Published: 07 Jul 2017
എങ്ങനെയാണ് സ്വര്‍ണത്തിന്‍റെ ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്?
സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ വീടുകളില്‍ 22,000 ടണ്‍ സ്വര്‍ണമാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, ഏകദേശം 600 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും ആഭരണ ഉല്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. പക്ഷേ സ്വര്‍ണത്തിന്‍റെ പരിശുദ്ധി അളക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരിശുദ്ധമായ സ്വര്‍ണവും മഞ്ഞനിറത്തിലുള്ള ഒരു ലോഹവും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് മനസിലാക്കുക? ഏറ്റവും അര്‍ഥപൂര്‍ണമായ രീതിയില്‍ വാങ്ങുന്ന സ്വര്‍ണത്തിന്‍റെ പവിത്രത എങ്ങനെ ഉറപ്പാക്കും?
എന്താണ് ഹാള്‍മാര്‍ക്കിംഗ്?
അമൂല്യമായ ലോഹ ഉരുപ്പടികളില്‍ അമൂല്യലോഹത്തിന്‍റെ ആനുപാതികമായ അളവ് കൃത്യമായി കണ്ടുപിടിക്കുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് ഹാള്‍മാര്‍ക്കിംഗ്. അമുല്യ ലോഹഉരുപ്പടികളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കുന്ന ഔദ്യോഗിക മാനദണ്ഡമായി ഹാള്‍മാര്‍ക്കുകളെ പല രാജ്യങ്ങളിലും ഉപയോഗിക്കുന്നു.
എന്തുകൊണ്ടാണ് ഹാള്‍മാര്‍ക്ക് ചെയ്യുന്നത്? ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണം യഥാര്‍ഥമാണോ വ്യാജമാണോ എന്ന് മനസിലാക്കാനും അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്.
ആരാണ് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്? ഇന്ത്യയില്‍ സ്വര്‍ണത്തിന്‍റെ പരിശുദ്ധി നിര്‍ണയിക്കുന്നത് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) ആണ്. ഐഎസ്15820:2009 അനുസരിച്ച് മൂല്യനിര്‍ണയം നടത്താനും അംഗീകാരം നല്‍കാനും ചില കേന്ദ്രങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ബിസ് സര്‍ട്ടിഫിക്കറ്റ് ഉള്ള സ്വര്‍ണവ്യാപാരികള്‍ക്ക് ഹാള്‍മാര്‍ക്ക് നല്‍കാന്‍ ഇവയ്ക്ക് അനുമതി നല്‍കും.
എല്ലാ സ്വര്‍ണവ്യാപാരികള്‍ക്കും സ്വര്‍ണ ഉല്പന്നങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് നേടാന്‍ കഴിയുമോ? ഇല്ല. സര്‍ട്ടിഫൈഡ് സ്വര്‍ണ വ്യാപാരികള്‍ക്കുമാത്രമേ അധികാരപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍മാര്‍ക്ക് ലഭിക്കാന്‍ യോഗ്യതയുള്ളു. അതുകൊണ്ടുതന്നെ ഹാള്‍മാര്‍ക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച സ്വര്‍ണാഭരണ വ്യാപാരികളെയും ഉല്പാദകരെയും കണ്ടുപിടിക്കാനാവും.
ഹാള്‍മാര്‍ക്കിംഗ് പ്രക്രിയ എന്താണ്? സ്വര്‍ണം എന്ന ലോഹത്തിന്‍റെ മൂല്യം പരിശോധിച്ച് നിര്‍ണയിച്ചശേഷമാണ് സ്വര്‍ണാഭരണങ്ങള്‍ സാധാരണഗതിയില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത്.
ഇന്ന്, ആധുനിക എക്സ്-റേ ഫ്ളൂറസന്‍സ് സാങ്കേതികവിദ്യയാണ് പൂര്‍ത്തീകരിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ ഉപയോഗിക്കുന്നത്. നശിച്ചുപോകാത്തതും എളുപ്പം ചെയ്യാവുന്നതുമായ ഓട്ടോമേറ്റഡ് പ്രിന്‍റിംഗ് കമ്പ്യൂട്ടറിലൂടെ ഇത് സാധ്യമാക്കുന്നു.
