Published: 04 Sep 2017
ആരോഗ്യ പരിപാലനത്തിലും രോഗനിർണ്ണയത്തിലും സ്വർണ്ണത്തിന്റെ പങ്ക്
ഉത്തമ ലോഹങ്ങളും അവയുടെ മിശ്രിതങ്ങളും രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്, വൈദ്യ ശാസ്ത്രത്തിൽ ഇവയ്ക്ക് വളരെ വലിയതും വിശിഷ്ടവുമായ ചരിത്ര പ്രാധാന്യമാണ് ഉള്ളത്.
കഴിഞ്ഞ കൊല്ലങ്ങളിലായി ജീവശാസ്ത്രപരവും ജീവ വൈദ്യശാസ്ത്രപരവുമായ നാനോ മെറ്റീരിയലുകളെ (സൂക്ഷ്മ ഭാഗങ്ങൾ) കുറിച്ചുള്ള പഠനത്തിൽ മഹത്തായ പുരോഗതികൾ കൈവരിച്ചിട്ടുണ്ടെന്നാണ് ധാക്ക സ്റ്റേറ്റ് കോളേജ് ഓഫ് ഹെൽത്ത് സയൻസ്, ധാക്ക മെഡിക്കൽ കോളേജ് ഫോർ വുമൻ ഏൻഡ് ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിൽ പറയുന്നത്. സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ (സൂക്ഷ്മ കണികകൾ) ഈ പ്രക്രിയക്ക് ധാരാളമായി ഉപയോഗിക്കുന്നത് കാരണം സാധാരണ സ്വർണ്ണത്തേക്കാൾ കൂടുതൽ അമൂല്യമാണ്.
'ശേഖരിച്ച് കുടുക്കുന്ന' (അക്കുമുലേഷൻ ആൻഡ് എൻട്രാപ്പ്മെന്റ്) പ്രക്രിയയിലൂടെ, സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്നു. ആൻജിയോജെനിക് ധമനികളും തെറ്റായ ലിംഫാറ്റിക് ഫ്ലോയും മുഖേന ചെലുത്തപ്പെടുന്ന 'ഉൾപ്രവേശ - കൈവശപ്പെടുത്തൽ' (പെർമിയേഷൻ ആൻഡ് റീട്ടെൻഷൻ) പ്രഭാവം എന്നാണ് ഇത് അറിയപ്പെടുന്നത്. അതിനാൽ, സാധാരണ കോശങ്ങളെ അല്ലാതെ ക്യാൻസർ ബാധിച്ചിട്ടുള്ള കോശങ്ങളെ തിരഞ്ഞുപിടിച്ച് അവയ്ക്കുള്ളിൽ പറ്റിപ്പിടിക്കാൻ സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾക്ക് കഴിയും.
സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾക്ക് വൈദ്യശാസ്ത്ര രംഗത്ത് വളരെ ജനപ്രീതിയുണ്ട്, കാരണം അവയെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. ഇവയ്ക്ക് വിഷലിപ്തത കുറവാണ്. ബയോളജിക്കൽ താൽപ്പര്യവും ഫോട്ടോ-ഫിസിക്കലും ഒപ്റ്റിക്കലുമായ ഗുണവിശേഷതകളുമുള്ള തന്മാത്രകളിൽ ഇവ പെട്ടെന്ന് ഒട്ടിപ്പിടിക്കും. ധാക്ക മെഡിക്കൽ കോളേജ് ഫോർ വുമൺ എന്ന സ്ഥാപനത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിൻ പുറത്തിറക്കിയ ലേഖനത്തിലാണ് ഈ വിവരങ്ങളുള്ളത്. സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾക്ക് ഈ അമൂല്യ ഗുണങ്ങൾ ഉള്ളതിനാൽ കീമോതെറാപ്പി, ക്യാൻസർ രോഗനിർണ്ണയം, അണുരോഗ നിർണ്ണയം, മരുന്നു വിതരണം എന്നിവയിൽ ഇവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.
2017-ന്റെ തുടക്കത്തിൽ അരിസോണ സ്റ്റേറ്റ് സർവ്വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസ്സറായ ടോണി ഹു, പിഎച്ച്ഡി നയിച്ച ഒരു ബഹുസ്ഥാപന സംഘം, സ്വർണ്ണം ഉപയോഗിച്ചുള്ള പുതിയ രക്ത പരീക്ഷണത്തിൽ ആഗ്നേയ ഗ്രന്ഥിയിൽ ഉണ്ടാകുന്നന്ന ക്യാൻസറിനെ കണ്ടുപിടിക്കാമെന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്നു. നാച്വർ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മാരകമായ ഈ ക്യാൻസറിന്റെ സാനിധ്യം, മറ്റ് അവയവങ്ങളിൽ ക്യാൻസർ പടർന്നാൽ മാത്രമേ തിരിച്ചറിയുകയുള്ളൂ, ആഗ്നേയ ഗ്രന്ഥി ക്യാൻസർ വരുന്നവരിൽ 8 എട്ട് ശതമാനം ആളുകൾ മാത്രമേ രോഗലക്ഷണം തിരിച്ചറിഞ്ഞതിനു ശേഷം അഞ്ചു കൊല്ലം കൂടി ജീവിച്ചിരുന്നിട്ടുള്ളൂ (സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ കണക്കു പ്രകാരം).
ക്യാൻസർ മാംസ്യങ്ങളിലേക്ക്, അവയുടെ പ്രകാശ വികിരണ ഗുണവിശേഷതകളെ മാറ്റിക്കൊണ്ട്, സ്വയം ബന്ധിപ്പിക്കാൻ കഴിവുള്ള സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ച് ഗവേഷകർ, ബയോ സെൻസറുകൾ വികസിപ്പിച്ചെടുത്തു. ഗവേഷകർക്ക് അതിനാൽ ആഗ്നേയ ഗ്രന്ഥി ക്യാൻസറുള്ള രോഗികളെയും നീണ്ടകാലമായി ആഗ്നേയ ഗ്രന്ഥി ക്യാൻസറുള്ള രോഗികളെയും - രോഗത്തിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ - കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞു.
വലിയ ക്ലിനിക്കൽ ട്രയലുകളിലൂടെ , ആഗ്നേയ സന്ധി ക്യാൻസർ അറിയാനുള്ള രക്ത പരിശോധന ആയിരകണക്കിന് നിരപരാധികളായ ജീവനുകളെ രക്ഷിക്കാനാവും.