Published: 04 Sep 2017
സ്വർണ്ണം: രോഗശമനത്തിന് ഇന്ത്യൻ പുരാണങ്ങൾ ശുപാർശ ചെയ്യുന്നത്
"രോഗശമനത്തി"ന്റെ അതിരുകൾക്കുള്ളിൽ തന്നെ പ്രശ്ന പരിഹാരത്തിനുള്ള ഒരു ആത്മീയ സമീപനത്തിന് പുരാതന പാരമ്പര്യവും താന്ത്രിക പാരമ്പര്യവും വഴി പാകിയിട്ടുണ്ട്.
പുരാതന ഭാരതീയ സംസ്ക്കാരം പ്രചോദനം കണ്ടെത്തിയതും കാര്യങ്ങൾ പഠിച്ചെടുത്തതും നേരിട്ട് പ്രകൃതിയിൽ നിന്നാണ്. കാടാണ് ഈശ്വരനെന്ന് അവർ വിശ്വസിച്ചും, അതിജീവനത്തിനും ഭക്ഷണത്തിനും രോഗശമനത്തിനും ആവശ്യമായതെല്ലാം കാട് തരുമെന്നും അവർ വിശ്വസിച്ചു. നമ്മുടെ പ്രപഞ്ചത്തിലെ എല്ലാത്തിന്റെയും യഥാർത്ഥ ജീവൽ ശക്തി ഊർജ്ജമാണെന്ന് ആദ്യം കണ്ടെത്തിയത് അവരാണ്. ഭൗതിക വസ്തുക്കൾക്കും ഉപരിയായി, ഊർജ്ജത്തിന് ഉയർന്ന മൂല്യം അവർ നൽകി. തങ്ങളുടെ "തേജോവലയ"ത്തിന്റെ അല്ലെങ്കിൽ ഔറയുടെ തന്മാത്രാ പ്രവർത്തനം മാറ്റുന്നതിന് ക്രിസ്റ്റലുകളും ലോഹങ്ങളും വൃക്ഷലതാദികളും ഉപയോഗിക്ക കലയും അവർ പഠിച്ചു.
ആത്മാവിന്റെ ഭാഗങ്ങളുടെ ഭൗതികമായ പ്രതിനിധീകരണമാണ് ഔറ (തേജോവലയം). ഭൗതിക ശരീരത്തിൽ സ്ഥിതി ചെയ്യുന്ന മനുഷ്യന് ഔറയിലേക്ക് പ്രവേശിക്കാൻ കഴിയുകയില്ല. തങ്ങളുടെ തേജോവലയങ്ങളിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ക്ഷതങ്ങൾ അലിയിച്ച് കളയുകയാണ് അനുഭവം മാറ്റിമറിക്കാൻ മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ശുദ്ധമായ മാർഗ്ഗം. ഇതുവഴി, ഓരോരുത്തർക്കും, വിന്യസിക്കപ്പെട്ടിട്ടുള്ള ചക്രങ്ങളുടെ ശക്തിയിലേക്ക് പ്രാപ്യത ലഭിക്കുന്നു.
നമുക്കെല്ലാം അറിയാവുന്നത് പോലെ, ശരീരത്തിന് ഏഴ് ചക്രങ്ങളുണ്ട്. ഈ ചക്രങ്ങൾ നല്ല രീതിയിൽ പുനർവിന്യസിക്കുന്നതിന് സംഗീത തരംഗങ്ങളും പ്രകൃതിയിലെ മൂലകങ്ങളും ക്രിസ്റ്റലുകളും സ്വർണ്ണം പോലുള്ള ലോഹങ്ങളും സഹായിക്കുന്നു. ശരീരത്തിലൂടെ നിരന്തരമായി ഊർജ്ജം പ്രവഹിക്കുന്നതിനും ഇത് സഹായിക്കുന്നു. നിലവിലെ ഭൗതിക സാഹചര്യങ്ങൾക്ക് അനുസൃതമായി സ്വയം ഒതുങ്ങാതെ, വലിയ രീതിയിൽ ആത്മാവിഷ്ക്കാരം നടത്താനും സ്വന്തം ക്ഷേമം പരിരക്ഷിക്കാനും ഈ ഊർജ്ജം സഹായിക്കുന്നു. വ്യക്തിക്ക് ഇതുവഴി, സമാധാനവും ഉൽപ്പാദനക്ഷമതയും സ്വാതന്ത്ര്യവുമാണ് ലഭിക്കുക.