അസംസ്കൃത സ്വര്‍ണത്തിന് 'ഫയര്‍ അസ്സേ' അല്ലെങ്കില്‍ 'കുപ്പലേഷന്‍' സമ്പ്രദായങ്ങള്‍ ഉപയോഗിക്കാം. ഉരുപ്പടികള്‍ ഉരുക്കി കലര്‍പ്പില്ലാത്ത സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാണിത്. ഹാനികരമാണെങ്കിലും ഇത് തികച്ചും ഫലപ്രദമാണ്.
മൂല്യനിര്‍ണയം നടക്കുന്നത് ഏതെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട അസ്സേയിംഗ ്ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്‍ററുകളിലാണ് (എ&എച്ച്എംസി). ബിഐഎസ്-ന്‍റെ ഗുണനിലവാര മാനദണ്ഡങ്ങളനുസരിച്ച് ഈ സെന്‍ററുകള്‍ സ്വര്‍ണത്തിന്‍റെ ഗുണം പരിശോധിക്കുകയും ഹാള്‍മാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഗുണനിലവാരം നിര്‍ണയിച്ചുകഴിഞ്ഞാല്‍ എ&എച്ച്എംസി ക്ക് ഹാള്‍മാര്‍ക്ക് നല്‍കാം.
ഹാള്‍മാര്‍ക്ക് കണ്ടാല്‍ എങ്ങനെയിരിക്കും? സ്വര്‍ണത്തിലെ ഓരോ ഹാള്‍മാര്‍ക്കിലും നാല് അടയാളങ്ങളാണുള്ളത്:
ഹാള്‍മാര്‍ക്കിംഗിനുശേഷം ഗുണനിലവാരം കുറഞ്ഞാല്‍ എന്തു ചെയ്യും? ഇടയ്ക്കിടെ ജ്വല്ലറികളില്‍ ബിഐഎസ് പരിശോധന നടത്താറുണ്ട്. തകരാറു കണ്ടെത്തിയാല്‍ ജ്വല്ലറികളുടെ ലൈസന്‍സ് റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
കാരറ്റേജുമായി സ്വര്‍ണത്തിന്‍റെ പരിശുദ്ധി എങ്ങനെ ബന്ധപ്പെടുത്തും? താഴെപ്പറയുന്ന കാരറ്റ് മൂല്യനിര്‍ണയം ഉപയോഗിച്ച് സ്വര്‍ണത്തിന്‍റെ പരിശുദ്ധി കണ്ടുപിടിക്കാനാവും. ഏറ്റവും പരിശുദ്ധമായ സ്വര്‍ണം 24 കാരറ്റ് ആണ്. കാരറ്റ് മൂല്യം കുറയുക എന്നു പറഞ്ഞാല്‍ അതില്‍ മറ്റു ലോഹങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കാം. എന്തൊക്കെയാണെങ്കിലും ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണത്തിന് മൂന്ന് ഗ്രേഡുകളേയുള്ളു, 22 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ്.
സ്വര്‍ണ ഉരുപ്പടിയുടെ കാരറ്റേജ് കണ്ടുപിടിക്കാന്‍ താഴെപ്പറയുന്ന കോഡുകള്‍ മനസിലാക്കിയാല്‍ മതി. ഓരോ കോഡും ഓരോ കാരറ്റേജിനുള്ളതാണ്. | |
22കെ916 | 22 കാരറ്റിനുതുല്യം |
18കെ750 | 18 കാരറ്റിനുതുല്യം |
14കെ585 | 14 കാരറ്റിനുതുല്യം |
അവസാനം
ഉപഭോക്താവെന്ന നിലയില്‍ നിങ്ങളുടെ സംരക്ഷണം നിങ്ങളുടെ കൈകളിലാണ്. എപ്പോഴൊക്കെ സ്വര്‍ണം വാങ്ങുമ്പോഴും ബിഐഎസ്-ന്‍റെ നാല് അടയാളങ്ങളുള്ള ശരിയായ ഹാള്‍മാര്‍ക്കിംഗ് ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ഒരു ഭൂതക്കണ്ണാടിയുടെ സഹായം ചോദിക്കാം. ഈ സൂചനകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഉറപ്പാക്കാം, നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം പരിശുദ്ധമാണെന്ന്.
India’s gold market: evolution and innovation – World Gold Council Report.