലഭിക്കുന്നത്?
- ശേഖരണത്തിന് ചെലവില്ല. സുരക്ഷാ ആശങ്കകളുമില്ല
- ലോഹത്തിലെ മാലിന്യങ്ങളെക്കുറിച്ച് ദു:ഖിക്കേണ്ടതില്ല
- നിങ്ങള്‍ക്ക് ഒറ്റ യൂണിറ്റ് ഗോള്‍ഡ് ഇടിഎഫിനെ ഓഹരി പോലെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാം.
- നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന യൂണിറ്റുകള്‍ എത്രയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചെറിയ തോതില്‍ വാങ്ങുകയും ചെയ്യാം.
- സ്വര്‍ണ നാണയങ്ങള്‍, കട്ടികള്‍ എന്നിവയുടെ കാര്യത്തിലുള്ളതുപോലെ സ്വത്തുനികുതിയില്ല
- ഗോള്‍ഡ് ഇടിഎഫുകള്‍ സാധാരണ ഗതിയില്‍ നികുതിയുടെ കാര്യത്തില്‍ കാര്യക്ഷമമാണ്