പുരാതന താന്ത്രിക വിദ്യയനുസരിച്ച്, ചക്രങ്ങളെ അനുയോജ്യമായ തരത്തിൽ വിന്യസിക്കാൻ സഹയിക്കുന്നതിന് വിലപിടിപ്പുള്ള ലോഹങ്ങൾക്ക് കഴിയും. ദൈനംദിന ചര്യകൾക്കുള്ളിലും അതീന്ദ്രിയ അനുഭവം വേദ്യമാക്കുന്നതിന് വ്യക്തികളെ അനുവദിക്കുന്നു. ശരീരത്തിന്റെ തേജോവലയം സന്തുലിതമാക്കുന്നതിനും റേഡിയേഷനും, വായുവിൽ നിന്നും ഭക്ഷണത്തിൽ നിന്നും വ്യക്തിയുടെ വൈകാരിക അനുഭവങ്ങളിൽ നിന്നും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന രാസവസ്തുക്കളും വിഷവസ്തുക്കളും കാരണം സംഭവിച്ച കേടുപാട് പഴയപടിയാക്കുന്നതിനും രോഗശമനത്തിനും ഉപയോഗിക്കപ്പെട്ടിരുന്ന പ്രശസ്ത പുരാതന ലോഹങ്ങളിലൊന്നാണ് സ്വർണ്ണം.
സാമ്പത്തികവും സൗന്ദര്യശാസ്ത്രപരവുമായ ഉദ്ദേശ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രമല്ല സ്വർണ്ണത്തിന് പ്രാധാന്യം ലഭിക്കുന്നത്. പൗരസ്ത്യ - താന്ത്രിക സംസ്ക്കാരങ്ങളിൽ ശക്തിമത്തായ ഒരു ലോഹമായി സ്വർണ്ണം പരിഗണിക്കപ്പെടുന്നു എന്നതുകൊണ്ട് കൂടിയാണ് സ്വർണ്ണത്തിന് ഉന്നതമായ സ്ഥാനം ലഭിച്ചിരിക്കുന്നത്. അനാഹത (ഹാർട്ട്) ചക്രം, വിശുദ്ധി (ത്രോട്ട്) ചക്രം, ആജ്ഞാ (തേർഡ് എൈ) ചക്രം, സഹസ്രാര (ക്രൗൺ) ചക്രം എന്നിവ ഉൾപ്പെടെ, ഉയർന്ന ചക്രങ്ങളുടെ ശാക്തീകരണവുമായി സ്വർണ്ണം ബന്ധപ്പെട്ടിരിക്കുന്നു. രോഗശമന പ്രക്രിയയെ സഹായിക്കുന്നതിൻ, ശരീരത്തിലേക്ക് ആശ്വാസകരമായ പ്രകമ്പനങ്ങളെ കൊണ്ടുവരുന്ന ഊഷ്മളമായൊരു ഊർജ്ജം സ്വർണ്ണത്തിനുണ്ട്. ശരീര ഭാഗങ്ങളിൽ സ്വർണ്ണം അണിയുകയോ സ്ഥാപിക്കുകയോ ചെയ്യുമ്പോൾ അവിടെയുള്ള കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സ്വർണ്ണത്തിന് കഴിയുമെന്ന് പല സംസ്ക്കാരങ്ങളും വിശ്വസിക്കുന്നു. മഞ്ഞലോഹം പുറപ്പെടുവിക്കുന്ന ആശ്വാസദായകമായ പ്രകമ്പനങ്ങളുടെ സഹായത്തിൽ കോശങ്ങൾ സുഗമമായി വളരുമെന്നും വിശ്വസിച്ച് പോരുന്നു. ധമനികൾക്കുള്ളിൽ സുഗമമായ രക്തപ്രവാഹത്തെ സഹായിക്കാനും സ്വർണ്ണത്തിന് കഴിയുമെന്നും പലരും കരുതുന്നു.
അക്യൂപംഗ്ച്വർ നിർവഹിക്കുന്നതിന് ജപ്പാൻകാർ സ്വർണ്ണ സൂചികൾ ഉപയോഗിച്ചിരുന്നതാണ് മറ്റൊരു രസകരമായ ഉദാഹരണം. ശാസ്ത്രയുഗത്തിലും നിരവധി പേർ, രോഗങ്ങളിൽ നിന്ന് ആശ്വാസം നേടുന്നതിന് ഈ വൈദ്യ സമ്പ്രദായം ഉപയോഗിച്ച് വരുന്നു. യുക്തമായ തരത്തിൽ നിർവഹിക്കുകയാണെങ്കിൽ ഇതിൽ നിന്ന് അത്ഭുത രോഗശമനമുണ്ടാകുമെന്ന് ലോകമെമ്പാടും വിശ്വസിക്കപ്പെടുന്നു.